Home Latest നാളത്തെ പേരന്റ്സ് മീറ്റിങ്ങിനു പപ്പ വരണ്ട , പപ്പ വരണത് എനിക്ക് നാണക്കേടാ .. ‘അമ്മ...

നാളത്തെ പേരന്റ്സ് മീറ്റിങ്ങിനു പപ്പ വരണ്ട , പപ്പ വരണത് എനിക്ക് നാണക്കേടാ .. ‘അമ്മ മാത്രം വന്നാമതി ..

0

നാളത്തെ പേരന്റ്സ് മീറ്റിങ്ങിനു പപ്പ വരണ്ട , പപ്പ വരണത് എനിക്ക് നാണക്കേടാ .. ‘അമ്മ മാത്രം വന്നാമതി .. മോളുടെ സംസാരം കേട്ടുകൊണ്ടാണ് അയാളാ വീട്ടിലേക്ക് കയറിയത് ..

അവളു പറയുന്നതു ശരിയാണ് , തനിക്കൊരു അഞ്ചാം ക്‌ളാസ്സുകാരിയുടെ അച്ഛനെക്കാൾ പ്രായമുണ്ട് .. മുടിയെല്ലാം നരച്ചുതുടങ്ങി , ശരീരത്തിലങ്ങിങ് ചുളിവുകളും വീണിരിക്കുന്നു .

കുഞ്ഞിനെ തെറ്റുപറയാനൊക്കില്ല .. അവളുടെ ക്‌ളാസ്സിലെ കുട്ടികളുടെ അച്ചന്മാരെല്ലാം പ്രായത്തിൽ തന്നെക്കാൾ നന്നേ ചെറുപ്പമാണ് , വലിയ വലിയ ജോലിക്കാർ , താനോ വെറുമൊരു ലോറിക്കാരൻ ..

അകത്തു കയറിയപ്പോൾ കട്ടൻചായയുമായി അയാളുടെ ഭാര്യ അടുത്തുവന്നു .. അയാളേക്കാൾ പതിനഞ്ചു വയസ്സിന്റെ ഇളപ്പമുണ്ടവൾക്ക് , കാണാനും സുന്ദരി ..

ചായകുടിച്ചു ശേഷം തോർത്തുമെടുത്തു കുളിക്കാനായി അയാൾ കിണറിന്റെ അരികിലേക്ക് നടന്നു ..

കുളികഴിഞ്ഞു വന്നു കഞ്ഞിയെടുത്തു കുടിക്കാൻ നേരം അയാൾ അവളോട് ചോദിച്ചു എന്താ നിനക്കും മോളെപ്പോലെ തോന്നുന്നുണ്ടോ .ഞാൻ പോരായെന്ന് .. ഞാനൊരു ഭാരമാണെന്ന് …

അവളുടെ മനസ്സപ്പോൾ പത്തുവർഷം മുൻപിലത്തെ ഒരു രാത്രിയിലായിരുന്നു .. ആറുമാസം പ്രായമായ കുഞ്ഞിനേയും ഒക്കത്തിരുത്തി എതിരെ വന്ന ലോറിക്കുനേരെ കൈകാണിക്കുമ്പോൾ , ഒരുനേരത്തെ ഭക്ഷണമേ ആഗ്രഹിച്ചിരുന്നുള്ളു .. അല്ലെങ്കിൽ പത്തോ ഇരുപതോ രൂപ ..

വണ്ടിനിർത്തി അതിലേക്ക് കൈപിടിച്ച് കയറ്റിയപ്പോൾ , ഇവിടെക്കൊണ്ടുവന്നു താമസിപ്പിച്ചപ്പോൾ ഒരിക്കൽപ്പോലും ഒരു ഭർത്താവിനെപ്പോലെ തന്നെയദ്ദേഹം സമീപിച്ചിട്ടില്ല ..

മോളാദ്യമായി അച്ഛാ എന്ന് വിളിച്ചപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടതാണ് .. സ്വന്തം ജീവനെക്കാളധികം അവളെ സ്നേഹിക്കുന്നത് കണ്ടതാണ് .. ഞാനീ മനുഷ്യനെ എന്നെ സ്നേഹിക്കാതിരിക്കും ..
പലകുറി ഒരുങ്ങിയതാണ് ഇവളുടെ അച്ഛൻ ആരാണെന്നു അദ്ദേഹത്തോട് പറയാൻ, പക്ഷേ സമ്മതിച്ചില്ല.. എന്റെ മോളാണിവൾ എന്ന് പറഞ്ഞു ഒന്നും കേൾക്കാൻ കൂട്ടാക്കിയില്ല..

നീയെന്താ , ആലോചിക്കുന്നത് ..

ഒന്നുമല്ല , എല്ലാം മോളോട് തുറന്നുപറഞ്ഞാലൊ എന്നാലോചിക്കുകയാ ..

അതൊന്നും വേണ്ടാ , അവളൊന്നും അറിയരുത് ..

അറിയണം , ഇതവളുടെ ശരിക്കുള്ള അച്ഛനല്ല എന്ന സത്യം .. എങ്ങനെ നിങ്ങളവളുടെ അച്ഛനായെന്ന സത്യം .. ഞാൻ നിങ്ങളുടെ ഭാര്യയല്ല എന്ന സത്യം .. എങ്കിലേ നിങ്ങളോടുള്ള അവളുടെ ദേഷ്യം മാറൂ ..

ശരിയാണ് , അതെല്ലാമറിയുമ്പോൾ അവൾക്കെന്നോടുള്ള ദേഷ്യം മാറും .. പക്ഷെ നിന്നോടുള്ള സ്നേഹം ഇല്ലാതാകും .. ഇപ്പോളവൾക്ക് അമ്മയുണ്ട് , വെറുക്കാനാണെങ്കിലും പ്രായമായ ഒരച്ഛനുണ്ട് .. എനിക്കത് മതി .. അച്ഛനില്ലാത്തവളാണ് താനെന്ന സത്യം അവൾക്കൊരിക്കലും താങ്ങാനാവില്ല.

നിറഞ്ഞ കണ്ണുകളോടെ അവളെണീറ്റു , അയാളുടെ നെഞ്ചിൽ മുഖമർത്തിക്കരഞ്ഞു .. അവളുടെ കണ്ണുകൾ തുടച് ആ നെറ്റിയിൽ അന്നാദ്യമായയാൾ ചുംബിച്ചപ്പോൾ അവളുടെ മനസ്സ് പറഞ്ഞു ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവതി ഞാനാണ് ..

രചന ; Antony anthappan

LEAVE A REPLY

Please enter your comment!
Please enter your name here