Home Latest ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപാട് സമ്മാനങ്ങൾ തന്നു. ആരും അറിയാത്ത ചുംബനങ്ങളും രാത്രികളുടെ മൂക യാമങ്ങളും. നന്ദി…....

ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപാട് സമ്മാനങ്ങൾ തന്നു. ആരും അറിയാത്ത ചുംബനങ്ങളും രാത്രികളുടെ മൂക യാമങ്ങളും. നന്ദി…. ഹൃദയത്തിൽ സൂക്ഷിച്ചു വെക്കാൻ തന്ന സമ്മാനങ്ങൾക്ക്…

0

അച്ഛന്റെയും അമ്മയുടെയും മരണ ശേഷം എന്നെ വളർത്തിയതും വലുതാക്കിയതും അമ്മാവനും അമ്മായിയും കൂടിയായിരുന്നു. ഒരു ദിവസം രാവിലെ ഗുരുവായൂർ കുളിച്ചു തൊഴുവാനായി പോയതായിരുന്നു ഞങ്ങൾ. അന്ന് ഒരു മിനി ബസ് വന്നു കാറിൽ ഇടിച്ചു അച്ഛനും അമ്മയും എന്നെ ഒറ്റക്ക് ആക്കിയിട്ട് പോയി. പിന്നീട് എന്റെ കാര്യൊക്കെ നോക്കിയത് അമ്മാവൻ ആയിരുന്നു.

ചെറുപ്പം മുതലേ എല്ലാവരും കൂടി പറഞ്ഞു പിരി കയറ്റിയിരുന്നു അമ്മാവന്റെ ഏക മകൾ മാലുവിനെ. അരുൺ കുട്ടൻ മാളുവിനുള്ളതാണ് എന്ന്.

എന്നാൽ, എന്റെ മനസ്സിൽ അവൾക്കു നല്ലൊരു സുഹൃത്തിന്റെ സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളു. പഠിക്കുവാൻ മിടുക്കനായത് കൊണ്ട് അമ്മാവൻ എന്നെ സിവിൽ സെർവിസിന് അയച്ചു.

അവിടെ വെച്ച് ഞാൻ അനാമികയുമായി പ്രണയത്തിലായി. 10പൊട്ടിയ മാലുവിനെ ഞാൻ നിഷ്കരുണം തള്ളിക്കളഞ്ഞു. കാരണം, ഇന്നത്തെ കാലത്ത് ബന്ധങ്ങളേക്കാൾ മൂല്യം പണത്തിനും അധികാരത്തിനും ആണെന്ന് ഞാൻ വിശ്വസിച്ചു. അനാമിക എനിക്ക് പറ്റിയ പോലെ ഉള്ള പെണ്ണും ആയിരുന്നു. നല്ല മോഡേൺ ചിന്താഗതി ഉള്ളവൾ. പക്ഷെ, മാലുവോ !!!കാച്ചിയ എണ്ണയും തേച്ചു ചന്ദനവും പൂശി നടക്കുന്ന നാട്ടിൻ പുറം തവള.

സിവിൽ സർവീസ് 1st റാങ്കിൽ പാസ്സ് ആയി. എനിക്ക് വയനാട് അസിസ്റ്റന്റ് കളക്ടർ ആയി നിയമനവും കിട്ടി.

ജോലിയൊക്കെ ആയി കഴിഞ്ഞപ്പോൾ ഞാൻ അമ്മാവനോട് അനാമികയെ പറ്റി പറഞ്ഞു. അമ്മാവൻ എതിരൊന്നും പറഞ്ഞില്ല. പക്ഷെ, അമ്മായി പറഞ്ഞു…. അരുൺകുട്ടാ നീ അപ്പോൾ മാലുവിനെ മറന്നോ ???അവൾ നിന്നെ മാത്രം സ്വപ്നം കണ്ടു കഴിയാൻ തുടങ്ങിട്ട് എത്ര നാളായി.

അമ്മായി…. ഞാൻ അവളെ നല്ലൊരു ഫ്രണ്ട് ആയിട്ടേ കണ്ടിട്ടുള്ളു. അതുമാത്രല്ല അവൾക്ക് എന്നെ വിവാഹം ചെയ്യാൻ എന്താ യോഗ്യത ??

പറഞ്ഞത് കടുത്തു പോയി.

അമ്മായിയുടേം അമ്മാവന്റെയും കണ്ണ് നിറഞ്ഞു. നാമജപം കഴിഞ്ഞു വന്ന മാലും എല്ലാം കേട്ടു. അവളുടെ കണ്ണുനീർ ധാരയായി ഒഴുകുന്നു. അത് അവളുടെ ദാവണിയെ നനയിച്ചു.

എല്ലാം കേട്ടതിനു ശേഷം അവൾ പറഞ്ഞു. അരുണേട്ടന് നല്ലൊരു ജീവിതം കിട്ടട്ടെ. ഞാൻ തടസ്സകരുത് അതിനു. അരുണേട്ടന്റെ ഇഷ്ടം നടത്തി കൊടുക്കണം അച്ഛാ… എന്ന് പറഞ്ഞു അവൾ അകത്തേക്ക് പോയി.

കല്യാണം ആലോചന നടന്നു. കല്യാണ തലേന്ന്….

മാലു എന്റെ അടുത്ത് വന്നു. ഒരു പെട്ടിയുമായി. അതിൽ വിവാഹത്തിന് ശേഷം വയനാടിന് പോകാനുള്ള എന്റെ ഡ്രെസ്സും മറ്റുമാരുന്നു. അവൾ ഓരോന്നും പറഞ്ഞു ഏല്പിച്ചിട്ട് പോയി. പടിക്കെട്ടുകൾ ഇറങ്ങുന്ന അവളെ നോക്കി കുറച്ചു നേരം ഞാൻ നിന്നു.

എന്നിട്ട് തിരിഞ്ഞു നിന്നു പെട്ടിയിൽ കണ്ണോടിച്ചു. അപ്പോൾ ഒരു ഡയറി എന്റെ കണ്ണിൽ പതിഞ്ഞു.

അത് ഞാൻ തുറന്നു നോക്കി. എന്റെ ഫോട്ടോസ് ഉണ്ട് അതിൽ എനിക്ക് കിട്ടിയ ഓരോ സമ്മാനങ്ങളുടെയും ഫോട്ടോസ്. ഞാൻ മാലുവിനു നൽകിയ മയിൽപ്പീലികൾ, മുത്തുമാല, താമരപ്പൂക്കൾ, മിട്ടായി കവറുകൾ….. അങ്ങനെ ഓരോ ചെറിയ വസ്തുവും ഭദ്രമായി ഇരിക്കുന്നു. കൂടെ ഒരു കുറിപ്പും ഡയറി ൽ കണ്ടു.

ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപാട് സമ്മാനങ്ങൾ തന്നു. ആരും അറിയാത്ത ചുംബനങ്ങളും രാത്രികളുടെ മൂക യാമങ്ങളും. നന്ദി…. ഹൃദയത്തിൽ സൂക്ഷിച്ചു വെക്കാൻ തന്ന സമ്മാനങ്ങൾക്ക്.

ശരിയാണ്. പലപ്പോഴും വീട്ടിൽ വരുമ്പോൾ ആരും അറിയാതെ കുളക്കടവിൽ രാത്രിയുടെ യാമങ്ങളിൽ ഞങ്ങൾ ഒന്നായി ജീവിച്ചു. സുഹൃത് ബന്ധം ആയിരുന്നില്ല അത്. അവളോട്‌ ഉള്ള എന്റെ താല്പര്യത്തെ ഞാൻ തന്നെ മുതലെടുക്കുക ആയിരുന്നു.

കടപ്പാട് മറന്നു. മാലുവിനെ മറന്നു. ആ രാത്രികൾ മറന്നു. എന്നെ തന്നെ ഞാൻ മറന്നു.

ഇല്ലാ…. മാലുവിനെ ചതിക്കാൻ എനിക്ക് ആകില്ല. എനിക്ക് വേണ്ടി അവൾ നീറി പുകയുന്നത് കാണുവാൻ എനിക്ക് ആകില്ല.

ഫോൺ എടുത്തു അനാമികയെ വിളിക്കാൻ തുടങ്ങിയപ്പോൾ അവളുടെ ചേട്ടൻ വിളിച്ചു പറഞ്ഞു അനാമിക ഒരാളുമായി ഒളിച്ചോടി എന്ന്.

നാണക്കേടായി. കുടുംബത്തിന്റെയും എന്റെയും അഭിമാനം കാക്കാൻ അമ്മാവൻ പറഞ്ഞത് പ്രെകാരം മാലു എനിക്ക് വധുവായി.

ഒന്നും മിണ്ടാതെ ആ കഴുത്തിൽ താലി കെട്ടിയപ്പോൾ അവളോടുള്ള എന്റെ സൗഹൃദം എന്ന നാടകം അവിടെ അവസാനിച്ചു. പകരം പ്രണയം എന്ന സത്യം എന്നിൽ ജനിച്ചു.

ഇഷ്ടമില്ലാതെയാണ് ഞാൻ അവളെ വിവാഹം ചെയ്തെന്ന് വിശ്വസിച്ചു അവൾ മാറി തറയിൽ കിടന്നു. ആദ്യ രാത്രിയിൽ.

എന്നാൽ അവളുടെ പാദം കണ്ണീരുകൊണ്ട് കഴുകി ഞാൻ തെറ്റുകൾ ഏറ്റു പറഞ്ഞപ്പോൾ. പ്രണയം കൊണ്ട് സുരഭിലമായി ഞങ്ങളുടെ ജീവിതം.

നല്ല സമയത്തു ഒളിച്ചോടിയ അനാമികക്ക് നന്ദി

രചന :അനു

LEAVE A REPLY

Please enter your comment!
Please enter your name here