Home Latest നിനക്കെങ്ങനെ മനസ്സു വന്നു ദേവൂ എന്നെ വഞ്ചിക്കാൻ…? പ്രാണനായി സ്നേഹിച്ചതല്ലേ നിന്നെ ഞാൻ….?

നിനക്കെങ്ങനെ മനസ്സു വന്നു ദേവൂ എന്നെ വഞ്ചിക്കാൻ…? പ്രാണനായി സ്നേഹിച്ചതല്ലേ നിന്നെ ഞാൻ….?

1

രചന : അതിഥി അമ്മു

പിഴച്ചവളേ… ഇറങ്ങിക്കോണം ഈ നിമിഷം എന്റെ വീട്ടിൽ നിന്ന് .
എനിക്ക് കുട്ടികളുണ്ടാവില്ല…..
എന്നിട്ടും എന്റെ ഭാര്യ ഗർഭിണി…..
കൊള്ളാം ….

നിനക്കെങ്ങനെ മനസ്സു വന്നു ദേവൂ എന്നെ വഞ്ചിക്കാൻ…?
പ്രാണനായി സ്നേഹിച്ചതല്ലേ നിന്നെ ഞാൻ….?
ഒരു കുഞ്ഞിനെ വേണമെന്നുണ്ടായിരുന്നെങ്കിൽ നിനക്കെന്നെ ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്യാമായിരുന്നില്ലേ…?
ഈ ചതി വേണമായിരുന്നോ…?

ഇനിയൊരിക്കലും എന്റെ കൺമുന്നിൽ വരരുത്. ആർക്കൊപ്പമാന്നാ പൊയ്ക്കോള്ളണം….

ഹരി ദേവൂന് മുന്നിൽ വാതിലുകൾ കൊട്ടി അടച്ചു …
അവൾ ഇറങ്ങി പോയപ്പോൾ സകല നിയന്ത്രണവും നഷ്ടപ്പെട്ട് പൊട്ടി കരഞ്ഞു ….

അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ സ്വന്തമാക്കിയതാണ് അവളെ. പിന്നീടിങ്ങോട്ട് സ്വർഗ്ഗ തുല്യമായിരുന്നു ജീവിതം. തനിക്ക് കുട്ടികളുണ്ടാകില്ല എന്ന് ഡോക്ടർമാർ വിധി എഴുതിയപ്പോൾ തളരാതെ പിടിച്ചു നിർത്തിയത് അവളാണ്.

എന്റെ അമ്മയ്ക്ക് അവൾ മരുമകളായിരുന്നില്ല…മകൾ തന്നെയായിരുന്നു.
അനുജൻ കണ്ണന് അവൾ ചേട്ടത്തിയമ്മ ആയിരുന്നില്ല അമ്മയ്ക്ക് സമമായിരുന്നു.

അങ്ങനെയുള്ള അവൾ എന്തിനെന്നെ വഞ്ചിച്ചു…?
എത്ര ശ്രമിച്ചിട്ടും വെറുക്കാനൊക്കുന്നില്ല അവളെ….

അമ്മയാകുവാൻ അവൾക്കും ഉണ്ടായിരുന്നിരിക്കില്ലേ മോഹം…..
അതാവും അവളെ ഈ തെറ്റിലേക്ക് നയിച്ചത്…
മനസ്സ് അവളെ ന്യായീകരിക്കാൻ ശ്രമിച്ചു….

അമ്മയ്ക്കും കണ്ണനും എല്ലാം അവൾ വെറുക്കപ്പെട്ടവളായി മാറി…. എത്രയും വേഗം വിവാഹ മോചനം അതായിരുന്നു അവരുടെ ആവിശ്യം…

എനിക്കെന്തോ മനസ്സു വന്നില്ല….

വർഷം 5 കഴിഞ്ഞിരിക്കുന്നു….
മനസ്സിൽ നിന്ന് അവളെ പറിച്ചെറിയാൻ ഇതുവരെ ആയിട്ടില്ല…
അവളെയും ആ കുഞ്ഞിനേയും തിരിച്ചു വിളിക്കാൻ പല തവണ ശ്രമിച്ചതാണ്…
തെറ്റുകാരിയായതു കൊണ്ടാവാം അവളതിനു വഴങ്ങിയില്ല..

അവളെയും ചിന്തിച്ച് ഇരിക്കുമ്പോഴാണ് ഫോൺ വന്നത് .
കണ്ണനെന്തോ അപകടം …
ഹോസ്പിറ്റലിലാണ്…
അമ്മയെ ഒന്നും അറിയിക്കാതെ ഹോസ്പിറ്റലിലേക്ക് പാഞ്ഞു…

പൊതിഞ്ഞു കെട്ടിയ കണ്ണന്റെ ശരീരമാണ് അവിടെ എന്നെ എതിരേറ്റത് …
ബോധം മറയും പോലെ ….
എന്റെ കണ്ണൻ ….

വീടിന്റെ ഉമ്മറത്തു കിടത്തിയ അവന്റെ ശരീരത്തിനു സമീപം ആരൊക്കെയോ വന്നു പോകുന്നു.
ഇടയ്ക്കെപ്പൊഴോ നോക്കിയപ്പോൾ കണ്ടു ദേവു …
അതേ അതവൾ തന്നെ….
എന്റെ ദേവു….
അവളെ കണ്ടതും അമ്മയുടെ കരച്ചിലിനു ശക്തി കൂടി.

എന്റെ കണ്ണനെ അവസാനമായി കാണാൻ അവളെങ്ങനെ വരാതിരിക്കും. അനുജൻ എന്നതിനേക്കാൾ ഉപരി മകനായിരുന്നില്ലേ അവൾക്കവൻ.

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. കണ്ണന്റെ ചിതയ്ക്ക് തീ കൊളുത്താൻ സമയമായി. ആ കർമ്മം ചെയ്യാൻ ഒരുങ്ങിയ എന്നെ അവൾ തടഞ്ഞു.
ഹരിയേട്ടൻ മാറൂ …
ഇവൻ എന്റെ മോൻ അപ്പു ചെയ്യട്ടെ ആ കർമ്മം ….

അമ്മാവൻമാർ കയർത്തു …
നീ പിഴച്ചു പെറ്റ സന്തതിക്ക് എന്തവകാശമാ ഈ തറവാട്ടിൽ… ?
ഈ കർമ്മം ചെയ്യാൻ എന്തു യോഗ്യതയാ ഈ ചെക്കന് …?

ദേവു ജ്വലിക്കുന്ന കണ്ണുകളോടെ അവരെ നോക്കി …
എന്റെ നേരെ തിരിഞ്ഞു .

ഹരിയേട്ടാ …..
ഹരിയേട്ടൻ പറയൂ….
എന്റെ കുഞ്ഞിനല്ലാതെ ആർക്കാണ് അവന്റെ അച്ഛന്റെ കർമ്മം ചെയ്യാൻ യോഗ്യത…?

കാതുകളെ വിശ്വസിക്കാനാവാതെ ഞാൻ നിന്നു. കേട്ടവരെല്ലാം സ്തബ്ദരായി …

ദേവൂ …
നീ…
നീയെന്താ പറയുന്നത് ….?

അതേ ഹരിയേട്ടാ ….
മദ്യത്തിന്റെ ലഹരിയിൽ സ്വയം മറന്ന കണ്ണൻ എനിക്കു തന്ന സമ്മാനം….
എന്റെ മോൻ അപ്പു…

അതിഥി അമ്മു

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here