Home Latest തേപ്പ്കാരിക്കിട്ട് കൊടുക്കാൻ പറ്റുന്ന അടിപൊളി പ്രതികാരം, അവൾടെ മുന്നിൽ വെച്ച് അവൾടെ വേണ്ടപെട്ടവളെ അങ്ങ് കെട്ടിയെടുക്കുക…

തേപ്പ്കാരിക്കിട്ട് കൊടുക്കാൻ പറ്റുന്ന അടിപൊളി പ്രതികാരം, അവൾടെ മുന്നിൽ വെച്ച് അവൾടെ വേണ്ടപെട്ടവളെ അങ്ങ് കെട്ടിയെടുക്കുക…

0

“ഈ വഴക്കാളി കാന്താരി പെണ്ണ് എങ്ങനെ എനിക്കിത്ര പ്രിയപ്പെട്ടവളായി ന്നു ചോദിച്ചാ എനിക്കറിയില്ല എന്നൊരുത്തരം മാത്രമേ എന്റെ കയ്യിലുള്ളൂ….”… അരുൺ കയ്യിലുള്ള റിമോട്ട് വീണ്ടും ചലിപ്പിച്ചു.. സ്‌ക്രീനിൽ അവന്റെയും ആദിയുടേയും ചിത്രങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്നു.. ഇന്നവരുടെ ഒന്നാം വിവാഹവർഷികമാണ്.. അതിന്റെ പാർട്ടി നടത്തുകയാണവർ..ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവർ കൂടുതൽ കൂടുതൽ ചേർന്ന് നിന്നു…

അവൻ താലി കെട്ടുന്ന ഫോട്ടോ വന്നപ്പോൾ അവൻ വീണ്ടും റിമോട്ട് പോസ് ബട്ടണിൽ അമർത്തി… “ഇനി, ഈ അഹങ്കാരി അലവലാതിയെ കെട്ടിയെടുത്തോണ്ട് വന്ന കഥ പറയാം..
“അത്യാവശ്യം കനപ്പെട്ട ഒരു തേപ്പ് കിട്ടി മാനസ മൈനേം പാടി , കുടിച്ചു ഫിറ്റായി നടക്കുന്ന കാലത്താണ്, അമ്മേം അച്ഛനും കൂടി ഒരു ഹലാക്കിലെ ഉടമ്പടിം കൊണ്ട് വരണേ!!!

“” ഒന്നുല്ലെങ്കി കെട്ടണം, ന്നിട്ട് ഫാമിലി ബിസിനസും നോക്കി നാട്ടിലിരിക്ക,അല്ലേൽ അങ് ഗൾഫിലോട്ട ബീമാനം കേറാ… അല്ലേൽ പത്തു പൈസ ഇനി തരത്തില്ലാന്നു കണ്ണിച്ചോരയില്ലാത്ത എന്റെ അപ്പൻ മഹാൻ പറഞ്ഞു.. പുള്ളി ഒറ്റ തന്തക്ക് ജനിച്ചതായതോണ്ടും, പറഞ്ഞാ പറഞ്ഞ വാക്കിനപ്പുറത്തേക്കില്ല എന്നറിയാം ന്നുള്ളതൊണ്ടും ഞാൻ കീഴടങ്ങി… ഗൾഫിൽ പോയി വെയില് കൊള്ളണ്ട ന്നു തീരുമാനിച്ചു..അപ്പൊ കാര്യം മനസ്സിലായല്ലോ?? കെട്ടാൻ തീരുമാനിച്ചു.. പിന്നെ പെണ്ണുകാണൽ തിരക്കോള്.. ഒന്നിനേം എനിക്ക് പിടിച്ചില്ല.. എന്റെ ഒരു സങ്കൽപം മിനിമം ഐശ്വര്യ റായി ഒക്കെയായിരുന്നു..

അങ്ങനെ ഒരൂസം ഒരു വീട്ടിൽ ചെന്നപ്പോ ഉണ്ട് എന്നെ തേച്ചിട്ടു പോയ അലവലാതി ചായ കപ്പും താങ്ങി പിടിച്ചോണ്ട് ഇളിച്ചു വരുന്നു..അവളെ കണ്ടപ്പോ മോന്തക്കിട്ട് ഒന്ന് കൊടുക്കാനാ തോന്നിയെ.. ലവൾടെ കെട്ടു കഴിഞ്ഞതല്ലേ, പിന്നെന്തിനാ ഇതും താങ്ങി പിടിച്ചോണ്ട് വരുന്നെന്നു ചിന്തിച്ചപ്പോ പുറകിൽ കൂടി ഒരു പച്ചചുരിദാറിട്ടവൾ കുണുങ്ങി കുണുങ്ങി വരുന്നു.. ലവൾടെ അനിയത്തിയായിരിക്കും… ഹഹഹ , എന്നിലെ വില്ലൻ ഉണർന്നു, പ്രതികാരം ചെയ്യാൻ പറ്റിയ അവസരം..

എന്നെ കണ്ട് ഇലക്ട്രിക്ക് ഷോക്കടിച്ച പോലെ നിക്കണ തേപ്പ് കാരിയോട് ചിരിക്കാതെ അനിയത്തിയെ നോക്കി ഒരു ചിരി പാസ്സാക്കി, ന്നിട്ട് ചായേം ജിലേബിം അടിച്ചു കയറ്റി.. അപ്പോഴാ അമ്മാവൻ എന്നു പറയണ കാർന്നോര് പറയണ കേട്ടെ അവൾക്കൊരു ഏട്ടൻ മാത്രേ ള്ളു ന്ന്…. അപ്പൊ തേപ്പ് കാരി!! ഞാൻ മനസ്സ് കൊണ്ട് ചോദിച്ചു.. ആ ഇരിക്കണ അമ്മാവൻ തെണ്ടിടെ മുതലാണ് ആ സാധനം ന്ന് അപ്പൊ തന്നെ അയാള് മൊഴിഞ്ഞു.. ആരായാലും വേണ്ടില്ല, ഇവളെ തന്നെ കെട്ടത്തുള്ളൂ.. തേപ്പ്കാരിക്കിട്ട് കൊടുക്കാൻ പറ്റുന്ന അടിപൊളി പ്രതികാരം, അവൾടെ മുന്നിൽ വെച്ച് അവൾടെ വേണ്ടപെട്ടവളെ അങ്ങ് കെട്ടിയെടുക്കുക..

പിന്നെ ഒന്നും ആലോചിച്ചില്ല, അച്ഛനെ നോക്കി കണ്ണിറുക്കി… അച്ഛൻ വേറൊന്നും നോക്കിയില്ല,അടുത്ത മാസം തന്നെ കെട്ടും ഉറപ്പിച്ചോണ്ട് പോന്നു.. തേപ്പുകാരിയെ നോക്കി ഒരു വിജയച്ചിരി കൊടുത്തു നേരെ വീട്ടിലോട്ട്..

വിളിയൊക്കെ വളരെ കമ്മിയായിരുന്നു, കാരണം പ്രതികാരമാണല്ലോ ഉദ്ദേശം.. അവളെ വീട്ടിൽ കൊണ്ട് വന്നു കഷ്ടപ്പെടുത്തണം.. മറ്റവളോടുള്ള കലിപ്പ് തീർക്കണം.. ഹിഹി, ആലോചിച്ചു രോമാഞ്ചപുളകിതനായി.. അങ്ങനെ കെട്ടും കഴിഞ്ഞു പെണ്ണ് വീട്ടിലെത്തി..

ആദ്യരാത്രി…

തേച്ചവളോടുള്ള പ്രതികാരം തീർക്കണം.. ഞാൻ കതകടച്ചു കൊണ്ട് കഥയുടെ കെട്ടഴിക്കാൻ തുടങ്ങി..
“എടി പുല്ലേ , ഉണക്ക കമ്പു പോലിരിക്കുന്ന വെള്ളപാറ്റെ, നീയെന്താ വിചാരിച്ചേ?? നിന്നെ കണ്ടപ്പോ തന്നെ കണ്ണു മഞ്ഞളിച്ചു പോയിട്ടാ നിന്നെ ഞാൻ കെട്ടിയെടുത്തെ ന്നോ…. അല്ലെടി പുല്ലേ!! നിന്റെ മുന്നിലൂടെ ഞെളിഞ്ഞു നടന്നില്ലായിരുന്നോ വിദ്യ, ബോളിവുഡിലെ വിദ്യ ബാലനാന്നാ ലവൾടെ വിചാരം.. അവളെന്നെ എട്ടായിട്ട് തേച്ചിട്ടു പോയതാ.. അപ്പൊ അവൾടെ അനിയത്തിക്കിട്ട് പതിനാറായിട്ട് പണി തിരിച്ചു കൊടുക്കാൻ വേണ്ടിയിട്ടാടി നിന്നെ കെട്ടിയെടുത്തെ… പിന്നെ അറിഞ്ഞേ നീ മാമന്റെ മോളാന്നു…

ഏത് മോളയാലും വേണ്ടില്ല, ആ തെണ്ടിടെ മുന്നിൽ വെച്ച് എന്റെ കെട്ടു നടത്തണം ന്നുള്ളതായിരുന്നെടി ന്റെ ജീവിതാഭിലാഷം… എന്റെ പ്രതികാരമാണെടി ഈ കല്യാണം..ഹഹഹ… വേണേൽ പോയി ആ സെറ്റിയിലെങ്ങാൻ കിടന്നോ!!! ഒരു പൊട്ടികരച്ചിൽ പ്രതീക്ഷിച്ച ഞാൻ കേട്ടത്,,,,

“നീ പോടാ പട്ടി…ദേ!! ചെറുക്കാ, ഞാനിവിടെ കട്ടിലിൽ കിടക്കും, നീ വേണേ ആ സെറ്റിയിലെങ്ങാൻ കെടന്നോ?? വല്ല കുരുത്തകേടും മനസ്സിലുണ്ടേൽ ആ വെള്ളമങ് വാങ്ങി വെച്ചേരേ മോൻ”!!!

ഇവളെ ഞെട്ടിക്കാൻ നിന്ന ഞാൻ ഇടിവെട്ടേറ്റ പോലെ ഷോക്കടിച്ചു പണ്ടാരടങ്ങി നിപ്പായി.. എന്റെ നിർത്തം കണ്ട അവൾ തുടർന്നു

” തനെന്താ വിചാരിച്ചേ? തന്റെ ഈ സൗന്ദര്യമില്ലായ്‌മെം വിവരക്കുറവും കണ്ടു കെട്ടിയതാണെന്നോ?? അല്ല മോനെ നിന്റെ കൂടെ ഒരുത്തൻ സുഖായി ചിരിച്ചോണ്ടിരുന്നിരുന്നില്ലേ?? വിവേക്, ആ തെണ്ടി എന്നെ അസ്സലായിട്ടൊന്നു തേച്ചിട്ടു പോയി.. അപ്പൊ അവന്റെ മുന്നിൽ വെച്ച് തന്നെ അവന്റെ ചങ്കും കരളുമായ നിന്നെ കൊണ്ട് എന്റെ കഴുത്തിൽ താലികെട്ടിപ്പിക്കും നുള്ളത് എന്റെ ഒരു ആഗ്രഹമായിരുന്നു..ഇതെന്റെ പ്രതികാരം ഡേയ്…… ഹിഹിഹി…

“ഡാ തെണ്ടി വിവേകേ??”ഞാൻ മനസ്സിൽ പറഞ്ഞു..

ദേഷ്യത്തോടെ പാൽ ഗ്ലാസ്സെടുത്തെറിയാൻ നോക്കിയപ്പോ അവളു പറഞ്ഞു, “അതെ നീ കാശു കൊടുത്തു വാങ്ങിച്ച ഗ്ലാസാ, വെറുതെ എറിഞ്ഞു പൊട്ടിച്ചു സ്വന്തം കാശു കളയണോ?? ”

“വേണ്ടല്ലേ??”.. … ഞാൻ പാൽ പകുതി കുടിച്ചു…

പുതപ്പുമെടുത്തു സെറ്റിയിലോട്ടു പോവാൻ നോക്കിയപ്പോ അവള് പിന്നേം പറഞ്ഞു… “ഒരു പുതപ്പേ ഉള്ളൂ, എനിക്കാണേൽ രാത്രി മേത്തു പുതപ്പിടാതെ ഉറക്കം വരത്തില്ല…”

” എനിക്കും”.. ഞാൻ കണ്ണിറുക്കി…

” എന്നാ പിന്നെ സെറ്റിയിലെന്നാത്തിനാ പോയി കെടക്കുന്നെ, ഇവിടെ കട്ടിലേൽ കിടക്കാലോ!!!”

“കൊച്ചുഗള്ളി”!!!

“അല്ല മോളെ!!നമ്മുടെ പ്രതികാരമൊക്കെ കഴിഞ്ഞല്ലോ ലെ?? ഇനീപ്പോ നമ്മളായിട്ട് ആദ്യരാത്രിടെ ചടങ്ങൊന്നും തെറ്റിക്കണ്ട ലെ??? ന്നാ പാല്….”

അവളൊന്നു പുഞ്ചിരിച്ചു,,, ഞാനും… പിന്നെല്ലാം പെട്ടന്നായിരുന്നു …

“അങ്ങനെ ഞങ്ങടെ തേപ്പ് കല്യാണത്തിന്റെം പ്രതികാരത്തിന്റേം വിത്താണ് ഇവൾടെ വയറ്റിൽ കിടന്നു മുളക്കുന്നെ.. ഇനി ആറ് മാസം കൂടി കഴിഞ്ഞാ ഇങ്ങു പുറത്തു ചാടും…”

ആദി കണ്ണുകൾ തുടച്ചു.. അത് കണ്ടവൻ ചോദിച്ചു… ”

“ടി പുല്ലേ നിനക്ക് കരയാനൊക്കെ അറിയോ?? ”

“നീ പോടാ പട്ടി”…

അവനവളുടെ വയറ്റിൽ പതുക്കെ തലോടികൊണ്ട് ഒരു കുഞ്ഞുമുത്തം നൽകി “ഇതെന്റെ കുഞ്ഞു കാന്താരിക്ക്!!!!”

ശുഭം…

രചന: രോഹിത വിജേഷ്

LEAVE A REPLY

Please enter your comment!
Please enter your name here