Home Latest “പാറുന്റെ ഭാഗ്യംആണെന്നാ എല്ലാവരും പറയുന്നെ, അതല്ലെങ്കിൽ ഇന്നത്തെ കാലത്ത്‌ ഒരു ബാങ്ക്‌ മാനേജർ സ്ത്രീധനമൊന്നും വേണ്ടാന്നു...

“പാറുന്റെ ഭാഗ്യംആണെന്നാ എല്ലാവരും പറയുന്നെ, അതല്ലെങ്കിൽ ഇന്നത്തെ കാലത്ത്‌ ഒരു ബാങ്ക്‌ മാനേജർ സ്ത്രീധനമൊന്നും വേണ്ടാന്നു പറഞ്ഞ്‌ വരുമോ..?

0

“പാറുന്റെ ഭാഗ്യംആണെന്നാ എല്ലാവരും പറയുന്നെ, അതല്ലെങ്കിൽ ഇന്നത്തെ കാലത്ത്‌ ഒരു ബാങ്ക്‌ മാനേജർ സ്ത്രീധനമൊന്നും വേണ്ടാന്നു പറഞ്ഞ്‌ വരുമോ..?

അവൻ കുട്ടിയെ കണ്ടിട്ടുണ്ടെത്ര… അച്ചന്റെ സംസാരം കേട്ടയുടനെ ഞാൻ പറഞ്ഞു….

അച്ചാ പാറൂന്റെ കൈയ്യിൽ ഒന്ന് ഫോൺ കൊടുത്തെ…

“ഹല്ലോ ചേച്ചി..”.

മോൾക്ക്‌ ഇഷ്ടമായോ ആളെ

മ്മ്,

സംസാരിച്ചോ

മ്മ് ..

എങ്കിൽ ചേച്ചിക്ക് പുള്ളിക്കാരന്റെ ഫോട്ടോയൊന്ന് അയക്ക്‌ .. നോക്കട്ടെ എന്ന് പറഞ്ഞ്‌ ഞാൻ ഫോൺ കട്ട്‌ ചെയ്ത്‌ ഒരു അഞ്ച്‌ മിനിറ്റിനുള്ളിൽ വാട്സ്ആപ്പിൽ അവളുടെ മെസ്സെഞ്ജ്‌ വന്നു…

” സന്ദീപ് ,”
ഓപ്പൺ ചെയ്ത് അവന്റെ ഫോട്ടോ കണ്ടപ്പോൾ അറിയാതെ എന്റെ വായിൽ നിന്ന് ആ പേരു വീണു… നാലു വർഷ്ം മുമ്പ്‌ കോളേജ് ലൈഫിലെ തന്റെ കാമുകൻ.. രണ്ട്‌ വർഷം സീനിയർ ആയിരുന്നു സന്ദീപ് …

റാഗിങ്ങിൽ നിന്നും മറ്റും രക്ഷപ്പെടാൻ കൂട്ടുകാരികൾ പറഞ്ഞു തന്ന ബുദ്ധി … കോളേജിലെ നല്ലൊരു സഖാവിനെ പ്രണയിക്കുക എന്നത്‌… കളി തമാശയായിരുന്നു തനിക്കെങ്കിലും അവൻ ജീവനെക്കാളെറെ തന്നെ ഇഷ്ടമാണെന്ന് ഞാൻ അറിഞ്ഞത്‌ മുതൽ പതിയെ രക്ഷപ്പെടാൻ തിരുമാനിച്ചതും , അല്ലെങ്കിലും രാഷ്ട്രീയം പറഞ്ഞു നടക്കുന്നവന്മാർ കൂടെയൊന്നും ജീവിതം ശരിയാകില്ലെന്ന കൂട്ടുകാരുടെ വാക്ക്‌ കേട്ട്‌ കൊണ്ട്‌ തന്നെയായിരുന്നു…

ഇപ്പോൾ എന്താ ചെയ്യുക എന്ന് കുറച്ച്‌ നേരം ആലോചിച്ചിട്ടാണു ഫേസ്‌ ബുക്കിൽ സെർച്ച്‌ ചെയ്ത്‌ അവന്റെ നമ്പർ ഒപ്പിച്ചത്‌, ഫോണിലെ ഒരോ റിങ്ങും എന്റെ നെഞ്ചിടിപ്പ്‌ കൂട്ടുന്നതിനിടക്കാണു അവൻ ഫോൺ എടുത്തത്‌

ഹല്ലോ…

സന്ദീപ് , ഇത്‌ ഞാനാണു പൂജ

ആ പൂജ ,
സോറി ചേച്ചി പറയൂ …

സന്ദീപ്‌ നിന്റെ ഉദ്ദേഷം എന്താണെന്ന് എനിക്ക്‌ നല്ലത്‌ പോലെ അറിയാം, എന്നോടുള്ള വാശി അവളോട്‌ കാണിക്കരുത്‌…

ആദ്യമായിട്ടാണ് ഞാൻ ചേച്ചി വിളിച്ച്‌ ഒരു അനിയത്തിയുടെ കല്ല്യാണം മുടക്കുന്നത്‌ കാണുന്നത്‌, എന്തായാലും വീണ്ടും വിളിച്ചതിലും , സംസാരിച്ചതിലും ഒരുപാട്‌ സന്തോഷം… വെക്കട്ടെ ചേച്ചി

ഇത്‌ നടക്കും എന്നത്‌ നിന്റെ അത്യാഗ്രഹമാണ് .

ഒരിക്കലും അല്ല, ഇത്‌ എന്റെ ആഗ്രഹമാണു, പിന്നെ ഇത്‌ നീയ്യായിട്ട്‌ മുടക്കാൻ നിന്നാൽ അന്ന് എന്റെ കാശ്‌ മുടിപ്പിക്കാൻ വേണ്ടി നെഞ്ചിലും, മടിയിലും കിടന്ന് എടുത്ത ഫോട്ടോസ്‌ ഇപ്പോഴും എന്റെ ഫോൺ മെമ്മറിയിൽ സുരക്ഷിതമാണ് … അതെടുത്ത്‌ ഒന്ന് വീശിയാൽ എന്നോടോപ്പം നിന്റെ ഭാവിയും തീരും… ഓക്കെ സമയമില്ല.. ഡേറ്റ് നോക്കണം ആളുകളെ വിളിക്കണം.. എല്ലാം ഞാൻ ഒറ്റക്ക്‌ ഓടി നടക്കണം..

. നിനക്ക്‌ അറിയല്ലോ വീട്ടിലെ ഒറ്റ മകനാണെന്ന് പറഞ്ഞ്‌ അവൻ ഫോൺ കട്ട്‌ ചെയ്യുമ്പോഴെക്കും എന്റെ കണ്ണുകളിൽ ഇരുട്ട് കയറിയിരുന്നു ..

പല തന്ത്രങ്ങളും പ്രയോഗിച്ച്‌ നോക്കിയെങ്കിലും അവൾക്ക് ‌ അവനെ മതി എന്നുള്ള പിടി വാശിക്ക്‌ മുന്നിൽ എനിക്ക്‌ തോറ്റ്‌ മടങ്ങേണ്ടി വന്നു, കല്യാണ ദിവസം വൈകുന്നേരമാണു സന്ദീപിനെ ഫ്രീയായി കിട്ടിയത്‌…

സന്ദീപ്… അവൾ കൊച്ച്‌ കുട്ടിയാണ് … ഞാൻ നിന്റെ കാലു പിടിക്കാം

ആഹ പൂജ അപ്പോൾ നിനക്ക്‌ ഭീഷണി മാത്രമല്ല, കാലു പിടിക്കാനും അറിയാം അല്ലെ… പിന്നെ ആദ്യം എനിക്കും അവൾ നിന്നോടുള്ള പ്രതികാരത്തിനുള്ള ഒരു ഇര മാത്രമായിരുന്നു, അവളോട്‌ സംസാരിച്ച്‌ തുടങ്ങിയപ്പോൾ, അടുത്ത്‌ അറിഞ്ഞപ്പോൾ എപ്പോഴോ എന്റെ പെണ്ണായി അവൾ മാറി.. , എന്ന അവന്റെ വാക്ക്‌ കേട്ട്‌ ആശ്ചര്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കുന്നത്‌ കണ്ടിട്ടാകണം അവൻ പറഞ്ഞത്‌, സ്നേഹിക്കാനും , കൂടെ നിർത്താനുമെ പഠിച്ചിട്ടുള്ളൂ … ചതിയും വഞ്ചനയും അറിയാത്ത കറകളഞ്ഞ സഖാവാടീ ഞാൻ .. അത്‌ കൊണ്ടല്ലെ ഒരു കാലത്ത്‌ നീ പോലും എന്നെ സഖാവെന്ന് വിളിച്ചതെന്ന് അവൻ പറഞ്ഞപ്പോഴെക്കും , എന്റെ ഉതിർന്ന് വീണ കണ്ണുനിർ തുള്ളികൾ പോലും അവനോട്‌ പറഞ്ഞിട്ടുണ്ടാകും ലാൽ സലാം സഖാവേന്ന്……

ശുഭം

രചന ; Nafiya nafi

LEAVE A REPLY

Please enter your comment!
Please enter your name here