Home Latest കോടീശ്വരിയും MBA ക്കാരിയുമായ അവൾക്കു സൗന്ദര്യവും ഈശ്വരൻ വാരിക്കോരി കൊടുത്തിരുന്നു., അതിനൊത്ത അഹങ്കാരവും

കോടീശ്വരിയും MBA ക്കാരിയുമായ അവൾക്കു സൗന്ദര്യവും ഈശ്വരൻ വാരിക്കോരി കൊടുത്തിരുന്നു., അതിനൊത്ത അഹങ്കാരവും

0

ഹോട്ടലിൽ ടബിൾ തുടച്ച് പ്ലേറ്റുകൾ എടുത്ത് അകത്തേക്ക് പോകുന്ന സമയത്തായിരുന്നു ഗൗരിയും ആരവങ്ങളും കയറി വന്നത്.,

കോടീശ്വരിയും MBA ക്കാരിയുമായ അവൾക്കു സൗന്ദര്യവും ഈശ്വരൻ വാരിക്കോരി കൊടുത്തിരുന്നു.,
അതിനൊത്ത അഹങ്കാരവും, അജുവിനെ കണ്ടതും മുൻപ് അവളുടെ ഡ്രസ്സിലേക്ക് കാല് തെറ്റി അവന്റെ കയ്യിലുള്ള ചായ ഗ്ലാസ് മറിഞ്ഞതും മുഖമടിച്ച് ഒരടി നൽകിയതും ഓർമ്മയിൽ തെളിഞ്ഞപ്പോൾ അവൻ തല താഴ്ത്തി സൂക്ഷിച്ച് പ്ലേറ്റുകൾ അകത്തേക്ക്‌ കൊണ്ടുപോയി.,

അത് കണ്ട് അവളും ആരവങ്ങളും കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു,
ആ എച്ചില് പെറുക്കിക്ക് പേടിയുണ്ട് ഗൗരിയേ കാണുമ്പോൾ എന്ന് പറഞ്ഞായിരുന്നു ചിരി,

അതിൽ ഒരുത്തി മാത്രം അല്പം ദയയോടെ പാവമല്ലേ ജീവിക്കാൻ മാർഗ്ഗമില്ലാഞ്ഞിട്ടാവും ആ ജോലി ചെയ്യുന്നത് ഇനീം അയാളെ കളിയാക്കണ്ട ട്ടോ എന്ന് പറയുന്നത് കേട്ടു.,

അത് കേട്ടതും അജു അവളെ ഒന്ന് ഒളിഞ്ഞു നോക്കി ,
സുന്ദരി പെണ്ണ് ഇരുനിറം, ജിൻസും ടീ ഷർട്ടും ഇട്ട പടയിൽ ചുരിദാറ് ഇട്ടത് അവളുമാത്രമായിരുന്നു..,

*******
ആഹാരം കഴിച്ച് കൗണ്ടറിൽ ക്യാഷ് അടക്കാൻ നേരം ഈ വക ജെന്തുക്കൾക്ക് ജോലി നൽകാൻ ശ്രമിക്കരുത് വിവരവും വിദ്യഭ്യാസവും ഒട്ടും കാണില്ല എന്തേലും പ്രശ്നം വന്നാൽ ചേട്ടൻതൂങ്ങും പിടിച്ച് പുറത്താക്കിയേക്ക് എന്ന് പുച്ഛത്തോടെ മുതലാളി രവി മാമനോട് ഗൗരി പറയുമ്പോൾ..,

ഗൗരിയും ആരവങ്ങളും കഴിച്ച എച്ചില് വൃത്തിയാക്കുന്ന അജുവിനെ രവി മാമൻ ഭീതിയോടെ നോക്കുന്നുണ്ടായിരുന്നു.,

****
രണ്ട് ദിവസം കഴിഞ്ഞ് മാർക്കറ്റിൽ പോയി ഹോട്ടലിലേക്കുള്ള സാധനങ്ങൾ ചുമന്ന് വരുന്ന സമയം റോഡിൽ കാല് വെച്ച് താഴെ വീഴ്ത്തി, പെറുക്കി എടുക്കടാ പെറുക്കി എന്ന് പറഞ്ഞ് ഗൗരിയും കോളേജ് ബോയ്സും കളിയാക്കി ചിരിക്കുമ്പോഴും അജു അവരെ നോക്കി ചിരിക്കുകയല്ലാതെ ഒന്നും മിണ്ടിയില്ല..,

എന്താടാ നിനക്ക് ദേഷ്യം വരുന്നുണ്ടോ എന്ന് പറഞ്ഞ് അതിൽ ഒരുത്തൻ ചവിട്ടുമ്പോഴും അജു മിണ്ടാതെ സാധനങ്ങൾ പെറുക്കിയെടുത്ത് മിണ്ടാതെ വേഗം നടന്നു.,
ചവിട്ടിയവനെ അജു നോട്ടം വെച്ചിരുന്നു.,

രണ്ട് ദിവസം കഴിഞ്ഞ് ഗൗരിയും ബ്രദർ ഗൗതമും അച്ഛനും അമ്മയും ചേർന്ന് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ മുഷിഞ്ഞ ഡ്രസ്സിട്ട് അജു അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു..,

പെട്ടന്ന് അജു ഇടുപ്പിൽ മറച്ച് വെച്ച തോക്ക് എടുത്തു ഗൗതമിന് നേരെ നീട്ടിയതും എല്ലാവരും അത്ഭുതപ്പെട്ടു.,
ഉടനടി പ്പ പെറുക്കി എന്ന് വിളിച്ച് ഗൗരി അജുവിന് നേരെ ചാടി വീണതും മാറി നിൽക്കടി റാസ്ക്കൽ എന്ന് വിളിച്ച് ഗൗരിയുടെ മുഖമടച്ച് അജു ഒരെണ്ണം പൊട്ടിച്ചതും തൊട്ടടുത്ത ടേബിളിലെ എച്ചിൽ പാത്രങ്ങളിലേക്ക് അവൾ മുഖമടച്ച് കമിഴ്ന്ന് വീണതും ഒന്നിച്ചായിരുന്നു..,

പ്രതികരിക്കാതെ ഓടാൻ ശ്രമിച്ച ഗൗതമിനെ പൊടി പാറുന്ന സംഘട്ടത്തിന് ശേഷം നിലംപരിഷാക്കുന്നവരെ ഗൗരിയും മറ്റുള്ളവരും ഷോക്കേറ്റ പോലെ നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.,

ഗൗതമിനെ കീഴ്പ്പെടുത്തിയതും പോലീസ് ജീപ്പ് വന്നതും ഒന്നിച്ചായിരുന്നു..,

ജീപ്പിൽ നിന്നും ഇറങ്ങി വന്ന പോലീസുകാർ അജുവിന് സല്യൂട്ട് ചെയ്യുന്ന സമയം ഗൗരിയും മറ്റുളളവരും ഞെട്ടലോടെ അജുവിനെ നോക്കുന്നുണ്ടായിരുന്നു..,

ഹീ ഈസ് എ വിക്റ്റം ,അറസ്റ്റ് ഹിം എന്ന് അജു മറ്റു പോലീസുകാർക്ക് ഓർഡർ ഇട്ടു.,

യസ് സർ എന്ന് പറഞ്ഞു മറ്റു പോലീസുകാർ ഗൗതമിനെ കയ്യാമും വെച്ച് ജീപ്പിലേക്ക് കയറ്റുമ്പോൾ നിറകണ്ണുകളോടെ ഗൗരിയുടെ കൈപിടിച്ച് ആ അമ്മ ചോദിച്ചു ,ആരാണ് നിങ്ങൾ എന്തിനാണ് എന്റെ മകനെ കൊണ്ടു പോകുന്നത്, അവൻ എന്ത് തെറ്റ് ചെയ്തു എന്ന്..?

അജു പുച്ഛത്തോടെ ഗൗരിയേ നോക്കി പറഞ്ഞു.,

Iam അജ്മൽ മുഹമ്മദ് IPS, സെൻട്രൽ IB From Tamil Nadu..,

3 മാസമായ് ഞാൻ ഇവന് വല വിരിച്ചിട്ട്..,
കേരളത്തിൽ നിന്നും കുട്ടികളെ തട്ടികൊണ്ട് പോയി അവയവങ്ങൾ മുറിച്ച് എടുത്ത് അവരെ കൊന്ന ശേഷം വിറ്റ് കാശാക്കുന്ന ഗ്യാങ്ങിന്റെ ബോസാണ് ഈ നായിന്റെ മോൻ..,
മൊത്തം 80 ന് മുകളിൽ കുട്ടികളെ കൊന്ന് കളഞ്ഞ നരഭോജി..,
മാതാപിതാക്കളുടെ ഹൃദയം നുറുങ്ങുന്ന വേദനയിൽ പിഞ്ചു കുഞ്ഞുങ്ങളെ അറുത്ത് വിറ്റ് പണം സമ്പാദിക്കുന്ന മകന് ജന്മം നൽകിയ അമ്മയാണ് നിങ്ങൾ.,
എന്ന് പറയുമ്പോൾ ആ അമ്മ തളർന്ന് വീണിരുന്നു..,

അജു വീണ്ടും ഗൗരിയെ നോക്കി തുടർന്നു,

എച്ചിൽ പാത്രം പെറുക്കിയും ഊണും ഉറക്കവും വെടിഞ്ഞ് മാസങ്ങൾ കഷ്ടപ്പെട്ടാണ് ഞങ്ങൾ ഈ വക ക്രിമിനൽസിനെ പിടിക്കുന്നത്.., ക്രിമിനൽ ബാഗ്രൗണ്ട് ഉള്ള നിന്നേപ്പോലെയുള്ള അഹങ്കാരികൾ 10 അടി അകലം പാലിച്ചോണം ഒരു IPS ഓഫീസറുടെ മുന്നിൽ..,

നീയൊക്കെ അഹങ്കരിച്ച് തിന്ന ചോറും പത്രാസ് കാണിച്ച പണവും ഈ നാറി ഉണ്ടാക്കുന്ന വഴികണ്ടോ മേലാൽ പണക്കൊഴുപ്പിന്റെ അഹങ്കാരത്തിൽ ആണുങ്ങൾക്ക് നേരെ കൈ ഉയർത്തിയാലുണ്ടല്ലോ മ്,
എന്ന് പറഞ്ഞ് അജു ജീപ്പിലേക്ക് കയറുമ്പോൾ പ്ലാസ്റ്ററിട്ട കയ്യും കൊണ്ട് അജുവിനെ ചവിട്ടിയവൻ കൈ കൊണ്ട് സല്യൂട്ട് കാണിക്കുന്നുണ്ടായിരുന്നു….!
******

രചന  ; അബ്ബാസ്

 

LEAVE A REPLY

Please enter your comment!
Please enter your name here