Home Latest “പ്രേമിച്ചവൾ സിമിന്റും മണലും കൂടി ക‌ൃത്യ അളവിൽ ചേർത്താണ് ഭിത്തിയിൽ നന്നായെന്നെ തേച്ചു പിടിപ്പിച്ചത്…

“പ്രേമിച്ചവൾ സിമിന്റും മണലും കൂടി ക‌ൃത്യ അളവിൽ ചേർത്താണ് ഭിത്തിയിൽ നന്നായെന്നെ തേച്ചു പിടിപ്പിച്ചത്…

0

“പ്രേമിച്ചവൾ സിമിന്റും മണലും കൂടി ക‌ൃത്യ അളവിൽ ചേർത്താണ് ഭിത്തിയിൽ നന്നായെന്നെ തേച്ചു പിടിപ്പിച്ചത്.ഗൾഫിലെ പുതുപണക്കാരനെ കണ്ടപ്പോൾ വാർക്കപ്പണിക്കാരനായ ഞാൻ അവൾക്ക് അലർജിയായത്..

” അതുവരെ ഏട്ടാ..സേട്ടാന്നു വിളിച്ചു സ്നേഹം പ്രകടിച്ചവൾ പതിയെ അകന്നു മാറി തുടങ്ങിയട്ടും അവളുടെ അകൽച്ച എനിക്ക് മാത്രം ഫീൽ ചെയ്തില്ല.പക്ഷേ എനിക്ക് മനസിലായില്ലെങ്കിലും നാട്ടുകാർക്കും വീട്ടുകാർക്കും മനസിലായി…

ഇടക്കിടെ കണ്ടുമുട്ടിയിരുന്നവളെ കാണാത്തപ്പോൾ തിരക്കി ഞാൻ വീട്ടിൽ ചെന്നപ്പോൾ കാമുകിയുടെ അമ്മ തൊഴു കയ്യുമായി മുന്നിൽ..

“മോനേ അവൾക്കൊരു നല്ല കല്യാണ ആലോചന ഒത്തു വന്നിട്ടുണ്ട്. പ്ലീസ് മോനായിട്ട് അതു കലക്കരുത്.എന്റെ മോന്റെ അമ്മയാണു പറയുന്നതെന്ന് കരുതി എല്ലാം മറക്കണം…”

എന്റെ വീക്കിനസിൽ തൊട്ടതും ഞാനൊന്ന് പതറിപ്പോയി.സെന്റിയിൽ ഞാൻ വണ്ടറാകും.വണ്ടറായാൽ ഞാൻ അതിലലിയും…

കരഞ്ഞു തൊഴു കൈകളുമായി നിൽക്കുന്ന അമ്മക്കു ഞാനായിട്ട് മകളുടെ ജീവിതം തകർക്കില്ലെന്നു വാക്കു നൽകി മടങ്ങി. പക്ഷേ അവൾ എന്നെ തേടിയെത്തിയാൽ കൈ വെടിയില്ലെന്നും ഞാൻ വ്യക്തമാക്കി…

എന്റെ ഭാഗ്യമോ നിർഭാഗ്യമോ അവളെന്നെ തേടിയെത്തിയില്ല.നമ്മളെ വേണ്ടെങ്കിൽ നമുക്ക് എന്തിനാ ല്ലെ..എങ്കിലും മനസ് ഒന്നു പിടച്ചു .ഒറ്റുപാട് ഇഷ്ടപ്പെട്ടതാണു അവളെ…

കല്യാണം ദിവസം രാവിലെ ഞാൻ അവളെ ക്ഷേത്രനടയിൽ മറ്റൊരു ദേവതയായി പ്രാർത്ഥിച്ചു നിൽക്കുന്നതു കണ്ടു.ഒരുപക്ഷേ സ്ത്രീകൾ ഏറ്റവും കൂടുതൽ മേക്കപ്പ് അണിഞ്ഞു സുന്ദരിയാകുന്നത് കല്യാണ ദിവസം ആയിരിക്കാം…

എന്നെ കണ്ടതും അവളൊരു ഇളിച്ച ചിരി പാസാക്കി എന്നെ വെറും ഇസ്പേഡ് ഏഴാം കൂലിയാക്കിയതായി എനിക്ക് അനുഭവപ്പെട്ടു…

“ചേട്ടൻ ക്ഷമിക്കണം. അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തിയപ്പോൾ സമ്മതിച്ചതാണു.എന്റെ അങ്ങളയുടെ സ്ഥാനത്ത് ഏട്ടൻ അവിടെ കാണണം…”

സത്യം പറഞ്ഞാലെന്റെ നെഞ്ഞു കീറിപ്പോയി.പ്രണയിച്ചവൻ ഏറ്റവും കൂടുതൽ കേൾക്കേണ്ടി വരുന്ന വാചകമാണിത്.ഇതിനെക്കാൾ നല്ലത് എന്നെ അങ്ങ് കൊല്ലരുതൊ എന്ന ഭാവത്തിൽ ഞാനവളെ സൂക്ഷിച്ചു നോക്കി…

കെട്ടും കഴിഞ്ഞവൾ സന്തോഷത്തോടെ യാത്രയായി പോയതും എന്റെ കണ്മുന്നിലൂടെയാണ്.എന്റെ വിഷമം കണ്ടായിരിക്കും വീട്ടുകാർ എനിക്കായി കല്യാണ ആലോചന തുടങ്ങീത്.ഒരുത്തിയെ പെണ്ണു കണ്ടപ്പോൾ പിന്നെ ആ ചടങ്ങും വെറുപ്പായി..

“അവളുടെ കാമുകൻ നല്ലൊരു തേപ്പിസ്റ്റ് ആയതിനാൽ അവൾക്കു വയറ്റിലും സമ്മാനം കൊടുത്തിരുന്നു.നാടു വിട്ട അവനായി അവളിപ്പഴും കാത്തിരിക്കുന്നു..

എന്താ കഥ.. ലോകമെന്തെ ഇങ്ങനെ.ചിന്തിച്ച് തല പുകഞ്ഞതു മാത്രം മിച്ചം…

കുറച്ചകലെ ഒരുദിവസം ഞാനും കൂട്ടുകാരും കൂടി വാർക്കപ്പണിക്കു പോയി.അവിടെ ചെന്നതും ഞാനൊന്ന് ഞെട്ടി.പഴയ കാമുകി വയറും വീർപ്പിച്ചു മുമ്പിൽ…

ആദ്യത്തെ ഞെട്ടലിൽ നിന്നും മുക്തനായി ഞാൻ ഒന്നു വെളുക്കെ ചിരിച്ചു.അവൾക്കു പുതിയ വീട് പണിയാനാണു .ഭർത്താവ് ഗൾഫിൽ കിടന്നു പണം വാരുവാണത്രേ…

ലോകത്താദ്യമായി തേച്ചപെണ്ണിന്റെ വീടിനു ഞാൻ സിമിന്റും മണലും കൂട്ടിക്കുഴച്ചു കൊടുത്തു.ഇഷ്ടിക കെട്ടി വീട് പണിതുയർത്തി.

ആഴ്ചകൾ കടന്നു പോയി.ഇഷ്ടിക കെട്ടിയപ്പഴും ഭിത്തി തേപ്പിനും വാർപ്പിലും മാന്യമായി ഞാൻ സിമിന്റിന്റെ അളവ് അങ്ങു കുറച്ചു.എന്നെ തേച്ച കലിപ്പ് മുഴുവൻ ഞാൻ അവളുടെ വീടിനോട് തീർത്തു.തേച്ചപ്പോൾ നല്ല കനത്തിൽ തന്നെ തേച്ചു…

അതിനിടക്ക് മറ്റൊരു സംഭവം കൂടി നടന്നു..അവളുടെ നാത്തൂൻ പെണ്ണിനെ ഞാനങ്ങ് പതിയെ വളച്ചു.ആദ്യമൊന്നും അടുക്കാതിരുന്ന അവളെ ഞാൻ ചില നമ്പരിലൂടെ കറക്കിയെടുത്തു.എല്ലാം കാമുകിയോടുളള വാശിയായിരുന്നു…

വീടിന്റെ പാലു കാച്ചലിന്റെയന്ന് തേപ്പിസ്റ്റ് കാമുകിയുടെ നാത്തൂനും ഞാനും കൂടി ഒളിച്ചോടി.ഹാപ്പി ഞാൻ ഫെസ്റ്റിവെല്ലാക്കാൻ തീരുമാനിച്ചു..

ഒരു ഫ്രണ്ടിനെ മുൻ കൂട്ടി ചുമതലപ്പെടുത്തി ഞങ്ങൾക്ക് താമസിക്കാൻ ചെറിയൊരു ഒളിത്താവളം ശരിയാക്കിച്ചിരുന്നു.ഞങ്ങൾ കാറിൽ അവിടെ എത്തുമ്പോൾ മച്ചാൻ അവിടെ റെഡിയായി നിൽക്കുന്നു…

സന്തോഷമായി കാറിൽ നിന്ന് ഞങ്ങൾ ഇറങ്ങി.കൂടെ വന്നവൾ സുഹൃത്തിനെ കണ്ടതും ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.അതുകണ്ട് എന്റെയുളള് കിടുങ്ങി.

ഇതു എന്ത് കഥയെന്ന് ചിന്തിച്ച എന്റെ മുമ്പിലേക്ക് ഇരുവരും നടന്നു വന്നു.അന്തം വിട്ട് കുന്തം പോയ അവസ്ഥയിലായി ഞാൻ ..

“മച്ചാനേ ക്ഷമി.മറ്റൊരു വഴി ഇല്ലായിരുന്നു. ഞങ്ങൾ തമ്മിൽ കടുത്ത പ്രണയത്തിലാണു.എനിക്ക് ആ പരിസരത്ത് ചെല്ലാനെ പറ്റൂല്ല.ഇവളുടെ ബുദ്ധി പ്രകാരമാണ് ഇങ്ങനെയിരു നാടകം നടത്തിയത്.എന്റെ വീട്ടുകാരും സമ്മതിക്കുന്നില്ല..താങ്കസ് മച്ചാനെ ഇവളെ കൊണ്ട് വന്ന് തന്നതിനു…”

തേപ്പിന്റെ പുറത്ത് അഡാർ തേപ്പ്.എന്റെ സമനിലയാകെ തെറ്റി.അഡാർ തേപ്പ് പിന്നെയും സഹിക്കാം.പവിത്രമായ ബന്ധങ്ങളിലൊന്നായ സൗഹൃദത്തിൽ കളങ്കം വീഴ്ത്തിയവനെ വെറുതെ വിടാൻ തോന്നിയില്ല….

കലിപ്പ് തീരുവോളം ഞാനവനെ എടുത്തിട്ട് ചവുട്ടി.ഒടുക്കം ആശുപത്രിയിലും ആക്കി…

എന്നിട്ട് ഒരു ഡയലോഗ് കൂടി പാസാക്കി…

“അപ്പോൾ ഇതാണല്ലെ Master degree of Adaar theppu എന്നു പറയുന്നത് ല്ലെ….

രചന: സുധീ മുട്ടം

LEAVE A REPLY

Please enter your comment!
Please enter your name here