Home Latest ഞാനെന്നല്ല ലോകത്ത് ഒരു പെണ്ണും നിന്നെ പോലെ ഒരു അഭാസനെ സ്നേഹിക്കാൻ തയ്യാറാവില്ല. ഒരു ദു:സ്വപ്നം...

ഞാനെന്നല്ല ലോകത്ത് ഒരു പെണ്ണും നിന്നെ പോലെ ഒരു അഭാസനെ സ്നേഹിക്കാൻ തയ്യാറാവില്ല. ഒരു ദു:സ്വപ്നം പോലെ ഞാൻ എല്ലാം മറന്ന് കഴിഞ്ഞു

0

ഞാനെന്നല്ല ലോകത്ത് ഒരു പെണ്ണും നിന്നെ പോലെ ഒരു അഭാസനെ സ്നേഹിക്കാൻ തയ്യാറാവില്ല. ഒരു ദു:സ്വപ്നം പോലെ ഞാൻ എല്ലാം മറന്ന് കഴിഞ്ഞു മനു. അവസാനമായി എനിക്ക് നിന്നോട് ഒന്ന് കൂടി പറയാനുണ്ട് മനു. ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. മറ്റാരേക്കാളും…

നാല് വർഷങ്ങൾക്ക് മുൻപ് നീ ജയിലഴിക്കുള്ളിൽ പോകുന്നതിന് തൊട്ട് മുൻപുള്ള നിമിഷം വരെ പക്ഷെ ഇപ്പൊ നീയൊരു കൊലയാളിയാണ് മൃഗങ്ങളെക്കാളും മൃഗീയമാണ് ഇന്ന് നിന്റെ മനസ്സ്… എന്തിന് വേണ്ടിയാണ് നീ ഒരു ജീവനെ കൊന്ന്കളഞ്ഞത്.

അവളുടെ വാക്കുകൾ ശരങ്ങൾ പോൽ അവന്റെ മനസ്സിൽ തറച്ചപ്പോഴും അവനിൽ ഭാവമാറ്റം ഒന്നും ഉണ്ടായതെ ഇല്ല.

നീതു ഒന്ന് നിൽക്കൂ. ഞാൻ പഴയ ബന്തം പറഞ്ഞ് സ്നേഹത്തിന് വേണ്ടി യാചിക്കാൻ വന്നതല്ല പകരം എല്ലാം അവസാനിപ്പിക്കുന്നതിന് മുൻപ് അവസാനമായി ഒരുവട്ടം കൂടി നിന്നെ കാണണം എന്ന് തോന്നി. നീ ചോദിച്ചില്ലേ എന്തിന് വേണ്ടിയാണ് കൊന്നതെന്ന് അതിന് ഉത്തരം കിട്ടണമെങ്കിൽ നീ ഒരു കഥ കേൾക്കണം ഒരു ഏട്ടന്റെ കഥ….

അച്ഛനും അമ്മയും സ്നേഹിക്കുന്നതിനേക്കാൾ എത്രയോ അവനെ സ്നേഹിക്കുന്ന ഒരു അനുജത്തി ഉണ്ടായിരുന്നു ആ ഏട്ടന്. അച്ഛനെയും അമ്മയെയും നോക്കി ഞാൻ നിങ്ങളുടെ മകളല്ല ഏട്ടന്റെ മകളാണ് എന്ന് പറയുന്ന ഒരു അനുജത്തി. ആരെന്ത് പറഞ്ഞാലും ചോദിക്കാൻ എന്റെ ഏട്ടൻ വരുമെന്ന് തന്റേടത്തോടെ പറയുന്ന ആ ഏട്ടന്റെ മാളു.

നിത്യവും രാത്രിയിൽ അവന്റെ കൈയിൽ നിന്ന് ഒരു പിടി ചോറ് വാങി കഴിക്കാൻ വിശപ്പിനെക്കാളും കൊതിയോടെ കാത്തിരിക്കുമായിരുന്നു അവൾ. നാളെ നിന്നെ പെണ്ണ് കാണാൻ ഒരു കൂട്ടര് വരുന്നു എന്ന് അച്ഛൻ പറയുമ്പോൾ ഈ വീട് വിട്ട് ഞാൻ എവിടെയും പോകില്ല എന്ന് സങ്കടത്തോടെ അവന്റെ തോളിൽ ചാഞ്ഞ് കേഴുമായിരുന്നു അവൾ. സ്നേഹം കൂടുമ്പോൾ ഡാ എന്ന് വിളിച്ച് അവന്റെ ചേച്ചി ആകുമായിരുന്നു അവൾ.

സമ്പന്ന കുടുംബമല്ലെങ്കിലും സന്തുഷ്ടരായിരുന്നു ആ വീടും വീട്ടുകാരും. പക്ഷേ ഒരിക്കൽ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങിയ അവളെ കാണാതെ തിരഞ്ഞിറങ്ങി അവൻ കണ്ടത് ഇരുണ്ട വഴി വക്കിൽ അബോധമായി കിടന്ന അവളെ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ക്രൂരമായ പീഡനത്തിന്റെ ഇര എന്ന് അവന്റെ സുഹൃത്തായ ഡോക്ടർ പറഞ്ഞു.

സമൂഹത്തെ അറിയിക്കാതെ അവളെ അവൻ തിരികെ വീട്ടിൽ കൊണ്ട് വന്നു. പിന്നീട് കുറച്ചു നാളുകൾ ആരുമായും അവൾ മിണ്ടിയിട്ടില്ല. ഒരു ദിവസം ആ ഏട്ടനെ കെട്ടിപിടിച്ച് അവൾ ഒരുപാട് കരഞ്ഞു അത് കണ്ട് നിന്ന് കരയാൻ മാത്രമേ അവനും ആ അച്ഛനും അമ്മയ്ക്കും കഴിഞ്ഞുള്ളു. അന്ന് രാത്രിയിൽ അവന്റെ കയ്യിൽ നിന്ന് ഒരുപിടി ചോറ് വാങി കഴിച്ച് അവൾ ചിരിച്ചു.

ആ ചിരിയിൽ ഒത്തിരി നൊമ്പരം ഒളുപ്പിച്ച കഥ ആരും അറിഞ്ഞില്ല. പക്ഷെ നേരം പുലർന്നപ്പോൾ നിലം തൊടാതെ ഒരു മുഴം കയറിൽ തൂങ്ങി നിനക്കുന്ന മാളുവിനെയാണ് ആ വീട് കണ്ടത്. ഒപ്പം നിലത്ത് കാറ്റിൽ പറക്കുന്ന ഒരു തുണ്ട് കടലാസും….

ഏട്ടാ മാളു പോകുവാ. എന്റെ ഉദരത്തിൽ ഒരു കുഞ് ജന്മം കൊണ്ടിരിക്കുന്നു. സമൂഹം നിങ്ങളെ പരിഹസിക്കുന്നത് കണ്ട് നിൽക്കാൻ എനിക്ക് കഴിയില്ല അത് കൊണ്ടാണ് എന്നോട് പൊറുക്കു ഏട്ടാ. അച്ഛനും അമ്മയും സങ്കടപ്പെടരുത്. ഇനി എല്ലാം നിങ്ങൾക്ക് എട്ടനാണ്. ഏട്ടാ ഇനി ഒരിക്കലും ഈ മാളുവിന് ഏട്ടന്റെ കയ്യിൽ നിന്നുള്ള അന്നം കഴിക്കാനുള്ള യോഗമില്ല. ഒരു പ്രാർത്ഥനയെ ഉള്ളു ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഏട്ടാ നിന്റെ അനുജത്തിയായി ജനിച്ച് മകളായി ജീവിക്കണം. ഏട്ടൻ ഒരിക്കലും ഈ മാളുവിനെ വെറുക്കരുത്.

അവൻ അത് വായിക്കുമ്പോൾ മുറ്റത്ത് അവളുടെ ചിത എരിഞ്ഞടങ്ങിയിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്ന് സുഹൃത്തിനെ കൊണ്ട് റിപ്പോർട്ടിൽ എഴുതി വാങ്ങി സമൂഹത്തെ പറ്റിച്ചു. കാരണം അവളെ സമൂഹം വിഴച്ചവൾ എന്ന് വിളിച്ച് പരിഹസിക്കാതിരിക്കാനായിരുന്നു.

അവൾ എപ്പോഴും പറയും പോലെ എന്തും ചോദ്യം ചെയ്യുന്ന അവളുടെ ഏട്ടൻ പകരം വീട്ടാൻ പോയി. അവളെ ഇല്ലാതാക്കിയവനെ അവൻ കൊതി തീരെ വേദനിപ്പിച്ച് കൊന്നു. അവന്റെ മാളുവിനെ ഭക്ഷിച്ചവരെ അവൻ മണ്ണിന് ഭക്ഷിക്കാൻ കൊടുത്തു. ഓടി ഒളിക്കാതെ അവൻ നിയമത്തിന് കീഴടങ്ങി.

സമൂഹം അവനെ കൊലയാളിയെന്നും മൃഗമെന്നും വിളിച്ചപ്പോൾ അവനെ അച്ഛൻ വിളിച്ചത് ആൺകുട്ടിയെന്ന്. ദൂരെ മറ്റൊരു ലോകത്ത് നിന്ന് അവളും വിളിച്ചു എന്റെ ഏട്ടനെന്ന്. നീതു നിനക്കുള്ള ഉത്തരം കിട്ടിയില്ലേ ഇനി നീ പൊയ്ക്കോളൂ. ഒരിക്കൽ നീയെന്റെ ആരൊക്കെയോ ആയിരുന്നു അത് കൊണ്ട് മാത്രമാണ് നിന്നോടിതൊക്കെ പറഞ്ഞത്. നീ പറഞ്ഞത് ശരിയാ ഞാൻ കുറ്റവാളിയാണ്.

അവൾക്ക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു. കവിൾ തടങ്ങളിൽ പടർന്ന കണ്ണീര് തുടച്ച് അവൾ പറഞ്ഞു. ഇല്ല നീ കുറ്റവാളിയല്ല. നീയാണ് ഏട്ടൻ. മാളുവിനെ ആത്മാവ് മറ്റൊരു ലോകത്ത് നിന്ന് സന്തോഷിച്ചത് കൊണ്ടാവാം
അവൾ അവന്റെ നെഞ്ചോട് ചെന്നപ്പോൾ അവന്റെ കണ്ണുനീർ മഴകൊണ്ട് അവൾ ഒഴുക്കി കളഞ്ഞത്.

(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം…)

രചന: നിലാവിനെ പ്രണയിച്ചവൻ ഫിറോസ്

LEAVE A REPLY

Please enter your comment!
Please enter your name here