Home Latest മണ്ണുകൊണ്ട്‌ മനുഷ്യനെ സൃഷ്ടിക്കാൻ എനിക്കറിയില്ല എങ്കിലും ഉദരമൊരുക്കാം ഇനിയൊരു തലമുറയെ പെറ്റുകൂട്ടാൻ

മണ്ണുകൊണ്ട്‌ മനുഷ്യനെ സൃഷ്ടിക്കാൻ എനിക്കറിയില്ല എങ്കിലും ഉദരമൊരുക്കാം ഇനിയൊരു തലമുറയെ പെറ്റുകൂട്ടാൻ

0

സ്കൂളിൽ പഠിക്കുന്ന കാലത്തു തിക്കിതിരക്കിയ ബസിൽ സീറ്റ് കിട്ടാത്തത്കൊണ്ട് എന്റെ കൈയിൽ ഏൽപ്പിച്ച ബാഗ് , അതു തുറക്കല്ലേ എന്ന പ്രത്യേക നിർദേശം അവൾ തന്നപ്പോൾ യാഥാസ്ഥിതിക മലയാളീയായി വളർന്ന എനിക്ക് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാൻ ഉണ്ടായ ജിജ്ഞാസ കൊണ്ട് അവളുടെ ബാഗ് തുറക്കുകയും അതിനുള്ളിൽ അവളുടെ പാഡ് കാണുകയും ദേഷ്യത്തോടെ ബാഗും പിടിച്ചു വാങ്ങി പോകുന്ന അവളുടെ മുഖം….

കുറച്ചു കൂടി വളർന്നു രാഷ്ട്രീയ ബോധവും പൊതുബോധവും സിരകളിൽ ഒഴുകിയ കാലം ഷോപ്പിൽ പെൺകുട്ടികൾ ആരും ഇല്ലാത്തതുകൊണ്ട് പാഡ് വാങ്ങാൻ മടിച്ചു നിന്ന കൂട്ടുകാരിയെയുടെ കൈ പിടിച്ചു കൊണ്ടു പോയി ‘ചേട്ടാ ഒരു whisper വേണം’ എന്ന് പറഞ്ഞപ്പോൾ അവജ്ഞതയോടെ നോക്കിയ ഷോപ്പുകാരന്റെ മുഖത്തെക്ക് അഭിമാനത്തോടെ നോക്കിയ അവളുടെ മുഖം..
ഡ്രെസ്സിന്റെ പുറകിൽ പറ്റി പിടിച്ച രക്തക്കറയെ ഒരു കൈകൊണ്ട് മറച്ചു പിടിച്ചു തലതാഴ്ത്തി പോയ ക്ലാസിലെ ഏറ്റവും വായടിയായ സുന്ദരിപെണ്ണിന്റെ വാടിയ മുഖം…..
പാറി പറന്ന മുടിയുമായി ക്ലാസ്സിലേക്ക് വന്ന പെണ്കുട്ടിയോട് ‘ചോരയൊക്കെ ഒരുപാട് പോയൊടി?’ എന്നു ചോദിച്ചവന്റെ മുഖത്തേക്ക് ‘നിന്റെ അമ്മയ്ക്കും ഇടയ്ക്കിടെ പോകാറുണ്ട്’ എന്നു ധൈര്യമായി പ്രതികരിച്ച മറ്റൊരു മുഖം…


പിറന്നാൾ ദിനത്തിൽ പ്രണയിക്കുന്നവന്റെ സമ്മാനമായി menstration cup കിട്ടിയപ്പോൾ സ്നേഹത്തോടെ അവനെ കെട്ടി പിടിച്ചവളുടെ മുഖം…
ഇന്ന് എനിക്ക്‌ പീരിയഡ്സ് ആണ് ഒട്ടും വയ്യ എന്നു പറയുന്ന പ്രിയപ്പെട്ടവളുടെ നിഷ്കളങ്കമായ മുഖം…
ഇങ്ങനെ ആയിരമായിരം മുഖങ്ങൾ പറയുന്നത് ശ്രദ്ധിച്ചു കേട്ടോളൂ നാളെ ആ ശബ്ദം നിന്റെ പ്രിയപ്പെട്ടവരുടെയാകാം..
“ആർത്തവ നാളുകളിൽ രക്തം കട്ടപിടിച്ച്‌ ഒഴുകിപടർന്നത്‌ എനിക്കായ്‌ മാത്രമല്ലല്ലോ വരാനുണ്ട്‌ ഇനിയൊരു തലമുറയെന്ന സത്യത്തിനല്ലേ മണ്ണുകൊണ്ട്‌ മനുഷ്യനെ സൃഷ്ടിക്കാൻ എനിക്കറിയില്ല എങ്കിലും ഉദരമൊരുക്കാം ഇനിയൊരു തലമുറയെ പെറ്റുകൂട്ടാൻ ആർത്തവമെന്നുകേട്ടാൽ ഉറക്കെ പറഞ്ഞുപോയാൽ.മുഖം ചുളിച്ചവരെ.നിങ്ങളറിയണം നിങ്ങൾനിങ്ങളായതീ ഒഴുകിപടർന്ന രക്തത്തിൻ പവിത്രതയാലാണെന്നു
ഈ രക്തമാണ് നീയെന്നു…”
#copied

LEAVE A REPLY

Please enter your comment!
Please enter your name here