Home Latest ഇക്ക എന്ത് പണിയാ കാണിച്ചത്, എല്ലാരും എന്റെ മുഖത്ത് നോക്കി വല്ലാത്ത ചിരി, ആകെ നാണക്കേടായി….”

ഇക്ക എന്ത് പണിയാ കാണിച്ചത്, എല്ലാരും എന്റെ മുഖത്ത് നോക്കി വല്ലാത്ത ചിരി, ആകെ നാണക്കേടായി….”

0

ഇക്ക എന്ത് പണിയാ കാണിച്ചത്, എല്ലാരും എന്റെ മുഖത്ത് നോക്കി വല്ലാത്ത ചിരി, ആകെ നാണക്കേടായി….”

” എന്ത് പറ്റി റസി….. ”

” എന്റെ ചുണ്ട് കണ്ടില്ലെ….. ഇന്നലെ ഇങ്ങള് ദുബായിൽ നിന്ന് എത്തണ വരെ ഒരു കുഴപ്പം ഉണ്ടായില്ല, ഇന്ന് രാവിലെ ഇങ്ങനെ കണ്ടാൽ ആൾക്കാര് ചിരിക്കൂലെ….”

റെയ്ഹാൻ റസിയയുടെ ചുണ്ടിലെ കറുത്ത പാടിൽ വിരൽ തൊട്ട് തലോടി…

“സാരമില്ല റസി… ഇതൊക്കെ സാധാരണയല്ലെ….. ”

“അല്ല ഇക്ക രാവിലെ തന്നെ കുളിച്ച് റെഡിയായല്ലൊ…. എങ്ങോട്ടാ?… ഞങ്ങളും ഉണ്ട്…. ”

വാപ്പിച്ചി യാത്ര പോണ് എന്ന കേട്ടപ്പോൾ കളിച്ചിരിക്കുകയായിരുന്ന മൂന്ന് വയസ്സ് കാരി ഇഫക്കുട്ടി ഓടി വന്നു…

“ഞാനുണ്ട് വാപ്പിച്ചിടെ കൂടെ… ഉമ്മച്ചി മോന് ഉടുപ്പ് ഇട്ട് താ….. ”

“വിപ്പിച്ചി പോയിട്ട് വേഗം വരാടാ കുട്ടാപ്പി… വന്നിട്ട് നമുക്ക് റ്റാറ്റ പോകാം….”

“എങ്ങോട്ടാ ഇക്ക…. ഇന്നലെ പോണ കാര്യം ഒന്നും പറഞ്ഞില്ലല്ലൊ…”

” ഇല്ല മോളെ ദുബായിലുള്ള ഒരു ഫ്രണ്ട് നാട്ടിൽ ഹോസ്പിറ്റലിൽ സുഖമില്ലാതെ കിടക്കുന്നുണ്ട്… അവനെ ഒന്ന് കാണണം, വേറെ ഒന്ന് രണ്ട് പേർ കൂടെ ഉണ്ട് അതാ നിങ്ങളെ കൂട്ടാത്തത്…. ”

” ശരി ഇക്ക എന്നാൽ വേഗം പോയി വാ…”

ഇൻസൈഡ് ചെയ്ത ഷർട്ട് കുറച്ച് പുറത്തേക്ക് നിന്നത് അവൾ അത് ശരിയാക്കി, റെയ്ഹാന്റെ കവിളിൽ ഒരുമ്മയും കൊടുത്തു…

കട്ടിലിൽ കളിച്ച് കൊണ്ടിരുന്ന ഇഫക്കുട്ടി ഇടക്കണ്ണിട്ട് നോക്കി ഒരു കള്ളച്ചിരി പാസാക്കി…

അവൻ ഇഫമോളെ എടുത്ത് കൊഞ്ചിച്ചു….

“വാപ്പിച്ചി പോയിട്ട് വേഗം വരാട്ടൊ…. വന്നിട്ട് നമുക്ക് കടല് കാണാൻ പോകാം.. വാവക്ക് കുറെ ഐസ്ക്രീം വാങ്ങി തരാട്ടൊ.”

ഐസ്ക്രീമെന്ന് കേട്ടപ്പോൾ ഇഫ കുലുങ്ങി കുലുങ്ങി ചിരിച്ചു… റസിയയുടെ ചിരി തന്നെയാണ് ഇഫ മോൾക്കും…. നിഷ്കളങ്കമായ ചിരിയാണ് റസിയയുടെ…

കാറ് സ്റ്റാർട്ട് ചെയ്ത ഉടനെ തന്നെ മുബൈൽ റിംഗ് ചെയ്തു,

” നാദിയ…. ഞാനിറങ്ങി…. നീ എവിടെ എത്തി?”

” ഞാൻ സ്റ്റാന്റിൽ നിൽക്കുന്നുണ്ട്… വേഗം വാ … ഇവിടെ ഇങ്ങനെ അധികം നിൽക്കാൻ പറ്റില്ല….. ”

ഡിഗ്രിക്ക് പഠിക്കുമ്പോൾ നാദിയയുടെ പിന്നാലെ കുറച്ച് നാൾ പ്രേമം എന്ന് പറഞ്ഞ് കുറഞ്ഞ് നാൾ നടന്നതാണ്.

പെട്ടെന്ന് ഒരു ദിവസം അവളെ കുറിച്ച് ഒരു വിവരം ഇല്ലാതായി, ആരോ പറഞ്ഞറിഞ്ഞു നാദിയയുടെ വിവാഹം കഴിഞ്ഞു എന്ന്.

പിന്നീട്ട് കുറെ കാലത്തിന് ശേഷമാണ്, ജോലി കഴിഞ്ഞ് റൂമിൽ എത്തി ഫെയ്സ് ബുക്കിൽ സമയം കൊല്ലാറുള്ള ഒരു വേളയിൽ നാദിയ വന്നതും, പിന്നീട് പൊട്ടിവീണ പഴയ പ്രണയം ഇരുവരും ഒന്ന് വിളക്കി ചേർത്തതും.

രണ്ട് പേരും പ്രണയം പങ്കിടുമ്പോൾ കുടുംബത്തെയും മക്കളെയും മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

നാദിയയെ കണ്ടാൽ ആരും ഒന്ന് മോഹിച്ച് പോകും, വല്ലാത്ത സൗന്ദര്യമാണ് അവൾക്ക്. എല്ലാം തികഞ്ഞ ഒത്ത ഒരു പെണ്ണാണ് അവൾ.

അതിന് ശേഷം ആദ്യമായാണ് ഇന്ന് രണ്ടാളും നേരിൽ കാണാൻ തയ്യാറെടുത്തത്.

ഓരോന്ന് ആലോജിച്ച് വേഗത്തിൽ കാറോടിച്ച് പോകുമ്പോൾ ആ വലിയ വളവ് തിരിഞ്ഞതും ചീറിപ്പാഞ്ഞ് വന്ന ബസ്സ് മുന്നിൽ കണ്ടത്. പെട്ടെന്ന് ബ്രേക്ക് ചവിട്ടി റെയ്ഹാൻ കണ്ണടച്ചു, അവന് ഉറപ്പായി തീർന്നു എന്ന്.

കാറ് വലിയ ശബ്ദത്തോടെ മുരണ്ട് നിന്നു. കണ്ണ് തുറന്ന് നോക്കിയപ്പോൾ ബസ്സ് മുന്നിൽ കാണുന്നില്ല. അവൻ ഒരു ദീർഘനിശ്വാസം വിട്ടു.. നമ്മുടെ നാട്ടിലെ ലൈൻ ബസ്സ്കാർക്ക് ഇത് സ്ഥിരം പണിയാണ്. ഗൾഫിൽ നിന്ന് വന്ന് ആദ്യ ദിവസം റോട്ടിലിറങ്ങിയത് കൊണ്ടാണ് റെയ്ഹാൻ ഒന്ന് പകച്ച് പോയതാണ്.

അവൻ കാറ് പിന്നെയും മുന്നോട്ട് എടുത്തു. പതുക്കെയാണ് ഡ്രൈവ് ചെയ്തത്. തീർന്ന് പോയി എന്ന് കരുതിയ ആ നിമിഷം കണ്ണടച്ചപ്പോൾ മനസ്സിൽ തെളിഞ്ഞത് റസിയയുടെയും ഇഫ മോൾടെയും മുഖങ്ങളാണ്.

ഇഫമോൾടെ പാൽ പുഞ്ചിരി റെയ്ഹാന്റെ മനസ്സിനെ ഒന്ന് പിടിച്ച് കുലുക്കി.തന്നെ മാത്രം വിചാരിച്ച് കഴിയുന്ന സ്നേഹനിധിയായ റസിയ, അവരുടെ ഏക ആശ്രയവും സന്തോഷവും എല്ലാം താനൊരാൾ ആണെന്ന ബോധം അവനിൽ കടന്ന് വന്നു.

ഫോൺ റിംഗ് ചെയ്തു…. റസിയ ആണ്

“അതെ… ഇക്ക…ഇക്ക വരുമ്പോൾ പറ്റിയാൽ കുറച്ച് കല്ലുമ്മക്കായ വാങ്ങിച്ച് കൊണ്ട് വരണട്ടൊ.. ഇക്കാക്ക് ഇഷ്ടമല്ലെ ഞാനുണ്ടാക്കുന്ന കല്ലുമ്മക്കായ വരട്ടിയ സ്പെഷ്യൽ… ഓർമ്മ വന്നപ്പോൾ പറഞ്ഞതാ…. പിന്നെ…. പതുക്കെ ഒക്കെ വണ്ടി ഓടിച്ചാൽ മതീട്ടാ…..”

” ശരി മോളെ….. ”

വീണ്ടും ഫോൺ റിംഗ് ചെയ്തു..

” എവിടെ എത്തി റെയ്ഹാൻ….. വേഗം വാ…. ”

“നാദി … സോറി…ഞാൻ വരുന്നില്ല…. ”

ഫോൺ കട്ട് ചെയ്ത് അവൻ വേഗം കാറ് തിരിച്ച് വീട്ടിലേക്ക് വിട്ടു.

റസിയയുടെ കൈ കൊണ്ട് അവന്റെ വായിലേക്ക് ഇഷ്ടവിഭവം വെച്ച് കൊടുത്ത്….

” എങ്ങനെ ഉണ്ട് ഇക്ക?”

” നന്നായിട്ടുണ്ട് മോളെ… ” എന്ന് പറഞ്ഞപ്പോൾ റെയ്ഹാന്റെ കണ്ണുകൾ ഈറനണിഞ്ഞു….

രചന: സിയാദ് ചിലങ്ക

LEAVE A REPLY

Please enter your comment!
Please enter your name here