Home Latest അപ്പുവേട്ടാ ഒന്ന് വിടു ആരേലും കണ്ടാ ന്നെ കൊല്ലും…

അപ്പുവേട്ടാ ഒന്ന് വിടു ആരേലും കണ്ടാ ന്നെ കൊല്ലും…

0

തിരികെ കിട്ടിയ മഞ്ചാടി….

അപ്പുവേട്ടാ ഒന്ന് വിടു ആരേലും കണ്ടാ ന്നെ കൊല്ലും…

അവൾ കിതക്കുന്നുണ്ടായിരുന്നു.എന്റെ അമ്മു ഇങ്ങനെ പേടിച്ചാലോ….പിന്നെ പേടിക്കാതിരിക്കോ സർപ്പക്കാവിൽ വന്നാ തോന്ന്യാസം …സത്യോള്ള ദൈവാട്ടോ…ഇങ്ങനെ ഉള്ള പാവനമായ സ്ഥലത്തു വന്നു പ്രണയം കൈമാറിയ ആ പ്രണയം പൂർത്തീകരിക്കില്ല എന്നാണ് ചൊല്ല്….

ഞാൻ എന്നും ഇവിടെ പ്രാർത്ഥിച്ചു വിളക്ക് വെക്കണത് എന്തിനന്ന് അറിയോ അപ്പുവേട്ടന്…അവൻ അവളുടെ നേരെ ചോദ്യ ഭാവത്തിൽ നോക്കി…അറിയില്ലേ പറഞ്ഞു തരാം നമ്മടെ കല്യാണം നടക്കാൻ …..എത്രയും പെട്ടെന്ന് അപ്പുവേട്ടന് നല്ല ജോലി കിട്ടാൻ…. എന്നാലല്ലേ നമുക്ക് ഉണ്ടാവണ ഉണ്ണിക്കു നല്ല വീടൊക്കെ വെക്കാൻ പറ്റു….

ആഹാ ഉണ്ണിയാണ് എന്ന് പെണ്ണങ്ങട് ഉറപ്പിച്ചോ?…മ്മ് അതെ ഉണ്ണി തന്നെ….ന്റെ അപ്പുവേട്ടനെ പോലെ സുന്ദരനായ ഒരുണ്ണി…ഉണ്ണി വേണേൽ ഇങ്ങനെ ഒന്നും നിന്നിട്ടു കാര്യമില്ല…. പെണ്ണൊന്നു സമ്മതം മൂളിയ മതി…അയ്യടാ മനമേ തീപ്പെട്ടികോലെ…. ഉവ്വ നിക്ക് ഒക്കെ അറിയട്ടോ….. ആ കൈ കൊണ്ട് ഒരു മിന്ന് ന്റെ കഴുത്തിൽ ഇട്ടിട്ടു എന്താച്ചാ ആയിക്കോളു…,അതു വരെ ഒന്നും പ്രതീഷിക്കണ്ട…..ഇനി ഇത് പോലെ രാത്രി വിളിച്ച ഞാൻ വരില്യാട്ടോ….ഇത് തന്നെ അപ്പുവേട്ടൻ നിർബന്ധം പിടിച്ചോണ്ടാ ഞാൻ വന്നത്…..

അത് പോട്ടെ ഇപ്പൊ സമയം എന്തായി കാണും …അവൾ ചോദിച്ചു….പുലർച്ചെ ആവാറായി പെണ്ണെ അവൻ പറഞ്ഞു….അയ്യൊ ന്നാ ഞാൻ പോണു..ആരും കാണാതെ ഇറങ്ങി വന്ന പാട് നിക്കെ അറിയൂ…

ഹ നിക്ക് പെണ്ണെ അങ്ങനങ്ങു പോയാലോ തരാൻ ഉള്ളതൊക്കെ തന്നിട്ട് പോയ മതി….അയ്യടാ….എന്ത് തരാൻ ആണാവോ?

അയ്യോ ഒന്നും അറിയാത്ത ഒരു പാവം…ദേ പൊട്ടൻ കളിക്കല്ലേ പെണ്ണെ എനിക്ക് അവകാശപെട്ടതാ ഞാൻ ചോദിക്കുന്നത് ….ശോ ഈ അപ്പുവേട്ടൻ ഒരു കൊതിയനാ..അവൾ അപ്പുവിന്റെ കണ്ണുകളിലേക്കു നോക്കി നിലാ വെളിച്ചത്തിലും അവൾ കണ്ടു ആ കണ്ണുകളിൽ അവളുടെ മുഖം…

അപ്പുവേട്ടാ ആ കണ്ണൊന്നടക്കോ എന്ന തരാം… ഉം അടച്ചിരിക്കുന്നു വേഗം താ…കണ്ണ് തുറക്കല്ലേ അപ്പുവേട്ടാ…..ഇല്ല പെണ്ണെ…താ…..വിറയ്ക്കുന്ന അധരങ്ങളോടെ അവൾ അപ്പുവിന്റെ രണ്ടു കണ്ണിലും ചുംബിച്ചു…എന്നിട്ടു ആ ചെവിയിൽ മെല്ലെ പറഞ്ഞു ഈ അമ്മു എന്റെ അപ്പുവേട്ടന്റെയാ…ൻറെ അപ്പുവേട്ടന്റെ മാത്രം …എന്റെ പെണ്ണെ ഇനി വയ്യ എനിക്ക് നീയില്ലാതെ ഒരു നിമിഷം എനിക്കിനി വയ്യ…അപ്പു മനസ്സിൽ പറഞ്ഞു…

അപ്പുവേട്ടാ കള്ളത്തരം കാട്ടരുത് ഞാൻ പോയിട്ടേ കണ്ണ് തുറക്കാവു…അപ്പുവേട്ടന് വിശ്വാസം ഇല്ലെന്നു അറിയാം എന്നാലും പറയുവാ… ഇന്ന് വൈകിട്ട് പൂതൃക്കോവിൽ വരണം അപ്പുവേട്ടന് ജോലി കിട്ടാൻ 1001 മഞ്ചാടി എന്റെ കൈകൾ കൊണ്ട് പെറുക്കി കൃഷ്ണന്റെ നടക്കൽ അപ്പുവേട്ടനെ കൊണ്ട് വെപ്പിക്കാന്ന് ഞാൻ നേർന്നിട്ടുണ്ട് ….വരാതിരിക്കരുത് എന്നോട് സ്നേഹം ഉണ്ടേ അപ്പുവേട്ടൻ വരും…..

പിന്നെ മഞ്ചാടി വെച്ചാ ഇവൾടെ കൃഷ്ണൻ ഇപ്പൊ ജോലി തരും…അപ്പു മനസ്സിൽ ഓർത്തു….എന്നെ പറ്റിക്കരുത് ഉറപ്പായും വരണോട്ടോ…….അവൾ നടന്നകലുന്നത് അപ്പു അറിഞ്ഞു..അവൾ പോയി ആ കൊലുസിന്റെ ശബ്ദം അകന്നുപോയിരിക്കുന്നു..

നിറച്ചും മണി ഉള്ള കൊലുസ് ഇട്ടു വന്നിരിക്കുന്നു…പ്രാന്ത് ആണ് പൊട്ടി പെണ്ണിന്..ഇതിന്റെ ഒച്ച കേൾപ്പിക്കാതെ അവൾ എങ്ങിനെ ഇല്ലത്തു നിന്നും ഇറങ്ങി വരുന്നു…അതവൾക്കേ അറിയൂ….

അവൾ പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം അപ്പു ഇരുട്ടിലൂടെ വീട് ലക്ഷ്യമാക്കി നടന്നു……

……………….മോനെ അപ്പു..

അപ്പു…..

അപ്പു…

കാതുകളിൽ അമ്മയുടെ ശബ്ദം അലയടിക്കുന്നു ….രാവിലെ തന്നെ ഈ ‘അമ്മ എന്തിനുള്ള പുറപ്പാടാണ് …അവൻ പിറുപിറുത്തു….

മോനെ അപ്പു നിനക്ക് ഒരു കത്തുണ്ട് ഒന്നെണീറ്റു വാ എന്തൊരു ഉറക്കവാ ഈ ചെക്കൻ…

വരുന്നമ്മേ അപ്പു ഉറക്കം
മതിയാകാതെ പാതിയടഞ്ഞ കണ്ണുകളുമായി ഉമ്മറത്തേക്ക് വന്നു…

പോസ്റ്റുമാന്റെ കയ്യിൽ നിന്നും വാങ്ങിയ കത്തു തുറന്നു നോക്കിയ അവന്റെ കണ്ണുകൾ വിടർന്നു……

അപ്പോയ്‌മെണ്ട് ലെറ്റർ ആണമ്മേ വില്ലജ് ഓഫീസിലേക്കുള്ളത്…ഉവ്വോ ന്റെ കൃഷ്ണാ നീ കാത്തു…നാളെ തന്നെ പോണം അമ്മെ അവൻ പറഞ്ഞു….

മ്മ് നീ പല്ലു തേച്ചിട്ടു വരൂ ഞാൻ ചായ എടുക്കാം…..ഇനിയെങ്കിലും ന്റെ കുട്ടീടെ കഷ്ടപ്പാട് തീർക്കണെ കൃഷ്ണാ….ഒക്കെ മാറും അമ്മെ..അമ്മ കണ്ടോളു…

 

അല്ല ഇതാരാ ഇത് …………നീ എന്താ അപ്പു പതിവില്ലാതെ അമ്പലത്തിന്റെ മുന്നിൽ ഒക്കെ….. ഏയ്‌ ഒന്നുല….ഞാൻ വെറുതെ പ്രാർത്ഥിക്കാൻ അല്ല കാറ്റു കൊള്ളാൻ…..അവൻ ജാള്യത മറച്ചു വെച്ച് കൊണ്ട് ചോദിച്ചു… രാഘവേട്ടൻ എന്താ നോക്കുന്നെ?

.അല്ല വല്ല കാക്കയും മലർന്നു പറക്കണ്ടോ എന്ന് നോക്കീതാ ഞാൻ…കമ്യുണിസ്റ്റ് ദിവാകരേട്ടന്റെ മോൻ അമ്പലത്തിലെ…..എന്താ കഥ…..

എന്നാ ശരി നടക്കട്ടെ…എനിക്കാ മുല്ലപ്പിള്ളി മന വരെ ഒന്ന് പോണം…..അല്ല അവിടെ എന്താ ഇപ്പ വിശേഷിച്ചു…. അപ്പൊ നീയു ഒന്നും അറിഞ്ഞില്ലേ!! നമ്മടെ ശങ്കരൻ ഇളയതിന്റെ മോളെ പാമ്പ് കടിച്ചു ഇന്ന് ഉച്ചക്ക്….വിലാസിനി വന്നപ്പഴാ ഞാൻ അറിഞ്ഞത് .കേട്ടപ്പോ അത്രടം വരെ ഒന്ന് പോകാന്നു വെച്ചു..ഇച്ചിരി കൂടുതലാ ആ കുട്ടിക്ക്…നല്ല വിഷോള്ള എനാ കടിച്ചത് എന്ന കേട്ടേ…പൂതൃക്കോവിലപ്പൻ കാക്കട്ടെ അതിനെ….

അപ്പൂനു അവന്റെ സപ്ത നാഡികളും തളരുന്ന പോലെ തോന്നി…അവൻ ഓടി ആവുന്നത്ര വേഗത്തിൽ…എങ്ങിനെയൊക്കെയോ ഓടി തളർന്നവൻ ഇല്ലത്തെത്തി… അവിടെ ഇറയത്തു തന്നെ അവളെ കിടത്തിയിട്ടുണ്ട് …ന്റെ അമ്മു.. അവന്റെ തൊണ്ട വരണ്ടു….അവളുടെ ദേഹം നീല നിറമായിരിക്കുന്നു….അക്കരെ നിന്നും വന്ന വിഷവൈദ്യൻ എന്തോ മരുന്ന് അവളുടെ വാ തുറന്നു ഒഴിച്ച് കൊടുക്കുന്നുണ്ട്.

ഈ കുട്ടിക്ക് ഇതിന്റെ ഒക്കെ വല്ല കാര്യോണ്ടായിരുന്നോ …ആളുകൾ ഓരോന്ന് അടക്കം പറയുന്നത് അവൻ കേട്ടു….വല്ല കാട്ടിൽ പോയി കണ്ട മഞ്ചാടി ഒക്കെ പെറക്ക എന്നൊക്കെ പറഞ്ഞ കൊച്ചു കുട്ടി ആണേൽ വേണ്ടില്ല ബുദ്ധി വളർന്ന കുട്ടി അല്ലെ ഇങ്ങനെ അബദ്ധം കാട്ടൊ …ശിവ ശിവ….കാലൻ പാമ്പിന്റെ രൂപത്തിലാ വന്നത്…..

അപ്പുവിന്റെ കാലുകൾ തളർന്നു ……
അവൻ ആളുകൾ നിക്കുന്നത് ശ്രദ്ധിച്ചില്ല അവളുടെ അടുത്തേക്ക് വേച്ചു വേച്ചു ചെന്ന് അവളെ കിടത്തിയിരിക്കുന്നതിനു സമീപം തളർന്നു വീണു….നിലത്തിരുന്നു അവളുടെ തല എടുത്തു അവന്റെ മടിയിൽ വെച്ചു…ആളുകൾ ഒന്നും മനസ്സിലാകാത്ത മട്ടിൽ പരസ്പരം നോക്കി…ചിലർ മൂക്കത്തു വിരൽ വെച്ചു..

ഹ ഈ കുട്ടി എന്താ ഈ കാട്ടണേ ആ കുട്ടിക്ക് മറുമരുന്ന് കൊടുത്തിരിക്കുവാ അങ്ങട് മാറു…. വൈദ്യൻ ഒച്ച വെച്ചു….

എന്നെ തടയരുത് ….ഇതെന്റെ അവകാശം ആണ് എന്നെ ഇതിനനുവദിക്കു….അപ്പു പരിസരം മറന്നു ഉറക്കെ കരഞ്ഞു…നിങ്ങൾക്കറിയില്ല ഇവൾ എനിക്ക് ആരായിരുന്നെന്നു…..

കണ്ണ് തുറക്കു പെണ്ണെ നീയില്ലാതെ ഞാൻ ഒന്നുമല്ല..നോക്ക് നിന്റെ അപ്പുവേട്ടന് നീ ആഗ്രഹിച്ച പോലെ ജോലി കിട്ടിയിരിക്കുന്നു…..അത് കാണാതെ നീ പോകരുത്….ഞാൻ ഇല്ലാത്ത ലോകത്തിലേക്കു നിന്നെ ഒറ്റയ്ക്ക് ഞാൻ എങ്ങനെ അയക്കും…അങ്ങനെ എന്നെ തനിചാക്കി പോകാൻ കഴിയോ നിനക്ക്…..

അമ്മുവിൻറെ വായിൽ നിന്നും നുരയും പതയും വന്നുകൊണ്ടിരുന്നു….ആ കാഴ്ച കാണാൻ ആകാതെ അപ്പു കണ്ണുകൾ ഇറുക്കി അടച്ചു……………

അപ്പുവേട്ടാ എന്താ ഇത്… ഇവിടെ ഇരുന്നു കണ്ണടച്ച് ധ്യാനിക്കുവാണോ…അവളുടെ ഒച്ച കേട്ട് അവൻ ഓർമയിൽ നിന്നും ഉണർന്നു….

അപ്പുവേട്ടാ ഞാൻ പറയണ വല്ലോം കേൾക്കണ്ടോ? ഇന്ന് ഉണ്ണിക്കു 3 വയസ്സ് തികയും മറന്നോ അത്..പിറന്നാൾ ആയിട്ട് അമ്പലത്തിൽ പോവണ്ടേ…..

ഇല്ല അമ്മു നിന്റെ അപ്പുവേട്ടൻ ഒന്നും മറന്നിട്ടില്ല …മരണത്തിൽ നിന്നും ഞാൻ ഒരിക്കലും വിശ്വസിക്കാതിരുന്ന ദൈവം നിന്നെ ജീവനോടെ എനിക്ക് തിരിച്ചു തന്നു…ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ മുന്നിലുണ്ട്…….

മ്മ് മതി…മതി എന്തിനാ ഇപ്പൊ അതൊക്കെ ഓർക്കണത് …അങ്ങനെ ഒന്നും ഞാൻ പോവില്ല…അപ്പുവേട്ടൻ എണീറ്റ് കുളിച്ചേ…

കുളിക്കാം ആദ്യം നീ ഇങ്ങു വാ പെണ്ണെ അപ്പു അവളെ അവനോട് ചേർത്ത് പിടിച്ചു നെറ്റിയിൽ തലോടി…

വിട് അപ്പുവേട്ടാ ദേ ഉണ്ണി എണീക്കും കേട്ടോ…എണീക്കട്ടെ അവനു ഒരു അനിയത്തി കളിക്കാൻ കൂട്ടിന് വേണ്ടേ….അയ്യടാ……..ഓരോരോ ആഗ്രഹങ്ങളെ…. നമുക്ക് നമ്മടെ ഉണ്ണി മാത്രം മതി…..

പോര പെണ്ണെ നിന്നെ പോല ഇരിക്കുന്ന കിലുക്കാം പെട്ടി ആയ ഒരു സുന്ദരി മോള് കൂടി വേണം…അപ്പുവേട്ടാ അവൾ കണ്ണുകൾ അടച്ചു…..അപ്പു അവളെ ഇറുക്കി പുണർന്നു…അവരുടെ അധരങ്ങൾ അമർന്നു…..അവളുടെ സിന്ദൂരം അപ്പുവിന്റെ നെറ്റിയിൽ പടർന്നു……

ഞാൻ ആദ്യമായി എഴുതിയ കഥ

ശുഭo

രചന : അച്ചു വിപിൻ

LEAVE A REPLY

Please enter your comment!
Please enter your name here