Home Latest “നാളെയവർ വരുമ്പോൾ ഒരുങ്ങി റെഡിയായിരുന്നോണം… അഡ്വാൻസ് ഞാൻ വാങ്ങിക്കഴിഞ്ഞു….”

“നാളെയവർ വരുമ്പോൾ ഒരുങ്ങി റെഡിയായിരുന്നോണം… അഡ്വാൻസ് ഞാൻ വാങ്ങിക്കഴിഞ്ഞു….”

0

“ഹരിയേട്ടാ എന്നെക്കൊണ്ടിതു പറ്റൂല്ലാന്നല്ലെ പറഞ്ഞത്….”

“എടി..ഞാനൊന്നു പറയട്ടെ…നീ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ…”

“എന്തു വിചാരിച്ചാലും നടക്കില്ല ഹരിയേട്ടാ.ഞാൻ നിങ്ങളുടെ ഭാര്യയാ.അത് മറക്കരുത്…”

“എടി അദമ്യാ ഞാനൊന്നു പറയട്ടെ…”

“എനിക്കൊണ്ട് പറ്റൂന്നല്ലെ പറഞ്ഞത്…”

അദമ്യ പൊട്ടിത്തെറിച്ചതോടെ ഹരിയുടെ നിയന്ത്രണം വിട്ടു..ഒരു കുതിപ്പിലവൻ അവളെ കഴുത്തിൽ കുത്തിപ്പിടിച്ചു ഭിത്തിയോടു ചേർത്തു….

“ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയവനാണെങ്കിൽ ഇതു നടന്നേ തീരൂ..കേട്ടോടീ പന്ന….”

പിന്നെയവൻ പറഞ്ഞൊരു മുഴുത്ത തെറിയായിരുന്നു…

“നാളെയവർ വരുമ്പോൾ ഒരുങ്ങി റെഡിയായിരുന്നോണം.അഡ്വാൻസ് ഞാൻ വാങ്ങിക്കഴിഞ്ഞു….”

ഹരിയതു പറഞ്ഞിട്ട് അടുത്ത മുറിയിലിരിക്കുന്ന മദ്യക്കുപ്പി കാലിയാക്കാനായി പിന്തിരിഞ്ഞു നടന്നു….

ഹരിയും അദമ്യയും സ്നേഹിച്ചു വിവാഹം കഴിച്ചവരാണു.അതിനാൽ തന്നെ ഇരുവരുടെയും വീട്ടുകാരുമായി മാനസികമായി അകന്നു കഴിയുകയാണ്….

വിവാഹം കഴിഞ്ഞു നാലുവർഷമായെങ്കിലും കുട്ടികളൊന്നും ആയിട്ടില്ല.പരിശോധനയിൽ പ്രശ്നം ഹരിക്കു തന്നെയായിരുന്നു…

കഴിവതും പണിയെടുക്കാതെ എങ്ങനെ ജീവിക്കാമെന്നാണു ഹരിയുടെ ചിന്ത മുഴുവൻ. എങ്ങനെയും പത്തുകാശ് ഉണ്ടാക്കണം.സർവ്വസമയത്തും അവന്റെ മനസ്സിൽ ഇതുതന്നെയാണ് വിചാരം…

അദമ്യക്കു ചെറിയൊരു ജോലിയുളളതിനാലാണു വീട് പട്ടിണിയാകാത്തത്.ഹരി കിട്ടുന്ന കാശു മുഴുവൻ മദ്യപാനത്തിനായി ചിലവിടും…

ആയിടക്കാണു ഒരുകൂട്ടുകാരൻ വഴി ഒരുകാര്യമവൻ അറിഞ്ഞത്.ഭാര്യ മരിച്ച ഒരു സമ്പന്നനു അയാളുടെ രക്തത്തിൽ പിറന്നൊരു കുഞ്ഞിനെ ആവശ്യമാണെന്ന്.

തന്റെ കുഞ്ഞിനായിട്ടൊരു വാടക ഗർഭപാത്രം ആവശ്യമാണ്.പത്തുലക്ഷം രൂപ പ്രതിഫലം നൽകും…

കുഞ്ഞിനെ പ്രസവിക്കുന്നതു വരെ ആൾ അയാളുടെ വീട്ടിൽ താമസിക്കണം.ഡെലിവറി കഴിഞ്ഞു മൂന്നുമാസം കൂടി കുഞ്ഞിനെ പരിചരിക്കണം.അതുകഴിഞ്ഞാൽ സ്ഥലം വിടണം..‌

ഒരിക്കലും അവകാശം പറഞ്ഞു വരരുത്.എഴുതി മുദ്രപത്രത്തിൽ കൊടുക്കുകയും വേണം…

വിവരം അറിഞ്ഞതു മുതൽ ഹരിയുടെ ചിന്തമുഴുവനും ഇതായിരുന്നു. അദമ്യയോട് സ്നേഹപൂർവ്വം പറഞ്ഞപ്പോൾ അവൾ നിരസിക്കുകയായിരുന്നു…

“ഞാൻ ഹരിയേട്ടന്റെ പെണ്ണാണു. മറ്റൊരാളുടെ ബീജം ചുമക്കാൻ എനിക്ക് കഴിയില്ല.മക്കളില്ലെങ്കിലും ഞാൻ എങ്ങനെയും സഹിക്കാം.പക്ഷേ ഇതുഎന്നെക്കൊണ്ട് പറ്റൂല്ല.എന്നെ നിർബന്ധിക്കരുത്.കുഞ്ഞായാൽ എനിക്ക് അതിനോട് ആത്മബന്ധം ഉണ്ടാകും.ഒരമ്മക്കും സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാൻ കഴിയില്ല…”

“എടി..നമുക്കിത് രക്ഷപെടാൻ ദൈവം തന്ന ചാൻസാണു.ഇത് മിസാക്കാരുത്….”

പ്രലോഭനത്തിലും സ്നേഹത്തിലും കാര്യങ്ങൾ നടക്കാഞ്ഞപ്പോൾ പിന്നെ ഭീക്ഷണിയായി.അവൾക്കൊരിടത്തും പോകാൻ ഗതിയില്ലാത്ത കാരണം ഇതവൾ സമ്മതിക്കുമെന്ന് അവനറിയാം…

ഒടുവിൽ അവന്റെ മർദ്ദനത്തിൽ ഭയന്നവൾ എല്ലാം സമ്മതിച്ചു.

പിറ്റേന്ന് മുമ്പ് തീരുമാനിച്ച പ്രകാരം അവർ സമ്പന്നന്റെ വീട്ടിലെത്തി. യാത്രയിലുട നീളം അദ്യമ്യ ക്ഷീണിതയായിരുന്നു..

ഒരാഴ്ച കഴിഞ്ഞു ഹോസ്പിറ്റലിൽ വെച്ച് ബീജനിക്ഷേപം നടത്തി.പൂർണ്ണമായും അവൾ ആ വീട്ടിൽ ഫ്രീയായിരുന്നു.കൃത്യസമയത്ത് ഭക്ഷണം. കാര്യങ്ങൾ നോക്കാനുമെല്ലാം ജോലിക്കാർ ഉണ്ട്. അവൾക്കു പ്രത്യേകിച്ച് പണിയൊന്നുമില്ല…

ഹരി ഭാര്യയെ അവിടെ നിർത്തി നാട്ടിലേക്ക് മടങ്ങി. വിരസമായ ദിവസങ്ങൾ. എല്ലാം തികച്ചും യാന്ത്രികമായി അവൾക്ക് അനുഭവപ്പെട്ടു…

ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ താൻ ഗർഭിണിയാണെന്ന് അദ്യമ്യക്കു ബോധ്യപ്പെട്ടു.പിന്നീട് അവൾ അവിടുത്തെ രാഞ്ജിക്കു തുല്യമായ ജീവിതമാണ് ലഭിച്ചത്…

ഈ സമയങ്ങളിൽ സമ്പന്നനായ വിനയുമായി അദമ്യ കൂടുതൽ പരിചയപ്പെട്ടു.ആക്സിഡന്റിൽ ഭാര്യയെ നഷ്ടപ്പെട്ടവന്റെ ദുഖം എത്രത്തോളം ആഴത്തിലാണെന്നവൾ തിരിച്ചറിഞ്ഞു..ഹരി ഇടക്കിടെയെത്തി കിട്ടുന്ന പതിവുമായി മുങ്ങും…

കുഞ്ഞു വയറ്റിൽ ജീവൻ വെച്ചു വരുന്നതിനു അനുസരിച്ച് അവളതിനെ കൂടുതൽ സ്നേഹിച്ചു തുടങ്ങി.അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളമെന്നവൾ മനസിലാക്കി തുടങ്ങിയിരുന്നു..

പ്രസവിച്ചു മൂന്നുമാസം കഴിഞ്ഞു കുഞ്ഞിനെ പിരിയണമെന്ന ചിന്തയവളെ ഇടക്കിടെ ഞെട്ടിച്ചു.അമ്മക്കു സ്വന്തം കുഞ്ഞിനെ പിരിയാൻ കഴിയില്ല.പക്ഷേ തനിക്ക് പോകാതിരിക്കാൻ കഴിയില്ല….

ഡേറ്റു പറഞ്ഞതിനും ഒരാഴ്ച മുമ്പ്തന്നെയവൾ ഹോസ്പിറ്റലിൽ അഡ്മിറ്റായി.പ്രസവം കുറച്ചു ഗൗരവമുള്ളതാണെന്ന് ഡോക്ടർ മുമ്പ് തന്നെ പറഞ്ഞിരുന്നു..

കുഞ്ഞ് അല്ലെങ്കിൽ അദമ്യ..അതായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. എന്തുവേണമെന്ന് ഡോക്ടർ തിരക്കിയപ്പോൾ വിനയ് കുഴഞ്ഞു.ഹരിയെ വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല…

“തനിക്ക് ആവശ്യം കുഞ്ഞാണ്.അവർക്കു എന്തു സംഭവിച്ചാലും തനിക്ക് പ്രശ്നമല്ല.പക്ഷേ…. മാനുഷിക പരിഗണയൊന്ന് ഉണ്ടല്ലോ. ഇത്രയും മാസം തന്റെ വീട്ടിൽ ജീവിച്ചവൾ.തന്റെ കുഞ്ഞിനെ ചുമന്നവൾ…”

വിനയിനു ഒരുതീരുമാനം എടുക്കാൻ കഴിഞ്ഞില്ല.വിഷാദമൂകയായിരുന്നവൾ ഗർഭിണിയാണെന്ന തിരിച്ചറിവ് മുതൽ കുഞ്ഞിനെ അതിയായി സ്നേഹിച്ചു തുടങ്ങിയിരുന്നു. പലപ്പോഴും വയറ്റിൽ കൈവെച്ചവൾ കുഞ്ഞിനോടു സംസാരിക്കുന്നത് താനൊരുപാട് പ്രാവശ്യം കണ്ടിരിക്കുന്നു….

പലവിധ ചിന്തകൾ മിന്നി മറഞ്ഞു.ഒടുവിലെടുത്ത തീരുമാനം അദമ്യയുടെ ജീവനുതന്നെ മുൻ തൂക്കം നൽകി…

“ഞങ്ങൾ ഇരുവരുടെയും ജീവൻ മാക്സിമം രക്ഷിക്കാൻ ശ്രമിക്കും.ഈശ്വരനോടും കൂടി പ്രാർത്ഥിക്കൂ.സർവ്വേശ്വരൻ വിചാരിച്ചാൽ നടക്കാത്ത അത്ഭുതങ്ങൾ ഒന്നുമില്ല…”

ഡോക്ടർ പറഞ്ഞിട്ട് തിരിച്ച് നടന്നു.മണിക്കൂറുകൾ ഒരുപാട് ടെൻഷൻ വിനയിനു നൽകി.നീണ്ട നാലുമണിക്കൂർ പ്രാർത്ഥനാ നിരതനായി ഒരേനിൽപ്പ് തുടർന്നു…

“സർ…ആൺ കുഞ്ഞാണു…”

മാലാഖയുടെ ശബ്ദം അവനെ ചിന്തയിൽ നിന്നുണർത്തി…

“തന്നെപ്പോലെ സുന്ദരനായ കുഞ്ഞിനെ ആത്മനിർവൃതിയോടെ അവൻ കുഞ്ഞിനെ നെഞ്ചോട് ചേർത്തു…
.
” സിസ്റ്റർ..അദമ്യ….”

“കുഴപ്പമില്ല.. അമ്മയും രക്ഷപ്പെട്ടു. ഈശ്വരൻ കരുണ കാണിച്ചു…സിസേറിയൻ ആയതിനാൽ നാളയെ വാർഡിലേക്കു മാറ്റൂ…”

സിസ്റ്റർ കുഞ്ഞുമായി പിന്തിരിഞ്ഞു…

പിറ്റേന്ന് പേവാർഡിൽ ചെന്ന് അദമ്യയെയും കുഞ്ഞിനെയും വിനയ് കണ്ടു.ഒരാഴ്ചത്തെ ആശുപത്രി ജീവിതം കഴിഞ്ഞു ഇരുവരെയും വീട്ടിലേക്ക് കൊണ്ടുവന്നു…

കുഞ്ഞിനെ അദമ്യ ഒരുപാട് സ്നേഹിച്ചു.വിനയനെപ്പോളും അവളും അടുപ്പിച്ചില്ല.തന്റെ കുഞ്ഞിനെ തട്ടിപ്പറിച്ചെടുക്കുമെന്ന ചിന്ത അവളെ എപ്പോഴും ഭയപ്പെടുത്തി കൊണ്ടിരുന്നു….

അങ്ങന അവൾ ഭയപ്പെട്ട ആ ദിവസം വന്നെത്തി.ഹരി വന്ന ദിവസം. കുഞ്ഞിനെ തിരികെ ഏൽപ്പിച്ചു ഭർത്താവിന്റെ കൂടെ ഇറങ്ങുന്ന ദിനം…

കുഞ്ഞിനായിട്ട് അവൻ കൈ നീട്ടിയെങ്കിലും അവൾ കൊടുത്തില്ല.ഹരി അവളിൽ നിന്ന് ബലമായി കുഞ്ഞിനെ പിടിച്ചു വാങ്ങി വിനയിനു നൽകി.പടക്കം പൊട്ടുന്ന പോലെയൊരു അടിയുടെ ശബ്ദം…

വിനയ് വ്യക്തമായി കണ്ടു…കവിളു പൊത്തി പിടിച്ചു നിൽക്കുന്ന ഹരിയെ….

“അന്നു ഞാൻ കരഞ്ഞു പറഞ്ഞില്ലെ തന്നോട് എന്നെക്കൊണ്ടിതു പറ്റില്ലെന്ന്.തനിക്ക് എപ്പോഴും പണമായിരുന്നു ആവശ്യം‌.അതിനു ഇനിയും ആവശ്യം വന്നാൽ താനെന്നെ വിൽക്കാനും മടിക്കില്ല.അങ്ങനെയുള്ളവന്റെ കൂടെയൊരു ജീവിതം എനിക്കിനി വേണ്ട…ഞാൻ മടുത്തു ….”

അദമ്യ നിന്നു കിതച്ചു…

“ഞാൻ നൊന്തു പെറ്റതാണീ കുഞ്ഞിനെ.അവന്റെ അമ്മയാണു ഞാൻ. ഒരു കടലാസിൽ എഴുതി ഒപ്പിട്ടാലൊ പണത്തിലൊ തീരുന്നതല്ല അമ്മയും കുഞ്ഞുമായുള്ള ബന്ധം. കിട്ടാനുള്ളതു കൂടി വാങ്ങി സ്ഥലം വിട്ടോ.എന്നെയും തിരക്കി ഇനിയിവിടെ വരരുത്…വന്നാൽ…ചിലപ്പോൾ തന്നെ ഞാൻ കൊന്നെന്നു വരും….”

അവളുടെ ഭാവമാറ്റം കണ്ടിട്ട് ഹരി സ്ഥലം കാലിയാക്കി…..

അദമ്യ പതിയെ വിനയിന്റെ അടുത്ത് വന്നു…

“എന്റെ കുഞ്ഞിനെയിവിടെ താ….”

അറിയാതെ വിനയ് കുഞ്ഞിനെ വിട്ടു നൽകി….

“സർ…എന്നെയിവിടെ നിന്നും പറഞ്ഞയക്കരുത്.എന്റെ കുഞ്ഞിനെയും നോക്കി വീട്ടുവേലക്കാരിയായി ഞാനിവിടെ കഴിഞ്ഞോളാം.മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.എന്റെ കുഞ്ഞിനെ പിരിയാൻ മാത്രം പറയരുത്.അതിനെനിക്ക് കഴിയില്ല…..”

കരച്ചിലിനിടയും അവളുടെ വാക്കുകളുടെ ദൃഢത അവൻ തിരിച്ചറിഞ്ഞു…

ഒരുനിമിഷം ചിന്തിച്ചിട്ട് അവൻ മറുപടി നൽകി….

“അദമ്യാ…ഞാൻ നിന്നെ മനസിലാക്കുന്നു…ഒരു പെണ്ണിന്റെ മനസിനെ …മാതൃത്വത്തെ….നീയാണു ശരി…..”

A story by സുധീ മുട്ടം

LEAVE A REPLY

Please enter your comment!
Please enter your name here