Home Latest തനൂനും മോനും അറിയാത്ത മറ്റൊന്നുണ്ട്. തന്റെ പഴയ കാമുകിയാണ് അവനെ തല്ലിയ ക്ലാസ്സ് ടീച്ചർ. മാതാപിതാക്കൾക്കു...

തനൂനും മോനും അറിയാത്ത മറ്റൊന്നുണ്ട്. തന്റെ പഴയ കാമുകിയാണ് അവനെ തല്ലിയ ക്ലാസ്സ് ടീച്ചർ. മാതാപിതാക്കൾക്കു വേണ്ടി തന്നെ ഉപേക്ഷിച്ച അവളോട് എന്നും ദേഷ്യമായിരുന്നു.

0

രാജീവേട്ടാ ഒന്നോടി വന്നേ….
എന്താടീ…. എന്തുപറ്റി….?

നിങ്ങളിതു കണ്ടോ മനുഷ്യാ മോന്റെ കയ്യിൽ നോക്ക്. ടീച്ചർ തല്ലിയതാണത്രേ…… ചോര പൊടിഞ്ഞിരിക്കുന്നു…….

ദേഷ്യവും സങ്കടവും കൊണ്ട് അവൾ നിന്നു വിറയ്ക്കുന്നു…..

എന്റെ തനൂ നീയൊന്നടങ്ങ്…. ഞാനൊന്നു നോക്കട്ടെ …….

ശരിയാണല്ലോ…..? മോന്റെ കയ്യിൽ അടി കൊണ്ട പാടുണ്ട്.

നിങ്ങളിതും നോക്കി നിന്ന് സ്വപ്നം കാണാതെ വേഗം പ്രിൻസിപ്പാളിനെ വിളിക്ക്. അവരെ പറഞ്ഞു വിടാൻ പറ. ഇവരൊക്കെ പിള്ളേരെ പഠിപ്പിക്കാൻ വരുന്നതോ അതോ തല്ലി കൊല്ലാൻ വരണതോ….?

നോക്കി നിൽക്കാതെ വിളിക്ക് മനുഷ്യാ… അല്ലെങ്കിൽ നമുക്ക് പോലീസിൽ പരാതി കൊടുക്കാം ….

എന്റെ തനൂ നീയൊന്നടങ്ങ് . നമുക്ക് നാളെ സ്കൂളിൽ പോയി കാരണം തിരക്കാം… അതിനു മുന്നേ നീ മുന്നയോട് അടികിട്ടാനുള്ള കാരണം തിരക്ക്.

അവനൊന്നും ചെയ്തില്ല രാജീവേട്ടാ. ക്ലാസിലെ മറ്റേതോ കുട്ടി വീണതിന് നമ്മുടെ മോനെ അവർ വെറുതെ തല്ലി.

ഉം.. നാളെയാട്ടെ നീ പോയി ജോലി നോക്ക്.

നാളെ തന്നെ സ്കൂളിൽ പോണം. തനൂനും മോനും അറിയാത്ത മറ്റൊന്നുണ്ട്. തന്റെ പഴയ കാമുകിയാണ് അവനെ തല്ലിയ ക്ലാസ്സ് ടീച്ചർ. മാതാപിതാക്കൾക്കു വേണ്ടി തന്നെ ഉപേക്ഷിച്ച അവളോട് എന്നും ദേഷ്യമായിരുന്നു.

ഞാൻ മോനേ വിളിച്ച് മടിയിലിരുത്തി.
മുന്നാ….
നീ അപ്പായോട് സത്യം പറയണം …….
എന്തിനാ ടീച്ചർ നിന്നെ തല്ലിയത് …..?

അത് വെറുതെയാ അപ്പാ…

മുന്നാ നീ കള്ളം പറയരുത്… സത്യം പറഞ്ഞാൽ അപ്പാ നിന്നെ ഒന്നും ചെയ്യില്ല. കള്ളമാണ് നീ പറയുന്നതെങ്കിൽ ….

അവൻ കരയാൻ തുടങ്ങി….
അപ്പാ ……
ഞാൻ കല്ലെടുത്ത് റോഷന്റെ തലയ്ക്ക് ഇടിച്ചു. തല പൊട്ടി ചോര വന്നു……

അവന്റെ കരച്ചിൽ ഉച്ചത്തിലായി….

ഞാനവനെ സമാധാനിപ്പിച്ചു.
മോൻ ചെയ്തത് തെറ്റാണെന്ന് മനസ്സിലായില്ലേ ….?
അതു മതി നാളെ നമുക്ക് സ്കൂളിൽ പോയി ടീച്ചറേയും ആ കുട്ടിയേയും കാണാം….
മോൻ ഇപ്പൊ ഇതൊന്നും അമ്മയോട് പറയണ്ടാട്ടോ……

പിറ്റേന്ന് മോനെയും കൂട്ടി സ്കൂളിൽ എത്തുമ്പോൾ ദാ അവൾ മുന്നിൽ…..
എന്റെ പൂർവ്വ കാമുകി……
അല്ല മുന്നയുടെ ക്ലാസ് ടീച്ചർ ….

കണ്ട മാത്രയിൽ തന്നെ തനു അവർക്കു നേരെ കയർത്തു……
നിങ്ങളെന്താ ഈ ചെയ്തു വച്ചിരിക്കുന്നത് …..?
കുട്ടികളില്ലാത്ത നിങ്ങൾക്കിതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല…?
എന്റെ കുഞ്ഞിനെ തല്ലാൻ നിങ്ങൾക്കാരാ അധികാരം തന്നത് ……?

തനുവിന്റെ ശബ്ദം ഉയർന്നു…
പലരും അടുത്തു കൂടി കാരണം തിരക്കി….
ടീച്ചർക്ക് പറയുവാനുള്ളത് കേൾക്കാൻ കൂട്ടാക്കാതെ തനു വീണ്ടും ശബ്ദമുയർത്തുന്നു …..

ആളുകൾ കൂടിയപ്പോൾ ഞാൻ അവളെ തടഞ്ഞു …..

സോറി മാഡം ഞാൻ നിങ്ങളുടെ മോനെ തല്ലിയത് തെറ്റാണ്…..

അല്ല ടീച്ചർ നിങ്ങളാണു ശരി ……

അതു കേട്ട് തനു ഒന്നു ഞെട്ടി….. അവളെന്നെ രൂക്ഷമായി നോക്കി ……

തനൂ നീ ഒന്നു മനസ്സിലാക്കണം….
ടീച്ചർ കൈവെള്ളയിൽ കൊടുക്കുന്ന അടി കൊണ്ടാൽ നമ്മുടെ മോന് ഒന്നും സംഭവിക്കില്ല…
മറിച്ച് അവൻ കൊള്ളുന്ന ഓരോ അടിയും അവന്റെ ഭാവി സുരക്ഷിതമാക്കുകയേ ഉള്ളൂ…..

ഒരു അടി കൊടുത്തു എന്നു കേട്ടപ്പോൾ അതിന്റെ ശരിയായ കാരണം പോലും തിരക്കാതെ ടീച്ചർക്കു നേരെ വാളെടുക്കുന്ന നിന്നെ പോലെയുള്ള മാതാപിതാക്കളാണ് ഓരോ കുഞ്ഞിന്റെയും ശത്രു…..

അവന്റെ കൊച്ചു കൊച്ചു തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്ന അധ്യാപകർക്കൊപ്പം നമ്മൾ മാതാപിതാക്കളും നിൽക്കുക തന്നെ വേണം. അതിനു സാധിച്ചില്ലെങ്കിൽ നമുക്കു നമ്മുടെ കുഞ്ഞുങ്ങളെ നേർവഴിക്ക് നയിക്കാൻ സാധിച്ചെന്നു വരില്ല ….

ഞാൻ പറഞ്ഞു നിർത്തിയതും തനുവിന്റെ കണ്ണുകൾ നിറഞ്ഞു ……

മുന്നയോടൊപ്പം ടീച്ചറോട് മാപ്പു പറഞ്ഞു തനു തിരിഞ്ഞു നടന്നപ്പോൾ ഒരിക്കൽ കൂടി ഞാനവളെ നോക്കി……

എന്റെ ………
അല്ല …….
എന്റെ മുന്നയുടെ ടീച്ചറെ…….
ആ കണ്ണുകളും നിറഞ്ഞിരുന്നു….

അതിനിടയിലും അവൾ എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു …..
മുന്നിലെത്തുന്ന ഓരോ വിദ്യാർത്ഥിയും അവളുടെ കയ്യിൽ സുരക്ഷിതരായിരിക്കും എന്ന അർത്ഥത്തിൽ……

രചന: അതിഥി അമ്മു

LEAVE A REPLY

Please enter your comment!
Please enter your name here