Home Latest ഒരുപാട് പ്രതീക്ഷകളോടെ ആദ്യ രാത്രയിൽ തന്റെ ഭാര്യയുടെ അരികിലേക്ക് ചെന്ന അവൻ അവളുടെ സംസാരം കേട്ട്...

ഒരുപാട് പ്രതീക്ഷകളോടെ ആദ്യ രാത്രയിൽ തന്റെ ഭാര്യയുടെ അരികിലേക്ക് ചെന്ന അവൻ അവളുടെ സംസാരം കേട്ട് ഞെട്ടിതരിച്ചു

0

 

ഒരുപാട് പ്രതീക്ഷകളോടെ ആദ്യ രാത്രയിൽ തന്റെ ഭാര്യയുടെ അരികിലേക്ക് ചെന്ന അവൻ അവളുടെ സംസാരം കേട്ട് ഞെട്ടിതരിച്ചു

വിഷ്ണു എനിക്ക് നിന്നെ ഒരു ഭർത്താവായി അംഗീകരിക്കാൻ കഴിയുന്നില്ല കാരണം എന്റെ സങ്കല്പത്തിലുള്ള ഭർത്താവിന്റ അടുത്ത് പോലും നീ വരില്ല എന്റെ ഈ നശിച്ച ജാതക ദോഷം അത് കൊണ്ട് മാത്രമാണ് എനിക്ക് ഇങ്ങനെ ഒരു വിധി വന്നത്

അവളുടെ സംസാരം കേട്ടതും ഭൂമി രണ്ടായി പിളരും പോലെ തോന്നി അവന് ഒരുപാട് ആലോചനകൾക് ശേഷമാണ് ഇങ്ങനെ ഒരാലോചന ശരിയായത് എസിയുടെ തണുപ്പിലും അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു

പിന്നെ ന്തിനാടി നീ ഈ കല്യണത്തിന് സമ്മതം മൂളിയത് പുറത്തേക്ക് വന്ന ദേഷ്യവും സങ്കടവും പരമാവധി നിയന്ത്രിച്ചു കൊണ്ടാണവൻ അത് ചോദിച്ചത്

എല്ലാവരും കൂടി ഉറപ്പിച്ച ശേഷമാണ് നിന്റെ ഫോട്ടോ ഞാൻ കാണുന്നത് ജാതക ദോഷം ഉള്ള പെണ്ണായത് കൊണ്ട് എന്റെ ഇഷ്ടങ്ങൾക്കൊന്നും യാതൊരു വിലയും ഇല്ലല്ലോ അത് കൊണ്ട് മാത്രമാണ് നീ കെട്ടിയ താലി ഇപ്പൊ ന്റെ കഴുത്തിൽ കിടക്കുന്നത്

രാവിലെ തന്റെ മുന്നിൽ ചിരിച്ചു കൊണ്ട് താലി കെട്ടാൻ കഴുത്ത് നീട്ടിയ അവളെയായിരുന്നില്ല രാത്രിയിൽ അവൻ കണ്ടത്

ഒരുപാട് പെണ്ണ് കണ്ടതാണ് തന്റെ നിറം കറുപ്പായത് കൊണ്ട് തന്നെ മിക്ക വിവാഹ ആലോചനകളും ആദ്യത്തെ കാപ്പി കുടിയിലൊതുങ്ങി

മോനെ ഇനി ഇവളാണ് ഈ വീടിന്റെ വിളക്ക് എന്റെ കുട്ടി ഇവൾക്ക് ഒരു കുറവും വരുത്താതെ നോക്കണം എന്ന അമ്മയുടെ വാക്കുകളാണ്
അവനെ ചിന്തയിൽ നിന്നുണർത്തിയത് അമ്മ അത് പറയുമ്പോൾ അവന്റെ മനസ്സ് നീറുകയായിരുന്നു

ദിവസങ്ങൾ കടന്നു പോയി…. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ അമ്മ അവളെ സ്വന്തം മകളെ പോലെ സ്നേഹിക്കാൻ തുടങ്ങി അവനെ മാത്രം അവൾ വെറുപ്പോടെ മാറ്റി നിർത്തി

അവളോട് അവൻ സംസാരിക്കാൻ ശ്രമിച്ചപ്പോഴെല്ലാം മനപ്പൂർവം അവൾ ഒഴിഞ്ഞു മാറി

മാസങ്ങൾ കടന്നു പോയി …

ഇതിന്റെ ഇടക്ക് ഒരിക്കൽ പോലും ഒരു ഭർത്താവിനോടുള്ള പെരുമാറ്റവും സമീപനവും അവളിൽ നിന്ന് ഉണ്ടായിട്ടില്ല
എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിതം മുന്നോട്ട് പോകുമ്പോൾ……

ഒരു ദിവസം പുറത്തേക്ക് പോയ അവൻ വീട്ടിലോട്ട് വരുമ്പോൾ അമ്മയെ അടിക്കാൻ വേണ്ടി കൈ ഉയർത്തുന്ന അവളെയാണ് കണ്ടത് അത് കണ്ടതും അവന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു

എടി നായിന്റെ മോളെ നീ എന്റെ അമ്മയെ എന്ന് പറഞ്ഞതും അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു ഇറങ്ങെടി കഴിവെറിടെ മോളെ എന്റെ വീട്ടിൽ നിന്ന്

കല്യാണം കഴിഞ്ഞ അന്ന് മുതൽ തുടങ്ങിയതാണ് നീ
എന്ന കേട്ടോ നിന്റെ അച്ഛനാണ് എന്നോട് പറഞ്ഞത് എന്റെ കുട്ടിക്ക് നിന്നെ കെട്ടാൻ സമ്മതമാണെന്ന് ഒരുപാട് കല്യണങ്ങൾ മുടങ്ങി നിൽക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് സന്തോഷം നൽകുന്ന കാര്യമായിരുന്നു അത് നിന്നോട് സമ്മതം ചോദിച്ചില്ല എന്നൊരു തെറ്റെ ഞാൻ ചെയ്തുള്ളൂ അതിന് നീ ഇപ്പൊ എന്നെ പരമാവധി ശിക്ഷിച്ചു എന്റെ നിറം ഇങ്ങനെ കറുപ്പ് ആയത് എന്റെ തെറ്റാണോ അത് പറയുമ്പോൾ അവന്റെ ശബ്ദമിടറിയിരുന്നു ഈ നിറത്തിന്റെ പേരിൽ പലരുടെ മുന്നിലും അപഹാസ്യനായി നിന്നപ്പോഴും എന്നെ നെഞ്ചോട് ചേർത്ത് നിർത്തിയ എന്റെ അമ്മ…..

ആ അമ്മയുടെ നേർക്കാണ് ഇന്ന് നിന്റെ കൈ ഉയർന്നത് അത് കൊണ്ട് ഇനി ഞാൻ വരുമ്പോൾ നിന്നെ ഇവിടെ കാണരുത് അതും പറഞ്ഞു കൊണ്ടവൻ പുറത്തേക്ക് ഇറങ്ങിപോകുമ്പോൾ ഇത് വരെ കാണാത്ത അവന്റെ ഭാവമാറ്റം കണ്ട് പേടിച്ചരണ്ട് നിൽക്കുവായിരുന്നു അവൾ

ഒരുപാട് വൈകിയാണ് അന്നവൻ തിരിച്ചു വന്നത്

അമ്മേ…..അവളെവിടെ….

അവൾ പോയി മോനെ….. നീ അടിക്കേണ്ടായിരുന്നു അവളെ അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ കലങ്ങിയിരിരുന്നു

അത് പിന്നെ അമ്മയെ അവൾ…… എനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല അങ്ങിനെ പറ്റിപോയി കുറച്ചു കഴിയുമ്പോൾ അവൾ വന്നോളും അമ്മ വിഷമിക്കണ്ട

സമയം കഴിയും തോറും അവന്റെ മനസ്സിലേക്ക് എന്തോ ഒരു ഉൾഭയം പോലെ തോന്നി അവന് എന്തായാലും അടിക്കേണ്ടായിരുന്നു അവന്റെ മനസ്സിലെന്തോ ഒരു കുറ്റബോധം തോന്നി അവന്…..

മോനെ… നീ ഒന്ന് പോയി നോക്കി വായോ

അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ട് പുറത്തേക്ക് പോയി

ഈ സമയം അവൾ അവളുടെ ആത്മാർഥ കൂട്ടുകാരി അനിതയുടെ വീട്ടിലായിരുന്നു

നിനക്ക് എന്ത് പറ്റി അച്ചു വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട് …..എന്തായാലും നീ എന്നോട് പറയ് എന്ന് പറഞ്ഞതും

ഒരു പൊട്ടിക്കരച്ചിലാണ് അനിതയെ വരവേറ്റത്

അവൾ കല്യാണം കഴിഞ്ഞ അന്ന് മുതൽ ഉണ്ടായ കാര്യങ്ങളെല്ലാം അനിതയോട് പറഞ്ഞു

നീ എന്ത് പണിയാണ് കാണിച്ചത് അത് നിന്റെ ഭർത്താവിന്റെ അമ്മയല്ലേ അത് നീ ചെയ്തത് ന്തായാലും മോശം തന്നെയാണ് അത് ന്റെ അപ്പോഴത്തെ ദേഷ്യത്തിൽ അങ്ങിനെ സംഭവിച്ചു പോയതാണ് പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവൾ അത് പറഞ്ഞത്

നീ നിന്റെ ഭർത്താവിനോട് ചെയ്തത് എന്തായാലും പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെയാണ് പിന്നെ അവൻ നിന്നെ തല്ലിയത് അത് നീ തന്നെ പറഞ്ഞല്ലോ തെറ്റ് നിന്റെ ഭാഗതാണെന്ന് അവന്റെ വീട്ടിൽ നിനക്ക് എല്ലാവിധ സ്വാതന്ത്രവും നിനക്ക് ഉണ്ടായിരുന്നില്ലേ

മ്… ഉണ്ടായിരുന്നു അവളോന്ന് മൂളി

നീയും അവനും ഒരു റൂമിൽ തന്നെയല്ലേ ഇപ്പോഴും കിടക്കാർ

മ്… അതേ

അവന് നിന്നെ കീഴ്പ്പെടുത്താൻ ഒരു കൈ ഉണ്ടായാൽ മതി എന്നിട്ടും ഇത്രയും ദിവസങ്ങളായിട്ടും അവൻ നിന്റെ സമ്മതമില്ലാതെ നിന്റെ ശരീരത്തിൽ തൊട്ടില്ലെങ്കിൽ അതവന്റെ മാന്യത ഒന്ന് കൊണ്ട് മാത്രമാണ്

അവന്റെ ശരീരത്തിന് മാത്രേ കറുപ്പ് നിറം ഉള്ളു നിന്റെ മനസ്സിനാണെടി കറുപ്പ് നിറം അനിത അത് പറയുമ്പോൾ അവൾ വാക്കുകൾ കിട്ടാതെ പരതി

എനിക്ക് ഇപ്പൊ എന്റെ ഏട്ടനെ കാണണം ചെയ്തു പോയ തെറ്റുകൾക്ക് എനിക്ക് ആ കാലിൽ വീണ് മാപ്പ് പറയണം പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവളത് പറഞ്ഞത് ഇനി എനിക്ക് ഏട്ടന്റെ പെണ്ണായി ജീവിക്കണം മരണം വരെ അതിന് അനുവാദം ചോദിക്കണം ആ കാലിൽ വീണുകൊണ്ട്

പിറ്റേ ദിവസം അനിതയെയും കൂട്ടി വിഷ്ണുവിന്റെ വീട് ലക്ഷ്യമാക്കി പോയപ്പോൾ വീടിന്റെ മുന്നിലെത്തിയതും നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ആള്കൂട്ടതെയാണ് അവൾക്ക് കാണാൻ സാധിച്ചത് കാര്യമെന്താണെന്ന് അറിയാതെ അവൾ മുന്നോട്ട് നടന്നു ചെന്നപ്പോൾ കണ്ട കാഴ്ച്ച തന്റെ ചെതനയറ്റു കിടക്കുന്ന തന്റെ വിഷ്ണുവേട്ടന്റെ ശരീരം ഒരു പൊട്ടികരചിലോട് കൂടി അവൾ അനിതയുടെ തോളിലേക്ക് തളർന്നുവീണു

തളർന്നു കിടക്കുന്ന അവളുടെ അരികിലേക്ക് വന്നു കൊണ്ട് അവന്റെ അമ്മ പറഞ്ഞു മോള് വിഷമിക്കണ്ട ന്റെ കുട്ടിക്ക് അത്രയേ ആയുസ്സ് ഉണ്ടാകു.. ഇന്നലെ ഏറെ വൈകിയും നിന്നെ കാണാത്തത് കൊണ്ട് നിന്നെ അന്വേഷിച്ചു പുറപ്പെട്ടതാണ് എന്റെ കുട്ടി പക്ഷെ വിധി എന്റെ കുട്ടിയെ ഒരു കാറിന്റെ രൂപത്തിൽ വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവന്റെ അമ്മ പൊട്ടിക്കരഞ്ഞു
ഇതാ…. ഇതെന്റെ കുട്ടി അവസാനമായി നിനക്ക് തരാൻ വേണ്ടി തന്നതാണ് അവളുടെ കയ്യിലേക്ക് ഒരു കവർ നീട്ടിക്കൊണ്ട് ആ അമ്മ അത് പറഞ്ഞത്

അത് തുറന്നു വായിച്ച അവൾക്ക് തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീരിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല
,,
നിന്നെ താലി കെട്ടിയ അന്ന് മുതൽ നിന്നെ എനിക്ക്‌ ഒരുപാട് ഇഷ്ടമായിരുന്നു നിന്നെ ഒരുപാട് ഞാൻ സ്നേഹിച്ചിരുന്നു എന്നെ കളിയാക്കിയവരുടെയും അപമാനിച്ചവരുടെയും മുന്നിൽ നിന്നെ എനിക് ഭാര്യയായി കിട്ടിയപ്പോൾ അതിൽ ഞാൻ എന്റെ കുറവുകൾ മറന്ന് മനസ്സ് കൊണ്ട് ഒരുപാട് സന്തോഷിച്ചു ദൈവത്തിന് നിരകാത്തതാണ് ഞാൻ ചെയ്തത് അത് കൊണ്ട് തന്നെയാവും നിനക്കും എന്നെ ഇഷ്ടപെടാതിരുന്നത് ഒരുപാട് തവണ നീ എന്നോട് പറയാതെ പറഞ്ഞ കാര്യം ഡിവോഴ്‌സ് പേപ്പർ അത് ഇതിന്റെ കൂടെ വെക്കുന്നു അത് വായിച്ചു തീർന്നപ്പോഴേക്ക് ആ ഡിവോഴ്‌സ് പേപ്പർ അവളുടെ കണ്ണീരിനാൽ കുതിർന്നിരുന്നു

 

Written By ismayil islu

LEAVE A REPLY

Please enter your comment!
Please enter your name here