Home Latest ഹരിയേട്ടാ എനിക്ക് വിവാഹത്തിന് മുൻപ് മറ്റൊരു ബന്ധം ഉണ്ടായിരുന്നത് ഏട്ടന് അറിയാവുന്നതല്ലേ?

ഹരിയേട്ടാ എനിക്ക് വിവാഹത്തിന് മുൻപ് മറ്റൊരു ബന്ധം ഉണ്ടായിരുന്നത് ഏട്ടന് അറിയാവുന്നതല്ലേ?

0

“ഹരിയേട്ടാ എനിക്ക് വിവാഹത്തിന് മുൻപ് മറ്റൊരു ബന്ധം ഉണ്ടായിരുന്നത് ഏട്ടന് അറിയാവുന്നതല്ലേ ?ഒന്നും മറച്ചു വച്ചിട്ടും അല്ലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞു ഇപ്പോ 6 മാസം ആയിരിക്കുന്നു. എന്തുകൊണ്ടാണ് ഏട്ടന് ഈ അകൽച്ച ?ജോലി തിരക്കുകളിൽ ഞാനും ശ്രദ്ധിക്കാതെ നടന്നു. അത് എന്റെ തെറ്റാണു പക്ഷെ നാളെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം. ഞാൻ ആഗ്രഹിച്ച മാനേജർ പോസ്റ്റ് ലഭിക്കുന്ന ദിവസം. ആ ദിവസം എന്നെ ഇവിടെ വരെ എത്തിച്ച ഏട്ടൻ ഇല്ലന്ന് പറഞ്ഞാൽ ഞാൻ എന്ത് മനസിലാക്കണം ?ഞാൻ അറിയാതെ ആണെങ്കിൽ പോലും എന്നെ ഹരിയേട്ടൻ സഹായിച്ചിട്ടുണ്ട് എന്നറിയാം. എന്നിട്ടും എന്റെ മുഖത്തുനോക്കി ഒന്ന് സംസാരിക്കാൻ ഏട്ടൻ തയ്യാറായിട്ടില്ല. ഏട്ടന് ഇനി മറ്റു വല്ല ബന്ധവും ?”
ഇത്രയും ഹരിയോട് പറയുമ്പോഴേക്കും ദേവൂന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഹരി അവളുടെ കണ്ണിലേക്കു നോക്കുക മാത്രം ചെയ്ത അവിടെ നിന്നും ഇറങ്ങി ഹാളിലേക് വന്നു. അപ്പോഴാണ് ഹരിയുടെ ഫോൺ റിംങ് ചെയ്തത്. ഫോണിൽ ഇപ്പോ വരാം എന്ന് പറഞ്ഞു ഹരി വേഗത്തിൽ തന്റെ പോലീസ് യൂണിഫോം ധരിച്ചു അവിടെ നിന്ന് പോയി.

കണ്ണുകൾ തുടച്ചു മറ്റു ജോലികളിൽ മുഴുകിയ ദേവു അപ്പോഴാണ് ടിവിയിൽ കേട്ട ന്യൂസിലേക് ശ്രദ്ധ തിരിച്ചത്. ABS ബാങ്കിൽ നിന്നും 1കോടിയോളം രൂപ കള്ളനോട്ടുകൾ കണ്ടെത്തിയയെന്നു.നാളെ ആണ് ദേവുവിനെ അതിന്റെ മാനേജർ ആകാൻ പോകുന്ന ദിവസം.പത്രപ്രവർത്തകരോട് സംസാരിക്കുന്ന ഹരിയെ ആണ് ദേവു കണ്ടതു. പത്രപ്രവർത്തകരോടായി ഹരി പറഞ്ഞു “സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. ഉടൻ തന്നെ അറസ്റ്റ് ഉണ്ടായിരിക്കും. ”

ലോക്കർ തുറക്കണമെങ്കിൽ എന്റെയോ അല്ലെങ്കിൽ ഇപ്പോഴത്തെ മാനേജർ രാഘവേട്ടന്റെയോ ഫിംഗർ പ്രിന്റ് ആവശ്യം ആണ്. രാഘവേട്ടൻ ആണോ ?പക്ഷെ എന്തിനു ?ദേവു മനസ്സിൽ ചോദിച്ചു. ബാങ്കിലേക് വിളിക്കാൻ ഫോൺ എടുത്തപ്പോൾ കാൾ പോകുന്നില്ല. വീടിനു മുന്നിൽ ബഹളം കേട്ട് ദേവു വെളിയിലേക്കു ഇറങ്ങി. പത്രക്കാരുടെ തിരക്കാണ്. ദേവുവിന് ഒന്നും മനസിലായില്ല. അപ്പോഴാണ് വിലങ്ങുമായി ഹരി എത്തിയത്. ഏട്ടൻ എന്താ ഇവിടെക് എന്നോർത്തു നിന്നു ദേവു. പിന്നീട് ദേവു കണ്ടത് ദേവൂന്റെ ഹരിയേട്ടനെ അല്ല ഹരികൃഷ്ണൻ IPS എന്ന പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു
“You are under arrest ”

ദേവു :”എന്തിനു ??”

പിന്നെ ദേവു കേട്ടത് പത്രക്കാരുടെ ചോദ്യങ്ങൾ മാത്രം ആയിരുന്നു.
“ദേവിക എന്തിനായിരുന്നു താങ്കൾ ബാങ്കിലെ ലോക്കറിലെ പണം മാറ്റിയത് ??
ഈ കള്ളനോട്ടുകളുടെ സോഴ്സ് എന്താണ് ”

ബാങ്കിൽ നടക്കുന്ന ഓരോ ചെറിയ കാര്യങ്ങളും ഹരിയേട്ടന് കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ പോലും ദേവു ഹരിയോട് പറയുമായിരുന്നു. താൻ അല്ല ഇത് ചെയ്തത് എന്ന് അറിയാമായിരുന്നിട് കൂടി എന്തുകൊണ്ടാണ് ഹരിയേട്ടൻ ഇങ്ങനെ എന്ന് ഓർത്തു ദേവുന്റെ ഹൃദയം നുറുങ്ങി തുടങ്ങിയിരുന്നു.
എന്ത് തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ദേവികയെ അറസ്റ്റ് ചെയ്യുന്നത് എന്ന ഒരു ചോദ്യത്തിന് ഹരി നൽകിയ മറുപടി ആണ് ദേവൂനെ വീണ്ടും തളർത്തിയത്.

“രണ്ടേ രണ്ടു പേരുടെ ഫിംഗർപ്രിന്റിനാൽ മാത്രം തുറക്കപ്പെടുന്ന ലോക്കറിൽ നിന്നാണ് പണം മാറ്റിവെക്കപ്പെട്ടത്. ലാസ്റ്റ് ലോഗിൻ റിസൽട്സിൽ നിന്നും ദേവികയാണ് അവസാനം അവിടെ എത്തിയത് എന്ന് മനസിലാക്കി. കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കള്ള നോട്ടുകളുടെ സോഴ്സ് മനസിലാക്കാൻ സാധിക്കു. “ഇങ്ങനെ ആയിരുന്നു ഹരിയുടെ മറുപടി.

സംഭവം നടന്നു എന്ന് പറയുന്ന ദിവസം പനി ആയതിനെ തുടർന്ന് താൻ ലീവിൽ ആയിരുന്നെന്ന് ഹരിയേട്ടനും ഓഫിസിലെ എല്ലാവര്ക്കും അറിയാം. പിന്നെ എങ്ങനെയാണ് ഞാൻ ഇത് ചെയ്‌തെന്ന് ഹരിയേട്ടൻ വിശ്വസിച്ചു ?ഏറ്റവും ആവശ്യം ഉള്ള സമയത്തു കൂടെ നിൽക്കേണ്ട ഹരിയേട്ടൻ തനിക്കെതിരായി സംസാരിക്കുന്നത് കണ്ടു ദേവൂന് സഹിക്കാൻ ആയില്ല. ഉള്ളിൽ വന്ന സങ്കടം കടിച്ചമർത്തി ഹരിയെ ഒന്ന് നോക്കി ദേവു പോലീസ് ജീപ്പിലേക് കയറി. തന്നെ ചോദ്യം ചെയ്യാൻ എത്തിയതും ഹരിയേട്ടൻ തന്നെ ആയിരുന്നു. ഹരിയേട്ടൻ ദേവുവിനെ ഇത്രയേറെ വെറുത്തിരുന്നുവോ എന്നു ദേവു ചിന്തിച്ച നിമിഷങ്ങൾ ആയിരുന്നു അത്.മൗനം മാത്രമായിരുന്നു ദേവൂന്റെ മറുപടി. അവസാനമായി പറഞ്ഞു ദേവു
“ഞാൻ കുറ്റം സമ്മതിക്കുന്നു. ”
പൊട്ടിത്തെറിച്ചു പറഞ്ഞ ദേവുവിനെ ഒരു ഞെട്ടലോടെയാണ് ഹരി നോക്കിയത്.

FIR ദേവുവിന് എതിരായി തയ്യാറാക്കി എങ്കിലും ഹരി മറ്റൊരു രീതിയിൽ വിശദമായി അന്വേഷിച്ചു വന്നപ്പോൾ ആണ് ഹരിയെ അന്വേഷണ സ്ഥാനത്തു നിന്ന് മാറ്റിയത്.

ഹരിയുടെ നിർബന്ധപ്രകാരം ആണ് തനിക് വേണ്ടി വാദിക്കാൻ വക്കീലിനെ ഏർപ്പാടാക്കാൻ ദേവു സമ്മതിച്ചത്.
ഹരിയോട് തോന്നിയ ദേഷ്യം കൊണ്ടാകാം ദേവു കരുതിയത് പോലീസ് ഓഫീസറുടെ മാനം രക്ഷിക്കാൻ വേണ്ടിയാണ് ഹരി വക്കീലിനെ ഏർപ്പാട് ആകിയതെന്ന്.

അന്ന് ഫിംഗർ പ്രിന്റ് എടുക്കാൻ വന്നവരുടെ റിപ്പോർട്ട് പ്രകാരം ആ ഓഫീസിലെ മറ്റൊരാളുടെ ഫിംഗർ പ്രിന്റ് ലോക്കറിനകത് പതിഞ്ഞതായി കണ്ടെത്തിയെന്നും അത് അന്വേഷണ തലവനായി ഇരിക്കുന്ന ഉദ്യോഗസ്ഥനെ അറിയിച്ചിട്ട് അദ്ദേഹം അത് കാര്യമാക്കിയില്ലെന്നും പറഞ്ഞു ഫിംഗർ പ്രിന്റ് ഡിപ്പാർട്മെന്റിലെ രാഹുൽ ഹരിയോട് പറഞ്ഞിരുന്നു. അന്വേഷണത്തിൽ ഇരിക്കെ ഹരി ഓഫീസിലെ എല്ലാവരുടെയും ഫിംഗർ പ്രിന്റ്സ് കളക്ട് ചെയ്തിരുന്നു. അതുമായി മാച്ച് ചെയ്തപ്പോൾ മനസിലായി അത് മാധവിന്റെ ആയിരുന്നു. ദേവു പറഞ്ഞുള്ള കഥകളിൽ നിന്നും മാധവിനെ ഹരിയ്ക് പരിചയം ആയിരുന്നു. ഒരേ പോസ്റ്റിനു വേണ്ടിയാണു ദേവുവും മാധവും മത്സരിച്ചിരുന്നത്.

ഒരിക്കൽ ഓഫീസിൽ നടന്ന പാർട്ടിയിൽ ദേവുവിന്റെ കയ്യിൽ എന്തോ പശ പോലെ ഉണ്ടായിരുന്നെന്നും പറഞ്ഞു അത് അവൾ എന്നെ കാണിച്ചിരുന്നു. അത് സിലിക്ക ജെൽ ആയിരുന്നെന്ന് ഹരിയ്ക് മനസിലായെങ്കിലും അന്ന് അത് കാര്യമാക്കിയില്ല. ഇതെല്ലം ഇന്ന് കണക്ട് ചെയ്തപ്പോൾ ഹരിക്കു മനസിലായി ഷേക്ക് ഹാൻഡ് കൊടുത്ത വഴി മാധവ് ദേവൂന്റെ ഫിംഗർ പ്രിന്റ് പകർത്തി അതു ഉപയോഗിച്ച് ദേവൂനെ കുടുക്കാൻ അവൻ നടത്തിയ ഗെയിം ആണെന്നും. ഇപ്പോഴത്തെ അന്വേഷണ തലവൻ മാധവിന്റെ അങ്കിൾ ആണെന്നും അന്വേഷണ സ്ഥാനത് നിന്ന് ഹരിയെ മാറ്റണം എന്ന് എഴുതി വിട്ട പത്രപ്രവർത്തകർ മാധവിന്റെ സുഹൃത്തുക്കൾ ആണെന്നും അറിഞ്ഞതോടെ ഹരിക്കു എല്ലാം ബോധ്യമായി. ഇതെല്ലം കോടതിയിൽ നിരത്തി ഹരി ദേവുവിനെ രക്ഷിക്കുകയായിരുന്നു. കോടതിയിൽ നിന്ന് ഇറങ്ങിയതും പത്രകൂട്ടം ദേവുവിനെ വളഞ്ഞു. എന്നാൽ ദേവുവിന്റെ കണ്ണുകൾ തിരഞ്ഞത് ഹരിയെ ആയിരുന്നു. ദൂരെ ഒരു മരത്തണലിൽ തന്നെ നോക്കി നിൽക്കുന്ന ഹരിയെ നോക്കി. ഒന്നും മിണ്ടാതെ അവൾ ഹരിയുടെ പിന്നാലെ നടന്നു. വീട് വരെയും അവർ പരസ്പരം മിണ്ടിയില്ല. വീടെത്തിയതും ദേവു ഹരിയോട് പറഞ്ഞു. “ഹരിയേട്ടൻ ഒന്ന് നിന്നെ. എന്തിനാണ് ഏട്ടൻ എന്നോട് ഇങ്ങനെ ?ശെരിക്കും എന്നോട് എന്തെങ്കിലും ഇഷ്ടം ഉണ്ടോ ?അതോ ഹരിയേട്ടന്റെ അന്തസ്സ് രക്ഷിക്കാൻ വേണ്ടിയാണോ ഇതെല്ലം ??”

അവളുടെ അടുത്തേക് ചേർന്ന് നിന്ന് കണ്ണിൽ നോക്കി പറഞ്ഞു “ഈ കണ്ണുകൾക്കു വേണ്ടിയാണ് ഇതെല്ലം. ഇത് ഒരിക്കലും നനയാതിരിക്കാൻ. എടി പൊട്ടി പെണ്ണെ നിനക്കു ഓർമ്മയുണ്ടോ കല്യാണം ഉറപ്പിച്ച ദിവസങ്ങളിൽ ഒരു ദിവസം നീ എന്നോട് പറഞ്ഞേയാ ബാങ്ക് മാനേജർ ആകാനാണ് നിന്റെ ആഗ്രഹം എന്ന്. പക്ഷെ നീ സ്നേഹിക്കുന്നവർക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുകയും അതിനു വേണ്ടി സ്വന്തം ആഗ്രഹങ്ങളെ മാറ്റി വയ്ക്കാൻ തയ്യാറാകുമെന്ന്. എന്റെ കാര്യങ്ങൾ നോക്കാൻ ആയി പക്വതയോടെ ഓടി നടക്കുന്ന നിന്നെയാ ഞാൻ കല്യാണത്തിന് മുൻപ് കണ്ടത്. അതിനിടയിൽ നീ നിന്നെ തന്നെ മറന്നതും ഞാൻ കണ്ടിരുന്നു. ആശിച്ചത് നേടാതെ വരുമ്പോൾ കണ്ണുകൾ നിറച്ചു പ്രതിഷേധിക്കുന്ന ഒരു പൊട്ടിയെ അന്നും കാണുമായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ തുളുമ്പാൻ നിൽക്കുന്ന ഈ കണ്ണുകളോട് പ്രണയം ആയിരുന്നു.എന്റെ ഒരു നോട്ടം കൊണ്ട് പോലും നീ നിന്റെ ആഗ്രഹങ്ങളിൽ നിന്ന് മാറി നില്കരുതെന്ന് വച്ചാ ഞാൻ നിന്നിൽ നിന്ന് അകന്നു നിന്നത്. മറ്റൊരാൾ വിലങ്ങു വയ്ക്കുന്നത് കാണാൻ വയ്യാത്തോണ്ടാ ഓർഡർ വാങ്ങി ഞാൻ തന്നെ വന്നതും. ”
ദേവു ഹരിയുടെ വാ പൊത്തി പറഞ്ഞു “മതി ഹരിയേട്ടാ. ഏട്ടനെ മനസിലാക്കാതെ പോയത് ഞാനാ. എനിക്കൊന്നും വേണ്ട. ഏട്ടന്റെ കൂടെ ഇവിടെ കഴിഞ്ഞോളം. അതിനേക്കാൾ വലിയ ഒരു സ്വപ്നവും ഇല്ല. ”

ഹരി അവളുടെ ചെവിൽ നുള്ളികൊണ്ട് പറഞ്ഞു “അയ്യടി അതും പറഞ്ഞു വീട്ടിൽ വെറുതെ ഇരിക്കാനാ ഉദ്ദേശം എങ്കിൽ നടക്കൂലെടി മടിച്ചീ. മര്യാദയ്ക് നാളെ മാനേജർ പോസ്റ്റ് ഏറ്റെടുക്കാൻ റെഡി ആയിക്കോ. ബാങ്കിൽ വിളിച്ചു എല്ലാം ശെരിയാക്കിട്ടുണ്ട്. ”

ദേഷ്യപ്പെട്ടു ദേവു പറഞ്ഞു “നിങ്ങളെ ഒന്ന് സ്നേഹിക്കാമെന്ന് വച്ചപ്പോ വല്യ ജാഡ അല്ലെ. ശെരിയാക്കി തരാം “എന്ന് പറഞ്ഞു ദേവു ഹരിയുടെ കവിളിൽ കടിച്ചിട്ടു ഓടികളഞ്ഞു

Note:ഭാര്യയെ മനസിലാക്കുന്ന ഭർത്താവ് ഒരു ഭാഗ്യം തന്നെയാണ്. എന്ന് വച്ചു ഇങ്ങനെ ജോലിക് പോകാനൊന്നും പറയരുത്

രചന : Anamika Anu

LEAVE A REPLY

Please enter your comment!
Please enter your name here