Home Latest ഞങ്ങളെ ഉപേക്ഷിച്ചു മറ്റൊരു കൂടും തേടി പോയ അച്ചനെ കുറിച്ച് ഒരു കുറ്റവും അമ്മ പറയാതിതിരുന്നത്...

ഞങ്ങളെ ഉപേക്ഷിച്ചു മറ്റൊരു കൂടും തേടി പോയ അച്ചനെ കുറിച്ച് ഒരു കുറ്റവും അമ്മ പറയാതിതിരുന്നത് എന്തുകൊണ്ടാണ് എന്ന് അന്നെനിക്ക് മനസിലായി.

0

പർദ്ദ ഊരി ആകാശത്തേക്ക് എറിഞ്ഞ് ബെഞ്ചിനും ഡസ്ക്കിനും ഇടയിലൂടെ

ക്ലാസിന്റെ പുറത്തേക്ക് ഓടുന്ന അവളുടെ പിന്നാലെ ഞാനും ഓടി ….

കുതറി മാറിയവൾ കുതിരയേക്കാൾ വേഗതയോടെ , കോളേജിന്റെ ടെറസിലേക്ക് ഓടികയറുമ്പോൾ,

ക്ലാസിലെ കുട്ടികളും അദ്ധ്യാപകരും പകച്ചു നിൽക്കുന്നതിനിടയിൽ, ഞാൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു ,

“അവളെ രക്ഷിക്കു എന്ന്. “…..!

എന്റെ ശബ്ദത്തേക്കാൾ വേഗത്തിൽ അവൾ താഴെക്ക് പതിച്ചു.

പിന്നെ ചെവിയിൽ ശബ്ദങ്ങളുടെ കോലാഹലം മാത്രമായിരുന്നു….

അവൾ മരിച്ചു കാണുമോ ,?

“ദൈവമേ “എല്ലാം അറിയുന്ന ഞാൻ മാത്രം ബാക്കി.

എല്ലാരും എന്നെ തുറിച്ചു നോക്കുന്നു.

പ്രിൻസിപ്പൽ എന്നെ കൈയ്യാമം വെച്ച് കൊണ്ടു പോകുന്നതു പോലെ ,കാറിൽ കയറ്റി കൊണ്ടു പോയി,

പിന്നെ ടോക്ട്ടർ വന്നു പറഞ്ഞു.
ജീവനുണ്ട് ,സർജറി വേണം പെട്ടെന്ന്….

മലാഖമാർ ആയി ടോക്ടേയ്സിനെ തോന്നിയ നിമിഷം.
റസിയയെ അവർ രക്ഷപ്പെടുത്തി
യിരിക്കുന്നു ,

പക്ഷെ പോലിസും ചോദ്യം ചെയ്യലും
തനിക്ക് നേരിടേണ്ടി വന്നപ്പോൾ ,

മനസിൽ ഓടിയെത്തിയത് അമ്മയുടെ മുഖം മാത്രമായിരുന്നു.

ഒന്നിനു പിറകെ ചോദ്യങ്ങൾ ഉന്നയിച്ച്
തന്നെ കൊലപാതകി ആക്കുന്ന വാക്കുകൾക്കിടയിൽ നിന്നും
ഞാൻ പറഞ്ഞു എനിക്ക് എന്റെ അമ്മയെ കാണണം.

അമ്മയോടെ ഞാൻ എല്ലാം പറയു…….

പ്രിൻസിപ്പാൾ പോലിസ് ഉദ്യാഗസ്ഥരെ രൂക്ഷമായി നോക്കിയതിനു ശേഷം പറഞ്ഞു
“അവളുടെ അമ്മ വന്നിട്ടു മതി ഇനി ചോദ്യം ചെയ്യൽ.. ”

കുറച്ചു സമയത്തിനുള്ളിൽ തന്നെ ഓടിയെത്തിയ അമ്മ എന്റെ മുന്നിൽ ഒട്ടും ഭയം കലരാത്ത ചിരിയുമായി,എന്റെ നെറുകിൽ ചുംബിച്ച് അടുത്ത സീറ്റിൽ കൊണ്ടിരുത്തി.

പിന്നെ അവിടെ കൂടിയിരുന്നവരോട് കാര്യം തിരക്കുന്നതിന്നിടയിൽ , റസിയയുടെ ഉമ്മ അമ്മയുടെ തോളിലേക്ക് കരഞ്ഞു കൊണ്ട് വീഴുന്നത് കണ്ടപ്പോൾ

ഹൃദയം നുറുങ്ങി പോയി.

അപ്പോഴേക്കും പോലിസ് ഉദ്യാഗസ്ഥർ ചോദ്യം ചെയ്യാൻ എന്റെ അടുത്തേക്ക് വരുന്നതു കണ്ടപ്പോൾ വിറച്ചുകൊണ്ട് ഞാൻ അലറി ഞാൻ അമ്മേ എന്ന്….

അമ്മ എനിക്ക് ശക്തിയുടെ കാവലാളായിരുന്നു ….!

റസിയയുടെ ഉമ്മയേയും താങ്ങിയെടുത്ത് അമ്മ റൂമിലേക്ക് നടക്കുമ്പോൾ

അമ്മ ദൃഡ സ്വരത്തിൽ പോലിസുക്കാരോട് പറഞ്ഞു

“അവളെ വിസ്തരിക്കരുത് ,
ഞാൻ തരും നിങ്ങൾക്കുള്ള ഉത്തരം.”

ആ ധ്വനിയുടെ ശക്തിയിൽ
ഊർജം വീണ്ട് എടുത്ത്
ഞാൻ അമ്മയെ പിന്തുടർന്നു.

തളർന്നു വീണ റസിയയുടെ ഉമ്മയെ കട്ടിലിൽ കിടത്തി ,
കുടിക്കാൻ വെള്ളം കൊടുത്ത് അമ്മ എന്റെ
അരികത്ത് വന്നിരുന്നു ചോദിച്ചു.

“എന്താ മോളെ സംഭവിച്ചത്.”
ഞാൻ കയ്യിലുള്ള ഫോൺ എടുത്ത് അമ്മക്ക് ആ വീഡിയോ കാണിച്ചു കൊടുത്തു.

ഇത്ര കാലം പർദ്ധ അണിഞ്ഞു ,മുഖം പോലും
കറുത്ത നെറ്റിനുള്ളിൽ ഒളിപ്പിച്ച റസിയയുടെയും

മനസാണു ശരീരത്തെക്കാൾ കരുത്തുറ്റത് ആകെണ്ടത് എന്ന് പറഞ്ഞു തന്ന് വളർത്തിയ പൊന്നു മകളുടേയും കുളിസീൻ vidio യുട്യൂബിൽ…….

ഒരിക്കലും പതറുന്നത് കാണാത്ത അമ്മ
പതർച്ചയോടെ ചോദിച്ചു ,മോളെ ഇത് എങ്ങനെ ?

സമാധാനത്തോടെ ദീർഘ ശ്വസമെടുത്ത് ഞാൻ പറഞ്ഞു തുടങ്ങി.

“അമ്മെ റസിയയോട് അരുൺ എന്ന പയ്യന്
പ്രണയം പറഞ്ഞ് ശല്യം ചെയ്തത് ഞാൻ പറഞ്ഞിരുന്നില്ലെ?
ആത്മാർത്ഥമായ അവന്റെ പ്രണയം അവളും മനസുകൊണ്ട് ഇഷ്ടപ്പെട്ടിരുന്നു.

എന്നാൽ അന്യ മതത്തിൽ പെട്ട ഒരുത്തനു മായി ബന്ധമുണ്ടന്നറിഞ്ഞാൽ ബാപ്പ വെട്ടി കൊല്ലും എന്ന പേടിയാൽ അവൾ അവന്റെ പ്രണയം നിരസിച്ചു .

അതിൽ തകർന്ന അവൻ കൂറെ നാൾ കോളേജിൽ വന്നിരുന്നില്ല.

കള്ളും ,കഞ്ചാവും അടിക്കുന്ന ഒരു ഗ്രൂപ്പിലായിരുന്നു,
പിന്നെ അവന്റെ കോളേജിലെ കൂട്ടുകെട്ട്

“നിന്റെ പർദ്ദ ഞങ്ങൾ വലിച്ചു കീറും;
എന്നു പറഞ്ഞ്

കള്ളു കുടിച്ച് ക്യംപസിൽ വെച്ച്

അവനോട് ചേർന്ന് അവന്റെ ചങ്ങാതിമാർ അവളെ അപമാനിച്ചപ്പോൾ,

പ്രതികരിച്ചത് അമ്മയുടെ ഈ മകളായിരുന്നു.

അവന്റെ കൂട്ടുകാരന്റെ കരണം നോക്കി ഒന്ന് കൊടുത്തു ഞാൻ…!

ചുമന്ന കണ്ണിലെ തീ ജ്വാലയാൽ അവൻ എന്നെ വിഴുങ്ങാൻ വന്ന പോഴെക്കും

മറ്റു കുട്ടികളും അദ്ധ്യാപകരം എത്തിയിരുന്നു.

കള്ളുകുടിച്ച് ക്യംമ്പസിൽ കയറിയതിന് അവർ അന്നു Punishment കൊടുത്തതും ഞാൻ അമ്മയോട് പറഞ്ഞിരുന്നു.

അമ്മ college ക്യാംമ്പസ് അല്ലെ എന്നു പറഞ്ഞ് അന്നു നിസ്സാരമായി തള്ളി കളഞ്ഞത് ഓർക്കുന്നുവോ?

അന്ന് ഞങ്ങൾ പൂനയിലേക്ക് നാലു ദിവസത്തെ ട്രിപ്പ് പോയപ്പോൾ

ബാത്ത് റൂമിൽ പെൻ ക്യാമറ വെച്ച് പകർത്തുക ആയിരുന്നു ഞങ്ങളുടെ ചിത്രങ്ങൾ അവനും അവന്റെ കൂട്ടുകാരും….

ക്ലാസിൽ ഇരിക്കുമ്പോഴണ് രണ്ടാൾക്കും ഞങ്ങളുടെ നഗ്ന മേനികൾ കാണിച്ചു വീഡിയോ കിട്ടുന്നത്.

അമ്മയുടെ മകളായതു കൊണ്ടാവാം ഞാൻ പതറിയില്ല.

അവൾ അത് കണ്ട് പൊട്ടിക്കരഞ്ഞപ്പോൾ

ഞാൻ അമ്മ പറഞ്ഞു തരാറുള്ളത് പോലെ പറഞ്ഞു

തെറ്റ് ചെയ്യാത്ത മനസ്സാണ് വലുത് , ചീഞ്ഞു പോകുന്ന ശരീരത്തിന്റേ നിറങ്ങളിൽ കാര്യമില്ല ,

നീ പേടികേണ്ട നമുക്ക് എന്റെ അമ്മയുണ്ട് ,

പക്ഷേ ഉപ്പ എന്നെ വെട്ടി നുറുക്കും

എന്നു പറഞ്ഞു കൊണ്ട് അവൾ ഓടി ടെറസിന്റ മുകളിൽ നിന്ന് ചാടുകയായിരുന്നു.

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അടുത്ത് നിൽപുണ്ടായിരുന്ന

റസിയയുടെ ഉമ്മയും ബാപ്പയും പൊട്ടി ക്കരഞ്ഞു കൊണ്ട് പറഞ്ഞു.

വസ്ത്രങ്ങളാൽ മറത്തീർത്ത് ,ഞങ്ങളുടെ
കണ്ണുകളാൽ വേലി കെട്ടി അവളെ സംരക്ഷിക്കുമ്പോൾ..

അവൾക്കുള്ളിലെ ധൈര്യത്തെ വളർത്താൻ
കഴിയാതെ

എന്റെ മോളെ ഞാൻ അടിച്ചമർത്തിയോ നാഥാ….!

ഇവളെ പോലെ വളർത്താൻ എനിക്കു കഴിയാതെ പോയല്ലോ ,

ആ ഉപ്പയുടെ വാക്കുകൾ …

കത്തിജ്വലിക്കുന്ന അമ്മക്കുള്ളിലെ പെണ്ണ്
ഉണർത്തുക ആയിരുന്നു പിന്നെയുള്ള
കാലങ്ങളിൽ…..!

പാതി തളർന്ന റസിയയെ അമ്മ ജീവിതത്തിൽ കരുത്തുറ്റവളാക്കുന്നത്
ഞാൻ അൽഭുതത്തോടെ നോക്കി നിന്നു.

പിന്നെ അമ്മ നാലാളായി മാറുകയായിരുന്നു
അഡ്വക്കറ്റ് ആയ അമ്മ തന്നെ കേസ് വാദിച്ചു

നിയമത്തിനു മുന്നിൽ അവർക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങി കൊടുക്കുമ്പോൾ

പകുതി ശരീരം തളർന്ന് വീൽ ചെയറിൽ ഇരുന്നുകൊണ്ട്

റസിയ പതർച്ച ഇല്ലാതെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

പ്രതികരിക്കാൻ കഴിവില്ലാത്ത പെൺകുട്ടികൾ ഇനി ഉണ്ടാവരുത്.
തെറ്റു ചെയ്ത വനെ ശിക്ഷിക്കണം

മാനത്തിന് ഭംഗം വരും എന്നു കരുതി
മാനകെടുത്തിയവർക്ക് മുന്നിൽ മൗനമായി
നിൽക്കാതെ

പ്രതികരിക്കാൻ പഠിപ്പിച്ച
ഈ അമ്മയെ മാതൃക ആക്കുക.

ഞങ്ങളെ ഉപേക്ഷിച്ചു മറ്റൊരു കൂടും തേടി പോയ അച്ചനെ കുറിച്ച് ഒരു കുറ്റവും അമ്മ
പറയാതിതിരുന്നത് എന്തുകൊണ്ടാണ്
എന്ന് അന്നെനിക്ക് മനസിലായി.

കഴിവുള്ളവർക്ക് പരാതി ഉണ്ടാവില്ല
ജീവിതം പൊരുതി നേടാനുള്ള പ്രയക്തം
മാത്രം……….!

രചന: Shahida Ummerkoya

LEAVE A REPLY

Please enter your comment!
Please enter your name here