Home Latest വീട്ടിൽ എത്തിയിട്ടു ആ സ്ത്രീ പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സ് നിറയെ നാല് മക്കൾ ഉണ്ടായിട്ടും...

വീട്ടിൽ എത്തിയിട്ടു ആ സ്ത്രീ പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സ് നിറയെ നാല് മക്കൾ ഉണ്ടായിട്ടും തെരുവിൽ അന്തിയുറങ്ങേണ്ടി വരുന്ന ആ പാവം സ്ത്രീ…

0

രചന: Muhammade Rafi

അന്നു ഞാൻ പതിവുപോലെ കട അടച്ച് ഇറങ്ങുമ്പോൾ ആ സ്ത്രീ എന്റെ കടയുടെ മുമ്പിൽ നിൽക്കുന്നു ഞാൻ കട അടച്ച് പോവാൻ കാത്തു നിൽക്കു എന്റെ കടയുടെ വരാന്തയിൽ അവർ സ്ഥാനം പിടിക്കാൻ…

എന്നെ കണ്ടത് കൊണ്ടാകും കുറച്ച് പിന്നോട്ട് മാറി നിന്നും അവർ….

എന്താ ഇവിടെ ? ഞാൻ ചോദിച്ചു… .

. മോന് ഞാൻ ഒരു ബുദ്ധിമുട്ട് ആവില്ല രാവിലെ തന്നെ ഞാൻ എഴുന്നേറ്റ് പോയിക്കോള….

ഞാൻ അതല്ല നിങ്ങളോട് ചോദിച്ചത്….

കുറച്ചു ദിവസമായി ഞാൻ നിങ്ങളെ ശ്രെദ്ധിക്കുന്നു…

വീട് ഒന്നും ഇല്ലേ. ?

ഞാൻ ചോദിച്ചു അവരോട്….

ഉണ്ട് മോനെ… വീടും മക്കളും എല്ലാം ഉണ്ട് എനിക്കി അതുകൊണ്ട് ആണ് ഞാൻ ഇങ്ങനെ ആയി പോയത്…..

. അവരുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു….

ഞാൻ ചോദിച്ചത് തെറ്റായോ ?

നിങ്ങൾ കരയണ്ട ഞാൻ അറിയാതെ ചോദിച്ചു പോയതാ….. !!

ഇല്ല മോനെ മോൻ ചോദിച്ചതിൽ ഒരു തെറ്റു ഇല്ല….

പിന്നെ അവരെ കഥ പറഞ്ഞു തുടങ്ങി….!!!

നാല് ആൺകുട്ടികൾ ആണ് അവർക്ക് ഒരു പെൺകുഞ്ഞു ഉണ്ടാകു എന്ന് കരുതി കാത്തിരിന്നു നാലാമത്തെതു ആൺകുട്ടി തന്നെ ആയി… !!

നാലാമത്തെ മകന് ഒരു വയസ്സ് ആയപ്പോൾ അവന്റെ ഉപ്പ ഞങ്ങളെ തനിച്ചാക്കി എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞു പോയി….!!!

അവരെ എല്ലാം ഒരു കരക്കെത്തിക്കാൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടു മോനെ…..

മൂന്നു നാലു വീടുകളിൽ ജോലിക്ക് പോയി അവരെ എല്ലാം നല്ല നിലയിൽ തന്നെ പഠിപ്പിച്ചു ഒരു കുറവു വരുത്താതെ…..!!

അവരെ ഉപ്പ ഇല്ലാത്തത് ഞാൻ അവരെ അറിയിച്ചിട്ടില്ല !!

പഠിച്ചു എല്ലാവർക്കും നല്ല ജോലി ആയ….

നാലു മക്കളുടെയും വിവാഹം കഴിഞ്ഞു!!!

പിന്നെ അവർക്ക് ഈ ഉമ്മ വേണ്ടാതായി മോനെ….!!!

നീ. നോക്ക് ഞാൻ നോക്ക് എന്നുള്ള വാശിയായി എല്ലാവർക്കും……. വീടും ഉള്ള സ്ഥലവും എല്ലാവരുകുടി എഴുതി വാങ്ങി അവര് എന്നെ നോക്കു എന്ന് ഉള്ള വിശ്വാസത്തിൽ ഞാൻ എല്ലാം അവർക്ക് വീതിച്ചു കൊടുത്തു…

. സ്വന്തം മക്കൾ അല്ലേ നോക്കാതെ ഇരിക്കില്ലല്ലോ എന്ന് ഞാനും കരുതി.. . . തെറ്റ് പറ്റിപ്പോയി മോനെ എനിക്കി….. !!!

അങ്ങിനെ ചെറിയ മകൻ ഒരു സ്ഥലം വരെ പോവാൻ ഉണ്ടന്ന് പറഞ്ഞു എന്നെ കാറിൽ കയറ്റി.. ഉമ്മ ഇവിടെ നിക്ക് ഞാൻ ഇപ്പോ വരാം പറഞ്ഞു പോയതാ ഇന്നുവരെ ഞാൻ എന്റെ മോനെ കണ്ടില്ല.. …. !!!

അല്ലെങ്കിലും എനിക്കി അറിയാം അവർ ആരും ഇനി വരില്ല ഈ ഉമ്മാനെ അന്വേഷിച്ചിട്ട്……. !!!

പടച്ചോൻ പെട്ടന്ന് വിളിച്ചാൽ മതിയായിരുന്നു എന്ന ഒറ്റ പ്രാർത്ഥന മാത്രമേ ഉള്ളു എനിക്കി മോനെ……. !””

നിങ്ങൾ വല്ലതും കഴിച്ചോ ?

വേണ്ട മോനെ വിശപ്പില്ല…

വരും ഞാൻ എന്തെങ്കിലും കഴിക്കാൻ വാങ്ങി തരാം……. !!

വേണ്ട മോനെ ചോദിക്കാൻ ഉള്ള വലിയൊരു മനസ്സ്. മോന് ഉണ്ടായല്ലോ…..

ഒന്നും വേണ്ട മോനെ ഇവിടെ കിടക്കാൻ മോന് എന്നെ സമ്മതിക്കുന്നത് തന്നെ വലിയൊരു കാര്യം തന്നെയാണ് ഒരുപാട് കടത്തിണ്ണയിൽ ഞാൻ പോയി ഒരു രാത്രി അന്തിയുറങ്ങാൻ എല്ലാവരും എന്നെ ആട്ടിയോടിച്ചു അവസാനം ഇവിടെയാ എത്തിപ്പെട്ടത്………. !!

മോന് നൂറു പുണ്യം കിട്ടും……

വീട്ടിൽ എത്തിയിട്ടു ആ സ്ത്രീ പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സ് നിറയെ നാല് മക്കൾ ഉണ്ടായിട്ടും തെരുവിൽ അന്തിയുറങ്ങേണ്ടി വരുന്ന ആ പാവം സ്ത്രീ…… !I

ഇക്കാ……. എന്തുപറ്റി ഞാൻ ഇക്കാ വന്നപ്പോൾ മുതൽ ശ്രെദ്ധിക്കന്നു എന്താ ഒരു ടെൻഷൻ ഇക്കാ…. !

ഉണ്ടായത് എല്ലാം ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു……കേട്ടപ്പോൾ അവൾക്കു വല്ലാത്ത വിഷമം….. !!

ഇക്കാ… ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യം തോന്നുമോ….??

നീ കാര്യം പറ :

നമ്മക്ക് അവരെ ഇങ്ങോട്ട് കൊണ്ടു വന്നാലോ……
നമ്മക്ക് എന്തായാലും രണ്ടു പേർക്കു ഉമ്മയില്ല ഞാൻ നോക്കാം ഇക്കാ അവരെ പൊന്നു പോലെ…… !!
സത്യം ആണോ നീ പറഞ്ഞത് !!

നിനക്ക് ഇഷ്ട്മായില്ലങ്കിലോ കരുതിയിട്ടാ……… !അല്ലങ്കിൽ ഞാൻ ഇന്നലെ തന്നെ വിളിച്ചു നോക്കിയേനെ അവരെ……

ഇക്കാ നാളെ വരുമ്പോൾ അവരെ വിളിച്ചു കൊണ്ടു വാ……

പിറ്റേന്ന് കടം അടച്ചിട്ടു അവരെ കണ്ടില്ല ഇത് എവിടെ പോയി വരുന്ന ടൈം കഴിഞ്ഞല്ലോ ?

ഇനി ഞാൻ ഇന്നലെ അങ്ങിനെ എല്ലാം ചോദിച്ചത് കൊണ്ടാണോ ?

വീട്ടിൽ ഞാൻ ആ സ്ത്രീയുമായി വരുന്നത് കാത്തു ഉമ്മറത്തു തന്നെ ഉണ്ട് എന്റെ ഭാര്യ..

എന്താ ഇക്ക അവര് വന്നില്ലേ ?

ഇന്ന് ഞാൻ അവരെ കണ്ടില്ല ഒരുപാട് കാത്തു നിന്നും അവർ വന്നില്ല എന്തുപറ്റി ആവോ എന്തെങ്കിലും ആപത്തിൽ പെട്ടൊ?

അങ്ങനെ ഒന്നു ഉണ്ടാവില്ല ഇക്കാ ടെൻഷൻ ആവതെ……

പിറ്റേന്ന് ഞാൻ അറിഞ്ഞു ആ സ്ത്രീ ഹോസ്പിറ്റലിൽ ആണന്ന് പെട്ടന്ന് എന്തോ വയ്യാതെ വന്നപ്പോൾ ആരെക്കെയോ ചേർന്നു ഹോസ്പിറ്റലിൽ എത്തിച്ചു എന്ന്..

ഒത്തിരി ഹോസ്പിറ്റലിൽ മുഴുവൻ തിരഞ്ഞതിനു ശേഷം ഞാൻ കണ്ടു !!

മോനെ….. മോന് എന്താ ഇവിടെ ?

ഞാൻ നിങ്ങളെ കൊണ്ടു കൊണ്ട് പോവാൻ വന്നതാ എന്റെ വീട്ടിലെക്ക് എന്റെ ഉമ്മയായി എന്റെ മോൾക്ക്‌ ഒരു മുത്തശ്ശിയായി എന്റെ കൂടെ വേണം ഇനി മരണം വരെ !!!

വേണ്ട മോനെ സ്വന്തം മക്കൾക്ക്‌ ഇല്ലാത്ത സ്നേഹം മോന് എന്തിനാ എന്നോട് !!

എന്നോട് ഇഷ്ട്ടം ഉണ്ടകിൽ നിങ്ങൾ വരും എന്റെ ഉമ്മയായി !!

എന്റെ പൊന്നുമോനെ എന്നു പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരഞ്ഞു
ഇനി ഞാൻ ഉമ്മയില്ലാത്തവൻ അല്ല എനിക്കു ഉണ്ട് ഉമ്മ

വർഷങ്ങൾ കഴിഞ്ഞു ഉമ്മ ഞങ്ങളെ കൂടെ ആയിട്ട് സ്വാശിക്കാനും ഉപദേശങ്ങൾ നൽകാനു ഉമ്മ ഉണ്ട് കൂടെ മോൾക്ക്‌ കഥകൾ പറഞ്ഞുകൊടുക്കാൻ നല്ലൊരു മുത്തശ്ശിയെ കിട്ടി അവൾക്ക്. !!!

മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളോട് നാളെ നമ്മളെയു വാർദ്ധക്യം പിടികുടു

എല്ലാം മാതാപിതാക്കൾക്കു നല്ലത് മാത്രം വരണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്

രചന: Muhammade Rafi

LEAVE A REPLY

Please enter your comment!
Please enter your name here