Home Latest ഭാര്യ ഗർഭിണി ആണ്. ഗർഭകാലം എങ്ങനെ ചിലവിടണം എന്ന ബുക്കും മേടിച്ചാണ് അറിഞ്ഞ ദിവസം വീട്ടിൽ...

ഭാര്യ ഗർഭിണി ആണ്. ഗർഭകാലം എങ്ങനെ ചിലവിടണം എന്ന ബുക്കും മേടിച്ചാണ് അറിഞ്ഞ ദിവസം വീട്ടിൽ പോയത്.

0

ഭാര്യ ഗർഭിണി ആണ്. ഗർഭകാലം എങ്ങനെ ചിലവിടണം എന്ന ബുക്കും മേടിച്ചാണ് അറിഞ്ഞ ദിവസം വീട്ടിൽ പോയത്.

അവൾ വായിച്ചു പഠിക്കട്ടെ. അവളതു കൈ കൊണ്ട് തൊട്ടു പോലുമില്ല എന്നതിനേക്കാൾ സ്വീകരണ മുറിയിൽ അനാഥനായി കിടന്ന ബുക്കിനെ കണ്ടു പാവം തോന്നി ഞാൻ തന്നെ വായിക്കാൻ തീരുമാനിച്ചു

അതിൽ പറഞ്ഞത് പ്രകാരം അവളേം കൊണ്ട് നടക്കാൻ പോയി.നിങ്ങൾ എന്നെ നടത്തി കാല് കഴപ്പിച്ചെന്നു അവൾ

അവളുടെ കൂടെ യോഗാസനം ചെയ്തു. അവൾക്കു തിന്നാൻ മേടിച്ചതു ഒക്കെ തിന്നു കൂട്ടി എൻറെ തടിയും കൂടി

അവൾക്കു വേണ്ട വേണ്ട എന്ന് പറഞ്ഞാൽ മതിലോ. കാശു കൊടുത്തു വാങ്ങണ ഞാൻ അല്ലെ. കളയാൻ പറ്റുമോ. അല്ലാതെ ആർത്തി കൊണ്ടല്ല സത്യം !

ഒടുവിൽ മാസം തികഞ്ഞപ്പോ ഹോസ്പിറ്റലിൽ പോയ്‌. ഞാൻ എന്തിനും റെഡി ആയി നിന്നു

എൻറെ നീൽപു കണ്ടു നിങ്ങൾ വല്ലോരേം തല്ലാൻ പോകുവാനൊന്നു അവൾ

നിനക്കാണോ വേദന എന്ന് അമ്മ

അച്ഛന്റെ മുഖതെ ആധി കണ്ടു എനിക്കൊന്നുമില്ലച്ഛാ എന്നു അവൾ

പിന്നെ ഇപ്പോൾ കണ്ടോളു നീ കരയും എന്നു ഞാൻ മനസ്സിൽ പറഞ്ഞു

ഇത് വരെ ഇവളെ ഒന്നും കരഞ്ഞു കാണാൻ പറ്റിയിട്ടില്ല. ഇന്ന് എന്താണെങ്കിലും കരയും. അപ്പൊ വേണം സപ്പോർട്ട് ചെയ്തു എൻറെ വില കാണിച്ചു കൊടുക്കാൻ. ഞാൻ കാത്തിരുന്നു

അവൾക് വേദന വന്നു. കരയുന്നുണ്ടോ ഞാൻ നോക്കി. ഇല്ല ഏതോ കഥ വായിക്കുന്നു !

ഡോക്ടർ വന്നു ഉള്ളു പരിശോധനക്ക് കൊണ്ട് പോയി. അവൾ ഇനി ഡോക്ടറെ കൈയ്യിൽ മാന്തിയാലോ. ഞാൻ വെളിയിൽ നോക്കി നിന്നു

തിരിച്ചു വന്നപ്പോൾ കണ്ണ് കുറച്ചു ചുവന്നിട്ടുണ്ട്. അവൾക്കും ഡോക്ടർക്കും വേറെ കേടു പാടൊന്നുമില്ല

ഒടുവിൽ ലേബർ റൂമിൽ കൂട്ടി കൊണ്ട് പോയി. ഒരു ക്യൂബിക്കിൾ ആണ്. അമ്മയോട് കൂടെ വരുന്നോ എന്നു ചോദിച്ചു. അമ്മ പോയി

ഞാൻ വരണ്ടേ… ഞാൻ വിളിച്ചു ചോദിച്ചു

നേഴ്സ് എന്നോടും പോരാൻ പറഞ്ഞു

വേഗം പോയി അടുത്ത് നിന്നു…

കൈ പിടിച്ചു നിക്കുമ്പോ ഒരു സംശയം. എൻറെ കൈ ആണോ അവളുടെ കൈ ആണോ വിറക്കുന്നത്

അവളാണേൽ കരയുന്നില്ല. മുഖം ഒക്കെ ചുവന്നു വീങ്ങി. കണ്ണു ചുവന്നിരിക്കുന്നെ ഉള്ളൂ. ശ്വാസം വലിച്ചു വിടുന്നു, മുക്കുന്നു

നീർക്കുടം പൊട്ടി

ആദ്യം വെള്ളം വന്നു

എൻറെ തൊണ്ട വരളുന്നുണ്ടോ .. ഹേയ്

അവളെ നോക്കി കരയുന്നില്ല

പിന്നെ ചോര വന്നു

ഒന്നിന് പകരം മൂന്ന് അവൾ

കട്ടിലിൽ കിടന്നു എനിക്ക് ചുറ്റും കറങ്ങുന്നു

അത്രയേ ഓർമ ഉള്ളു. ഓർമ വന്നപ്പോൾ ഞാൻ നിലത്തു കിടക്കുന്നു. ഗൈനക്കോളജിസ്റ് എൻറെ അടുത്ത് കുത്തി ഇരിക്കുന്നു. അമ്മ കരയുന്നു

ഭാര്യ കിടന്നു കൊണ്ട് തല പൊന്തിച്ചു എന്നെ നോക്കുന്നു

ഒന്നു പെറ്റെഴുന്നെറ്റ ക്ഷീണത്തോടെ ഞാൻ മെയിൽ നേഴ്സ് ന്റെ തോളിൽ തൂങ്ങി വെളിയിൽ വന്നു.

കുറച്ചു നേരം കഴിഞ്ഞു നേരത്തെ കണ്ട സിസ്റ്റർ വിളിക്കുന്നു.. മോനെ കൈയ്യിൽ തന്നു..

ഞാൻ അവൾ, അവളെന്തിയെ എന്നു ചോദിച്ചു അകത്തേക്ക് കയറാൻ ശ്രമിച്ചു

അപ്പോൾ അവര് പറയുന്നു ” അവിടെ നിക്ക് ചേട്ടാ, നിങ്ങളുടെ ഭാര്യ ഒട്ടു കരഞ്ഞുമില്ല ബഹളവും വെച്ചില്ല! പക്ഷെ അതിനു കൂടേ കൂട്ടി നിങ്ങൾ ഞങ്ങള്കു പണി തന്നല്ലോ.!!!

ഇനി ഈ കൊച്ചിനേം പിടിച്ചു ബോധം കെട്ടു വീണു പണി തരാതെ അവിടെങ്ങാനും പോയി ഇരുന്നോ !!!!!

ഇനിം നിങ്ങളെ ചുമക്കാൻ ഞങ്ങൾക്ക് വയ്യ !

(ഇതിലെ ഞാൻ ഞാനല്ല )

രചന :ശബരീഷ് R K kjipmer

LEAVE A REPLY

Please enter your comment!
Please enter your name here