Home Latest ഇനി അവന്റെ മുൻപിൽ പോയി വേഷം കെട്ടി നിൽക്കണം അത് ഓർക്കുമ്പോൾ തന്നെ ദേഷ്യം വരുന്നു.

ഇനി അവന്റെ മുൻപിൽ പോയി വേഷം കെട്ടി നിൽക്കണം അത് ഓർക്കുമ്പോൾ തന്നെ ദേഷ്യം വരുന്നു.

0

ഏതോ ഒരു കോന്തൻ പെണ്ണ് കാണാൻ വരുന്നതിനാ ഈ ബഹളം,അതിന്റെ പേരിൽ വെളുപ്പാൻ കാലത്തു വിളിച്ചു ഉണർത്തി മനുഷ്യന്റെ ഉറക്കവും കളഞ്ഞു.

ഇനി അവന്റെ മുൻപിൽ പോയി വേഷം കെട്ടി നിൽക്കണം അത് ഓർക്കുമ്പോൾ തന്നെ ദേഷ്യം വരുന്നു.

ഇപ്പോ കല്യാണം വേണ്ടാന്ന് എത്ര തവണ അമ്മയോട് പറഞ്ഞതാ പക്ഷെ ‘അമ്മ അത് മൈൻഡ് പോലും ചെയ്തില്ല.

പെണ്ണ് കാണാൻ ആള് വരും എന്ന് അഭിയെ വിളിച്ചു പറഞ്ഞപ്പോ അവൻ എന്നോട് ദേഷ്യപ്പെട്ടു ഫോൺ കട്ട് ചെയ്തു ഇപ്പോ രണ്ടു ദിവസമായി അവൻ ഫോൺ പോലും എടുക്കുന്നില്ല.
അവന്റെ പെരുമാറ്റം കണ്ടാൽ തോന്നും എന്റെ ഇഷ്ട്ടത്തിനാ ഈ ചടങ്ങു നടക്കുന്നതെന്ന്.

”ചേച്ചി അവിടെ എന്ത് ആലോചിച്ചു കൊണ്ട് നിൽകുവാ,വാ… വന്നു ഒരുങ്ങിക്കെ..”

അമ്മുന്റെ വിളികേട്ടാ ചിന്തകളിൽ നിന്നും ഉണർന്നത്.അവൾക്ക് എന്നെ കെട്ടിച്ചു വിടാൻ എന്തൊരു ഉൽത്സാഹമാ ,അവൾക്ക് എന്റെ കാര്യമെല്ലാം അറിയാം എന്നിട്ടാണ് ദുഷ്ട്ടത്തി.എന്റെ കല്യാണം കഴിഞ്ഞാൽ അല്ലെ അവൾക്ക് കെട്ടാൻ പറ്റു ഹമ്മ് അത്കൊണ്ട് ആയിരിക്കും അവളും അമ്മടെ സൈഡ് ചേർന്നത്.

”നീ പോ എനിക്ക് ഒന്നും ഒരുങ്ങണ്ട”
കുറച്ച കടുപ്പിച്ചു തന്നെയാ അവളോട് പറഞ്ഞത്.

”അമ്മെ ഈ ചേച്ചി റെഡി ആകുന്നില്ല…” അവള് വിളിച്ചു പറഞ്ഞത് കേൾക്കാൻ കാത്തു നിന്നതു പോലെ ‘അമ്മ വന്നു എനിക്ക് നല്ല വഴക്കും തന്നു,പിടിച്ച ഇരുത്തി ഒരുക്കുകയും ചെയ്തു.അതിനിടയിൽ ഏതോ വണ്ടി വരുന്ന ശബ്ദം കേട്ടപ്പോൾ അച്ഛൻ വിളിച്ചു പറയുന്നത് കേട്ടു.

”ശാരദേ……… ദേ അവർ എത്തി കേട്ടോ…” അത് കൂടി കേട്ടപ്പോഴ് എന്റെ ജീവൻ പോയി.

‘അമ്മ പെട്ടന്ന് പോയി അവർക്കു കുടിക്കാനും കഴിക്കാനും ഒക്കെ എടുത്ത് വച്ചത് ഒന്ന് കൂടി നിരീക്ഷിച്ചു.അത് കണ്ടപ്പോ ചായയിൽ കുറച്ച ഉപ്പ് ഇട്ടാൽ എന്താന്ന് വരെ എനിക്ക് തോന്നി പോയി,പക്ഷെ അമ്മയുടെ അടിയുടെ ചൂട് അറിയാവുന്നത് കൊണ്ട് ഞാൻ അത്തരം കുരുത്തക്കേടുകൾ ഒന്നും ഒപ്പിച്ചില്ല.

ഇതിനിടയിൽ തന്നെ അച്ഛൻ അവരെ സ്വികരിച്ചു അകത്തേക്കു ഇരുത്തി.ഒരിക്കൽ കൂടി ഞാൻ അഭിയെ വിളിച്ചു നോക്കി,ഫോൺ സ്വിച്ച് ഓഫ്.ഇനി എന്തെങ്കിലും വരട്ടെ വന്ന പയ്യനോട് എനിക്ക് അവനെ ഇഷ്ട്ടമല്ലന് പറയുന്നു മനസ്സിൽ ഉറപ്പിച്ചു.സകല ദൈവങ്ങളെയും പ്രാർത്ഥിച്ചു കൊണ്ട് അച്ഛൻ വിളിച്ചപ്പോൾ ചായയുമായി അവരുടെ മുന്പിലേക് ചെന്നു.

”ഇതാ എന്റെ മോള്,മോളെ എല്ലാര്ക്കും ചായ കൊടുക്”
അച്ഛന്റെ നിർദേശം കിട്ടിയ ഉടനെ ഒരു പാവയെ പോലെ പോയി എല്ലാര്ക്കും ചായ കൊടുത്തു.

”മോളെ ചെറുക്കനെ ശെരിക് നോക്കിക്കേ…ഇനി കണ്ടില്ലന്നു പറയരുത്…”

അമ്മയുടെ വക കമന്റ് കേട്ടപ്പോൾ പെണ്ണ് കാണാൻ വന്നവനെ മനസ്സിൽ തെറിയും പറഞ്ഞു കൊണ്ട് ചെറുക്കനെ നോക്കിയപ്പോൾ ഞാൻ ശെരിക്കും ഞെട്ടി.
അഭി…..എന്നെ പെണ്ണ് കാണാൻ വന്നത് എന്റെ അഭി സത്യം പറഞ്ഞാൽ മനസ്സിൽ നൂറു ലഡു ഒരുമിച്ച് പൊട്ടിയ ഒരു ഫീൽ.ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചതല്ല,ഇത് കൊണ്ടായിരുന്നു അമ്മു എന്നെ ഒരുക്കാൻ ഉത്സാഹം കാണിച്ചത്.പാവം ഞാൻ അവളെ വെറുതെ തെറ്റിധരിച്ചു.സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.

”പെണ്ണിനും ചെറുക്കനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം”
അച്ഛൻ പറഞ്ഞത് കേട്ടു സംസാരിക്കാൻ വേണ്ടി ഞങ്ങൾ മാറി നിന്നു.

ആദ്യം തന്നെ ഞാൻ അവനു നല്ല നുള്ളും അടിയുമൊക്കെ കൊടുത്തു.എന്നെ അത്രക് വിഷമിപ്പിച്ചില്ലേ ദുഷ്ടൻ.

”എന്തിനാ പെണ്ണെ എന്നെ ഇങ്ങനെ ഉപദ്രിവിക്കുന്നെ?” അവൻ ചെറിയ ചിരി കലർന്ന സ്വരത്തിൽ ചോദിച്ചു.

”ഹമ്മ് ദുഷ്ട…. എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിച്ചേ?”ഒരു അല്പം പരിഭവത്തോടെ ഞാൻ ചോദിച്ചു.

”ഡി കുരങേ ഇന്ന് വാലെന്റൈൻസ് ഡേ അല്ലെ ?ഞാൻ നിനക് ഒരു ഗിഫ്റ് തന്നതല്ലേ?..”
ഞാൻ ഒന്നും മനസിലാകാതെ അവന്റെ മുഖത്തേക്കു നോക്കി.

”നിന്റെ വീട്ടുകാരുടെ സമ്മതത്തോടെ നിന്നെ വിവാഹം കഴിക്കണം എന്നുള്ളത് എന്റെ വല്യ ആഗ്രഹംകൂടി ആയിരുന്നു അതുകൊണ്ടാ ഈ ദിവസം തന്നെ തിരഞ്ഞു എടുത്തത്.”

അത് കേട്ടപ്പോൾ എന്ത് പറയണം എന്ന് അറിയാതെ ഞാനും ഒരു നിമിഷം മൗനി ആയി .
അങനെ കല്യാണ കാര്യങ്ങളൊക്കെ വീട്ടുകാർ പരസ്പരം പറഞ്ഞു ഉറപ്പിച്ചപ്പോ സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു ഞങ്ങള്ക്.അഭി പോകാൻ നേരം ഞാൻ അവനെ ജനലിലൂടെ നോക്കി അന്ന് അവനു ഒരു പ്രേതെക ഭംഗി ഉള്ളത് പോലെ നിക് തോന്നി.ശെര്യാ അവൻ പറഞ്ഞത് വീട്ടുകാരുടെ സമ്മതത്തോടെ ഇഷ്ട്ടപെട്ട ആളെ വിവാഹം കഴിക്കാൻ പറ്റുന്നത് ഒരു ഭാഗ്യം തന്നെയാ,valentines ഡേക് ഇതിലും വില ഉള്ള ഗിഫ്റ് തരാൻ ആർക്കും പറ്റില്ല…

രചന: Seenu Revzz

LEAVE A REPLY

Please enter your comment!
Please enter your name here