Home Latest ഇന്ന് ജീവിതത്തിൽ ആദ്യമായ് ഒരു പെണ്ണ് കാണൽ ചടങ്ങ് അഭിമുഖീകരിക്കാൻ പോകുന്നു.. 28 വയസ്സ് പൂർത്തിയായി

ഇന്ന് ജീവിതത്തിൽ ആദ്യമായ് ഒരു പെണ്ണ് കാണൽ ചടങ്ങ് അഭിമുഖീകരിക്കാൻ പോകുന്നു.. 28 വയസ്സ് പൂർത്തിയായി

0

നന്ദൂ… “വേഗം ഒരുങ്ങ് മോളെ… അവർ പെട്ടെന്ന് എത്തും… ” അമ്മ ഉറക്കെ വിളിച്ച് പറയുകയാണ്…

ഇന്ന് ജീവിതത്തിൽ ആദ്യമായ് ഒരു പെണ്ണ് കാണൽ ചടങ്ങ് അഭിമുഖീകരിക്കാൻ പോകുന്നു.. 28 വയസ്സ് പൂർത്തിയായത് കഴിഞ്ഞ ആഴ്ച ആണ്…

അച്ഛനും അമ്മക്കും ഒരേ ഒരു മകളാണ് നന്ദന എന്ന താൻ… അച്ഛനുമായി നല്ല കൂട്ടാണ് താൻ.. എന്തും സാധിച്ചു തരുന്ന അച്ഛൻ… 5 മുതൽ 10 വരെ പഠിച്ച സ്കൂളിലെ ഹെഡ് മാസ്റ്റർ ആയിരുന്നു അച്ഛൻ… എന്നിട്ടും തന്റെ വിവാഹം എന്ന സ്വപ്നം സാധിച്ചു കൊടുക്കാൻ ഇത് വരെ കഴിഞ്ഞില്ല…

തന്നെ നിർബന്ധിച്ച് കെട്ടിച്ച് കൊടുക്കാൻ അച്ഛൻ നിന്നില്ല.. അമ്മ ഇടക്ക്‌ അച്ഛനെ കുറ്റപ്പെടുത്തും കൊഞ്ചിച്ച് വഷളാക്കി എന്നൊക്കെ പറഞ്ഞ്…

എല്ലാത്തിനും കാരണം തന്റെ കൂടെ പഠിച്ച ഒരു പയ്യനോട് തോന്നിയ ഇഷ്ടം… അഞ്ചാം ക്ലാസിൽ വെച്ചാണ് അവനെ പരിചയപ്പെടുന്നത്… ക്ലാസിൽ പഠിക്കാൻ മിടുക്കനായിരുന്നു… പക്ഷേ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബം… അച്ഛന് കൽപണി ആണ്… അമ്മ നല്ല കുടുംബത്തിൽ ഉള്ള ഒരാൾ ആയിരുന്നു.. വീടും എല്ലാം ഉപേക്ഷിച്ച് ഇറങ്ങി പോന്നതാണ്… നല്ല പണക്കാരി ആയിരുന്നു ഇപ്പൊൾ വീടും ഇല്ല ഇടക്ക് ഭക്ഷണം തന്നെ കിട്ടാൻ ഇല്ലാത്ത അവസ്ഥ..

ഒരു ദിവസം അവൻ എഴുതുമ്പോൾ പേനയിൽ മഷി കഴിഞ്ഞു.. തന്നോട് ഒരു പേന തരുമോ എന്ന് ചോദിച്ചു… താൻ കൊടുത്തു… തിരിച്ചു തന്നപോൾ മേടിച്ചില്ല… കയ്യിൽ വെച്ചോളു വിഷ്ണു എന്ന് പറഞ്ഞു.. അവൻ വേണ്ടെന്ന് പറഞ്ഞു… നമ്മൾ നല്ല ഫ്രണ്ട്സ് ആണ്.. അതോണ്ട് വാങ്ങണം.. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പോലും പക്വത ഉണ്ടായിരുന്നു തനിക്ക്…

ഇടക്ക് പുറത്ത് പോകുമ്പോൾ അവനെ കാണും.. നല്ല ഒരു ഡ്രസ്സ് പോലും അവന് ഇല്ലായിരുന്നു… എല്ലാം അച്ഛനോട് തുറന്ന് പറയുന്ന താൻ അച്ഛനോട് അവനെ സഹായിക്കാൻ ആവശ്യപെട്ടു… അച്ഛൻ അത് കേൾക്കുകയും ചെയ്തു… അവന് ആവശ്യമുള്ള ബുക്ക് പേന പഠിക്കുന്ന എല്ലാം അച്ഛന്റെ സഹായം ഉണ്ടായി.. തന്റെ നല്ലൊരു കൂട്ടുകാരനായി അവൻ മാറി… അവനും അവന്റെ അച്ഛനും അമ്മ്ക്കും അച്ഛനോടും തന്നോടും ഒക്കെ നല്ല ബഹുമാനവും ആയിരുന്നു…

പിന്നെ പ്രായം കൂടുംതോറും അവനോട് സ്നേഹം തുടങ്ങുകയായിരുന്നു… അവനോട് ഒരിക്കലും തുറന്ന് പറഞ്ഞില്ല… അവൻ ഇങ്ങോട്ടാണെങ്കിൽ ഒരു നല്ല ഫ്രണ്ടിനെ പോലെയേ കണ്ടിട്ടുള്ളൂ… പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് സെന്റ് ഓഫ് നടക്കുന്ന ദിവസം അവൻ തനിക്കൊരു മയിൽപീലി സമ്മാനമായി നൽകിയത്.. താൻ അത് ബുക്കിൽ കൊണ്ട് പോയി വെച്ചു.. ഇന്നും താൻ അത് സൂക്ഷിക്കുന്നു… കുറെ കാലമായി അതോണ്ട് പഴയ തിളക്കം ഇല്ല…

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആണ് വിഷ്ണുവിന്റെ അച്ഛൻ പെട്ടെന്ന് മരിച്ച വിവരം അറിയുന്നത്.. താനും അച്ഛനും അമ്മയും അവന്റെ വീട്ടിലേക്ക് പോയി അന്ന് അവന്റെയും അമ്മയുടെയും കണ്ണുനീർ കണ്ട് ഹൃദയം തകർന്നാണ് വീട്ടിലേക്ക് പോന്നത്.. പിന്നീട് അവനെ കണ്ടതേയില്ല… സ്കൂളിൽ വന്ന് അച്ഛന്റെ അടുത്ത് നിന്ന് മാർക്ക്‌ ലിസ്റ്റ് ഒക്കെ മേടിച്ച് കൊണ്ട് പോയി.. ഇനി തിരിച്ചു ഈ നാട്ടിലേക്ക് ഇല്ലാന്നും പറഞ്ഞ്.. തന്നെ കണ്ടാൽ വിഷമം ആകുമെന്നും പറഞ്ഞത്രേ…

മനസ്സിൽ പ്രണയിച്ച് കൊണ്ട് താൻ നടന്നു ഒരിക്കലെങ്കിലും തിരിച്ചു വരുമെന്ന് കരുതി.. ശരിക്കും വിഡ്ഢിത്തം ആണെന്ന് അറിയാമായിരുന്നു… പരസ്പരം ഇഷ്ടം പറയാതെ ഒരാളെ കാത്തിരിക്കുക… പക്ഷേ അവൻ തന്ന മയിൽപീലി അതിൽ അവന്റെ പ്രണയം ഒളിഞ്ഞ് കിടക്കുന്ന പോലെ തോന്നുമായിരുന്നു… എല്ലാം അച്ഛനോട് തുറന്ന് പറഞ്ഞു… അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ല…

പഠിപ്പ് കഴിഞ്ഞ് ബാങ്കിൽ നല്ലൊരു ജോലിയും കിട്ടി… പല കല്ല്യാണ ആലോചനകൾ വന്നിട്ടും താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി… അച്ഛന്റെ സഹോദരന്റെയും സഹോദരിയുടെയും മക്കളുടെ വിവാഹം തന്നെക്കാൾ പ്രായം കുറഞ്ഞവരുടെയും കഴിയുന്നത് അച്ഛനും അമ്മയും വിഷമത്തോടെ നോക്കി നിൽക്കുന്നത് താൻ കണ്ടൂ. എന്നിട്ടും മനസ്സ് മാറിയില്ല… വിഷ്ണു മാത്രം മനസ്സിൽ…

രണ്ട് മാസം മുൻപാണ് അച്ഛന് നെഞ്ച് വേദന വന്ന് ഹോസ്പിറ്റലിൽ ആയത്.. ഡോക്ടർ ടെൻഷൻ എടുത്ത് പറഞ്ഞു.. അതോടെ അമ്മയുടെയും സങ്കടം കാണേണ്ടി വന്നു.. താൻ കാരണം… അച്ഛൻ അമ്മ വിഷമിക്കരുത് അങ്ങനെയാണ് ഈ 28 വയസ്സിൽ തീരുമാനം മാറ്റിയത്… എങ്കിലും ഇന്നും താൻ ബുക്കിൽ സൂക്ഷിച്ച് വെച്ച മയിൽപീലി എടുത്ത് നോക്കിയിരുന്നു… അച്ഛന് അറിയാം ഈ വിവാഹത്തിന് മനസ്സിൽ ഇഷ്ടമില്ല തനിക്ക് എന്ന്… എന്നാലും അച്ഛന്റെ മുഖത്ത് പതിവിൽ കവിഞ്ഞ സന്തോഷം ഉണ്ട്… അത് മതി തനിക്ക്…

അധികം ആർഭാടങ്ങൾ ഇല്ലാതെ ഒരുങ്ങി… അവർ എത്തിയെന്ന് അമ്മ പറഞ്ഞു.. ചായ വെച്ച ട്രേ തന്റെ കയ്യിൽ തന്നു.. പേടിയുണ്ടായിരുന്നു മനസ്സിൽ.. എങ്കിലും കൊണ്ട് പോയി കൊടുത്തു.. ചായ കൊടുത്തപ്പോൾ ഒന്ന് നോക്കി അകത്തേക്ക് പോന്നു.. തന്നോട് തനിച്ച് സംസാരിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുന്നത് കേട്ടു…

പുറകിൽ നിന്നുള്ള വിളി കേട്ട് തിരിഞ്ഞ് നോക്കി… നന്ദന എന്നല്ലേ പേര്… താൻ അതെ എന്ന് പറഞ്ഞു… എനിക്ക് ഇഷ്ടമായി നന്ദനക്ക് എന്നെ ഇഷ്ടായോ.. “എനിക്ക് അച്ഛന്റെ ഇഷ്ടം എന്താണോ അതാണ് പ്രാധാന്യം..”
അത് നല്ലതാണ് എന്നിട്ടാണോ നന്ദു നീ 28 വയസ്സ് വരെ എന്നെയും കാത്തിരുന്നത്… ചോദ്യം കേട്ട് ഞെട്ടി അവന്റെ മുഖത്തേയ്ക്ക് നോക്കി നിന്നു… അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു.. നിന്റെ വിഷ്ണു തന്നെയാ… അമ്മ കുടെ ഉണ്ട് ഒരു അമ്മാവനും…

അച്ഛൻ മരിച്ചപ്പോൾ അമ്മയുടെ വീട്ടുകാർ വന്ന് കൂട്ടി കൊണ്ട് പോയി ഒരേ ഒരു പെങ്ങളാണ് എന്റെ അമ്മ അതോണ്ട് സ്നേഹം ഇല്ലാതാവില്ല… അമ്മക്ക് അവകാശപ്പെട്ടത് എല്ലാം തന്നു എന്നെ പഠിപ്പിച്ചു ഇപ്പൊ ഡെപ്യൂട്ടി കലക്ടർ ആണ്… നിന്നെ നഷ്ടപ്പെട്ടു എന്നു കരുതി… ഇഷ്ടമായിരുന്നു ഒരുപാട്… ഞാൻ തന്ന മയിൽപീലി അതിൽ എന്റെ പ്രണയം ഉണ്ടായിരുന്നു…

കുറച്ച് ദിവസം മുൻപാണ് നന്ദുന്‍റെ അച്ഛൻ എന്നെ കാണാൻ വന്നത് കുറെ കാലമായി എന്നെ അന്വേഷിക്കുകയായിരുന്നു… ഈ അടുത്ത് ഒരു പത്രത്തിൽ എന്നെ പറ്റി വാർത്ത ഉണ്ടായിരുന്നു… അങ്ങനെ തേടി വന്നു.. നിനക്ക് വേണ്ടി യാചിക്കുകയയിരുന്നൂ എന്നോട് ആജ്ഞാപിക്കുകയല്ലെ വേണ്ടത് എന്ന് ഞാൻ ചോദിച്ചു…

സഹയിച്ചവരോട് നന്ദികേട് കാണികരുത് എന്ന് കരുതിയാ നന്ദു നിന്നെ ഞാൻ തേടി വരാഞ്ഞത്.. നീ എനിക്ക് വേണ്ടി കാത്തിരുന്നു… നിന്റെയും എന്റെയും മനസ്സുകൾ സ്നേഹിക്കുകയും ചെയ്തു കൊണ്ടിരുന്നു അതോണ്ട് ദൈവം നമ്മളെ ഒന്നിപ്പിച്ചൂ… താനും വിഷ്ണുവും പുറത്തേക്ക് ഇറങ്ങിയപ്പോൾ അച്ഛൻ തന്നെ നോക്കി ചിരിച്ചു… തന്റെ ആഗ്രഹങ്ങൾ സാധിച്ചു തന്നിരിക്കുന്നു വീണ്ടും അച്ഛൻ… പുണ്യം ചെയ്ത മകൾ താൻ… താൻ സൂക്ഷിച്ച മയിൽപീലി ഇനി മരണം വരെ നെഞ്ചോട് ചേർത്ത് വെക്കാം… പ്രണയം സത്യമാണെങ്കിൽ എത്ര കാലം കാത്തിരുന്നലും ദൈവം ഒന്നിപ്പിക്കും എന്ന വിശ്വാസത്തോടെ…

സ്നേഹത്തോടെ

രചന ; അഖില

LEAVE A REPLY

Please enter your comment!
Please enter your name here