Home Latest “ഞാൻ ഒരാനഥനാണ്.പലരുടേയും കാരുണ്യം കൊണ്ട് പഠിച്ചു.വലുതായപ്പോൾ സ്വന്തമായി ചെറിയ ജോലികളൊക്കെ ചെയ്തു തുടങ്ങി…”

“ഞാൻ ഒരാനഥനാണ്.പലരുടേയും കാരുണ്യം കൊണ്ട് പഠിച്ചു.വലുതായപ്പോൾ സ്വന്തമായി ചെറിയ ജോലികളൊക്കെ ചെയ്തു തുടങ്ങി…”

0

“കോളേജിലെ ആദ്യദിവസത്തെ വരവ് ഉണ്ണിക്കൊരു പ്രശ്നമായിരുന്നില്ല.കൂടെ പഠിച്ചവരും അല്ലാതെയുമുളള പരിചയക്കാരാണ് സീനിയേഴ്സ്.അതിനാൽ റാഗിങിൽ നിന്ന് അവൻ രക്ഷപ്പെട്ടു…

ആദിവസം തന്നെ ക്ലാസിലെയൊരു പെൺകുട്ടി അവന്റെ ശ്രദ്ധയാകർഷിച്ചത്.എല്ലാവരും പരസ്പരം നന്നായി ഇടപെടുമ്പഴും അവൾ മാത്രം ആരോടും മിണ്ടുന്നില്ല…

” ഓ ഇവളൊരു ജാഡക്കാരി തന്നെ…”

അവൻ മനസിൽ കരുതി…

കോളേജ് ലൈഫിലെ മൂന്നാം ദിവസമാണ് അവനാ കാഴ്ച കണ്ടത്.ജാഡക്കാരി പെൺകുട്ടിയെ സീനിയേഴ്സ് റാഗ് ചെയ്യുന്നു.ആ സമയത്തെ അവളുടെ ദയനീയഭാവം കണ്ടപ്പോൾ അവന്റെയുള്ളിൽ ഒരുനോവ് അനുഭവപ്പെട്ടു…

“ഡേയ് മച്ചാൻസ് ..അത് നമ്മ കുട്ടിയാ.പാവം അതിനെ വിട്ടേക്ക്…”

ഉണ്ണിയെ ശരിക്ക് അറിയാവുന്നതിനാൽ അവർ അവളെ റാഗിങ്ങിൽ നിന്നിം ഒഴിവാക്കി. കൂട്ടത്തിൽ ഒരുത്തനു കലിപ്പ്.അവൻ ചൂടാകാൻ തുടങ്ങിയെങ്കിലും ഉണ്ണിയുടെ സ്വഭാവം നന്നായി അറിയാവുന്നവർ ആ കലിപ്പിനെ തടഞ്ഞു.അവൻ അവളെയും കൂട്ടി ക്ലാസിലേക്കു പോയി….

പാവം അവളാകെ ഭയന്നു വിളറിയിട്ടുണ്ട്..

“സാരമില്ല എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി…

ഉണ്ണിയവളെ ആശ്വസിപ്പിച്ചു…

ക്ലാസിലെ ജാഡക്കാരിയെന്ന് വിശേഷിപ്പിക്കപ്പെട്ടവൾ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവനോട് സംസാരിക്കുകയും കൂടുതൽ അടുത്തിടപെഴകാൻ തുടങ്ങി…

” ഞാൻ ഗായത്രി.സ്നേഹമുളളവർ ഗായൂന്നു വിളിക്കും.അച്ഛൻ ഡോക്ടറാണ്.ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഞങ്ങൾക്കുണ്ട്….”

അപ്പോളിവൾ സാധാരണക്കാരിയല്ല.സാമ്പത്തികമുളള വീട്ടിലെ കുട്ടിയാണ്…

അവൻ മനസിൽ വിചാരിച്ചു…

ഇരുവരും വിശദമായി പരിചയപ്പെടുകയും ചെയ്തു.ഉണ്ണി അവനെ കുറിച്ചൊന്നും ഒളിപ്പിച്ചില്ല.തന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവൻ തുറന്നു പറഞ്ഞു.

“ഞാൻ ഒരാനഥനാണ്.പലരുടേയും കാരുണ്യം കൊണ്ട് പഠിച്ചു.വലുതായപ്പോൾ സ്വന്തമായി ചെറിയ ജോലികളൊക്കെ ചെയ്തു തുടങ്ങി…”

അവന്റെ തുറന്നു പറച്ചിൽ ഗായത്രിയെ വളരെയധികം ആകർഷിച്ചു. അവരു തമ്മിൽ നല്ല സൗഹൃദത്തിൽ ആവുകയും പരസ്പരം കാര്യങ്ങൾ തുറന്നു സംസാരിക്കുകയും ചെയ്തിരുന്നു. അവരുടെ കൂട്ടുകെട്ട് പലർക്കുമൊരു അത്ഭുതമായിരുന്നു…

ഇതിനിടയിലെപ്പഴോ ഗായത്രിയുടെയുളളിൽ ഉണ്ണിയോടൊരിഷ്ടം മൊട്ടിട്ടു.പലപ്പോഴും അവനോടതു തുറന്നു പറയാൻ ശ്രമിച്ചെങ്കിലും അവൻ സമർത്ഥമായി ഒഴിഞ്ഞുമാറി…

ഗായത്രി വിടാനുളള ഭാവമില്ല.അവളുടെയിഷ്ടം അവനോടു തുറന്നു പറഞ്ഞെങ്കിലും ഉണ്ണിയവളെ തളളിമാറ്റി ഒഴിഞ്ഞു നടന്നു.അവന്റെ അകർച്ച അവൾക്കു വല്ലാതെ ഫീൽ ചെയ്തു…

പെട്ടന്നൊരു ദിവസം കലപിലാ സംസാരിക്കുകയും എന്തിനു ഏതിനും ദേഷ്യപ്പെട്ടിരുന്ന ഉണ്ണി നിശബ്ദനായത്.

പെട്ടന്നുളള അവന്റെ മാറ്റം ഗായത്രിക്കുൾപ്പടെ പലർക്കും ഉൾക്കൊള്ളാനായില്ല.ഗായതിക്ക് നെഞ്ഞ് പിഞ്ഞികീറുന്നതുപോലെ അനുഭവപ്പെട്ടു.എങ്കിലും അവൾ പിന്മാറാതെ സദാസമയം അവന്റെ പിന്നാലെ തന്നെ നടന്നു…

“ഉണ്ണി എന്റെയൊരു ആഗ്രഹമെങ്കിലും സാധിച്ചു തരണം..പ്ലീസ്….”

“എന്താണ്…”

“മീശപ്പുലിമലയിലേക്കൊരു യാത്ര.നിന്റെ രാജകുമാരൻ ബുളളറ്റിൽ .നമ്മൾ രണ്ടാളും കൂടി….”

പലവിധ ചിന്തകൾക്കുമൊടുവിൽ ഉണ്ണി ഗായത്രിയുമായി രാജകുമാരനിൽ മീശപ്പുലിമലയിലേക്കു യാത്ര തിരിച്ചു. യാത്രയിലുടനീളം അവൻ നിശബ്ദനായിരുന്നതിനാൽ ഗായത്രിക്കു ഒന്നു പറയാനും കഴിഞ്ഞില്ല.വല്ലാത്തൊരു വീർപ്പുമുട്ടൽ അവൾക്ക് അനുഭവപ്പെട്ടു…

മീശപ്പുലിമലയിൽ കുറച്ചു നേരമവർ ചിലവഴിച്ചു.എങ്ങനെ തുടങ്ങണമെന്നറിയാതെ ഗായത്രി പതറി.ഒടുവിൽ രണ്ടും കൽപ്പിച്ചു അവളവനെ കെട്ടിപ്പിടിച്ചു കവിളിൽ ചുംബന വർഷമേകി.പെട്ടന്നുളള അവളുടെ ഭാവമാറ്റത്തിൽ അവനമ്പരന്നെങ്കിലും പെട്ടന്നവളെ തള്ളിമാറ്റി…

“നിനക്ക് എന്ത് ഭ്രാന്താണ് ഗായൂ…”

“അറിയില്ല ഉണ്ണി.എനിക്കൊന്നു മാത്രമേ അറിയൂ…എന്റെ ഹൃദയം സ്പന്ദിക്കുന്നത് നിനക്കായി മാത്രമാണെന്ന് ….”

അതുപറഞ്ഞിട്ട് ഗായത്രി ഏങ്ങലടിച്ചു കരഞ്ഞു…

അവളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയാതെ അവനും കുഴങ്ങി…

വിരസമായ കുറെ നിമിഷങ്ങൾ കടന്നു പോയി.ഒടുവിൽ അവൾ തന്നെ മൗനം ഭംഞ്ജിച്ചു…

“സമയമൊരുപാടായി ഉണ്ണി നമുക്ക് തിരിച്ച് പോകാം.ഇനി ബുളളറ്റ് ഞാൻ ഓടിച്ചോളാം…”

ഗായത്രി ബുളളറ്റ് സ്റ്റാർട്ട് ചെയ്തു.ഉണ്ണി വന്ന് പിന്നിൽ കയറി.മടക്ക യാത്രയിലും അവർ നിശബ്ദരായിരുന്നു….

പാതിദൂരം പിന്നിട്ടപ്പോൾ ഉണ്ണി കുഴഞ്ഞു താഴെ വീണു.ഭയന്നു പോയ ഗായത്രി ബൈക്ക് നിർത്തി പെട്ടെന്ന് അവന്റെയടുത്തേക്ക് ഓടിച്ചെന്നു…

ഒരുപാട് കുലുക്കി വിളിച്ചെങ്കിലും അവനു അനക്കമില്ല.അവന്റെ തല മടിയിലെടുത്തുവെച്ചു അവാൾ ഹൃദയം പിളരുന്ന വേദനയിൽ നിലവിളിച്ചു….

ഓടിക്കൂടിയ നാട്ടുകാർ അവനെ ആശുപത്രിയിലെത്തിച്ചു.അവനായി മൗനപ്രാർത്ഥനയിലായിരുന്നു അവൾ…

മണിക്കൂറുകൾ ആശുപത്രിയിൽ ചിലവഴിച്ചു.നിമിഷങ്ങൾക്ക് ദൈർഘ്യമേറുന്നതായി അവൾക്ക് അനുഭവപ്പെട്ടു…

“ഗായത്രി ആരാണ്…”

ഒരു നഴ്സിന്റെ ശബ്ദം അവളെ ചിന്തയിൽ നിന്നുണർത്തി..

“ഡോക്ടറുടെ ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞു….”

ഗായത്രി ഡോക്ടർ പറഞ്ഞ വിവരം കേട്ട് ഞെട്ടിപ്പോയി‌.ഉണ്ണിക്ക് ബ്രയിൻ ട്യൂമറാണ്.തുടക്കമാണ് നല്ലൊരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചിക്തസ നൽകിയാൽ ചിലപ്പോൾ രക്ഷപ്പെടും.‌.”

കണ്ണിൽ ഇരുട്ടുകയറിയതു പോലെ .ഹൃദയം സ്തംഭനാവസ്ഥയിൽ‌…..

ഇതുകൊണ്ടാണപ്പോൾ ഉണ്ണി തന്നിൽ നിന്നും ഒഴിഞ്ഞു മാറിയതല്ലെ….

പെട്ടന്നവൾ നിലത്തേക്ക് ബോധം കെട്ടു വീണു…

ചെറിയൊരു മയക്കത്തിൽ നിന്നവൾ ഉണരുമ്പോൾ തന്നെയും നോക്കി പുഞ്ചിരി തൂകിയിരിക്കുന്ന ഉണ്ണിയെയാണവൾ കണ്ടത്….

ചാടിയെഴുന്നേറ്റവൾ അവന്റെ അടുത്തേക്കോടി.ഉണ്ണിയെ ആലിംഗനം ചെയ്തവൾ പൊട്ടിക്കരഞ്ഞു.അവന്റെ ഇരു കവിളിലും മാറി മാറി അടിച്ചു.എന്നിട്ട് അടികൊണ്ടിടത്തവൾ ചുണ്ടുകളാൽ മുത്തം തീർത്തു….

“ഇന്നോ നാളെയോ എന്നറിഞ്ഞു ജീവിക്കുന്ന ഞാൻ ഗായത്രിക്ക് എങ്ങനെ ഒരു ജീവിതം നൽകാനാകും…”

അവളൊന്നും മിണ്ടാതെ അവന്റെ കൈക്കു പിടിച്ചു പുറത്തേക്ക് നടന്നു.ബിൽ പേ ചെയ്തിട്ടവർ ബൈക്കിൽ യാത്ര തുടർന്നു. ആ യാത്ര ചെന്നവസാനിച്ചത് ഗായത്രിയുടെ അച്ഛന്റെ ഹോസ്പിറ്റലിലും…

മകളെ നന്നായി അറിയാവുന്ന അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് അവളുടെ അച്ഛൻ. ഒരു സാധു മനുഷ്യൻ. മകൾ എടുക്കുന്ന തീരുമാനം ഒരിക്കലും തെറ്റില്ലെന്ന് അദ്ദേഹത്തിനു അറിയാം.‌‌.

അച്ഛനോടവൾ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. ഉണ്ണിയെ അവിടെ അഡ്മിറ്റ് ചെയ്തു. മാസങ്ങൾ നീണ്ട ചിക്ത്സകൾ.ഗായത്രിയുടെ പ്രാർത്ഥനകൾ.കോളേജ് വിട്ടു നിന്നവൾ അവനെ നന്നായി പരിചരിച്ചു…

അവളുടെ പ്രാർത്ഥന ഈശ്വരൻ കൈവെടിഞ്ഞില്ല.ഉണ്ണി രോഗവിമുക്തി നേടി ജീവിതത്തിലേക്ക് തിരിച്ചെത്തി….

ഉണ്ണിയുടെ ആഗ്രഹ പ്രകാരം ഈ പ്രാവശ്യം അവർ മീശപ്പുലിമലയിലേക്ക് യാത്ര തിരിച്ചു…

അവിടെ ചെന്ന് പ്രകൃതിഭംഗി ആസ്വദിക്കുമ്പോൾ അവൻ അവളുടെ കാതിൽ മെല്ലെ മൊഴിഞ്ഞു…

“അന്ന് നീ പറയാൻ ആഗ്രഹിച്ചത് എനിക്ക് ഇപ്പോൾ കേൾക്കാൻ കൊതിയാകുന്നു…”

“അയ്യടാ നീയിപ്പം അങ്ങനെ കൊതിക്കണ്ട….”

അവന്റെ മുഖത്തെ പ്രകാശമണഞ്ഞു…

അവളോടിച്ചെന്ന് അവന്റെ മാറിലേക്ക് വീണു…

“നീയെന്നെ കുറെ സങ്കടപ്പെടുത്തിയില്ലേ.അതിനു പകരം വീട്ടീതാ.ആ കാതിങ്ങു തന്നെ….

ഉണ്ണി തന്റെ ചെവി അവളുടെ ചുണ്ടുകളോട് ചേർത്തു. ‌‌..

” ഈ ചൂടൻ ചെക്കനെ എനിക്ക് വല്ലാത്ത ഇഷ്ടമാ.ഇനി നീയെന്നെ അകലങ്ങളിലേക്ക് തള്ളിയകറ്റരുത്…”

അവളെ ആലിംഗനം ചെയ്ത അവന്റെ കരങ്ങൾ തന്നെ കൂടുതൽ വലിച്ചു മുറുക്കുന്നതവൾ അറിഞ്ഞു.. കൂടുതൽ സുരക്ഷിതയാക്കുന്നതായി…

“ഇനി മരണത്തിനു മാത്രമേ എന്നെ നിന്നിൽ നിന്ന് അടർത്തി മാറ്റാൻ കഴിയൂ കഴിയൂ….

അവളവന്റെ ചുണ്ടുകൾ പെട്ടെന്ന് പൊത്തി പിടിച്ചു…

” മരണമെന്നൊരു വാക്ക് നീയിനി പറയരുത്..ഈശ്വരൻ തിരിച്ച് തന്നതാ നിന്നെയെനിക്ക്…..

അവളതു പറയുമ്പോൾ തണുപ്പുള്ളൊരു മന്ദമാരുതൻ അവരെ തഴുകി തലോടി കൊണ്ടിരുന്നു……”

രചന: സുധീ മുട്ടം

LEAVE A REPLY

Please enter your comment!
Please enter your name here