Home Latest ”ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്തൂന്ന് വെച്ച് ആ കാശമൊന്നും ഇടിഞ്ഞ് വീഴത്തില്ല ”

”ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്തൂന്ന് വെച്ച് ആ കാശമൊന്നും ഇടിഞ്ഞ് വീഴത്തില്ല ”

0

സ്ത്രീയെ സംബന്ധിച്ചിടത്തോളം
സന്ധ്യ മയങ്ങിയതിന് ശേഷമുള്ള യാത്ര തീർച്ചയായും ഭീതി ജനിപ്പിക്കും. സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ പുരുഷ സമത്വമൊക്കെ വാദിക്കാൻ കൊള്ളാം. ഇരുട്ടിൽ തനിച്ചാവുക ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുക തന്നെ ചെയ്യും.
കുളിർകാറ്റടിക്കുന്നുണ്ടെങ്കിലും കുർത്തയ്ക്കു
ള്ളിൽശരീരം വിയർത്ത് തുടങ്ങിയിരിക്കുന്നു. അനുസരണയില്ലാതെ തട്ടം കാറ്റിൽ പാറികളി
ക്കുന്നുണ്ട്. സ്റ്റാൻഡ് വിജനമാണ്. പാതി അടച്ച പുസ്തകക്കടയിൽ നിന്നും നേരിയ സ്വരത്തിൽ ഹിന്ദി ഗാനം കേൾക്കുന്നുണ്ട്. ഹൊ! ഈ ഇരുട്ടിനെന്തിരുട്ടാണ്! അങ്ങിങ്ങാ
യിസ്ട്രീറ്റ് ലൈറ്റുകൾ തെളിഞ്ഞ് കിടപ്പുണ്ടെ ന്നതൊഴിച്ചാൽ മൊത്തത്തിൽ ഒരു സെമി
ത്തേരിയുടെ പ്രതീതി.

കാലിൽ നിന്നും നേരിയ വിറയൽ
നെഞ്ചിലേക്ക് ഇരച്ച് കയറിയിരിക്കുന്നു.ഇപ്പോൾ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാം. ഈ സമയത്ത് ബസ്സ് കിട്ടുക പ്രയാസമാണ്. വീടെത്താൻ ഇനിയും
രണ്ട് മണിക്കൂർ നേരത്തെ യാത്രയുണ്ട് .രാവിലെ ഇറങ്ങുമ്പോൾ കൂട്ട് വരാമെന്ന് ഷരീഫ്ക്ക പറഞ്ഞതാണ്.” ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്തൂന്ന് വെച്ച് ആ
കാശമൊന്നും ഇടിഞ്ഞ് വീഴത്തില്ല ”ന്ന് ഒറ്റയടിക്കങ്ങ് പറഞ്ഞു. മടങ്ങുമ്പോൾ ഇത്രേം
വൈകുമെന്നറിഞ്ഞില്ല. ഇന്നത്തേതും കൂട്ടി
നാലാമത്തെ പി.എസ്.സി.ടെസ്റ്റാണിത്. വല്യ പ്രതീക്ഷയൊന്നുമില്ലെങ്കിൽ കൂടി അവസരം
നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി ഇറങ്ങി പുറ
പ്പെട്ടതാണ്. മടങ്ങും വഴി ഒരു ആക്സിഡന്റും
അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മൂലം യാത്ര മുടങ്ങി. മറ്റൊരു ബസ്സ് പിടിച്ച് യാത്ര തിരിക്കുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയി
രുന്നു.

കണ്ണുകൾ ഇടയ്ക്കിടെ സമയം ലക്ഷ്യം വെച്ച് വാച്ചിൽ പരതുന്നുണ്ട്. ഒമ്പതരയോടടുത്തിരിക്കുന്നു. ഒരു തെരുവ് പട്ടിയെങ്കിലും വന്നെങ്കിൽ എന്നാശിച്ച് നിൽക്കുന്ന സമയത്താണ് ഷരീഫ് ക്കയുടെ നമ്പർ ഫോണിൽ തെളിഞ്ഞത്. അറ്റൻഡ് ചെയ്യാനൊരുങ്ങുമ്പോഴേക്കും ഒരു ഞരക്കത്തോടെ ബസ്സ് വന്നു നിന്നു.കെ.എസ്.ആർ.ടി.സി ആണ് .ഷരീഫ് ക്കയോട് ‘ ‘ബസ്സിൽ കയറി” എന്ന് ഒറ്റവാക്കിൽപറഞ്ഞ് ധൃതിയിൽ കയറിക്കൂടി.ഡോറിനടുത്തസീറ്റിൽഇരുപ്പുറപ്പിച്ചു.ദീർഘശ്വാസം വിട്ട്
നിവർന്നിരുന്നപ്പോഴാണറിഞ്ഞത് മുമ്പിലെ
സീറ്റുകളെല്ലാം ശൂന്യമാണ്. മെല്ലെ പുറകോട്ട്
തിരിഞ്ഞ് നോക്കി.തന്നെ കൂടാതെ രണ്ട് പു
രുഷന്മാർ മാത്രമേ യാത്രക്കാരായി ബസ്സിലൊ
ള്ളൂ. നീട്ടി വളർത്തിയ താടിയും കഴുത്തൊപ്പം
വെട്ടി നിർത്തിയ മുടിയും ചുവന്നുരുണ്ട കണ്ണു
കളോടും കൂടിയ ഒരു ചെറുപ്പക്കാരൻ, എയർ
ഫോണും തിരുകി ഫോണിൽ തോണ്ടി ഇരിപ്പാ
ണ്.പിന്നെയുള്ളത് ഒരു മധ്യവയസ്ക്കനാണ്.
അയാൾ പാതി മയക്കത്തിലാണ്. തടിച്ചുരുണ്ട
ഡ്രൈവർ ബസ്സ് മുന്നോട്ടെടുക്കും മുമ്പ് പിറകി
ലേക്ക് തിരിഞ്ഞ് നോക്കി ഒന്നിളകിയിരുന്നു.
കണ്ടക്ടർ നീട്ടിയ ബാലൻസ് ബാഗിൽ തിരുകി
ഞാൻ പുറത്ത് , ഇരുട്ടിലേക്ക് കണ്ണയച്ചു.

ഉറക്കച്ചടവ് അലോസരപ്പെടുത്തുന്നുണ്ട്.
വാച്ചിൽ നോക്കി, സമയം പത്തോടടുക്കുന്നു.
ഇനിയും ഒരു മണിക്കൂറോളം യാത്രയുണ്ട്.
തട്ടം കൊണ്ട് ദേഹമാസകലം മൂടി തല ചരിച്ച്
മയങ്ങാമെന്ന് കരുതി. പക്ഷേ, എന്തോ മന
സ്സുറങ്ങുന്നില്ല. രണ്ട് മൂന്ന് തവണ ശ്രമിച്ച് പരാ
ജയപ്പെട്ടതോടെ നിവർന്നിരുന്നു. ചുറ്റുമുള്ള
മൂകത ഭീതിയുണർത്തുന്നുണ്ട്. മനം മടുപ്പി
ക്കുന്ന സിഗരറ്റിന്റെ ഗന്ധം വായുവിലൂടരിച്ചെ
ത്തിയപ്പോൾ പിറകോട്ട് തിരിഞ്ഞ് നോക്കി.
മധ്യവയസ്ക്കൻ ഉണർന്നിരിക്കുന്നു. അയാൾ
ആഞ്ഞ് വലിച്ച്, പുകച്ചുരുളുകൾ വായുവിൽ ലയിക്കുന്നതും നോക്കി ഇരിപ്പാണ്. എന്റെ നോട്ടം കണ്ടിട്ടാകണം അയാൾ രൂക്ഷമായൊ
രു മറു നോട്ടമയച്ച് തന്റെ ഉദ്യമം തുടർന്നു.
ചെറുപ്പക്കാരനപ്പോൾ രണ്ട് സീറ്റ് മാറി തന്റെ സീറ്റോടടുത്തായി സ്ഥാനമുറപ്പിച്ചു. എയർ ഫോൺ മാറ്റുന്നതിനിടയിൽ അവന്റെ ചുവന്ന കണ്ണുകൾ എന്റെ കണ്ണിലുടക്കി. ധൃതിയിൽ തിരിഞ്ഞ് മുന്നോട്ട് നോട്ട മയച്ചിരുന്നു. കണ്ടക്ടർ സീറ്റിൽ ചാരി നേരത്തേ ഉറക്കം പിടിച്ചിരിക്കുന്നു. ഇടക്കിടെ തല ചെരിച്ച് നോക്കുന്ന ഡ്രൈവറുടെ ചുണ്ടുകളിൽ നിഗൂഢമായ ഒരു ചിരി തങ്ങി നിൽപുണ്ടെന്ന് തോന്നി.

വിരസത ഒഴിവാക്കാൻ ഫോണിൽ തോ
ണ്ടി ഇരിക്കാമെന്ന് കരുതിയപ്പോഴാണ് ‘ക്യും ക്യും’ ശബ്ദമുയർത്തി ഫോൺ ‘ബാറ്ററി ലോ ‘
എന്നുണർത്തിയത്. ഫോൺ ബാഗിൽ തിരുകി
കണ്ണടച്ചിരുന്നു.

ചിന്തകൾ പല വഴിക്ക് സഞ്ചരിക്കുന്നു
ണ്ട്. സമയം പാതിരാത്രി.വിജനമായ വഴിയിലൂ
ടെ സഞ്ചരിക്കുന്ന ബസ്സ്.ബസ്സിനകത്ത് തീർ
ത്തും അപരിചിതരായ പുരുഷന്മാർ. അതും
അശുഭലക്ഷണമുള്ളവർ. നെറികേടിന്റെ കാലമാണ്. തനിച്ചും അല്ലാതെയുമുള്ള യാത്ര
കളിൽ ദിവസേനെയെന്നോണം മാനം കവർ
ന്ന് കൊല ചെയ്യപ്പെടുന്ന സ്ത്രീകൾ. ബസ്സിൽ
ട്രെയിനിൽ ,പൊതു നിരത്തിൽ ക്രൂരമായി
കാമാർത്തിയ്ക്ക് ഇരയാക്കപ്പെടുന്ന വാർത്ത
കൾ സുലഭമായ കാലം.ഈ യാത്രയിൽ തനിക്കും സംഭവിച്ചു കൂടെ അരുതാത്തത്.
ഹൊ! തലവേദന അസഹ്യമാകുന്നുണ്ട്. പിറ
കിലിരിക്കുന്ന ചെറുപ്പക്കാരനെ ഇടംകണ്ണിട്ട് നോക്കി. അവൻ തന്നെ തന്നെ നോക്കുന്നു.
മധ്യവയസ്ക്കൻ സീറ്റിൽ നിന്നുമെഴുന്നേറ്റ്
മുന്നോട്ട് നീങ്ങി നിന്നിട്ടുണ്ട്. അയാൾ തന്നെ നോക്കി വശ്യമായ ഒരു ചിരി വിടർത്തി. ചുണ്ടി
ൽ അപ്പോഴും സിഗരറ്റ് എരിയുന്നുണ്ട്. മയക്ക
ത്തിലായിരുന്ന കണ്ടക്ടർ ഉണർന്ന് തന്റെ സീ
റ്റിനോരം ചാരി ഡോറിറടുത്തായി നിൽപ്പുറപ്പി
ച്ചിരിക്കുന്നു.അയാൾ ചുണ്ടിനടിയിൽ എന്തോ തിരുകി കയറ്റി.ചെറുപ്പക്കാരനപ്പോൾ എഴു
ന്നേക്കുകയും തന്റെ സീറ്റിന് പിറക്വശത്തായി കൈ കൊണ്ട്താളം പിടിച്ച് മൂളിപ്പാട്ട് പാടുകയും ചെയ്തു.മധ്യവയസ്ക്കൻ കമ്പിയിൽ തൂങ്ങി തനിക്ക് മുമ്പിലായി വന്ന് നിന്ന് ശക്തിയിൽ പുകപുറം തള്ളി ശൂഢമായ ഒരു പുഞ്ചിരി സമ്മാനിച്ചു.ഹൃദയമിടിപ്പ് വർദ്ധിക്കുന്നതായും ശരീരം തളരുന്നതായും
അനു വപ്പെട്ടു. ഒരു പൂച്ചകുഞ്ഞെന്ന പോലെ
ആ പുരുഷവലയത്തിനുള്ളിൽ ഞാൻ കിതച്ച്.
തുടങ്ങി.തൊട്ടടുത്ത നിമിഷം താൻ വേട്ടയാടപ്പെടും എന്ന് മനസ്സ് വിളിച്ചോതി. നാളത്തെ പുലരി തന്റെ ദാരുണ മരണം കേട്ടുണരും.

. ‘ Justice for…. ‘ എന്ന ഹാഷ് ടാഗിൽ
തന്റെ പേരും തൂങ്ങിയാടും. ഇറങ്ങി ഓടണമെ
ന്നുണ്ട്, പക്ഷേ കാലുകൾക്ക് ശക്തി ക്ഷയിച്ചി
രിക്കുന്നു ,ആർത്ത്കരയണമെന്നുണ്ട്, തൊ
ണ്ടയിൽ വാക്കുകൾ മരവിച്ചിരിക്കുന്നു. ഒരു നിമിഷം ഷരീഫ് ക്കയും കുഞ്ഞും മനസ്സിൽ
മിന്നി മറഞ്ഞു. പിന്നീട് ഒരലർച്ചയായിരുന്നു.

“എന്ത് പറ്റി ചേച്ചി ”

കണ്ണ് തുറക്കുമ്പോൾ മുന്നിൽ ചെറുപ്പക്കാരൻ നിൽക്കുന്നു.

” മയക്കത്തിൽ വല്ല ദു:സ്വപ്നവും കണ്ടോ? നന്നായി പരിഭ്രമിച്ച മട്ടുണ്ടല്ലോ!”
കണ്ടക്ടറാണ്.

ചുണ്ടോടടുപ്പിച്ച സിഗരറ്റ് കുറ്റി ഊർന്ന്
വീണതറിയാതെ മധ്യവയസ്ക്കൻ നീട്ടിയ കുപ്പിയിലെ വെള്ളം ഒറ്റയടിക്ക് കുടിച്ചിറക്കി. നെഞ്ചം അപ്പോഴും ‘പടപടാ ‘ മിടിക്കുന്നുണ്ട്.

” ചേച്ചി കേറീത് തൊട്ട് ശ്രദ്ധിക്കുവായിര്ന്നു
ആദ്യ യ് ട്ടാണോ രാത്രിയിൽ ഒറ്റയ്ക്ക് യാത്ര
ചെയ്യുന്നേ…..?!

” ഉം” അവന്റെ മുഖത്ത് നോക്കാതെയാണ്
മറുപടി പറഞ്ഞത്.

” ഇനി വെള്ളം വേണോ ” മധ്യവയസ്ക്ക
നാണ്. “വേണ്ട ” എന്നാഗ്യം കാണിച്ചു.

“സതീശേ…., എവിടാ ഇറങ്ങേണ്ടേന്ന്
ചോദിക്ക് ” ഡ്രൈവറാണ്.
“അടുത്ത സ്റ്റോപ്പാ ണെന്ന് കണ്ടക്ടർ മറുപടി പറഞ്ഞപ്പോഴാണ് ഇറങ്ങാനായെന്ന് അറിയുന്നത്. “പേടിക്കേണ്ട ചേച്ചീ, ഞാനും ആ വഴിക്കാ “. ആശ്വസിപ്പിക്കാനെന്നോണംചെറുപ്പക്കാരൻ പറഞ്ഞു.

സ്റ്റോപ്പെത്തി ഇറങ്ങുമ്പോൾ മുഖത്തുണ്ടായ ചമ്മൽ മറയ്ക്കാൻ പാട് പെട്ടു. മധ്യവയസ്ക്കനോട് കണ്ണ് കൊണ്ട് യാത്ര പറഞ്ഞു. അയാൾ ചിരിച്ച് കൊണ്ട് തലയാട്ടി. ചുണ്ടിലപ്പോഴും സിഗരറ്റ് എരിയുന്നുണ്ട്. കണ്ടക്ടർ ഡോർ വലിച്ച് തുറന്നു.ചെറുപ്പക്കാരൻ പിറകിലിറങ്ങി. ബസ്സ് മുന്നോട്ട് കുതിച്ച് മറഞ്ഞ് പോയി.

” ചേച്ചി എവിട്ന്നാ ” തന്നെ അനുഗമിച്ച് കൊണ്ടവൻ ചോദിച്ചു.പരീക്ഷയും അനുബന്ധിച്ച വിവരങ്ങളും നിരത്തിയപ്പോൾ
അവന്റെമുഖത്ത് പുഞ്ചിരി വിടർന്നു.

” സ്ത്രീ തനിച്ചാവാൻ അവസരം കാത്ത്
നിൽക്കുന്ന കാമവെറിയന്മാരുണ്ടാവും
ചേച്ചി, എല്ലാ പുരുഷന്മാരെയും ആ ഗണത്തിൽ പെടുത്തരുത്. അന്യ സ്ത്രീയെ
അസമയത്ത് കണ്ടാൽ അവളുടെ മേൽ തനിക്ക് ഒരു സഹോദരന്റെ ഉത്തരവാദിത്വമാ
ണ് ഉള്ളതെന്ന് ചിന്തിക്കുവരാണ് മിക്ക
പുരുഷന്മാരും..” മായാത്ത ചിരിയോട് കൂടി
അവനത് പറഞ്ഞ് നിർത്തിയപ്പോൾ ഉള്ളിൽ
കുറ്റബോധമുണ്ടായി.

പരിഭ്രാന്തിയോട് കൂടി ഷരീഫ്ക്ക ബൈക്കി ൽ പാഞ്ഞെത്തി.
” ഇനി ഞാൻ നിൽക്കേണ്ടല്ലോ, അല്ലേ? ”
ഷരീഫ് ക്കയെ നോക്കി അവൻ ചോദിച്ചു

” വേണ്ട” എന്നർത്ഥത്തിൽ ഞാൻ നന്ദിയോ
ടെ തലയാട്ടി.” ശരി കാണാം ” എന്ന് പറഞ്ഞ് അവൻ റോഡ് മുറിഞ്ഞ് കടന്ന് ഇരുട്ടിൽ മറഞ്ഞു.

“ആരാ അത് ” എന്ന് ചോദിച്ച് ഷരീഫ് ക്ക
അടുത്തെത്തി. ” പുരുഷൻ ”
അവൻ പോയ വഴിയിൽ നിന്നും കണ്ണെടുക്കാ തെ ഞാൻ പറഞ്ഞു.

രചന ; Shamseena Sidhi Shamsi

LEAVE A REPLY

Please enter your comment!
Please enter your name here