Home Latest എട്ടാം ക്ലാസ്സിലെ വിപിനുമായുള്ള പ്രേമം വീട്ടിൽ അറിഞ്ഞപ്പോൾ ഈ ആറാം ക്ലാസ്സുകാരിയെക്കൊണ്ട് അമ്മ തെളിയിലപ്പനെ വെച്ച്...

എട്ടാം ക്ലാസ്സിലെ വിപിനുമായുള്ള പ്രേമം വീട്ടിൽ അറിഞ്ഞപ്പോൾ ഈ ആറാം ക്ലാസ്സുകാരിയെക്കൊണ്ട് അമ്മ തെളിയിലപ്പനെ വെച്ച് സത്യം മേടിച്ചു. ഭർത്താവിനെ അല്ലാതെ മറ്റാരെയും പ്രേമിക്കില്ലന്ന്.

1

എട്ടാം ക്ലാസ്സിലെ വിപിനുമായുള്ള പ്രേമം വീട്ടിൽ അറിഞ്ഞപ്പോൾ ഈ ആറാം ക്ലാസ്സുകാരിയെക്കൊണ്ട് അമ്മ തെളിയിലപ്പനെ വെച്ച് സത്യം മേടിച്ചു. ഭർത്താവിനെ അല്ലാതെ മറ്റാരെയും പ്രേമിക്കില്ലന്ന്. തെളിയിലെ മഹാദേവനെ എനിക്ക് പേടിയുണ്ടാരുന്നു വിളിച്ചാൽ വിളി പുറത്തു എത്തുന്ന അപ്പനാ…. അതുകൊണ്ട് പിന്നെ പ്രേമിച്ചതുമില്ല.

ഹൈ സ്കൂളിലും, പ്ലസ് 2വിലും, കോളേജിലുമൊക്കെ ഒരുപാട് പേര് ഇഷ്ടമാണ് എന്ന് പറഞ്ഞു വന്നപ്പോൾ അമ്മക്ക് കൊടുത്ത വാക്കും തെളിയിൽ അപ്പനെയും ഓർത്തു എല്ലാവരെയും നിരാശപ്പെടുത്തി.

കൂട്ടുകാരികൾ ചോദിച്ചപ്പോൾ പോലും ഞാൻ എന്റെ ഭർത്താവിനെ മാത്രമേ പ്രണയിക്കൂ എന്ന് വീമ്പും പറഞ്ഞു. അച്ഛനും അമ്മയ്ക്കും ഒറ്റ മകൾ ആയിരുന്നു എങ്കിലും വളരെ സ്ട്രിക്ട് ആയിട്ട് ആയിരുന്നു വളർത്തിയത്.

അതുകൊണ്ട് തന്നെ ഡിഗ്രി കഴിഞ്ഞപ്പോൾ കല്യാണം എന്നോട് ചോദിക്കുക പോലും ചെയ്യാതെ ആലോചിച് തുടങ്ങി. നാട്ടിൽ തന്നെ സെറ്റിൽഡ് ആയിട്ടുള്ള ഒരു ഡോക്ടർക്ക് എന്നെ വിവാഹം ചെയ്ത് കൊടുക്കുവാൻ തീരുമാനം ആയി. പെണ്ണുകാണലിനോ, നിശ്ചയത്തിനോ, ചരക്ക് എടുക്കാൻ പോയപ്പോഴോ ഒന്നും അദ്ദേഹം എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്തില്ല. ചിലപ്പോൾ ചമ്മൽ ആയിരിക്കും എന്നോർത്ത് ഞാൻ അത് കാര്യമാക്കിയില്ല. കല്യാണം കഴിഞ്ഞു ശരിയാകും എന്ന് ഞാൻ കരുതി.

എല്ലാ പെൺകുട്ടികളെ പോലെ ഞാനും സ്വപ്നം കണ്ട വിവാഹ ദിവസം എത്തി. അദ്ദേഹം എന്റെ കഴുത്തിൽ താലി ചാർത്തി. ഞാൻ മറ്റൊരാൾക്ക്‌ സ്വന്തമായി. ഇനി മരണം വരെ ഇവനൊപ്പം ഈ ജീവിതം ജീവിച്ചു തീർക്കുമെന്ന് തെളിയിലപ്പന് വാക്ക് കൊടുത്തു. നല്ലൊരു ജീവിതം തെളിയിലപ്പനോട് ചോദിച്ചു വാങ്ങി.

പുതിയ വീടിന്റെ മരുമകളായി. ഒരാളുടെ ഭാര്യയും. കല്യാണം കഴിഞ്ഞ ആദ്യ രാത്രിയിൽ തന്നെ അദ്ദേഹം എന്റെ പ്രണയം എന്ന ആഗ്രഹം തല്ലിക്കെടുത്തി.

അർച്ചന….. താൻ വിചാരിക്കും പോലെ നമ്മൾക്കിടയിൽ ഒരു ഭാര്യാഭർതൃ ബന്ധം ഉണ്ടാകില്ല. വെറും ഒരു വർഷത്തേക്ക് എനിക്ക് ഒരു ഭാര്യയെ വേണം. ഈ വിവാഹം അമ്മയുടെ നിർബന്ധം പ്രകാരം ആണ്. ഞാൻ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണ്. അവളിപ്പോൾ ലെൻഡനിൽ മെഡിസിൻ പഠിക്കുകയാണ് അവൾ തിരികെ വരാൻ ഒരു വർഷം എടുക്കും ഇനി. അപ്പോഴേക്കും അമ്മയുടെ ഒപ്പേറഷൻ…. വീടിന്റെ കാര്യം അങ്ങനെ എല്ലാം ഓർത്തപ്പോൾ ഈ മാർഗം ഞാൻ കണ്ടുള്ളു. ഇത് എനിക്ക് പറഞ്ഞു തന്നത് അശ്വതി ആണ്. എന്റെ അച്ചു…. ദയവു ചെയ്ത് താൻ എന്നെ ശപിക്കരുത്. ഇത് ആരും അറിയരുത് അപേക്ഷയാണ്.

ആദ്യം ചുറ്റും ഒരു ഇരുട്ടായിരുന്നു. അവിടുന്ന് അങ്ങോട്ട്‌ ജീവിക്കണോ വേണ്ടയോ എന്ന സംശയം ആയിരുന്നു. ജീവിതം നശിപ്പിക്കാൻ ഞാൻ ഒരുക്കമല്ല. ഒരു വർഷം എങ്കിൽ ഒരു വർഷം ഇയാളുടെ ഭാര്യ വേഷം ആടി തീർക്കാൻ ഞാൻ തീരുമാനിച്ചു. മറ്റൊന്നുമല്ല താലി കഴുത്തിൽ വീണ നിമിഷം മുതൽ ഞാൻ അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു.

പിറ്റേ ദിവസം മുതൽ….. ആ വീടിനു നല്ലൊരു മകളും അവിടുത്തെ മകനൊരു നല്ല ഭാര്യയുമായി ആ ജീവിതം ഞാൻ തുടങ്ങി. എന്നും അദ്ദേഹത്തെ വിളിച്ചു എണീപ്പിച്ചു ജോലിക്ക് പറഞ്ഞു അയക്കുമ്പോഴും രാത്രി എന്നോ പകലെന്നോ നോക്കാതെ ഞാൻ അദ്ദേഹത്തിന് വേണ്ടതെല്ലാം ചെയ്ത് കൊടുത്തു. ഇടക്ക് ഇടക്ക് എന്നെ നോക്കിയുള്ള ആ പുഞ്ചിരി മാത്രമേ എനിക്ക് ജീവിതത്തിലെ ആകെയുള്ള സന്തോഷമായി തോന്നിയുള്ളൂ. എന്നും അദ്ദേഹം അശ്വതിയെ വിളിക്കുമായിരുന്നു. ഒരിക്കൽ ഞാൻ പറഞ്ഞു ദയവു ചെയ്ത് എന്റെ മുന്നിൽ വെച്ച് അശ്വതിയെ വിളിക്കരുത് എന്ന്. വഴക്ക് കിട്ടുമെന്ന് പ്രേതീക്ഷിച്ചു. പക്ഷെ, അദ്ദേഹം പിന്നീട് ഒരിക്കലും എന്റെ മുന്നിൽ നിന്നുകൊണ്ട് അവരെ വിളിച്ചില്ല.

ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു നമുക്ക് ഒന്ന് പുറത്തു പോകാം എന്ന്. ആദ്യം മടിച്ചുവെങ്കിലും അദ്ദേഹത്തിന്റെ നിർബന്ധത്തിന്റെ പുറത്തു ഞാൻ പോകുവാൻ റെഡി ആയി. പോയത് ഒരു അഡ്വക്കേറ്റിന്റെ അടുത്തേക്ക് ആയിരുന്നു അവിടെ വെച്ച് മൂച്ചൽ ഡിവോഴ്സ് ഫയൽ ചെയ്തു. നിറഞ്ഞു വന്ന കണ്ണുനീർ കണ്ണിൽ തന്നെ വെച്ച് വറ്റിച്ചു. പുറത്തു ഇറങ്ങിയപ്പോൾ ഞാൻ ചോദിച്ചു എന്നെ കടൽ കാണിക്കാൻ കൊണ്ട് പോകാമോ എന്ന്. മ്മ്…. എന്നൊരു മൂളൽ മാത്രം അദ്ദേഹം മറുപടിയായി പറഞ്ഞു. ഞങ്ങൾ ബീച്ചിൽ എത്തി.

ബീച്ചിനു മറ്റു എന്തിനേക്കാളും ഭംഗി എനിക്ക് അപ്പോൾ തോന്നി. ഞങ്ങൾ ഒന്നിച്ചു പോയിരുന്നു സൂര്യാസ്തമയം കണ്ടു. അപ്പോൾ, ഞാൻ അറിയാതെ പറഞ്ഞു സൂര്യൻ സാഗരത്തിനു വാക്ക് കൊടുക്കുന്നു തിരികെ വരാമെന്നു. സൂര്യൻ അത് പാലിക്കുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു. അർച്ചന ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ ?പ്രണയിച്ചിരുന്നോ ??

പ്രണയിച്ചിട്ടുണ്ട് ഇന്നും പ്രണയിക്കുന്നു ഈ താലി എനിക്ക് സമ്മാനിച്ച എന്റെ സൂര്യനെ. ഇനി ഈ സൂര്യന് വേണ്ടി കാത്തിരിക്കാൻ ഈ അർച്ചന ഇല്ല. അശ്വതിയെ ഉള്ളൂ….. പോകാം… എന്ന് പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പൊന്നു.

ഒരു കൊല്ലം ഒന്നിച്ചു ജീവിച്ചതിന്റെ സ്മരണകൾ തലയിണയിൽ കണ്ണുനീർ ആയി ഒഴുക്കി കളഞ്ഞു. ഞാൻ എന്റെ വീട്ടിലേക്കു പോകുവാൻ യാത്ര ആയി.
പോകുകയാണ് അനുവാദം ചോദിക്കാതെ വന്നു അനുവാദം ചോദിക്കാതെ പോകുന്നു. ഈ താലി ഞാൻ കൂടെ കൊണ്ട് പോകുന്നു. ഇത് എന്റെ പ്രണയവും, ജീവിതവും, ശ്വാസവുമാണ്. തിരികെ തരില്ല….

അശ്വതിക്കും ഏട്ടനും നല്ലൊരു ജീവിതം ഉണ്ടാകട്ടെ….. എന്ന് അർച്ചന.

വീട്ടിലേക്ക് അല്ല ഞാൻ പോയത്. തെളിയിലപ്പന്റെ മുന്നിലേക്കാ. കരഞ്ഞു കരഞ്ഞു തീർത്തു എല്ലാം. വീട്ടിലേക്ക് പോയി.

വീട്ടിൽ നിറയെ ആളും പോലീസും ഒന്നും മനസിലായില്ല. എന്നെ കാണുവാൻ ഇല്ലന്ന് ഏട്ടൻ പരാതി നൽകി അതാണ്‌ പോലീസ് വന്നത്.

വീട്ടിലേക്ക് കയറി ചെന്നപ്പോൾ ഞാൻ കണ്ടു കരഞ്ഞു തളർന്നു ഇരിക്കുന്ന ഏട്ടനെ. എന്നെ കണ്ടതും ഏട്ടൻ തല്ലാനായി തല്ലാനായി കയ്യോങ്ങി. ഉടൻ ഏട്ടന്റെ അച്ഛൻ കൈ തടഞ്ഞു കൊണ്ട് പറഞ്ഞു. ഒരിക്കൽ പോലും ഈ പെണ്ണിനെ നീ സ്നേഹിച്ചിട്ടില്ല, ഒരു വാക്ക് കൊണ്ട് പോലും. അവളെ തല്ലാൻ നിനക്ക് എന്താ അധികാരം ??

ഏട്ടന്റെ കണ്ണ് നിറഞ്ഞപ്പോൾ നെഞ്ച് പൊട്ടുന്ന പോലെ.

സെരിയാണ് ഞാൻ ഇവളെ സ്നേഹിച്ചിട്ടില്ല ഒരു വാക്ക് കൊണ്ട് പോലും. പക്ഷെ, ഇവളിലും അധികം മറ്റാരെയും ഇനി എനിക്ക് സ്നേഹിക്കാൻ പറ്റില്ല. ഇവള് എന്നെ വിട്ടു പോയപ്പോഴാ എനിക്ക് എന്റെ മനസ്സ് നഷ്ടമായെന്ന് മനസിലായത്.

എനിക്ക് വേണം അച്ഛാ…. ഇനി ഈ ജന്മം മുഴുവൻ ഇവളെ….. ഏട്ടൻ അച്ഛന്റെ കൈ കൂട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല. ഓടി ആ നെഞ്ചിലേക്ക് ചാഞ്ഞു. തുരുതുരെ അദ്ദേഹം എന്നെ ഉമ്മ വെച്ചു. വീടിന്റെ മുന്നിലിരുന്ന ഒരു കൊച്ചു പറഞ്ഞു…… ഡോക്ടർ അങ്കിൾ ഇത് റൂം അല്ല കേട്ടോ….. !!!

ഞങ്ങൾ ആകെ ചമ്മി. എല്ലാം അറിഞ്ഞ അശ്വതി അവളുടെ വിവാഹം അവിടെയുള്ള ഒരു അമേരിക്കൻ മലയാളിയുടെ ഒപ്പം നടന്നു എന്നും പറഞ്ഞു 2വർഷം മുൻപ്. അതുകൊണ്ടാണ് അദ്ദേഹത്തിനോട് ഇങ്ങനെ ഒരു നാടകം നടത്തുവാൻ അദേഹത്തിന്റെ അമ്മയും അച്ഛനും അവരുടെ സുഹൃത്തുക്കൾ ആയ എന്റെ അച്ഛനും അമ്മയും അശ്വതിയും വിവാഹം എന്ന കള്ള നാടകം നടത്തിയത്.

ഇന്ന് ഞാൻ ഹാപ്പി ആണ് എന്റെ പ്രണയം എനിക്ക് തിരികെ കിട്ടി. എന്റെ സൂര്യനെയും. ഇപ്പോൾ ആ സുര്യനെ ചുറ്റുന്ന 3രാശികളയേയും.

രചന : അനു

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here