Home Latest അവന് അറിയില്ലലോ വർഷങ്ങളായിട്ട് ഞാൻ കാത്തിരുന്ന ദിവസമാണ് ഇതെന്ന്…

അവന് അറിയില്ലലോ വർഷങ്ങളായിട്ട് ഞാൻ കാത്തിരുന്ന ദിവസമാണ് ഇതെന്ന്…

0

“ഷാനു ….അടുത്ത ഞായറാഴ്ച്ച കോളേജ് റീ യൂണിയൻ ആണെന്ന് നീ മറന്നോ ..?നമ്മളുടെ ഫ്രണ്ട്‌സ് എല്ലാരും ഇപ്പൊ നാട്ടിലുണ്ട് …നമുക്കു ശരിക്കും ആഘോഷിക്കണം ……ഇനി നീയായിട്ട് ഒഴിഞ്ഞു മാറാൻ നോക്കേണ്ട ..”ഞാൻ ഒന്നും മിണ്ടാത്തെ ദൂരേക്ക് നോക്കിയിരുന്നു …

“ഡാ നീയെന്താ മിണ്ടാത്തെ ..? അവൾ വരുമെന്ന് വിചാരിച്ചിട്ടാണോ ..?..?നിങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിട്ടല്ലേ എല്ലാർക്കും അറിയുന്നത് …ഇപ്പൊ 15 വർഷങ്ങൾ കഴിഞ്ഞു …..അവൾ പോലും എല്ലാം മറന്നിട്ടുണ്ടാവും ……നീയും മറന്നതല്ലേ എല്ലാം “…പിന്നെന്താ ..?
അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ഷെമി ….നീ ടെൻഷൻ ആവേണ്ട ……ഞാൻ വരും …പ്രോമിസ് ..

“ഇപ്പോഴാ സമാധാനം ആയത് ……എന്തായാലും ഞായറാഴ്ച കാണാം ഞാൻ പോട്ടെടാ …യാത്ര പറഞ്ഞു സന്തോഷത്തോടെ അവൻ പോയി …
അവന് അറിയില്ലലോ വർഷങ്ങളായിട്ട് ഞാൻ കാത്തിരുന്ന ദിവസമാണ് ഇതെന്ന് …..എന്റെ ആമി യെ ഒന്ന് കാണാൻ ……ഒന്ന് സംസാരിക്കാൻ ……ഞാനും അവളും കൈ കോർത്തു നടന്ന വരാന്തയിലൂടെ ഒരുമിച്ചു ഒന്ന് നടക്കാൻ …എല്ലാം ഒരിക്കൽ കൂടിയെങ്കിലും ഒന്നോർക്കാൻ ……ഞാൻ ദിവസങ്ങൾ എണ്ണി കാത്തിരിക്കാണ് ….
നീണ്ട 15 വർഷങ്ങൾ ……..അവൾ ഒരുപാട് മാറിയിട്ടുണ്ടാകും ……ഇപ്പോഴും പഴയപോലെ കലപിലാ സംസാരിച്ചോണ്ടായിരിക്കോ ..? അതോ ജീവിതം അവളെ കാര്യപ്രാപ്തി ഉള്ള ഒരുവളാക്കി മാറ്റിയിട്ടുണ്ടാവോ …? എന്തോ അവളെ കാണാൻ പോവുന്നത് കൊണ്ടാവും പഴയ ഓർമ്മകൾ മാത്രമേയുള്ളു മനസ്സിൽ ….
ഡിഗ്രീ രണ്ടാം വർഷം ആണ് അവൾ കോളേജിലേക് എത്തിയത് ……എന്റെ ബെസ്റ് ഫ്രണ്ട് സജിന്റെ കസിൻ ആണ് അവൾ …അവൾ വന്നപ്പോഴേ അവൻ കൊണ്ടുവന്നു പരിചയപ്പെടുത്തി ……”ഇതാണ് ആമി ……എന്റെ കസിനാണുട്ടോ …ഇനി ഇതിനേം കൂടി നമ്മൾ സഹിക്കേണ്ടി വരും ..”.എന്നും പറഞ്ഞു അവൻ ചിരിച്ചു ….അത് കേട്ടപ്പോഴേ അവൾ മുഖം വീർപ്പിച്ചു പിണങ്ങി നിന്നു ….
ഇവളെ കണ്ടിട്ട് വല്യ കുഴപ്പം തോന്നനില്ലല്ലോടാ ……ഇനി ഈ മരംകേറി നിനക്കു പാരയാവോ ..? എന്ന് ഞാൻ ചോദിച്ചപ്പോഴേ എന്നെ ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് അവൾ നടന്നു നീങ്ങി ……ഞങ്ങളുടെ കൂട്ടത്തിലുള്ള എല്ലാരോടും അവൾ പെട്ടെന്ന് അടുത്തു ……എന്നെ കാണുമ്പോൾ മാത്രം
മുഖത്തെ ചിരി മായും ……അവളുടെ ദേഷ്യം കാണാൻ ഞാൻ എപ്പോഴും ഓരോന്ന് പറയേം ചെയ്യും …പിന്നെ എന്നെ കണ്ടാലേ നോകാതെയായി …ഇലെക്ഷൻ വർക്കിന്റെ ഭാഗമായി എപ്പോഴും അവളുടെ ക്ലാസ്സിലേക് ഞാൻ പോവാറുണ്ടായിരുന്നു …അവളോട് മാത്രം ഞാൻ മിണ്ടൂല ……അവളുടെ ഫ്രണ്ട്സനോടൊക്കെ നന്നായിട്ട് സംസാരിക്കും ……എന്റെ ഫ്രണ്ട്‌സ് നു എല്ലാർക്കും ലവർ ഉണ്ടായിരുന്നു …ലഞ്ച് ടൈമിലോക്കെ അവരു അവരുടെ ലോകത്താവും ……ഞാൻ ആമിടെ ക്ലാസ്സിലേക്കും പോവും ……അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി അവരുടെ കൂടെയിരുന്നു അവളുടെ ഫ്രണ്ട് സുമിടെ ടിഫ്ഫിൻ തുറന്നു കഴിക്കും …

ഇടക്ക് ഓരോ തമാശയൊക്കെ പറഞ്ഞു ഞങ്ങൾ ചിരിക്കും ….ദേഷ്യം കൊണ്ട് ആമിടെ മുഖം ചുമന്ന് വരുന്നത് ഞാൻ ഇടം കണ്ണിട്ട് നോക്കും ..അവളെ മൈൻഡ് ചെയ്യാതെ അവിടുന്ന് ഇറങ്ങിപോവേം ചെയ്യും …അവളുടെ ദേഷ്യം കാണാൻ വേണ്ടി ഓരോന്നു ചെയ്തു കൂട്ടുന്നതിനിടയിൽ ഞാൻ പോലും അറിയാതെ അവളെന്റെ ഉള്ളിൽ കേറി കൂടിയിരുന്നു ……ഞങ്ങളുടെ കൂട്ടത്തിലുള്ള എല്ലാത്തിനും ഉണ്ടായിരുന്ന ഒരു ദുശീലങ്ങളും എനിക്ക് ഇല്ലെന്ന് സജി പറഞ്ഞു അവൾ അറിഞ്ഞതിനു ശേഷം എന്നെ കാണുമ്പോഴൊക്കെ അവൾ ഒന്ന് ചിരിക്കും ….ഞാൻ കാണാത്തപോലെ പോവും ……ഓരോ ദിവസവും അവൾ എന്നെ കാണാനും മിണ്ടാനും ശ്രമിച്ചോണ്ടിരുന്നു ……അപ്പോഴൊക്കെ ഞാൻ അവളെ അവോയ്ഡ് ചെയ്തു …

ഒരു ദിവസം ഞാൻ ആരോടോ സംസാരിച്ചു നിൽകുമ്പോൾ അവൾ വന്നു വിളിച്ചു ….ഞാൻ ഒന്ന് നോകിയതുപോലും ഇല്ല …അവൾ കരഞ്ഞോണ്ട് ലേഡീസ് റൂമിലേക്കു കയറിപോവുന്നത് കണ്ടപ്പോൾ …എനിക്ക് എന്തോപോലെയായി …ഞാൻ ഒന്നും ഓർക്കാതെ അവിടേക്കു കേറിചെന്നു അവളുടെ അടുത്തിരുന്നു ….എന്നെ കണ്ടപ്പോൾ അവളുടെ കരച്ചിൽ കൂടി ….ഞാൻ അവളെ ചേർത്തു പിടിച്ചു …എന്റെ ചുമലിലേക്ക് ചാഞ്ഞു അവൾ ഇരുന്നു ….ഞാൻ അവളോട് പറഞ്ഞു “ആമി ..കുട്ടികൾ ശ്രദ്ധിക്കുന്നു …കരച്ചിൽ നിർത്തു ……എനിക്ക് ഇങ്ങോട്ട് കേറാൻ പാടില്ലെന്ന് അറിയില്ലേ ….നീ പുറത്തേക് വാ ……ഞാൻ അവിടെയുണ്ടാകും “എന്നും പറഞ്ഞു അവളുടെ കൈ വിടുവിച്ചു അവിടുന്ന് ഇറങ്ങി ….മുഖം ഒക്കെ കഴുകി ചിരിച്ചുകൊണ്ട് അവൾ എന്റെ അടുത്തേക് വന്നു …അവിടുന്ന് അങ്ങോട്ട് ഞങ്ങൾ ബെസ്റ് ഫ്രണ്ട്‌സ് ആയി ……എന്റെ ഉള്ളിലെ പ്രണയം ഞാൻ അവളറിയാതെ ഒളിച്ചു വെച്ചു ..


അവളുടെ ഫാമിലി ഒക്കെ വേറെ നാട്ടിലായിരുന്നു ….അവൾ മാത്രം കോളേജ് ലേക് എളുപ്പത്തിൽ വരാനുള്ള സൗകര്യത്തിനായി അവളുടെ ഒരു കുടുംബ വീട്ടിൽ നിന്നാണ് പഠിച്ചിരുന്നത് ……അവൾക്കു അവിടം ഒട്ടും ഇഷ്ടമല്ലായിരുന്നു ….കോളേജിലേക്കു വന്നാൽ ക്ലാസ്സിൽ കേറാതെ ..ഇനി തിരിച്ചു അവിടേക്കു പോവില്ലെന്നൊക്കെ പറഞ്ഞു കരയാൻ തുടങ്ങും ……അവളുടെ സങ്കടം മാറ്റാൻ ഞാൻ അതുവരെയും ആരോടും പറയാതിരുന്ന എന്റെ വിഷമങ്ങളൊക്കെ അവളോട് പറയും …എന്നിട്ട് ഞാൻ ചോദിക്കും “ഈ ചെറിയ കാര്യങ്ങൾക്കൊക്കെ നീ ഇങ്ങനെ കരയുമ്പോൾ ഞാൻ എങ്ങനെ കരയണോടി ….”അന്നേരം ഒന്നും മിണ്ടാത്തെ എന്നേം നോക്കിയിരിക്കും ……ഓരോ ദിവസം കഴിയുന്തോറും അവൾ എനിക്ക് പ്രിയപ്പെട്ടതായി മാറിക്കൊണ്ടിരുന്നു ……അതിനിടയിൽ NSS ന്റെ 10 ഡേയ്സ് ക്യാമ്പ് വന്നു …അവിടെയുള്ള എല്ലാ പെണ്കുട്ടികളോടും ഞാൻ കൂട്ടായിരുന്നു ……അവരോടൊക്കെ ഞാൻ സംസാരിച്ചോണ്ടിരിക്കും …സംസാരിക്കുന്ന നേരം കൂടിയാൽ അപ്പൊ വരും ഷാനു …നും വിളിച്ചു..ഞാൻ എവിടെയൊക്കെ തിരക്കി ….നീ ഇവിടെ വന്നിരിക്കാനൊന്നും ചോദിച്ചു ……അവളുടെ അന്നേരത്തെ ഭാവം കാണുമ്പോൾ എനിക്ക് ചിരിവരും …
അവിടെ വെച്ച് ഒരു ദിവസം എല്ലാരുടെയും ഫോട്ടോ എടുക്കുന്ന കൂട്ടത്തിൽ ഞാൻ അവളും സംസാരിച്ചിരിക്കുമ്പോൾ ആരോ വന്നു ഫോട്ടോ എടുത്തു ….അവൾ അപ്പോഴേ പറഞ്ഞു “ഷാനു ആ photo എനിക്ക് വാങ്ങി തരണേ എന്ന് “ഞാൻ ആ ഫോട്ടോ വാങ്ങിയെങ്കിലും അവളോട് കിട്ടിയില്ലെന്നു പറഞ്ഞു ……….സെക്കന്റ് ഇയർ exam നു ശേഷം വെക്കേഷൻ ആയപ്പോൾ അവൾ അവളുടെ നാട്ടിലേക്കു പോയി ……പിന്നെ രണ്ട് മാസം എനിക്ക് എന്റെ ജീവിത സാഹചര്യങ്ങൾ കാരണം ഒന്നിനും സമയം കിട്ടിയില്ല ……ഇടക്ക് അവളെ ഓർക്കും ….കോൺടാക്ട് ചെയ്യാൻ ഒരു മാർഗവും ഇല്ലായിരുന്നു വെക്കേഷൻ കഴിഞ്ഞിട്ടും കുറച്ചു നാള് കഴിഞ്ഞാണ് അവൾ കോളേജിൽ എത്തിയത് ……അവൾ വളരെ ഹാപ്പി ആയിരുന്നു ……അവളുടെ ഫാമിലിയോടൊപ്പം ആയിരുന്നു അവൾ പിന്നെ ഈ നാട്ടിലേക്കു വന്നത്…എന്നെ കണ്ടപാടെ ഓടിവന്നു “നീ എന്നെ മറന്നൂ …അല്ലെ ..? അല്ലെങ്കിലും വല്യ തിരക്കുള്ള ആളല്ലേ ..? എന്നെയൊക്കെ ഓർക്കാൻ എവിടെയാ സമയം …എന്നൊക്കെ പരിഭവം പറഞ്ഞു” .
“പിന്നേ … നിന്നെയും ഓർത്തിരിക്കാൻ എനിക്ക് എന്താ വട്ടാണോ എന്ന് ഞാൻ ചോദിച്ചപ്പോൾ എന്നോട് പിണങ്ങി ക്ലാസ്സിലേക് പോയി ….ലഞ്ച് ടൈമിൽ അവൾ വന്നു എന്നോട് സംസാരിച്ചു ….അവൾക്കു പേടിയായിരുന്നു ……അവൾ പിണങ്ങിയാൽ ഞാൻ പിന്നെ മിണ്ടിയില്ലെങ്കിലോ എന്ന് ….പിന്നെയും ഞങ്ങൾ പഴയപോലെയായി….
ഇടക്ക് ഞാൻ അവളോട് പറയും … “ഡി …എനിക്ക് മാത്രമാണ് lover ഇല്ലാത്തത് …. നീ എന്ത് ഫ്രണ്ട് ആണ് ….ആരെയെങ്കിലും ഒന്ന് ലൈൻ ആക്കി ത്താ…..ഇപ്പൊ ജൂനിയർസ് വന്നിട്ടുണ്ടല്ലോ ……നീ നോക്കു …എനിക്ക് പറ്റിയ ആരെങ്കിലും ഉണ്ടോന്നു ……..അവൾ ഒന്നും മിണ്ടാതെ പോവും ……..പിന്നെ വൈകീട്ട് വന്നു പറയും ….”നിനക്കു ഏറ്റവും നല്ലതിനെ വേണ്ടേ കണ്ടുപിടിക്കാൻ ………ഞാൻ നോക്കുന്നുണ്ടെന്നു “.അപ്പൊ ഞാൻ അവളോട് പറയും വേഗം നോക്കു ……..ഈ ഇയർ ഇപ്പൊ അങ്ങ് തീരുമെന്ന് ..” അങ്ങനെ ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ ഒരു പെൺകുട്ടി അതിലൂടെ പോയി ……ഞാൻ ആമിയോട് പറഞ്ഞു ……എനിക്ക് അവളെ മതി ….നീ പോയി ചോദിക് എന്നെ ഇഷ്ടാണോന് ….ഉം ന്നു മൂളികൊണ്ടു എന്റെ അടുത്തൂന് എണീറ്റ് പോയി എന്തോ അവളോട് സംസാരിക്കുന്നത് കണ്ടു ……ചിരിച്ചോണ്ട് എന്റെ അടുത്തേക് വന്നിട്ട് പറയാ … “ഡാ …ഷാനു ……നിന്നെ ഇഷ്ടായോന്നു ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ ചോദിക്കാ ……..അപ്പൊ നിങ്ങൾ തമ്മിൽ ലവ് അല്ലേന് …”.അത് പറയുമ്പോൾ അവളാകെ നാണിച്ചിരുന്നു ……ഞാൻ പറഞ്ഞു …”എന്താടി നിനക്കു പറഞ്ഞൂടെ നമ്മൾ ജസ്റ്റ് ഫ്രണ്ട്‌സ് മാത്രം ആണെന്ന് …ഛെ ……ആ കുട്ടി എന്ത് വിചാരിച്ചു കാണും ..”എന്റെ മറുപടി കേട്ട് കലിതുള്ളി അവൾ പറഞ്ഞു “എന്നെ കൊണ്ട് പറ്റില്ല ഇനി ……നിനക്കു അവളെ അത്രക് ഇഷ്ടമായെങ്കിൽ നീ തന്നെ പോയി പറഞ്ഞോ ….ഞാൻ പോവാ “അതും പറഞ്ഞു അവൾ പോയി ….
ചിരിയോടെ ഞാൻ അവളുടെ പോക്കും നോക്കിയിരുന്നു …
ആ ഇടക്ക് എനിക്ക് ആക്സിഡന്റ് ആയി കുറച്ചു നാൾ കോളേജിൽ വരാൻ പറ്റിയില്ല ……അപ്പോഴൊക്കെ വൈകീട്ട് അവൾ വീട്ടിലേക്കു ഫോൺ ചെയ്യും ……വിശേഷം പറയും ……നീ എപ്പോഴാ വരാനും ചോദിച്ചു ഫോൺ വെക്കും ..എനിക്കും അവളെ കാണാതിരിക്കാൻ പറ്റാതെ ആയി ……അവളോട് പറയാതെ ഞാൻ കോളേജിലെത്തി ……നടക്കാൻ വയ്യായിരുന്നു ……….ഞാൻ വന്നെന്നറിഞ്ഞു അവൾ ഓടിയെത്തി ……എന്റെ അവസ്ഥ കണ്ട് കണ്ണൊക്കെ നിറഞ്ഞു ആകെ വിഷമത്തിലായി ……കൂടുതൽ സമയം നിക്കാതെ ഞാൻ തിരിച്ചുപോയി ….
അസുഖം ഒക്കെ ഭേദമായി ഞാൻ ക്ലാസ്സിലേക്ക് വരാൻ തുടങ്ങി …
ഇതിനിടയിൽ സജിന്റെ ചെവിയിൽ ആരൊക്കെയോ എന്നെയും ആമിയെയും പറ്റി ഓരോന്ന് പറഞ്ഞു കൊടുത്തു ……അവൻ എന്നോട് മിണ്ടാതെയായി ……എനിക്ക് ആമിയെ ജീവനെപോലെ ഇഷ്ടം ഉണ്ടായിട്ടും ഞാൻ അവളോട് പറയാതിരുന്നത് സജിയെ ഓർത്താണ് ……അവന്റെ പെങ്ങളെ ഞാൻ വേറെ രീതിയിൽ കണ്ടെന്നറിഞ്ഞാൽ അവനു വിഷമാവും ……എന്നോടുള്ള വിശ്വാസം കൊണ്ടാണ് അവൾ എപ്പോഴും എന്റെ കൂടെ കണ്ടാലും അവന് കുഴപ്പം ഇല്ലാതിരുന്നത് ……ഞാൻ അവനോടു ഒന്ന് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൻ സമ്മതിച്ചില്ല …
ഞാൻ അവളെ കാണാതെയും മിണ്ടാതെയുമായി ……അവൾ പലപ്പോഴും എന്റെ മുന്നിൽ വന്നു ചോദിച്ചാലും ഞാൻ ഒഴിഞ്ഞു മാറി ….

ഒരു ദിവസം അവൾ എന്നെയും കാത്തു ഞങ്ങളുടെ സ്ഥിരം മരത്തണലിൽ ഇരിക്കുന്നത് ഞാൻ കണ്ടു ……എല്ലാം അവളെ പറഞ്ഞു മനസ്സിലാക്കാൻ വേണ്ടി ഞാൻ അവളുടെ അടുത്തെത്തി ……ആമീ ന്നു ഞാൻ വിളിക്കുമ്പോഴേക്കും അവൾ ദേഷ്യപ്പെട്ടു …” നിനക്കു അവളോട് അത്രക് ഇഷ്ടമാണെങ്കിൽ ഞാൻ പോയി പറയാം ……അതിനു എന്നോട് ദേഷ്യം കാണിക്കേണ്ട ……അവളെ ബോധ്യപെടുത്താനല്ലേ എന്നെ മൈൻഡ് ചെയ്യാതെ നടക്കണത് ..” ഇനി അത് വേണ്ട ഞാൻ ഇപ്പൊ തന്നെ പോയി പറഞ്ഞു…അവളുടെ സമ്മതം വാങ്ങിയിട്ട് വരാം” എന്നും പറഞ്ഞു എണീറ്റ് പോവാൻ ഒരുങ്ങി ……ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു …”നിക്കെടി …എവിടെക്കാ ഓടണത് ..?എനിക്ക് ഒരുത്തിയേം വേണ്ട” അല്ലെങ്കിലേ തലവേദനിച്ചിട്ട് വയ്യാ ……അപ്പോഴാ അവളുടെ കല്യാണ ആലോചന ….നീ ഇവിടെ ഇരിക്ക് …എന്നിട്ട് ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക് ….
“നീ എന്തിനാ എന്നോട് പിണങ്ങിയത് അത് പറയു “എന്നിട്ട് മതി ബാക്കി അറിയുന്നത് എന്നായി അവൾ ….

അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞേ പറ്റൂ എന്നായപ്പോൾ ഞാൻ പറഞ്ഞു ..”സജി ക്കു നമ്മളെ സംശയാണ് …അവൻ എന്നോട് മിണ്ടാറില്ല …ഞാൻ അവനോടു സംസാരിക്കാൻ നോക്കിയിട്ട് അവൻ സമ്മതിക്കണില്ല ….ഞാൻ ആ ടെന്ഷനിലാണ് …ഇനിയിപ്പോ എന്താ ചെയ്യ…എനിക്ക് ആകെ എന്തോപോലെ ……ആകെ ഷെമി ക്ക് മാത്രേ നമ്മളെ മനസ്സിലാവനുള്ളൂ …ബാക്കിയുള്ളവരൊക്കെ എന്നെ തെറ്റുകാരനായിട്ടാണ് കാണുന്നത് .”
അപ്പൊ അവൾ പറഞ്ഞു …..”.നിനക്കു പറഞ്ഞൂടെ അവനോടു നമ്മളുടെ ഉള്ളിൽ ഒന്നും ഇല്ലെന്ന് …പിന്നെന്താ പ്രശ്നം..
“അങ്ങനെ പറഞ്ഞു ഒഴിയാൻ എനിക്ക് പറ്റില്ലാ…ഞാൻ നിന്നെ സ്‌നേഹിച്ചുപോയില്ലേ ..?
ഞാൻ പറഞ്ഞു നിർത്തിയപ്പോൾ അവളെന്നെ നോക്കി…. എന്നിട്ട് എന്നെ അടിക്കാനും പിച്ചാനും ഒക്കെ തുടങ്ങി “ദുഷ്ടാ …ഇത്രനാളും എന്നെ നീ എങ്ങനെയൊക്കെ വേദനിപ്പിച്ചു ……നിന്നെ കൊല്ലും ഞാൻ …”എന്നൊക്കെ പറഞ്ഞു കണ്ണും നിറച്ചു എന്റെ മുന്നിൽ നിക്കുന്ന എന്റെ ആമിയെ നെഞ്ചോടു ചേർക്കാനാണ് ഞാൻ ആ നിമിഷം ആഗ്രഹിച്ചത് ……ഞാൻ അത്ര ഏറെ സ്വപ്നം കണ്ടിരുന്ന …മുഹൂർത്തം ……എന്റെ ആമിടെ മുഖത്തു നോക്കി അവളില്ലാതെ ഞാൻ ഇല്ലെന്ന് പറയുമ്പോഴുള്ള അവളുടെ സന്തോഷം…അതുവരെ അവളെ കളിപ്പിച്ചതിലുള്ള അവളുടെ ദേഷ്യം ……ഒന്നും എനിക്ക് അനുഭവിക്കാൻ കഴിയാത്ത അവസ്ഥയായിപ്പോയി …

അവൾക്കു അറിയണമായിരുന്നു എപ്പോഴാണ് എനിക്ക് അവളോട് പ്രണയം തുടങ്ങിയതെന്ന് ..? എന്തേ ഇതുവരെ പറയാതിരുന്നതെന്നൊക്കെ ..? പക്ഷെ ……അതിനൊന്നും മറുപടി പറയാനുള്ള മൂഡിൽ ആയിരുന്നില്ല ഞാൻ …അവൾ വല്ലാത്ത സന്തോഷത്തിലായിരുന്നു ……അവളുടെ ആ സന്തോഷത്തെ തകർക്കാൻ എനിക്ക് തോന്നനില്ലായിരുന്നു ……എന്നാലും പറയാൻ വന്നത് പറയാതെ പോയാൽ കൂടുതൽ വിഷമം ആവും ഉണ്ടാവുന്നത് …
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു ..അവളുടെ കൈ പിടിച്ചു എന്നിട്ട് പറഞ്ഞു ” നല്ല കുട്ടിയായിട്ട് ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം ….എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാണ് ..പക്ഷേ നിനക്കു അറിയാം …എന്റെ ഇപ്പോഴത്തെ അവസ്ഥ ….വീട്ടിലെ കാര്യങ്ങൾ ഒക്കെ ….പ്രണയിച്ചു നടക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ….നിന്നെ വിട്ട് കളയാൻ മനസ്സുണ്ടായിട്ടും അല്ലാ ……നമ്മൾ ഇതുവരെ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ഇനിയങ്ങോട്ടും മതി ……ഞാൻ ഇപ്പൊ ഈ ഇഷ്ടം തുറന്നു പറഞ്ഞത് ഞാൻ നിന്നെ മനസ്സിലാക്കിയിട്ടില്ലെന്നു നിനക്കു ഒരിക്കലും തോന്നാതിരിക്കാനാണ് ..ഞാൻ ഇന്ന് സജിയോട് സംസാരിക്കും ……അവനും ഷമിയും ഒക്കെ നിന്നോടുള്ള ഇഷ്ടം പോലെ തന്നെ എനിക്കും നിന്നോടുള്ളൂ എന്ന് എനിക്ക് പറയണം അവനോട്”

ഞാൻ പറഞ്ഞു തീർക്കുന്നതിന് മുൻപ് അവൾ എണീറ്റ് പോവാൻ തുടങ്ങി ..ഞാൻ അവളോട് ചോദിച്ചു ” ഞാൻ പറഞ്ഞത് വല്ലതും നിനക്കു മനസ്സിലായോ..? അവളൊന്നും മിണ്ടാതെ ….എന്നെ നോക്കാതെ എന്റെ മുന്നിൽ നിന്നു …”എനിക്ക് എന്റെ ഫ്രണ്ട്‌സ് ആണ് വലുത് ……അവരെ വെറുപ്പിച്ചിട്ട് നിന്നെ സ്വന്തമാക്കാൻ കഴിയില്ല എനിക്ക്..അവരിപ്പോൾ തന്നെ എന്നോട് ശരിക്കും മിണ്ടണില്ല ……നിന്നെ വേദനിപ്പിക്കാനും വയ്യാ എനിക്ക് ..”എന്നെയൊന്നു മനസ്സിലാക്കാൻ പോലും ആരും ഇല്ല ..സങ്കടം കൊണ്ട് എനിക്ക് പിന്നെ സംസാരിക്കാൻ കൂടി പറ്റിയില്ല ..കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ പോവാണെന്നും പറഞ്ഞു അവിടുന്ന് പോയി …
ഞാൻ സജിയോട് സംസാരിച്ചു ….ആദ്യം ഒന്നും കേൾക്കാൻ അവൻ നിന്നില്ലെങ്കിലും പിന്നെ എല്ലാം പറഞ്ഞു തീർത്തു …
പിന്നെ ഞാൻ ആമിയെ കാണാറില്ലായിരുന്നു …അവൾക്കു എന്നോട് ദേഷ്യമായിരുന്നു ……മുന്നിൽ പെട്ടാലും അവൾ നോക്കാതെ പോവും ..അവളുടെ ആ അവഗണന എനിക്ക് സഹിക്കാൻ പറ്റുന്നില്ലായിരുന്നു ……എല്ലാരുടെ മുൻപിലും പഴയപോലെ ഞാൻ ചിരിച്ചും സംസാരിച്ചും നടന്നു ……ഷമി യോട് മാത്രം ഞാൻ എല്ലാം തുറന്നു പറഞ്ഞു ….കേട്ട് അഴിഞ്ഞപ്പോൾ അവൻ എന്നോട് പറഞ്ഞു “നീ ചെയ്തതാണ് ശരി ….കുറച്ചു നാൾ കൂടി കഴിഞ്ഞാൽ നമ്മളുടെ ക്ലാസ് കഴിയും ……തമ്മിൽ കാണാതെ ആവുമ്പോൾ അവൾ മറന്നോളും ..”നീ വിഷമിക്കാതെ ഇരിക്ക് ….നിനക്കു അവളില്ലാതെ തീരെയും പറ്റുന്നില്ലെങ്കിൽ ഞാൻ സജിയോട് സംസാരിക്കാം ..”.ഞാൻ അവനോടു പറഞ്ഞു എന്റെ ഈ അവസ്ഥയിൽ ഞാൻ എങ്ങനെ അവളെ സ്വീകരിക്കും …ഇത് ഇങ്ങനെ അവസാനിച്ചോട്ടെ ….അവൾ ക്കു നല്ല ജീവിതം കിട്ടിക്കോട്ടെ ……അതാണ് നല്ലത് …
കോളേജ് ലെ അവസാന നാളുകളിൽ ഒരു ദിവസം അവളെന്നെ കാണാൻ വന്നു….തികച്ചും അപരിചിതരെ പോലെ സംസാരിച്ചു …”എനിക്ക് ഒരു കാര്യം പറയാനുണ്ട് ..
ഒരു കല്യാണ ആലോചന വന്നിട്ടുണ്ട് ……അവൻ എന്നെ കണ്ട് ഇഷ്ടായിട്ട് വീട്ടിൽ വന്നു ചോദിച്ചിരിക്കാണ് ……ഞാൻ എന്താ പറയേണ്ടത് ..?
“നല്ലയാളാണെങ്കിൽ സമ്മതിച്ചൂടെ ……നിന്നെ ഇഷ്ടായിട്ട് വന്നതല്ലേ ….എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞു ” എനിക്ക് അറിയാമായിരുന്നു നിനക്കു ഇതെ പറയാനുണ്ടാവൂ എന്ന് ……എന്നാലും എന്റെ ഒരു സമാധാനത്തിനു ഞാൻ വന്നു ചോദിച്ചതാണ്..പോട്ടെ ……ഇനി തമ്മിൽ കാണാതിരിക്കാൻ ശ്രമിക്കാം ….എന്നും പറഞ്ഞു അവൾ പോയി ……പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല ……ഇപ്പൊ 15 വര്ഷങ്ങള്ക്കു ശേഷം തമ്മിൽ കാണുന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ല എന്നറിയാം ……എന്നാലും എനിക്ക് അവളെയൊന്നു കാണണം ……ഞാൻ ആദ്യമായും അവസാനമായും സ്നേഹിച്ച എന്റെ പെണ്ണിനെ ….

കോളേജിലേക്ക് പോവാൻ ഒരുങ്ങുമ്പോഴാണ് ഷമി വിളിച്ചത് ……ഇവിടെ എല്ലാരും എത്തി നീ എവിടെ ..? ഞാൻ ഇറങ്ങി ……വേഗം എത്താൻ നോക്കാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു …
അവിടെയെത്തി എല്ലാവരുമായും സൗഹൃദം പുതുക്കി ……പലരും ഫാമിലി ആയിട്ടാണ് എത്തിയത് ……എല്ലാവരെയും പരിചയപ്പെടുമ്പോഴും എന്റെ കണ്ണുകൾ തിരഞ്ഞത് അവളെയാണ് ……എന്റെ ആമിയെ ……ഷമി വന്നു ചോദിച്ചു നീ കണ്ടോ ആമിയെ …”ഇല്ലാ …വന്നോ അവൾ ..?” വന്നിട്ടുണ്ട് എന്നെ കണ്ട് സംസാരിച്ചു ……ഒരു മോളുണ്ട് …ഭർത്താവ് വന്നിട്ടില്ല ……അവിടെ ആ മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നുണ്ടായിരുന്നു …
ഞാൻ അങ്ങോട്ട് നടന്നു …ദൂരെ നിന്നെ ഞാൻ കണ്ടു ……..അവൾ ഇത്തിരി തടിച്ചിട്ടുണ്ട് ….അല്ലാതെ വല്യ മാറ്റങ്ങൾ ഒന്നും ഇല്ലാ..ഞാൻ അവളെ വിളിച്ചു ….”ആമീ “…
തിരിഞ്ഞു നോക്കിയ അവളുടെ മുഖത്തു നിറഞ്ഞ സന്തോഷം ആയിരുന്നു ……ചിരിച്ചു കൊണ്ട് എന്റെ അടുത്തേക് വന്നു ……”ഞാൻ വന്നപ്പോഴേ നിന്നെ നോക്കി …എവിടേം കണ്ടില്ലാ …സുഖാണോ നിനക്ക് .?
നീയെന്റെ മോളെ കണ്ടോ ..? അവളുടെ കൈ വിരലിൽ തൂങ്ങി നിന്നിരുന്ന മോളെ ഞാൻ കണ്ടു …ചിരിച്ചു …
സുഖാണ് …നിനക്കോ ..? ചിരിച്ചു കൊണ്ട് സുഖമായിരിക്കുന്നു എന്ന് പറഞ്ഞു ……ഞാൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു …
നിന്റെ ഫാമിലിയെ കണ്ടില്ലാലോ …എവിടെ ..എനിക്ക് കാണണം ……എന്നെ വേണ്ടെന്നു വെച്ചിട്ട് നീ സ്വന്തമാക്കിയവളെ ഒന്ന് പരിചയപ്പെടണം …എവിടെ ..? വിളിക്കു …
ഞാൻ പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു ……”ഞാൻ ഇതുവരെയും കല്യാണം കഴിച്ചിട്ടില്ലാ”
അവൾ വിശ്വസിക്കാനാവാതെ എന്നെ തന്നെ നോക്കി നിന്നു ….

“ഞാൻ ഒരു പെണ്ണിനെ മാത്രമേ സ്നേഹിച്ചിട്ടുള്ളു …..എനിക്ക് അവൾക്കു എന്റെ ഉള്ളിലുള്ള സ്നേഹത്തിന്റെ ഒരു ഇത്തിരിപോലും കാണിച്ചു കൊടുക്കാൻ പറ്റിയിട്ടില്ല ..എന്റെ അന്നേരത്തെ സാഹചര്യം അതായിരുന്നു …പിന്നീട് സാഹചര്യങ്ങളൊക്കെ മാറി മറിഞ്ഞെങ്കിലും അവളോടുള്ള എന്റെ പ്രണയത്തിനു മാത്രം ഒരു മാറ്റവും വന്നില്ല ….അവളെ ഒരു നിമിഷത്തേക് മറക്കാനും പറ്റിയിട്ടില്ല ……ഞാൻ പല സ്ത്രീകളെയും കണ്ടിട്ടുണ്ട് ……അവരിൽ ഒരാൾക്ക് പോലും അവളുടെ ഒരു ക്വാളിറ്റിയും എനിക്ക് കാണാൻ പറ്റിയില്ല ……ഇപ്പോഴും അന്വേഷണത്തിലാണ് …വരുമായിരിക്കും ……ഇനി വന്നില്ലെങ്കിലും എനിക്ക് ഒരു വിഷമവും ഇല്ലാ ……എന്റെ പ്രണയം എന്നോടൊപ്പം ഉണ്ടാവും ……ഞാൻ മണ്ണിൽ ചേരുന്ന വരെയും …”
അവളെന്നെ നോക്കി ഇതുവരെയും എന്നെ കാണാത്തപോലെ ….
അവളാകെ അസ്വസ്ഥയായി …
“എന്തിനാ നീ ഇപ്പോഴും ഇങ്ങനെ ..എന്നെയും ഓർത്തു ..?
എന്റെ സമാധാനം കൂടെ കളയാനോ ..? അന്ന് കാണിക്കാത്ത സ്നേഹം ഇപ്പോഴെന്തിന് കൊണ്ട് നടക്കണം …?”
അവളുടെ ഓരോ വാക്കുകളും എന്റെ നെഞ്ചിലാണ്‌ വന്നു കൊള്ളുന്നത് …
“നീയെന്തിനു ഭയപ്പെടണം ……ഇത്രയും കാലം തമ്മിൽ കാണാതെ ……ഒന്നും അറിയാതെ ജീവിച്ചതല്ലേ ……ഇനിയും അതുപോലെ തന്നെ ……നിന്റെ ജീവിതത്തിലേക് ഒന്ന് എത്തി നോക്കാൻ പോലും ഞാൻ വരില്ല ……..എന്നും എല്ലാർക്കും വേണ്ടിയാ ഞാൻ ജീവിച്ചത് ……ഈ ഒരു കാര്യത്തിലെങ്കിലും ഞാൻ ഒന്ന് എനിക്ക് വേണ്ടി ജീവിച്ചോട്ടെ “.
“നിന്നെ ഒന്ന് കാണണം എന്നുണ്ടായിരുന്നു …കണ്ടു …ഇനി തമ്മിൽ കാണില്ല ഒരിക്കലും ……….ഞാൻ പോവാണ് ……ഈ ഒരു ദിവസത്തിനു വേണ്ടിയാണു ഞാൻ കാത്തിരുന്നത് …ഇനി മരിച്ചാലും എനിക്ക് സന്തോഷമേയുള്ളൂ ……ഒരു യാത്രക്കുള്ള ഒരുക്കത്തിലാണ് …ജീവിതത്തിലെ ഉത്തരവാദിത്തങ്ങളൊക്കെ നിറവേറ്റിയിട്ടുണ്ട് ……ഇനി ഞാൻ ….ഞാൻ മാത്രമായുള്ള ഒരു ലോകത്തേക്കു പോവാണ് ……അലക്ഷ്യമായ ജീവിത ശൈലി കൊണ്ട് ആരോഗ്യസ്ഥിതി അത്ര നല്ലതല്ല …പോവുന്നിടത്തോളം അങ്ങു പോവട്ടെ ……..പറയാനുള്ളതെല്ലാം പറന്നു തീർത്തെന്ന ചാരിതാർഥ്യത്തോടെ അവൻ യാത്ര തുടങ്ങി …

രചന: റിനി

LEAVE A REPLY

Please enter your comment!
Please enter your name here