Home Latest അതേ കുട്ടി ഈ മുടിയൊന്നു മാറ്റി വെക്കാമോ?കാറ്റടിച്ചു മുഖത്തേക്ക് പറക്കുന്നു.വല്ലാത്ത ബുദ്ധിമുട്ട്…

അതേ കുട്ടി ഈ മുടിയൊന്നു മാറ്റി വെക്കാമോ?കാറ്റടിച്ചു മുഖത്തേക്ക് പറക്കുന്നു.വല്ലാത്ത ബുദ്ധിമുട്ട്…

0

അതേ കുട്ടി ഈ മുടിയൊന്നു മാറ്റി വെക്കാമോ?കാറ്റടിച്ചു മുഖത്തേക്ക് പറക്കുന്നു.വല്ലാത്ത ബുദ്ധിമുട്ട്.

ഓഹോ.ആരാണീ അഹങ്കാരി.സാധാരണ എന്നെപ്പോലെ സുന്ദരികളായ പെണ്കുട്ടികളുടെ മുടിയൊക്കെ മുഖത്തേക്ക് വീഴുമ്പോൾ ഈ സിനിമയിലൊക്കെ കാണുമ്പോലെ അത് ആസ്വദിച്ചു ഒരു പാട്ടൊക്കെ പാടാൻ ഉള്ളതിന്.പുറകിലെ സീറ്റിൽ ഇരിക്കുന്ന ഒരു ജാഡചെക്കൻ.എനിക്ക് വല്ലാതെ ദേഷ്യം വന്നു.ഏതായാലും അങ്ങനെ വിടാൻ പറ്റില്ലല്ലോ.

ഹലോ.. ബസ് ആവുമ്പോ കാറ്റടിക്കും.നീണ്ട മുടിയാണെങ്കിൽ പാറിപ്പറക്കും. അതൊക്കെ സഹിച്ചു യാത്ര ചെയ്യാൻ പറ്റുമെങ്കിൽ ചെയ്താൽ മതി.അല്ലപിന്നെ..

ആ അതുതന്നെയാണ് ഞാനും പറഞ്ഞത് കുട്ടി.തലയിലൂടെ പേൻ പൊങ്ങി നടക്കുവാ.കണ്ടിട്ട് എനിക്ക് അറക്കുന്നു.ഒരുപാട് ദൂരം യാത്ര ചെയ്യാൻ ഉള്ളതാണ്.അല്ലെങ്കിൽ പണ്ടേ ഇവിടുന്നു എണീറ്റ് പോയേനെ.മുടി ഉണ്ടായാൽ പോരാ.അത് പരിപാലിക്കണം.ഇങ്ങനെയുണ്ടോ വൃത്തിയില്ലാത്ത പെണ്ണുങ്ങൾ!!

എന്ത് മറുപടി കൊടുക്കും.ആകെ നാണക്കേടായി.ബസ്സിലുള്ള ആളുകൾ കേട്ട് ചിരിക്കുന്നു.അടുത്തിരുന്ന ചേച്ചി അത് കേട്ടതും മെല്ലെ ഒന്നുമറിയാത്തതുപോലെ നീങ്ങിയിരുന്നു.

ഒന്നും മിണ്ടാൻ സാധിക്കുന്നില്ല.അങ്ങനെയൊന്നും എന്നെ ആരും ഇതുവരെ കരയിച്ചിട്ടില്ല.കോളേജിലെ ഝാൻസി റാണി എന്നൊക്കെയാണ് എന്നെ കൂട്ടുകാർ വിളിക്കുന്നത്.ആ എന്നെയാണ് ഇയാൾ അപമാനിച്ചിരിക്കുന്നത്. കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ ബസ്സിറങ്ങി.

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ചെന്ന എന്നെക്കണ്ട അമ്മൂമ്മ അപ്പോഴേ കാര്യം തിരക്കി.

എന്റെ തലയിൽ പേനൊന്നും ഇല്ല.ഇതവൻ എന്നെ മനപ്പൂർവ്വം അപമാനിച്ചതാണ്.അമ്മൂമ്മ നോക്കിക്കോ ഇതിനു ഞാൻ പ്രതികാരം ചെയ്തിരിക്കും..

അങ്ങനെ വേണം ഉണ്ണിക്കുട്ടി. അവനെക്കൊണ്ട് ജീവിതകാലം മുഴുവൻ മോൾടെ തലയിലെ പേൻ എടുപ്പിക്കണം.എന്നിട്ട് അതിനെ കൊല്ലുമ്പോൾ കേൾക്കുന്ന ഠപ്പേ ഠപ്പേ എന്ന ശബ്ദം എനിക്ക് കേൾക്കണം.അതുകേട്ട് വേണം എനിക്ക് അങ്ങു പോകാൻ..

മനുഷ്യനിവിടെ സങ്കടം വന്നു കരയുമ്പോൾ അമ്മൂമ്മക്കു തമാശ.നോക്കിക്കോ അവനെക്കൊണ്ട് ഞാൻ എന്റെ തലയിൽ ഇല്ലാത്ത പേൻ ഉണ്ടാക്കി പെറുപ്പിക്കും. ഇതെന്റെ ശപഥമാണ്.

പിന്നീടങ്ങോട്ട് അത് നിറവേറ്റാനുള്ള കഠിനമായ ശ്രമമായിരുന്നു.അൽപ്പം ബുദ്ധിമുട്ടിയാണെങ്കിലും അവനെക്കൊണ്ട് ഞാൻ എന്റെ കഴുത്തിൽ താലി കെട്ടിച്ചു.ഏതായാലും ഞാൻ കരുതിയതുപോലെ അങ്ങനെ അഹങ്കാരിയൊന്നുമല്ല.പാവമാണ്.അതുകൊണ്ടു തന്നെ ആദ്യരാത്രി ഞാൻ ആ ശപഥം ചെയ്ത കഥ അവതരിപ്പിച്ചു..

കേട്ടതും ഞെട്ടിപ്പോകും എന്നോർത്ത എന്നെ ഞെട്ടിച്ചുകൊണ്ട് പൊട്ടി പൊട്ടി ചിരിക്കുന്നു.ബെഡിൽ കിടന്നും ഇരുന്നുമൊക്കെ.എനിക്ക് പിന്നെയും ദേഷ്യം വന്നു.

ഡീ മണ്ഡു..ശപഥം നിന്റെയല്ല എന്റെയാണ്. കൂട്ടുകാരന്റെ കോളേജിലെ ഈ പുലിക്കുട്ടിയെക്കുറിച്ചു അവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് വെറുതെ ഒന്ന് കാണാൻ വന്നതാ.കണ്ടപ്പോ ഇഷ്ടമായി.എന്നാപ്പിന്നെ കെട്ടിയേക്കാം എന്നോർത്തു.നേരെ വന്നു കാര്യം പറഞ്ഞാൽ നീ ചെരുപ്പൂരി അടിക്കും എന്നെനിക്കറിയാമായിരുന്നു.അതാ ഞാൻ റൂട്ട് മാറ്റിയത്…

ഡാ വൃത്തികെട്ടവനെ നിനക്കുള്ള പ്രതികാരം ഞാൻ ചെയ്തിരിക്കുമെടാ..കൊല്ലും നിന്നെ ഞാൻ…………….

പറഞ്ഞതുപോലെ ഞാൻ പ്രതികാരം ചെയ്തു.ഒരു സുന്ദരിമോളെ അങ്ങു കൊടുത്തു.അവള് പക്ഷെ എന്നെപോലെയല്ലാട്ടോ തല നിറയെ പേനാ. അതും പെറുക്കി ഇരിക്കുന്നുണ്ട് അവളുടെ അച്ഛൻ ഇവിടെ..

ശുഭം
വൈശാഖൻ.

LEAVE A REPLY

Please enter your comment!
Please enter your name here