Home Latest വെറുപ്പോടെ പുറത്തെ നനവിൽ കൈ വെച്ച് ഒന്ന് തൊട്ടു നോക്കി…..ആർത്തവ രക്തം…തടഞ്ഞ് കെട്ടിയ കൈലി തുണ്ട്...

വെറുപ്പോടെ പുറത്തെ നനവിൽ കൈ വെച്ച് ഒന്ന് തൊട്ടു നോക്കി…..ആർത്തവ രക്തം…തടഞ്ഞ് കെട്ടിയ കൈലി തുണ്ട് നിറഞ്ഞു പുറത് വന്നു

0

ഇവൾ ലക്ഷ്മി…

ഉറക്കം മുറിഞ്ഞു ഉണർന്ന് അവൾ ലക്ഷ്മി….വെറുപ്പോടെ പുറത്തെ നനവിൽ കൈ വെച്ച് ഒന്ന് തൊട്ടു നോക്കി…..ആർത്തവ രക്തം…തടഞ്ഞ് കെട്ടിയ കൈലി തുണ്ട് നിറഞ്ഞു പുറത് വന്നു പിന്നെയും അരിശം തീർക്കാൻ തന്റെ മുതുകിലോട്ടു ഒഴുകി പടർന്നു കറപോലെ ഒട്ടി ചേർന്നിരിക്കുന്നു…..

അവൾക് വെറുപ് തോന്നി ..എല്ല തവണയും ഉള്ളത് ആണ്…രണ്ടാം നാൾ.. എത്ര കട്ടിക്ക് കീറത്തുണി മടക്കിവെച്ചാലും…ഉറങ്ങി നേരംവെളുക്കുമ്പോളെക്കു. അത് മുങ്ങി തന്റെ മുതുകിലോട്ടു ഒഴുകി പടർന്നിരിക്കും….നേരം പുലർന്നിട്ടില്ല വീട്ടിൽ എല്ലാവരും ഉറക്കം ആണ്…….

എഴുനേറ്റു പുറത് ഉള്ള മറപുരയിലേക്കു നടക്കുമ്പോൾ…ചോര ഒട്ടി കട്ടിപിടിച്ച ആ തുണി കഷ്ണം തുടയിൽ തട്ടാതെ ഇരിക്കാൻ കാലുകൾ അകത്തിവെച്ചവൾ നടന്നു….വീട്ടിൽ കറന്റ് ഇല്ലാത്തകൊണ്ടു ഇരുട്ട് ആണ് മറപുരയിൽ…അവിടെ ചെന്നപ്പോൾ ആണ് ഓർത്തത് പകരം മാറാൻ തുണി എടുത്തില്ല. തലേന്ന് കഴുകി ഇട്ട തുണി അയയിൽ നിന്നും അവൾ എടുത്ത്…തണുപ് ഉണ്ട് അതിനു…….ചില ദിവസങ്ങളിൽ….അയയിൽ നിന്നും കീറ്റ തുണി മടക്കി മടിഭാഗത്തു ചരടിൽ കെട്ടി മുറുകുമ്പോൾ….കടിയൻ ഉറുമ്പുകൾ ശെരിക്കും പണി തരാറുണ്ട്……അവിടെ വെച്ച് തേച്ചു കൊല്ലും അതിനെ…..ചിലപോൾ ട്രെയിനിൽ തിങ്ങി ഞെരുങ്ങി ഇരിക്കുമ്പോൾ ആണ് ഈ ഉറുമ്പ് കടി തരുന്നെ…….

എന്ത് ചെയ്യും വേറെ ഇല്ല …അമ്മ തരില്ല ഇനി കൈലി കീറാൻ… ഇതൊരു ആറു മാസം എങ്കിലും ഉപയോഗിക്കണം…

ഇരുട്ടത് അവൾ കഴുകി വൃത്തിയാക്കി തണുപ്പ് മൂടിയ ആ തുണി തുണ്ട് മടിയിൽ കെട്ടിവെച്ചു്…നടുവിനും ചെറിയ കഴപ് ഉണ്ട്….എങ്കിലും ആ വേദനയ്ക്ക് ഒരു സുഖമാണ്….പ്രകൃതി പെണ്ണിന് നൽകിയ സുഖം…

നേരം വെളുക്കാൻ സമയം ഉണ്ടായിരുന്നു.ഇനി ഉറങ്ങാൻ ആകില്ല..മണ്ണണ്ണ വിള ക്കു കത്തിച്ചു വെച്ച്…കുറച്ചു നേരം പഠിച്ചു….

രാവിലെ കുളിച്ചു…തുണി മാറാൻ നിവർത്തി ഇല്ലായിരുന്നു…ആ തുണി തന്നെ വെച്ചവൾ 30 കിലോമീറ്റർ ദുരെ യുള്ള കോളേജിലേക് യാത്ര ആയി….ബസിൽ ഇരിക്കുമ്പോൾ…ചോരകറ ഇട്ടിരിക്കുന്ന പാവടയുടെ പുറത് ചാടാതെ ഇരിക്കാൻ സീറ്റിൽ മുന്നോട്ടു ഇറങ്ങി ഇരുന്നു….ഒന്നര മണിക്കൂർ യാത്ര. ..ആര്ത്തവം അയത്കൊണ്ട് മുഖത്തിന് തിളക്കം കൂടിയിരുന്നു….

കൂട്ടുകാരികളും ഒത്തു.. റോഡിൽ കൂടെ കോളേജിലെ വാക മരങ്ങൾക്ക് കീഴിൽ കൂടെ നടക്കുക ആയിരുന്നു….റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറുകൾ. .അതിൽ ഒരു കാറിൽ ഡോർ തുറന്നു ഇട്ടു ഒരു കാമ വൈകൃതം നിറഞ്ഞവൻ. അരയ്ക്കു താഴെ നഗ്നം ആക്കി…നടന്നു പോകുന്ന പെൺകുട്ടികളെ നോക്കി അവൻ ആശ്വാസം കണ്ടെത്തുന്നു…..രതിക്ക് പോലും അതിന്റെ പവിത്രതാ ഉണ്ടെന്നു അറിവില്ലാത്തവൻ…റോഡിൽ ഒരു കഷ്ണം കല്ല് പോലുമില്ലായിരുന്നു…അല്ലങ്കിൽ എടുത്ത് എറിയമായിരുന്നു…. കൂട്ടുകാരികൾ എല്ലാം ഒന്നേ നോക്കിയുള്ളൂ…ഇതൊരു സ്ഥിരം കലാ പരിപാടിയാണ് കോളേജിൽ പോകുന്ന വഴിയിൽ റയിൽവേ ഗേറ്റിൽ….ഒറ്റ ഓട്ടം വെച്ച് പതിനേഴ് തികയാത്ത ആ പെൺകുട്ടികൾ. .അന്നത്തെ കാലത് എതിർക്കാൻ തന്റേടം ഇല്ല ആ പട്ടിണി പാവങ്ങൾക്ക്. ..
…..

കോളേജിൽ എത്തി എല്ലാവരും അവരവരുടെ ക്ലാസ്സുകളിലേക്കു പോയി. ലക്ഷ്മിയും പോയി…വൈകിട്ട് വരെ എങ്ങനെ ക്ലാസ്സിൽ ഇരുന്നു എന്നറിയില്ലായിരുന്നു
..അത്രയ്ക്ക് അസ്വസ്ഥത….മൂത്രം ഒഴിക്കാൻ പോകാതെ ഇരിക്കാൻ അന്ന് വെള്ളം കുടി കുറച്ചു…എല്ല പെണ്ണിനും ഇതൊക്കെ തന്നെ ആയിരിക്കും അല്ലെ ജീവിതം…അവൾ എല്ല തവണയും ചിന്തിക്കും പോലെ അന്നും ചിന്തിച്ചു….

വൈകുന്നേരം ആയി കോളേജ് വിട്ടു…വീട്ടിൽ എത്തി….വെളിക്ക് ആയാൽ വീട്ടിൽ മുത്തശ്ശിക്ക് പിന്നെ തന്നെ കണ്ടു കൂടാ….കുഷ്ഠ രോഗം വന്ന രോഗിയെ പോലെ അകറ്റി നിർത്തും….തറയിൽ ഇട്ടിരിക്കുന്ന ചണചാക്കിൽ ചവിട്ടിയാൽ വഴക്ക് ആണ്…തൊട്ടുക്കൂടാ. ..ചാടിയാണ് അപ്പുറം കടക്കുന്നെ…ഹോ ഈ മുത്തശ്ശിയും ഒരു പെണ്ണ് അല്ലെ….

എന്തിനു ഇങ്ങനെ ഒരു പെണ്ണായി പിറന്നു താൻ…പെണ്ണാകണ്ടായിരുന്നു… ഉത്തരം കിട്ടാത്ത ആ ചോദ്യം..അവളിൽ തങ്ങി നിന്ന്…

കുളിച്ചു വൃത്തി ആയി…അവൾ പഴയ ഒരു ഡയറി എടുത്ത്…മനസ്സിൽ വിഷമം ഉണ്ടാകുമ്പോൾ എന്തെങ്കിലും കുത്തിക്കുറിക്കണം എന്നാലേ സമാ ധാനം കിട്ടു അവൾക്കു….

ഇന്ന് എന്ത് എഴുതണം റോഡിൽ കണ്ട ആ കാമവെറിയനെ കുറിച്ച് ആയാലോ…അത് തീരില്ല…ദിനവും ഒരുപാട് കാണുന്നത് ആണ്…
തന്നെ മാസത്തിൽ നാലു നാൾ ആട്ടി അകറ്റി നിർത്തുന്ന ഈ മുത്തശ്ശിയെ കുറിച്ച് ആയാലോ….

അത് മതി ഇന്ന്….അവൾ ഉറപ്പിച്ചു…..തന്റെ മുത്തശ്ശി സുന്ദരി ആണ്. .അന്നത്തെ കാലത്തു സ്വർണ്ണകൊല്ലുസ് ഉണ്ടായിരുന്നു മുത്തശ്ശിക്കും..അക്കരയ്ക്കു പോകാൻ കടത്തു വള്ളത്തിൽ ഇരിക്കുമ്പോൾ പേറ്റു നോവ് തുടങ്ങിയ കഥ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്….വള്ളം എങ്ങനെയോ കരയ്ക്ക് എത്തിച്ചു…അടുത്ത് കണ്ട ചായ പീടിക പ്രസവ മുറി ആയി അന്ന് മുത്തശ്ശിക്ക്….മൂന്നു വട്ടം ഇരട്ട കുട്ടികളെ പെറ്റു ആറു കുട്ടികളും ചാപിള്ള ആയിരുന്നു..പാവം മുത്തശ്ശി….പ്രസവം നിർത്തില്ലത്രേ അന്നൊക്കെ….ആർത്തവം നിലയ്ക്കുന്നവരെ ഗർഭിണി ആകും പെണ്ണുങ്ങൾ എന്ന മുത്തശ്ശി പറയാറുള്ളത്….

അങ്ങനെ മുത്തശ്ശിയും പെറ്റു..14 മക്കളെ…ആറു എണ്ണം പോയെങ്കിലും ബാക്കി എട്ട് മക്കളെ കിട്ടി…അതിൽ ഒന്നാണ് തന്റെ അമ്മ….

ഇത്രയും പ്രസവിച്ച മുത്തശ്ശിയോട് ആദരവും സ്നേഹവും തോന്നി….

മുത്തശ്ശിയുടെ കാതിൽ ഒരു രൂപ വലിപ്പത്തിൽ ആണ് തുള…അതിൽ വലിയൊരു കമ്മലും….

മുറ്റത്തു ഒരു കുളം ഉണ്ടായിരുന്നു…ഒരിക്കൽ പാള തൊട്ടി ഇറക്കി വെള്ളം കോരിയപ്പോൾ മുത്തശ്ശിയുടെ ഒരു കാതിലെ കമ്മൽ കുളത്തിൽ വീണുപോയി…

മുത്തശ്ശൻ കുളം കോരി വറ്റിച്ചു നോക്കി കിട്ടിയില്ല…അന്ന് തൊട്ടു ഒറ്റ കാതിൽ കമ്മൽ ഇട്ടാണ് മുത്തശ്ശി നടന്നത്….

മണ്ണണ്ണ വിളക്കിൽ കരിന്തിരി കത്താൻ തുടങ്ങി…അമ്മയുടെ ആക്രോശം…നീ ആ വിളക്കു അണയും മുന്നേ ചോറ് കഴിക്കാൻ നോക്ക്….

അമ്മെ എനിക്ക് പഠിക്കാൻ ഉണ്ട്…നീ ഇത്ര നേരം പഠിചില്ലേ… കളക്ടർ ആകാൻ ഒന്നും പോകുന്നില്ലലോ….അമ്മയുടെ വാക്കുകൾ സ്ഥിരം പല്ലവി ആയത് കൊണ്ട് വേദന തോന്നിയില്ല..എഴുതും തീർന്നില്ല….എന്നും ഇങ്ങനെ തന്നെ….എഴുത് മുഴുമിക്കാൻ വിളക്കു അനുവദിക്കില്ല…..

ഡയറി നിറയെ എഴുതി പൂർത്തികരികാത്ത കഥ പൊട്ടുകൾ വളർച്ച മുരടിച്ച കുഞ്ഞുങ്ങൾ ആയി കിടന്നിരുന്നു…

മുറിയുടെ ഒരു മൂലയിൽ കീറ പായയിൽ ഉറങ്ങുന്ന അനിയത്തി കുട്ടിയെ നോക്കി….നീ ഇപ്പോൾ ഉറങ്ങിക്കോടി…….കുറച്ചു നാൾ കഴിഞ്ഞു നിന്നെയും തേടി എത്തും ഈ രക്തപാച്ചിൽ… അന്ന് നീയും അതിൽ മുങ്ങി ഉണരും….

അണയാൻ തുടങ്ങുന്ന വിളക്കു അമര്ശത്തോടെ ഊതി അണച്ചവൾ….എനിക്ക് ഇന്ന് ചോറുവേണ്ട….എന്ന് പറഞ്ഞ്…മുറിയുടെ മൂലയിൽ ചുരുട്ടിയ മുറി പായ നിവർത്തി കിടന്നു….ചരിഞ്ഞു കിടക്കണോ …മലർന്നു കിടക്കണോ…എങ്ങനെ കിടന്നാലും….നേരം വെളുകുമ്പോൾ… .നനവിൽ മുങ്ങി തന്നെ……

രചന ; പ്രവീണ…

 

LEAVE A REPLY

Please enter your comment!
Please enter your name here