Home Latest എന്റെ മാതാവേ ഈ പെണ്ണിന് ഇത് എന്നതാ പറ്റിയെ ചോദിച്ചിട്ടാണേൽ ഒന്നും മിണ്ടുന്നില്ല….. ഡി മേരി...

എന്റെ മാതാവേ ഈ പെണ്ണിന് ഇത് എന്നതാ പറ്റിയെ ചോദിച്ചിട്ടാണേൽ ഒന്നും മിണ്ടുന്നില്ല….. ഡി മേരി എന്നതാ ഡോക്ടർ പറഞ്ഞെ അതെങ്കിലും ഒന്നും പറ…

0

അച്ചുമ്മാ എനിക്ക് ഒരു കുഞ്ഞാവയെ വേണം !!!!!!!!!

പെണ്ണിന്റെ ചോദ്യം കേട്ടു ഞാൻ ക്ലോക്കിൽ സമയം നോക്കി
സമയം 1.45am

ഈ രാത്രിയിലോ…

ആ എനിക്ക് വേണം അപ്പുറത്തെ വീട്ടിലെ ചിന്നു ചേച്ചിക്ക് ഉണ്ടല്ലോ ഒരു കുഞ്ഞാവ….. അതോണ്ട് എനിക്കും വേണം

മോളു പറയുന്നത് ഒന്നും കേൾക്കാതെ നല്ല സുഗമമായ ഉറക്കത്തിൽ ആയിരുന്നു ഇച്ചായൻ അല്ല ആ പാവം വർക് കഴിഞ്ഞു തളർന്നു ഉറങ്ങുന്നതാണ്…..

അമ്മ എന്താ ഒന്നും മിണ്ടാതെ എനിക്ക് കുഞ്ഞാവേ വേണം

എന്റെ കുറുമ്പതി നാളെ അപ്പയോടും ഒന്ന് ചോദിക്കട്ടെ…. ഇപ്പൊ വാവ കിടക്കു……

മ്മ് ഇപ്പൊ വാവ കിടക്കുവാ… പച്ചേങ്കിൽ നാളെ വാവായിക്ക് ഒരു കുഞ്ഞാവേ തരണം

തരാം എന്റെ വാവേ ummahhh ഇപ്പൊ എന്റെ കൊച്ച് കിടക്കു
.
.
.
കോളേജിൽ പഠിക്കുന്ന കാലം തൊട്ടു ഇച്ചായൻ പറയുന്നതാ… നമ്മുക്ക് രണ്ടു കുട്ടികൾ വേണം എന്ന് ഞാനാ പറഞ്ഞത് ഒന്ന് മതിയെന്ന്… പക്ഷേങ്കിൽ ഇന്ന് കൊച്ച് അങ്ങനെ പറഞ്ഞപ്പോൾ എനിക്കും തോന്നി ഇച്ചായൻ പറഞ്ഞതാ ശരിയെന്നു……… എന്തായലും നാളെ ഇക്കാര്യം ഇച്ചായനോട് പറയണം……..
.
.
.
.
മേരി എന്റെ ഷർട്ട്‌ അയേൺ ചെയ്‌തോ

എന്നതാ ഇച്ചായാ ഈ കൊച്ച് വെളുപ്പാൻ കാലത്തു തുടങ്ങിയ….. അതൊക്കെ ഇന്നലെ അയേൺ ചെയിതു വച്ചതല്ലേ…..
ഇച്ചായോ പ്രാതൽ മേശെമേൽ വച്ചിട്ടുണ്ട് ഒന്ന് വേഗം വായോ ഇപ്പൊ ആറും…. പിന്നെ എന്നെ പറയണ്ടേ….

വരുന്നേടി മേരിയെ…….

ഇച്ചായോ ??

എന്നതാ ??

അതെ ഇന്നലെ രാത്രി കൊച്ച് പറയുവാ അവക്ക് ഒരു കുഞ്ഞാവയെ വേണം എന്ന്…..
എന്നതാ ഇച്ചായന്റെ അഭിപ്രായം….. പണ്ട് ഇച്ചായൻ പറഞ്ഞത് ഓർമ്മയുണ്ടോ നമ്മുക്ക് രണ്ടു പിള്ളേർ വേണം എന്ന്….. ഇപ്പൊ എനിക്കും തോന്നുന്നു. .. എന്നതാ ഇച്ചായ ഒന്നും പറയാതെ

ഡി പെണ്ണെ നീ കാര്യത്തിൽ ആണോ…… അപ്പൊ എങ്ങനെയാ ഇന്ന് ഓഫീസിൽ പോകണ്ട അല്ലയോ…..

ആയീ ഈ ഇച്ചായൻ. .. ഒന്ന് പോ ഇച്ചായ…..

എന്നാ നീ മാനം നോക്കി ഇരുന്നോ താനെ വാവ ഉണ്ടായിക്കോളും….

ദേ ഇച്ചായ കളിയാക്കേണ്ട… പറഞ്ഞേക്കാം…..

ഡി പെണ്ണെ ഞാൻ ഇറങ്ങുവാ. ….

പോയേച്ചും വാ ഇച്ചായ ummaaah

അപ്പൊ രാത്രി എങ്ങനെയാ പ്ലാൻ

പോ ഇച്ചായാ അവിടുന്ന്…..
.
.
ഇച്ചായൻ വർക്കിനും കൊച്ച് അങ്കണവാടിയിലും പോയാൽ പിന്നെ ഞാൻ ഇവിടെ ഒറ്റയ്ക്ക….. എന്റെ മാതാവേ അല്ലേലും എത്ര കാലായി ഞാൻ പറയുന്നു ഒരു തയ്യൽ മെഷീൻ വാങ്ങി തരാൻ…. കേൾക്കണ്ടേ……

അങ്ങനെ ഓരോന്നും ഒറ്റയ്ക്ക് മിണ്ടിയും പറഞ്ഞും എന്നത്തേയും പോലെ ഈ ദിവസവും തള്ളി നീക്കി

അച്ചുമ്മാ……… എന്റെ കുഞ്ഞാവ വന്നോ

അല്ല കൊച്ച് ഇന്ന് സ്കൂളിൽ നിന്നും നേരത്തെ ആണല്ലോ….

അതൊക്കെ മോളു പിന്നെ പറയാ കുഞ്ഞാവ ഒടുത്തു

എന്റെ കൊച്ചേ കുഞ്ഞാവ വരാൻ കുറച്ചു കഴിയും എന്റെ കൊച്ച് അതുവരെ ഒന്ന് ക്ഷമിക്കു……

അച്ചുമ്മാ എന്നെ പറ്റിക്കാൻ പറയുന്നത് അല്ലാലോ……

അല്ല കൊച്ചേ…….

അല്ല അച്ചുമ്മാ മോളു കുറെ കാത്തിരിക്കണോ കുഞ്ഞാവ വരാൻ….. ആപ്പായി ഇങ്ങുവരട്ടെ അപ്പായിയോട് മോളു പറഞ്ഞോളാം അല്ലേലും അച്ചുമ്മായിക്ക് എന്നോട് സ്നേഹം ഇല്ലാ

എന്റെ കൊച്ചേ…. എന്നതാ ഈ കുഞ്ഞു വായിൽ നീ പറയുന്നേ……. കൊച്ച് ചായ കുടിക്ക് എന്നിട്ട് ആപ്പായി വരുമ്പോഴേക്കും നമ്മക്ക് കുളിച്ചു ചുന്ദരി ആവാലോ…. കൊച്ച് നടക്ക്…….

ആപ്പായി ഇങ്ങു വരട്ടെ കൊച്ച് കാണിച്ചു തരാം……
.
.

മേരിയെ .. ..

അല്ല ഇച്ചായനും ഇന്ന് നേരത്തെ ആണല്ലോ

അപ്പായീ. …….

എന്നതാടി കാന്താരി……

ആപ്പായി അച്ചുമ്മാ കൊച്ചിനെ പറ്റിച്ചു. കൊച്ചിന് കുഞ്ഞാവയെ തന്നില്ല……

കൊച്ചേ കുഞ്ഞാവ…. കുറച്ചു കഴിഞ്ഞാൽ വരും….. കൊച്ചൊന്നു കാത്തിരിക്കൂ….
.
.
ഇച്ചായാ കുളിച്ചേച്ചു വാ ഞാൻ ചായ എടുത്തു വായിക്കാ…..
.
.
3 മാസത്തിനു ശേഷം

സർ സാറിന്റെ ഫോൺ ഓഫ്‌ ആണോ ????

എന്നതാ ബെന്നിച്ചയോ മീറ്റിംഗ് ആയോണ്ട് ഞാൻ ഓഫ്‌ ആക്കിയതാണ്…..

സാറിന്റെ വൈഫ്‌ ലാൻഡ് ഫോണിൽ വിളിച്ചിരുന്നു ഒന്ന്…… അങ്ങോട്ടേക്ക് വിളിച്ചുനോക്കിയാട്ടെ

ഞാൻ വിളിച്ചോളം ബെന്നിച്ചയാ

ശരി സാർ…

.
.
സോറി മേരി സോറി
.
ബെന്നിച്ചയാൻ ആണ് പറഞ്ഞെ വൈഫ്‌ ലാൻഡ് ഫോണിലേക്ക് വിളിച്ചിരുന്നു എന്ന്…..
ഇന്ന് മീറ്റിംഗ് ആയോണ്ടാടി. ഫോൺ ഓഫ്‌ ആക്കി വച്ചേ…..
.
ഒന്നും കേൾക്കണം എന്നില്ല……. വേഗം വീട്ടിലേക്കു വരണം…….. ഞാൻ വയ്ക്കുന്നു…

ശെടാ ഈ പെണ്ണിന് ഇത് എന്ത് പറ്റി ഒന്ന് ഫോൺ ഓഫ്‌ ആക്കിയതിനാണോ ഈ പുകിൽ……. ഞാൻ ഉടനെ വീട്ടിലേക്കു തിരിച്ചു……..

മേരിയെ…….
.
ഓഹ് പുണ്യാളൻ എഴുന്നള്ളിയോ… കർത്താവിനു സ്തുതി

എന്നതാടി കാര്യം ?????

ഇച്ചായോ……. ആ ചെവി ഒന്ന് ഇങ്ങു കാണിക്കു
.
.
സത്യം ആണോ മേരിയെ……….

ദേ ഇച്ചായാ താഴെ ഇറക്കാൻ…. കൊച്ച് കാണും ഇച്ചായ വിട്……

ആപ്പായി എന്നതിന ആച്ചുമ്മയെ എടുത്തേ……..

എടി കാന്താരി പാറു…. നിനക്ക് ഒരു കുഞ്ഞാവ വരാൻ പോകുന്നു……..

സത്യം ആണോ ആപ്പായി……. എന്നാ ഞാൻ ഇത് മിന്നു ചേച്ചിയോട് പറഞ്ഞേച്ചും വാരം…
.
ഇച്ചായ എനിക്ക് മാങ്ങാ തിന്നണം…….

ഗർഭിണി ആയോണ്ട് ഒന്നും പറയാനും പറ്റില്ല….. അതോണ്ട് ഒരു 2കിലോ മാങ്ങാ അങ്ങ് വാങ്ങി കൊടുത്തു……..
.
.
ഇച്ചായ നാളെ ചെക്കപ്പിന് പോകേണ്ട ദിവസം അല്ലെ എന്റെ കൂടെ വരണേ….

അയ്യോ നാളെ പറ്റില്ല…..

പറ്റില്ല എന്ന് പറഞ്ഞു തീരുമ്പോഴേക്കും മാങ്ങയുടെ കൊരട്ട എന്റെ വായിൽ തിരുകി കയറ്റിയിരുന്നു അവൾ….
.
.
.
കാലത്തു തന്നെ കൊച്ചിനെ സ്കൂളിൽ ആക്കി മേരിയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി

അത്യാവശ്യം നല്ല തിരക്കുണ്ട്
അത് കൊണ്ട് തന്നെ ചെറിയ മുഷിയൽ വന്നു തുടങ്ങി

ടോക്കൺ no :17 മേരി ജോൺ…..

ദേ മേരി ടോക്കൺ വിളിച്ചു….

ഞാൻ അവളെയും കൂട്ടി ഡോക്ടറുടെ റൂമിലേക്ക്‌ കടന്നു….

വരൂ ഇരിക്കൂ…………

ഇത് ആദ്യത്തെ ചെക്കപ്പ് ആണോ ?????

അതെ ഡോക്ടർ…….

ഇത് എന്താ ഞാൻ മേരിയോട് ചോദിക്കുന്നതിനു ജോൺ ആണോ ഉത്തരം നൽകുന്നെ ????

അവക്ക് നല്ല പോലെ ടെൻഷൻ ഉണ്ട് അത് കൊണ്ട ഞാൻ

അത് പറഞ്ഞതും മേരി എന്നെ നോക്കി കണ്ണ് ഉരുട്ടി

ആദ്യത്തേത് ഒന്നും അല്ലാലോ മേരി… പിന്നെ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ

അല്ല മാം എനിക്ക് എന്തോ പേടി……..

പേടിക്കണ്ട മേരി…….. മേരി വരൂ നമ്മുക്ക് സ്കാനിംഗ് റൂമിലേക്ക് പോകാം

ശരി മാം…..

ജോൺ എവിടത്തേക്ക ജോൺ അവിടെ ഇരുന്നൊള്ളു…….

അയ്യേ എന്താ ഇച്ചായ ?????

പോടീ … ഞാൻ അവളെ നോക്കി പേടിപ്പിച്ചു

ശെടാ എനിക്ക് ഇത് എന്തുപറ്റി ????? ഇനി എനിക്കണോ വിശേഷം…… ചെ ആകെ ചമ്മൽ ആയല്ലോ……. അങ്ങനെ പലതും ആലോചിച്ചു അവിടെ ഇരുന്നു സമയം പോയതറിഞ്ഞില്ല………….

ഇച്ചായാ……..

അവൾ വന്നു വിളിച്ചപ്പോഴാ ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്…….

നേരത്തെ സാകാനിങ് റൂമിലേക്ക്‌ പോയ പോലെ അല്ല അവൾ തിരിച്ചു വന്നത്….. അവളുടെ മുഖത്തു എന്തെന്നില്ലാത്ത ഇരട്ടി സന്തോഷം……

ഡോക്ടർ മാം എന്നെ ഇടകണ്ണിട്ട് ഒരു ചെറു ചിരിയോടെ നോക്കുന്നുണ്ട്……

എനിക്കാണെങ്കിൽ…… ഒന്നും മാസിലാകുന്നില്ല

എഴുതിയ മരുന്ന് കുറിപ്പുമായി വേഗം തന്നെ അവിടുന്ന് ഇറങ്ങി…..

കാറിൽ കയറിയിട്ടും പെണ്ണിന്റെ മുഖത്തു നേരത്തെ കണ്ട അതെ സന്തോഷം…..

എന്റെ മാതാവേ ഈ പെണ്ണിന് ഇത് എന്നതാ പറ്റിയെ ചോദിച്ചിട്ടാണേൽ ഒന്നും മിണ്ടുന്നില്ല…..
ഡി മേരി എന്നതാ ഡോക്ടർ പറഞ്ഞെ അതെങ്കിലും ഒന്നും പറ……..

ഇച്ചായാ ???????

ആഹ്ഹ് പറ !!!!

ഇച്ചായോ ??????

എന്നതാടി എനിക്ക് കേൾക്കുന്നുണ്ട്…

ഇച്ചായാ എനിക്ക് ഒരു മസാല ദോശ വാങ്ങിച്ചു തരുമോ……..

എടിയേ ചോറ് കഴിക്കേണ്ട സമയം ആയി…. ഈ സമയത്ത് ആണോ മസാല ദോശ…

അതൊന്നും പറഞ്ഞാൽ പറ്റില്ല എനിക്ക് ഇപ്പോൾ കിട്ടണം അവൾ ചിണുങ്ങി….

ഒന്നും തിരുച്ചു പറയാനും പറ്റില കർത്താവെ… എന്ന് പറഞ്ഞു ഞാൻ വണ്ടി ഒതുക്കി മസാല ദോശ വാങ്ങാൻ ഇറങ്ങി…..

അതെ ഇച്ചായോ…… ഒന്നല്ല രണ്ടെണ്ണം വേണ്ടി വരും…….

രണ്ടു ദോശയാ…. അത് എന്നതിന ഒന്നും പോരായോ ?????

അത് എങ്ങനെ ശരിയാകും….. ഒരു ദോശ വാങ്ങിയാൽ ഉള്ളിൽ ഉള്ള മറ്റേ ആൾക്ക്…. സങ്കടം ആവൂലെ ???????

എന്നതാ നീ പറഞ്ഞെ ?????? എനിക്ക് തല കറങ്ങുന്ന പോലെ തോന്നി……..

ഡാ ഇച്ചായാ….. . . ഒന്നല്ല രണ്ടാ …. . ഇരട്ട……..

എന്റെ കുരിശുപള്ളി മാതാവേ…..

ആഹ്ഹ പണി പറ്റിച്ചതും പോരായിട്ട് മാതാവിനെ വിളിക്കുന്നോ കള്ള നസ്രാണി. … വേഗം പോയേച്ചും വാങ്ങിയിട്ട് വാ… എനിക്ക് വിശക്കുന്നു……

എന്നാലും എന്നോട് ഇത് വേണായിരുന്നോ മാതാവേ……… അതും മനസ്സിൽ പറഞ്ഞു കൊണ്ട് ……. 2 മസാല ദോശയും വാങ്ങി അവക്ക് കൊടുത്തു………

ദിവസങ്ങളും മാസങ്ങളും കടന്നു പോയ്‌…….. എന്റെ ടെൻഷൻ കൂടി കൊണ്ടേ ഇരുന്നു. ….

അവൾ ആണെങ്കിൽ മൊത്തം ഹാപ്പി … …….
.
.
.
.
ഇച്ചായ……. വേദനിക്കുന്നു…….. ഇച്ചായ എനിക്ക് പിടിച്ചു നിക്കാൻ പറ്റുന്നില്ല…..

ഡാ കാലമട…. വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോട ……
കൊച്ചിനെ അടുത്ത വീട്ടിലെ സണ്ണിച്ചായന്റെ വീട്ടിൽ ആക്കി അവളെയും കൂട്ടി…. രാത്രി…… 2മണിക്ക് ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ…… മാതാവ് മാത്രം ആയിരുന്നു മനസിൽ

മാതാവേ നീ ഞങ്ങളെ കാത്തോളണേ…………….

….
ഇച്ചായ പേടിയാകുന്നു ഇച്ചായ……….

അതും പറഞ്ഞു അവൾ ലേബർ റൂമിലേക്ക്‌ കയറുമ്പോൾ……. ഇതുവരെ കരയാത്ത ആളെ പോലെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു കൊണ്ടേ ഇരുന്നു.. ………

സമയം 4.30…….

ആരാ ജോൺ ??????

2 മാലാഖമാർ…. എന്റെ നേരെ വന്നു…..

രണ്ടു ഓമനത്ത മുള്ള കുഞ്ഞി മുഖങ്ങൾ അവരുടെ കയ്യിൽ ഉണ്ടായിരുന്നു……….

മേരി പ്രസവിച്ചു……… ആൺ കുട്ടികൾ ആണ്……

കർത്താവെ നിനക്ക് സ്തുതി….

സിസ്റ്റർ മേരി…….. ?

പേടിക്കണ്ട……. ആള് മയക്കത്തിൽ ആണ് ഉച്ചയ്ക്ക് ചിലപ്പോ റൂമിലേക്ക്‌ മാറ്റം… .

നിങ്ങൾ വേണമെങ്കിൽ പൊയ്ക്കോളൂ………. ഇനി രാവിലെ വന്നാലും മതി…… ഏതായാലും ഇപ്പോ ആളെ കാണാൻ പറ്റില്ല………….

ആ രണ്ടു മുഖങ്ങളെയും ഒന്ന് കൂടി നോക്കി.. ഞാൻ അവിടുന്ന് വീട്ടിലേക്ക് തിരിച്ചു ……..

പോകുന്ന വഴി മാതാവിന്….. ഒരു മെഴുതിരിയും നേർന്നു…

രചന: jishnu janardhanan

LEAVE A REPLY

Please enter your comment!
Please enter your name here