Home Latest നീ വിചാരിക്കുന്ന പോലെ എല്ലാരും നിന്റെ സൗന്ദര്യത്തിൽ മയങ്ങി വീഴാൻ നികുവല്ല…. എന്റെ ഏട്ടൻ ഇല്ലാരുന്നേൽ…

നീ വിചാരിക്കുന്ന പോലെ എല്ലാരും നിന്റെ സൗന്ദര്യത്തിൽ മയങ്ങി വീഴാൻ നികുവല്ല…. എന്റെ ഏട്ടൻ ഇല്ലാരുന്നേൽ…

0

“”അമ്മേ… ദേ ഊര്ചുറ്റൽ കഴിഞ്ഞു വന്നിട്ടുണ്ട് അമ്മേടെ മോൻ ….. ”

ഏട്ടൻ വരുന്നത് കണ്ടോണ്ട് എല്ലാ ദിവസത്തെ പോലെ അടികൂടാൻ തയാറായിട്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്…..

എന്നെ ഒന്ന് നോക്കുക മാത്രം ചെയ്തു ഒന്നും മിണ്ടാതെ ഏട്ടൻ റൂമിലേക്ക് പോയി ….. സാധാരണ ഈ അവസരത്തിൽ എന്റെ തലക്കിട്ട് കൊട്ടും തന്നു എന്തേലും നാലെണ്ണം പറഞ്ഞു വഴക്ക് കൂടിട്ടെ ഞങ്ങൾക്ക് സമാധാനം ആകുമായിരുന്നുള്ളു…..

ഏട്ടന്റെ മുഖം കണ്ടിട്ട് എന്തോ കാര്യമായ പ്രശ്നം ഉണ്ടലോ എന്നോർത്ത് ഞാൻ പുറകെ ചെന്നു…

“”എന്ത് പറ്റി… ആരേലും തേച്ചോ .. ആകെ ഒരു മ്ലാനത… ?”

“നീ ഒന്ന് പൊക്കേ… എനിക്ക് കുറച്ചു നേരം വെറുതെ ഇരിക്കണം… എന്നെ ശല്യം ചെയ്യരുത്… ഇറങ്ങി പോ റൂമിനു.. ”

വഴക്ക് ഉണ്ടാകുമെങ്കിലും ഒരിക്കൽ പോലും ഏട്ടൻ എന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ല… നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു കൊണ്ട് ഞാൻ ഇറങ്ങി എന്റെ റൂമിലേക്ക് പോന്നു…

അത്താഴം കഴിക്കാൻ അമ്മ വിളിച്ചപ്പോഴും എനിക്ക് വിശക്കുന്നില്ല എന്ന് പറഞ്ഞു ഞാൻ റൂമിൽ തന്നെ ഇരുന്നു….

ആകെ വിഷമിച്ചു ഞാൻ കട്ടിലിൽ കിടന്നപ്പോളാണ്
“ഏട്ടന്റെ മോള് പിണങ്ങിയോ ??.
പോട്ടെ… സാരമില്ല… ഏട്ടൻ പെട്ടന്നു അങ്ങനെ പറഞ്ഞ് പോയതാ… !”
എന്നും പറഞ്ഞ് ഏട്ടൻ എന്റെ അടുത്ത് വന്നത്….

അല്ലേലും എന്റെ കണ്ണ് നിറയുന്നത് ഏട്ടന് സഹിക്കില്ല എന്ന് എനിക്കറിയാം…. ഏട്ടന്റെ ജീവിതം തന്നെ എനിക്കും അമ്മക്കും വേണ്ടിയാണ്…. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചപ്പോൾ കുടുംബത്തിന്റ്റ
ഭാരം മുഴുവൻ ഏറ്റെടുത്ത് സ്വയം ഞങ്ങൾക്ക് വേണ്ടി ജീവിക്കുന്നതാണ് ഏട്ടൻ…. ഞങ്ങൾ തമ്മിൽ 3 വയസ്സിന്റെ വ്യത്യാസം മാത്രേ ഉള്ളൂ എങ്കിലുംഅച്ഛന്റെ സ്ഥാനത്താണ് എനിക്ക് ഏട്ടൻ…

“എഴുന്നേൽക്… കഞ്ഞി കുടിക്കാൻ വാ “എന്നും പറഞ്ഞു ഏട്ടൻ എന്നെ എഴുന്നേൽപ്പിച്ചു കൊണ്ട് പോയി..

ഏട്ടന്റെ കൈകൊണ്ട് ആദ്യത്തെ ഉരുള എനിക്ക് വായിൽ വെച്ചു തന്നപ്പോൾ
“” കെട്ടിച്ചു വിടാനായി… ഇപ്പഴും കൊച്ച് കുട്ടി ആണെന്ന വിചാരം.. ലോകത്ത് എവിടേം ഇല്ലാത്ത ഒരു ഏട്ടനും പെങ്ങളും ” എന്ന് പറഞ്ഞ് അമ്മ ഞങ്ങളെ കളിയാക്കിയപ്പോളും

” അതേ.. ഇതുപോലെ ഒരു ഏട്ടനും അനിയത്തിയും വേറെ കാണില്ല അല്ലേ ഏട്ടാ.. ” എന്നും പറഞ്ഞു ഞാൻ അമ്മയെ നോക്കുമ്പോൾ അമ്മയുടെ കണ്ണ് സന്തോഷം കൊണ്ടാണോ എന്തോ നിറഞ്ഞു വന്നു….

അത്താഴവും കഴിഞ്ഞു കിടക്കാനായി തുടങ്ങിയപ്പോൾ ആണ്‌ ഏട്ടൻ റൂമിലേക്ക് വന്നത്….

“ലെച്ചു…. മോളേ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്… ”

“എന്താ ഏട്ടാ ??”

“നിന്റെ കൂടെ പഠിക്കുന്ന ആ ഗൗരി ഇല്ലേ… അവളെ ഞാൻ ഇന്ന് ടൗണിനു കണ്ടു… മൊബൈൽ ആരോടോ സംസാരിച്ചു അവൾ റോഡ് മുറിച്ചു കടക്കുവരുന്നു… പെട്ടന്നാണ് ഒരു കാർ നല്ല സ്പീഡിൽ വരുന്നത് ഞാൻ കണ്ടത്…. അവളെ വിളിച്ചെങ്കിലും കേട്ടില്ല… അതുകൊണ്ടാണ് ഞാൻ ഓടിപോയി അവളുടെ കൈയിൽ പിടിച്ച് വലിച്ചത്… ”

“എന്നിട്ട് ?”

“അവള് തിരിഞ്ഞു നോക്കിട്ട് എന്റെ മുഖത്തിനിട്ട് അടിച്ചു…. കുറെ നാട്ടുകാരും കൂടി… ഞാൻ അവളെ കേറി പിടിച്ചു എന്ന് പറഞ്ഞു… ഞാൻ സത്യം പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല….”

“എല്ലാരും നോക്കി നിൽക്കേ അവള് പറഞ്ഞു ഞാൻ അവളെ അപമാനിക്കാൻ ശ്രെമിച്ചു എന്ന്…
ഒരു വിധത്തിലാണ് അവിടുന്ന് ഒന്ന് പോന്നത്…. എനിക്ക് സഹിക്കാൻ പറ്റുന്നില്ല… ഒരിക്കൽ പോലും ഒരു പെണ്ണിനേം വേണ്ടാത്ത രീതിയിൽ ഞാൻ നോക്കിയിട്ടില്ലന്….. ”

“വേണ്ട… മതി… ഏട്ടൻ എങ്ങനെ ആണെന്ന് എനിക്ക് അറിയാം… എന്റടുത്തു ഏട്ടൻ ഒന്നും തെളിയിക്കാൻ നിൽക്കേണ്ട… അല്ലേലും ഗൗരിക് കുറെ കാശും സൗന്ദര്യോ ഉള്ളതിന്റെ അഹങ്കാരം ആണ്‌…. ”

“മോളേ ഞാൻ … ”

“ഏട്ടൻ ഒന്നും പറയണ്ട…ആ കാര്യം വിട്ടേരെ.. എന്റെ ഏട്ടനെ പറ്റി ചിന്തിക്കാനുള്ള യോഗ്യത പോലും അവൾക്കു ഇല്ല… ”

പിന്നെയും ഒരുപാട് നേരം മുറ്റത്തു ഇരുന്നു കാറ്റും കൊണ്ട് കുറെ വർത്തമാനവും പറഞ്ഞ് ഏട്ടന്റെ മനസിലെ വിഷമം മാറ്റി എടുത്തിട്ടാണ് ഞങ്ങൾ ഉറങ്ങാൻ പോയത്…..

————————-
“ലക്ഷ്മി കൃഷ്ണ… ” പ്യൂൺ ക്ലാസ്സിൽ വന്നു പേര് വിളിച്ചു പ്രിൻസിപ്പൽ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്നും നോക്കാതെ നേരെ പ്രിൻസിപ്പലിന്റെ റൂമിലേക്ക് നടന്നു…
അവിടെ ചെന്നപ്പോൾ ഏട്ടൻ ഉണ്ട് പ്രിൻസിപ്പലിന്റെ മുന്നിൽ ഇരിക്കുന്നു…. എന്നെ കണ്ടതും കണ്ണുരുട്ടി ഒരു നോട്ടം ആയിരുന്നു…

“എന്താണ്‌ മാഡം വരാൻ പറഞ്ഞത് .. എന്ന ഭാവത്തിൽ വളരെ വിനയത്തിൽ ഞാൻ മാഡത്തെ നോക്കി…. “എന്താണ്‌ മിസ്റ്റർ ഇങ്ങനെ ആണോ പെൺകുട്ടികളെ വളർത്തുന്നെ….. അച്ഛൻ ഇല്ലാതെ വളരുന്നതിന്റെ എല്ലാം കാണാൻ ഉണ്ട്… നിങ്ങൾ ഇവളുടെ ചേട്ടൻ അല്ലേ…. ”

“എന്താണ്‌ മാഡം കാര്യം പറഞ്ഞില്ല.. ”

“പെൺകുട്ടികളെ അടക്കത്തോടും ഒതുക്കത്തോടും കൂടി വളർത്തിയില്ലേൽ ഇങ്ങനെ ഇരിക്കും…!!. കൂടെ പഠിക്കുന്ന ഗൗരി എന്ന കുട്ടീടെ കരണകുറ്റി നോക്കി ഇവൾ അടിച്ചു… അതും എല്ലാ സ്റ്റുഡന്റസ്ന്റേം മുന്നിൽ വെച്ച്… കാരണം ചോദിച്ചിട്ട് ഇവൾ ഒന്നും പറഞ്ഞില്ല…”

ഏട്ടൻ ഒളികണ്ണിട്ടു എന്നെ ഒന്ന് നോക്കി… ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ നിന്നു….

ഒരു ലെറ്റർ എടുത്തു എന്റെ നേരെ നീട്ടിയിട്ട് മാഡം പറഞ്ഞു.. “15 ദിവസത്തെ സസ്പെന്ഷന് ഓർഡർ ആണ്‌ ഇത്… ആ കുട്ടി കംപ്ലയിന്റ് തന്നില്ല… തന്നിരുന്നേൽ ഞാൻ ഇപ്പോ TC തന്നു വിട്ടേനെ… ”

“കൂട്ടികൊണ്ട് പൊക്കോ… എന്നിട്ട് നല്ല പെണ്പിള്ളേരെപോലെ അച്ചടക്കത്തിൽ വളർത്താൻ നോക്ക്…അല്ലേൽ കെട്ടിച്ചു വിട്ടാൽ 2 ദിവസം കഴിയുമ്പോൾ ഇവളെ വീട്ടിൽ കൊണ്ട് ആകും കെട്ടിയോൻ.. ”

എന്നും കൂട്ടി ചേർത്ത് മാഡം എന്നേം എട്ടനേം തറപ്പിച്ചു നോക്കി….

പതുകെ ഏട്ടൻ എണീറ്റു എന്നെയും കൂട്ടി പുറത്തേക്കു നടന്നു…. പുറത്തേക്കു നടക്കുമ്പോൾ എന്തിനാ നീ അവളെ തല്ലിയത്…എന്ന് ഏട്ടൻ ചോദിച്ചപ്പോൾ…

“എന്റെ ഏട്ടാ.. ഞാൻ അവളോട്‌ സത്യത്തിൽ എന്താ സംഭവിച്ചേ എന്ന് പറഞ്ഞു മനസിലാക്കാൻ ചെന്നതാ… ഞാൻ പറഞ്ഞ് തുടങ്ങുന്നേനു മുമ്പ് അവള് കേറി അങ്ങ് ചൂടായി… ഏട്ടനെ പറ്റി വീണ്ടും മോശം ആയി പറഞ്ഞു…. അന്നേരം എന്റെ കണ്ട്രോ ൾ പോയി…. അവളുടെ കരണകുറ്റി നോക്കി ഒരെണം കൊടുത്തു… അവള് താഴെ വീണു…”

“എന്റെ ദേവിയെ… എന്നിട്ടോ ??”

“എന്നിട്ട് എന്താ .. ഞാൻ എട്ടനേം മനസ്സിൽ ധ്യാനിച്ച് അവളോട്‌ വണ്ടി ഇടിക്കാൻ വന്ന കാര്യവും എല്ലാം പറഞ്ഞു… എന്നിട്ട് അമ്മേനേം പെങ്ങളേം തിരിച്ചു അറിയുന്ന ആണുങ്ങളും ഈ ലോകത്ത് ഉണ്ട്… അതറിയണേൽ സ്വന്തമായിട്ട് ഒരു ആങ്ങള വേണം..അല്ലേൽ അത് മനസിലാക്കാനുള്ള മനസ് വേണം ….

അല്ലാതെ നീ വിചാരിക്കുന്ന പോലെ എല്ലാരും നിന്റെ സൗന്ദര്യത്തിൽ മയങ്ങി വീഴാൻ നികുവല്ല…. എന്റെ ഏട്ടൻ ഇല്ലാരുന്നേൽ ചിലപ്പം ആ കാർ ഇടിച്ചു നീ മരിച്ചേനെ….

സത്യാവസ്ഥ അറിയാതെ ഒരാളെയും വിധിക്കാൻ നിൽക്കരുത്…. എന്റെ ഏട്ടന്റെ മനസ് വേദനിച്ചാൽ ഞാൻ ഒരിക്കലും സഹിക്കില്ല… ഈ അടി നീ ചോദിച്ചു മേടിച്ചതാ….. !!”

എന്നും പറഞ്ഞ് അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു… അന്നേരത്തേക്കും പിള്ളേർ എല്ലാരും കൂടി.. അങ്ങനെയാ പ്രിൻസിപ്പൽ അറിഞ്ഞേ… ഞാൻ വേറൊന്നും ചെയ്തില്ല ഏട്ടാ….”” ഇത്രയും പറഞ്ഞതും ഏട്ടൻ എന്നെ തോളോട് ചേർത്ത് പിടിച്ചു… “എന്നാലും ആരോടും അടി ഒന്നും കൂടാൻ പാടില്ല” എന്ന് എന്നോട് പറഞ്ഞപ്പോൾ..

. “വേറെ എന്തും ഞാൻ സഹിക്കും… എന്റെ ഏട്ടനെ മോശം പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ല ഏട്ടാ.. ”

എന്റെ കണ്ണ് നിറഞ്ഞതു കണ്ടിട്ട് ആവണം.
..”ഇനി 15 ദിവസം നമ്മൾ എന്ത് ചെയ്യും”
എന്ന എന്റെ ചോദ്യത്തിന്… “ഓരോ ദിവസോം ഓരോ സിനിമ കാണാൻ പോവാടി നമുക്ക്”
.. എന്നും പറഞ്ഞ് ഏട്ടൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തത്……..

രചന ;  Anna mariya

LEAVE A REPLY

Please enter your comment!
Please enter your name here