Home Latest തമാശക്കാണ് ഞാൻ പറഞ്ഞതെങ്കിലും അത് മീനുകുട്ടിടെ ചങ്കിനിട്ടാ കുത്തിയത് എന്ന് പറഞ്ഞതിനും ശേഷമാണ് എനിക്ക് മനസിലായെ

തമാശക്കാണ് ഞാൻ പറഞ്ഞതെങ്കിലും അത് മീനുകുട്ടിടെ ചങ്കിനിട്ടാ കുത്തിയത് എന്ന് പറഞ്ഞതിനും ശേഷമാണ് എനിക്ക് മനസിലായെ

0

തുറന്നിട്ട ജനൽപാളിയിലൂടെ തണുത്ത മുറിക്കുള്ളിലെക്ക് പതിയെ പതിയെ വരുന്നുണ്ട്…
ജനൽ കതക്ക് അടക്കണം എന്നു കരുതി കട്ടിലീന്ന് എണിറ്റു ജനലരിക്കിൽ എത്തി…

പുറത്ത് നല്ല നിലാവ്…
കാവിലെ എഴില്ലംപാല പൂവിട്ടത്തിന്റെ ഗന്ധം കാറ്റിൽ നിറഞ്ഞു നിൽക്കുന്നതും ജനലിലൂടെ നോക്കി മതി മറന്ന് നിൽക്കുന്നതിനിടയിൽ പുറകിൽ നിന്ന് ആരോ എന്റെ ഷോൾഡറിൽ കൈ വയ്ച്ചു …. ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ഉറക്കച്ചടവോടെ കണ്ണും തിരുബികൊണ്ടൊരു ചോദ്യാവും…

” എന്താ…. എട്ടാ.. ഉറക്കം ഒന്നും ഇല്ലൊ ഇന്ന് ?
എന്തു നോക്കി നിൽക്കുവാ അവിടെ ”

” ദാ… വന്നു നോക്ക് നീ എന്തു ഭംഗിയാ ഈ രാത്രിക്ക്.. നിലാവും പാലപ്പൂ ഗന്ധമുള്ള കാറ്റും. മഞ്ഞ് പെയ്യുന്ന രാത്രി..”

ഞാൻ പറയുന്നത് എന്താന്ന് മനസില്ലാവതെ മിനുകുട്ടി അങ്ങിനെ നിന്നും… എന്നിട്ടെരു ചോദ്യവും..

” എട്ടൻ മരുന്ന് വല്ലതും മാറികഴിച്ചോ ?”

“എന്തൊടീ….. ”

” നട്ടപ്പാതിരക്ക് സാഹിത്യം ഒക്കെ വരുന്നു അതോണ്ട് ചോദിച്ചതാ മാഷേ?…..”

അതിന്നുത്തരമായി ഒന്നു പുഞ്ചിരിച്ചു ജനലിനു അടുത്ത് നിന്ന അവളെ ഒന്നു ചേർത്ത് പിടിച്ച് കവിളിൽ ഒരു കടിയങ്ങു കൊടുത്തു:.. കുതറി മാറിയ അവളോട് ”

“എന്തേ !!! കുട്ടീ …. റെമാൻസ് ഇഷ്ടായില്ലെ?… ”

 

” മാഷിനിങ്ങനെ റെമാൻസുംകാട്ടി നാളെ കോളേജിലേക്ക് പിള്ളരെ പഠിപ്പിക്കാൻ പോയാമതി ഈ പാവം ഞാൻ അല്ലെ അമ്മേടെയും നാത്തൂൻമാരുടെ ഇടയിൽ കിടന്നു നടകേണ്ടത്…”

” അതിനിപ്പോ എന്താ…. ”

” നോവിക്കാത്തെയുള റെമാൻസ് മാഷിനറിയില്ലെ?…..

ഇന്നാളു… മാളൂട്ടി കഴുത്തിലെ പാടു കണ്ടിട്ട് ആരാ… എട്ടത്തിയമ്മടെ കഴുത്തിലു കടിച്ചത് എന്ന ഒരു ചോദ്യാവും അമ്മേടെയും ഒപ്പോളുടെ അടക്കി പിടിച്ചുള്ള ചിരിയും….
മനുഷ്യന്റെ തോലുരിഞ്ഞുപ്പോയി… ”

” അവരു ചിരിക്കട്ടെടീ….

ഒത്തിരി കാത്തിരിന്നിട്ടു കിട്ടിയതല്ലെ നിന്നെ… ”

” അതു വിചാരിച്ചു എന്നെ ഇങ്ങനെ നോവിക്കണോ?…..”

” എന്താന്നറിയില്ലാ … നിന്നെ ചിലപ്പോളൊക്കെ ഇഷ്ടം കൊണ്ട് കടിച്ചു നിന്നാൻ ‘തോന്നും….”

” എന്നെ അത്രക്ക് ഇഷ്ടാണൊ…. എട്ടന്ന്…. ”

” ഇഷ്ടയിട്ടൊന്നല്ലാ നിന്റെ ചൊവ്വാദോഷം എനിക്കിട്ടെപ്പോളാ പണിതരുന്നത് എന്നറിയില്ലാലോ?’….
അങ്ങിനെ എങ്ങനും ഉണ്ടായാ എന്റെ കൊച്ച് ഒറ്റക്കായിന്നും കടംവയ്ച്ചു പോയിന്നും നിനക്ക് തോന്നരുതല്ലോ…..”

തമാശക്കാണ് ഞാൻ പറഞ്ഞതെങ്കിലും അത് മീനുകുട്ടിടെ ചങ്കിനിട്ടാ കുത്തിയത് എന്ന് പറഞ്ഞതിനും ശേഷമാണ് എനിക്ക് മനസിലായെ…

പൊടുന്നന്നെ രണ്ട് കണ്ണും നിറയുന്നത് കണ്ട് ഞാൻ പറഞ്ഞു
” അയ്യൊ…… ഒരു തമാശ പറയുമ്പോളെക്കും കരയുവാണോ കുട്ടീ… ”

” എട്ടനോട് ഞാൻ അനേ പറഞ്ഞതല്ലെ …. എന്നെ കെട്ടണ്ടാന്നു….
ഇത്രക്കു പേടിയാണെങ്കിൽ എന്നെ എന്റെ വീട്ടിലാ ക്കികോ ….”

” എന്റെ കൊച്ചൊ ഈ വീട്ടുകാര് മുഴുവനും എതിർത്തിട്ടും എനിക്ക് നിന്നെ തന്നെ മതീന്നു പറഞ്ഞു കെട്ടിയത് നിന്നെ എനിക്കത്രം ഇഷ്ടയൊണ്ട…
ഇനിയിപ്പോ തട്ടിപോയാലും നിന്നെ വിട്ടു പോകൂന് കരുതണ്ടാട്ടോ..

ദാ… കണ്ടോ ആ പാലമരം അതിലുണ്ടാവും ഞാൻ..
ഈ ആഗ്രഹങ്ങളെക്കെ തീരാത്തെ മരിക്കുന്നവരല്ലെ ഗന്ധർവനും യക്ഷിയും ഒക്കെയാവുന്നെ…
നമ്മുക്ക് അപ്പോ അവടെയും ഇവിടെയും നിന്ന് പ്രേമിക്കാട്ടാ……

നീ പിണങ്ങി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയെക്കെതന്നെയാ.. അന്നാലും ഒന്നു ചിരിക്കെന്റെ മോളൂ….. ”

“ഇല്ല്യാ…… ”

“എന്നാൽ ഏട്ടനൊരു ഉമ്മതാ…… ”

ഞാനതു പറയുമ്പോൾ അവളുടെ മുഖത്തെ ദ്യേഷ്യം പതിയെ മാഞ്ഞു മുഖത്ത് ഒരു കള്ളച്ചിരി വിരിയുണ്ടായിരുന്നു ….
പുറത്ത് പെയ്യുന്ന നിലാവിനു പോലും അസൂയ തോന്നും തരത്തിലുള്ള ഒരു കുഞ്ഞു നാണവും അവളുടെ നുണക്കുഴിയിൽ വിടർന്നിരുന്നു……

രചന: മഹി സുഗതൻ

LEAVE A REPLY

Please enter your comment!
Please enter your name here