Home Latest പത്ത് മാസം ചുമന്ന് പ്രസവിച്ച സ്വന്തം മകന്‍റെ കുഞ്ഞിനേയും പ്രസവിക്കേണ്ടി വന്ന ഒരമ്മയുടെ കഥയാണ് സോഷ്യൽ...

പത്ത് മാസം ചുമന്ന് പ്രസവിച്ച സ്വന്തം മകന്‍റെ കുഞ്ഞിനേയും പ്രസവിക്കേണ്ടി വന്ന ഒരമ്മയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

0

ലോകത്തിലെ ഒരമ്മയ്ക്കും ഒരു പക്ഷേ ഇത്തരം ഒരു സാഹചര്യം ഉണ്ടായിട്ടുണ്ടാവില്ല. പത്ത് മാസം ചുമന്ന് പ്രസവിച്ച സ്വന്തം മകന്‍റെ കുഞ്ഞിനേയും പ്രസവിക്കേണ്ടി വന്ന ഒരമ്മയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ടെക്സസ് സ്വദേശിയായ പാറ്റിയാണ് ആ അമ്മ . പാറ്റിയുടെ മകന്‍ കോഡിയും ഭാര്യ കെയ്ലയ്ക്കും കുട്ടികള്‍ ഉണ്ടാകില്ലെന്ന ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയാണ് തന്‍റെ മകന് വേണ്ടി വീണ്ടും ഒരമ്മയാകാന്‍ ഇവര്‍ ഒരുങ്ങിയത്.



പതിനേഴാം വയസില്‍ ഭാഗികമായി ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നതിനാലാണ് കെയ്ലയ്ക്ക് അമ്മയാകാന്‍ കഴിയാതിരുന്നത്. അതിനാല്‍ ഇനിയൊരു കുഞ്ഞിനെ വേണമെങ്കില്‍ വാടക ഗര്‍ഭത്തിലൂടെ മാത്രമേ സാധിക്കൂവെന്നായി ഡോക്ടര്‍. ഇതോടെയാണ് തന്‍റെ മകനും മരുമകള്‍ക്കും വേണ്ടി പാറ്റി എന്ന അമ്മ വീണ്ടും ഗര്‍ഭം ധരിക്കാന്‍ തയ്യാറായത്.



വാടക ഗര്‍ഭത്തിനായി ആദ്യം മറ്റാരേയെങ്കിലുമായിരുന്നു കോഡിയും ഭാര്യയും അന്വേഷിച്ചത്. നിന്‍റെ കുഞ്ഞിനെ വേണേല്‍ ഞാന്‍ തന്നെ ചുമക്കാം എന്ന് തമാശയായി ‘അമ്മ പാറ്റി മകനോട് പറഞ്ഞു. തന്‍റെ കുഞ്ഞിനെ തന്‍റെ അമ്മയോളം കരുതലോടെ മറ്റാരും നോക്കില്ലെന്ന ചിന്ത അങ്ങനെ കോഡിയുടെ മനസില്‍ കേറി. അതോടെ അമ്മയിലൂടെ തന്നെ മതി തനിക്ക് കുഞ്ഞെന്ന് കോഡി തിരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here