Home Latest “ശ്യാമളേ.. നിനക്കെങ്ങനെ സാധിച്ചു എന്റെ അമ്മുവിനെ ഒന്നുമറിയിക്കാതെ.. അവൾക്ക് അമ്മയെ പോലെ സ്നേഹം നൽകാൻ…!”

“ശ്യാമളേ.. നിനക്കെങ്ങനെ സാധിച്ചു എന്റെ അമ്മുവിനെ ഒന്നുമറിയിക്കാതെ.. അവൾക്ക് അമ്മയെ പോലെ സ്നേഹം നൽകാൻ…!”

0

“ശ്യാമളേ.. നിനക്കെങ്ങനെ സാധിച്ചു എന്റെ അമ്മുവിനെ ഒന്നുമറിയിക്കാതെ..
അവൾക്ക് അമ്മയെ പോലെ സ്നേഹം നൽകാൻ…!”

അശോകൻ അവളുടെ മുഖത്തേക്ക് ഇറ്റു നോക്കി ചെരിഞ്ഞു കിടന്നു.
പുറത്ത് ഇടവിട്ട് മിന്നുന്ന കളർ ലൈറ്റുകളുടെ പ്രകാശം തട്ടി അയാളുടെ കണ്ണിൽ നിന്നൊഴുകുന്ന നീർക്കണങ്ങൾ തിളങ്ങി..

“നമ്മുടെ അമ്മുവെന്ന് പറ ഏട്ടാ..
ഞാനവളുടെ അമ്മ തന്നെയല്ലേ…”

അശോകൻ അവളെ ചേർത്തു പിടിച്ചു..
അയാൾ സന്തോഷം കൊണ്ട് കരഞ്ഞു..
നാളെ അമ്മുവിന്റെ കല്യാണമാണ്..
പുറത്ത് വിശാലമായ സ്ഥലത്ത് പന്തലുയർന്നിട്ടുണ്ട്..
ആയിരങ്ങളെ ക്ഷണിച്ചിട്ടുണ്ട്.
ഈ ദിവസം തന്റെ സ്വപ്നമായിരുന്നു..
പതിനാറു വർഷം മുന്നേ ഒരു മൂന്ന് വയസ്സുള്ള ക്കുഞ്ഞിനേയും തന്നേയും പിരിഞ്ഞതായിരുന്നു തന്റെ ഒന്നാം ഭാര്യ.
അതിനു ശേഷം അമ്മുവിന് വേണ്ടിയാണ് താൻ ജീവിച്ചത്..
അവളുടെ സംരക്ഷണത്തിനു വേണ്ടിയാണ് താൻ ശ്യാമളയെ വിവാഹം കഴിച്ചത്..
അമ്മയില്ലാത്ത കുറവ് അവളറിയരുത്.
വലിയ കുട്ടിയായി വിവാഹിതയാവുന്നത് വരെ തന്റെ അമ്മ മരിച്ചു പോയതായിരുന്നെന്ന് അവൾ തിരിച്ചറിയരുത്..
എന്നായിരുന്നു ആഗ്രഹം…

ശ്യാമള അവളെ മകളെ പോലെ സ്നേഹിച്ചു..
അവളുടെ ഉദരത്തിൽ പിറന്ന കുട്ടികളിൽ നിന്നൊരിക്കലുമവൾ അമ്മുവിനെ വേർത്തിരിച്ചില്ല…
ഒരമ്മയുടെ സ്നേഹവും സംരക്ഷണവും അവൾ അമ്മുവിന് വേണ്ടത്ര നൽകി…
താനവളുടെ രണ്ടാനമ്മയാണെന്ന് അമ്മു അറിഞ്ഞതേയില്ല…

” ശ്യാമളേ…
ഞാൻ അമ്മുവിനോട് എല്ലാം പറഞ്ഞു..
എന്തായാലുമവളൊരു നാൾ അറിയേണ്ടതല്ലേ…
എന്നാലും ശ്യാമളേ നിനക്കെങ്ങനെ കഴിഞ്ഞു അവളെ അത്രയും സ്നേഹിക്കാൻ…!”

“ഏട്ടൻ ഭാര്യ വീട്ടിൽ വരുമ്പോൾ പണക്കാരനായ മരുമകനെ സ്നേഹത്തോടെ സ്വീകരിക്കുന്ന മാതാപിതാക്കളെ കാണാറില്ലേ…
അവരൊരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കാറില്ലേ…

പക്ഷേ… ഏട്ടനറിയില്ല അവരുടെ യഥാർത്ഥ മുഖം..
എന്റെ അമ്മ കുഞ്ഞിലേ മരിച്ചു പോയതാണ്..
അച്ഛന്റെ രണ്ടാം ഭാര്യ എന്നെ ഒത്തിരി ദ്രോഹിച്ചു..
അവരുടെ പരാതികൾ കേട്ട് അച്ഛനെന്നെ അടിച്ചു.
പകൽ സമയങ്ങളിൽ ഞാൻ അച്ഛൻ കാണാതിരിക്കാൻ ഒളിച്ചിരുന്നു…
ആ വലിയ വീട്ടിലെ ജോലികൾ ചെയ്ത് ഞാൻ വളർന്നു..

വിവാഹപ്രായമെത്തിയപ്പോൾ അശോകനെന്ന രണ്ടാം കെട്ടുകാരന് രണ്ടാം ഭാര്യയുടെ വാക്കുകൾ കേട്ട് അദ്ധേഹത്തിന്റെ പണവും പ്രതാപവും സ്വപ്നം കണ്ട് അച്ഛനെന്നെ വിവാഹം കഴിച്ചു കൊടുക്കുമ്പോൾ എനിക്ക് ഒരേയൊരു ആശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ..

ഭർത്താവിന് മൂന്ന് വയസ്സുള്ളൊരു പെൺകുഞ്ഞുണ്ട് എന്നത്…
എനിക്ക് ചെറുപ്പത്തിൽ രണ്ടാനമ്മയിൽ നിന്ന് ഏൽക്കേണ്ടി വന്ന ക്രൂരതകൾക്കെല്ലാം പകരം ഞാനാ കുഞ്ഞിനെ സ്നേഹം കൊണ്ട് മൂടുമെന്നുറപ്പിച്ചു.
ഞാൻ അനുഭവിക്കാത്ത സുഖങ്ങളെല്ലാം അവൾക്ക് നൽകുന്നതിൽ സുഖം കണ്ടെത്തണമെന്നാഗ്രഹിച്ചു.. ”

” ശ്യാമളേ… നീ എന്റെ പ്രാണനാണ് മോളേ… ”

അശോകൻ അവളെ ഇറുകെ പുണർന്നു..
നേരം പുലരാറായിരിക്കുന്നു..
അരദ്ധരാത്രിയാണ് കിടന്നത്..
കൺപോളകളെ ആരോ വലിച്ചടക്കുന്നത് പോലെ..
പതിയെ അവർ ഉറക്കിലേക്കൂളിയിട്ടിറങ്ങി…
……………………

കതിർ മണ്ഡപത്തിലൊരു ശില പോലെ അനങ്ങാതെ ഇരിക്കുകയാണ് അമ്മു..
അവളുടെ മുഖത്ത് ചിരിയോ കരച്ചിലോ ഇല്ലായിരുന്നു..
കർമ്മങ്ങളോട് യാന്ത്രികമായി റിയാക്ട് ചെയ്ത് കൊണ്ടിരിക്കുകയാണവൾ..
സ്വർണ്ണാഭരണങ്ങൾ മെല്ലെ കിലുക്കി വീടിന്റെ പടിയിറങ്ങുമ്പോൾ അവൾ കരഞ്ഞില്ല..
ഓരോരുത്തരോടായി യാത്ര പറയുമ്പോൾ പെയ്യാറായി നിൽക്കുന ആകാശം പോലെ മുഖം ദുഖത്താൽ നിറഞ്ഞു നിന്നതല്ലാതെ അവൾ കരഞ്ഞില്ല…

അവസാനമായി ശ്യാമളയുടെ അരികിലെത്തിയ അവൾ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു..
കൊച്ചു കുഞ്ഞിനെ പോൽ അവൾ തേങ്ങി…

“അമ്മേ..
അച്ഛൻ പറയാ…
അമ്മ അമ്മുവിന്റെ അമ്മയല്ലെന്ന്..
ചുമ്മാ പറയണതല്ലേ.. അമ്മേ..”

ശ്യാമള അടുത്തു നിൽക്കുന്ന അശോകേട്ടനെ നോക്കി.
അമ്മുവിന്റെ പുറത്ത് ഉള്ളം കൈയാൽ തലോടി..
അവൾ ഏങ്ങലടിച്ചു കരയുകയാണ്..
കണ്ടു നിന്നവരുടെ കണ്ണുകൾ നനഞ്ഞു..
ശ്യാമള കരഞ്ഞില്ല..
തന്റെ കുഞ്ഞിനെ ആശ്വസിപ്പിക്കേണ്ടിടത്ത് കരയാൻ പാടില്ലല്ലോ…

” അച്ഛൻ ചുമ്മാ പറഞ്ഞതാ… അമ്മൂ..
കരയാതെ… ”

അതു കേട്ടപ്പോൾ അമ്മു ശ്യാമളയെ ഒന്നു കൂടെ കെട്ടിപ്പിടിച്ചു അവൾ കണ്ണുകൾ തുടച്ചു…
തന്റെ മകളെ കൈൾ പിടിച്ച് ശ്യാമള കാറിനടുത്തേക്ക് നടത്തിച്ചു…

“അച്ഛന്റെ അനുഗ്രഹം വാങ്ങുമോളേ… ”

അമ്മു അശോകന്റെ കാലുകൾ തൊട്ടു വണങ്ങി..
അച്ഛാ… അമ്മുവിനെ പറ്റിച്ചതാണല്ലേ…
അശോകൻ അവളുടെ ശിരസ്സിൽ കൈവച്ചനുഗ്രഹിച്ചു..
അച്ഛൻ ചുമ്മാ പറഞ്ഞതാ മോളേ… മോള് പോയി.. വാ.. ”

ശ്യാമള അമ്മുവിന്റെ നെറുകയിൽ ഉമ്മ വച്ചു കാറിൽ കയറ്റി..
കൂടി നിന്നവരെ നോക്കി അവൾ യാത്ര പാഞ്ഞു..
അവളെയും കൊണ്ട് വാഹനം ഓടിപ്പോയി…

ശ്രാമള അകത്തേക്കോടി കട്ടിലിൽ കമിഴ്ന്ന് കിടന്നു..
അവളുടെ കണ്ണുനീർ തട്ടി മെത്ത നനഞ്ഞു കൊണ്ടിരുന്നു..
******

രചന ;zainu_omy

LEAVE A REPLY

Please enter your comment!
Please enter your name here