Home Latest പിണക്കം തീർക്കാം എന്നുകരുതി വീട്ടിലേക്കു വിളിച്ചപ്പോ ഫോൺ ഓഫ്. ദൈവമേ അവൾ പറഞ്ഞപോലെ ചെയ്‌തോ.. വൈകുന്നേരം...

പിണക്കം തീർക്കാം എന്നുകരുതി വീട്ടിലേക്കു വിളിച്ചപ്പോ ഫോൺ ഓഫ്. ദൈവമേ അവൾ പറഞ്ഞപോലെ ചെയ്‌തോ.. വൈകുന്നേരം വരെ വിളിച്ചു ഒരനക്കവും ഇല്ല..

0

എനിക്ക് ഇനി പറ്റില്ല രാവിലെ എണീറ്റാൽ മുതൽ വായിരിക്കണ ചീത്ത മുഴുവൻ കേൾക്കണം

ഇത്തിരി അധികം നേരം ഉറങ്ങിയാൽ എന്താ കുഴപ്പം.. മനുഷ്യ നിങ്ങളോട ചോദിച്ചേ..

ഏയ് ഒരു കുഴപ്പോം ഇല്ല ഏഴരക്ക് മോന് സ്കൂളിൽ പോണം. നീനേരത്തെ എഴുന്നേറ്റാൽ കാര്യങ്ങൾ ഇങ്ങനെ തിടുക്കത്തിൽ ചെയ്യണോ എന്നല്ലേ ചോദിച്ചുള്ളൂ.. അതൊരു ചീത്തയാണോ .

ആ അത് പറയണ്ട രീതിയിൽ പറയണം. അല്ലാതെ ചാടിക്കടിക്കല്ല വേണ്ടത്.

ഹോ എന്റെ ദൈവേ ഇന്ന് ആരെ കണികണ്ട് എഴുന്നേറ്റോ ആവോ..

ചോറ് ബാക്കിവന്നു.. കറിയെടുത്തുകളഞ്ഞു. എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും ഇരുപത്തിനാലു മണിക്കൂറ്‍ കുറ്റം പറച്ചില് തന്നെ. ഞാൻ ആയതുകൊണ്ട് നിങ്ങളെ സഹിക്കുന്നെ. വേറെ വല്ല പെണ്ണുങ്ങൾ ആയിരുന്നേൽ എന്നെ ഇട്ടിട്ടുപോയേനെ..

എന്ത് പറഞ്ഞാലും കഴുത്തിന് ചുറ്റും നാക്ക് ഉള്ള കാരണം നിനക്ക് ജയിച്ചുനിക്കാം.. പെണ്ണാലോചിച്ചു വന്നപ്പോൾ പൂച്ചേനെ പോലെ പതുങ്ങി ഇരുന്നവളാ ഇപ്പൊ ചീറ്റപ്പുലിയെപോലെ.. സമ്മതിക്കണം നിന്നെ..

അധികം സംസാരിക്കാൻ നിൽക്കണ്ട. ഞാൻ ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ല.. മടുത്തു അഞ്ചു വർഷംകൊണ്ട്..

ആ നീ പൊക്കോ അതുതന്നെ നല്ലതു.. ഇത്തിരി സ്വൈര്യം കിട്ടൂല്ലോ. അല്ല അറിയാൻപാടില്ലാണ്ട് ചോദിക്യാ ഈർക്കിലി പോലെ ഇരിക്കണ നിനക്ക് ഇത്ര ഒച്ച എവിടുന്നു വരുന്നു..

ഞാൻ പറഞ്ഞില്ലേ എന്നോട് മിണ്ടണ്ട എന്ന്. നിങ്ങള് ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ ഇവിടെ ഉണ്ടാവില്ല നോക്കിക്കോ..

ഓഫീസിലെത്തി കുറച്ചുകഴിഞ്ഞപ്പോ ഒരുവല്ലായ്ക. ഇത്തിരി എടുത്തുചാട്ടം ഉണ്ടന്നെ ഉള്ളു. ആളൊരു പാവം പൊട്ടിപെണ്ണാ..

പിണക്കം തീർക്കാം എന്നുകരുതി വീട്ടിലേക്കു വിളിച്ചപ്പോ ഫോൺ ഓഫ്. ദൈവമേ അവൾ പറഞ്ഞപോലെ ചെയ്‌തോ.. വൈകുന്നേരം വരെ വിളിച്ചു ഒരനക്കവും ഇല്ല..

അഞ്ചുമണി ആവാൻ നിന്നില്ല ബൈക്കെടുത്തു വീട്ടിലേക്കു പാഞ്ഞു. ഉമ്മറത്ത് ആളില്ല. അകത്തു പോയി നോക്കി അവിടേം ഇല്ല.. എന്ത് ചെയ്യും..

ആ ചേട്ടൻ വന്നോ. ഞാൻ അപ്പുറത്തെ വീട്ടിലുണ്ടായിരുന്നു.
ഇവിടെ കേബിൾ കിട്ടുന്നില്ല സീരിയൽ എന്തായി എന്നറിയാൻ പോയതാ..

വായിൽ നല്ല വാക്കുകളൊക്കെ വന്നെങ്കിലും ഇനി അതിന്മേൽ പിടിച്ചുതൂങ്ങണ്ട എന്ന് കരുതി മിണ്ടിയില്ല..

അല്ല നീ ഇന്ന് എവിടെയോ പോവും എന്നൊക്കെ പറയുന്നുണ്ടായിരുന്നല്ലോ.. എന്തെ ബസ് കിട്ടിയില്ലേ..

ഇല്ല ബസ് കിട്ടിയില്ല. എന്തെ പോണോ ഞാൻ ഇപ്പൊ..

നീ ഇങ്ങോട്ടു വന്നേ ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നുണ്ട് എന്നറിയോ. നീ ഇങ്ങനെ ഒച്ചയെടുക്കുമ്പോഴല്ലേ എനിക്കും ദേഷ്യം വരുന്നേ..

അതെ എനിക്കും ചേട്ടനെ ഒത്തിരി ഇഷ്ട അതോണ്ടല്ലേ പോവും എന്ന് പറയണതല്ലാതെ ഇതുവരെ ഞാൻ അങ്ങനെ ചെയ്തിട്ടുണ്ടോ..

അപ്പൊ ഒക്കെ കോംപ്രമൈസ് ആയല്ലോ നല്ല കുട്ടിയായി പോയൊരു ചായ ഇട്ടിട്ടു വന്നേ..

ഇച്ചിരി സ്നേഹിക്കാം എന്ന് കരുതി അടുക്കളേല് ചെന്നത്. പാലുമൊത്തം തിളച്ചുപോയി അവളെ അവിടെ കാണാനും ഇല്ല..

പാലുപോയതുകണ്ടില്ലേ എന്ന് മാത്രം ചോദിച്ചുള്ളൂ.രാവിലെ ഉണ്ടായതിന്റെ ബാക്കി അവൾ തുടങ്ങി..

നാളെ നോക്കിക്കോ നിങ്ങൾ ഞാനെന്റെ വീട്ടിൽപോകും…. പതിവ് പല്ലവി തന്നെ…

ഹോ നിങ്ങൾ പറ ഞാനെന്താ ചെയ്യണ്ടത് ????

രചന: ദിവ്യ അനു അന്തിക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here