Home Latest ബാലു ഒരക്ഷരം മിണ്ടാതെ തന്റെ ഫോണിൽ ബിസി ആയിരുന്ന പോലെ അഭിനയിച്ചു…part-6

ബാലു ഒരക്ഷരം മിണ്ടാതെ തന്റെ ഫോണിൽ ബിസി ആയിരുന്ന പോലെ അഭിനയിച്ചു…part-6

0

Part-5 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൈഡൂര്യം part-6
 
രചന : Surjith

” ഓഹ്.. അതോ അത് പറയാനും കൂടിയ ഞാൻ ഇപ്പോൾ ഓടിപിടിച്ചു ഇങ്ങ് വന്നേ… അളിയന്റെ ബോസ്സ് ആൻഡ്രോക്കും  ഫാമിലിക്കും ഒരു ആഗ്രഹം നമ്മുടെ നാട്ടിൽ കുറച്ചു ഇൻവെസ്റ്റ്‌മെന്റ് നടത്തണമെന്ന് .. ടൂറിസത്തിലാണ് പുള്ളിക്ക് താല്പര്യം..ഞാനും വിട്ടു കൊടുത്തില്ല… എത്ര നളന്നു വെച്ച ഈ അറബ് നാട്ടിൽ കഷ്ടപ്പെടുന്നേ ദൈവം കാണിച്ചു തന്നെ വഴിയെന്നു കരുതി ഞാനും പോസിറ്റീവ് ആയി അയാളോട് സംസാരിച്ചു.. എന്തായാലും അതിൽ അയാൾക്ക് ഇഷ്ട്ട പെട്ടു അതോടെ അഡ്വാൻസ് ആയി കുറച്ചു പൈസയും എന്റെ അക്കൗണ്ടിൽ ട്രാസ്‌ഫെർ ചെയ്തു.. എന്തായാലും ഇന്ന് തന്നെ ഞാൻ നാട്ടിലേക്കു പോകുന്നു. കാരണം ഞാൻ നമ്മുടെ റിയൽ എസ്റ്റേറ്റ് രാജുവിനെ വിളിച്ചായിരുന്നു അപ്പോളാ അവൻ പറഞ്ഞേ മൂന്നാറിൽ ഏതോ പ്രോപ്പർട്ടി വിൽക്കാൻ ഉണ്ടെന്ന കാര്യം..സമയം കളയാതെ പോയി മുട്ടൻ അവൻ പറഞ്ഞു…”

ഏതൊരു സംശയവും തോന്നാത്ത സഞ്ജയ്‌ ഒരു പുതിയ നുണ കഥ കൂടി സ്വപ്നയെ പറഞ്ഞു ഫലിപ്പിച്ചു. ഒരു പക്ഷെ സ്വപ്ന ഇതെല്ലാം പരിപൂർണ്ണമായും വിശ്വസിച്ചു എന്ന് തന്നെ പറയാം പക്ഷെ ഇതെല്ലാം കേട്ട് കൊണ്ട് ബാലു തൊട്ടു പിന്നിൽ തന്നെ ഉണ്ടായിരുന്നു. ഒന്നുമല്ലെങ്കിലും അവൻ ഒരു നിയമ ബിരുദധാരി അല്ലേ… അത് പോലും സഞ്ജയ്‌ മറന്നാണ് ഈ കേട്ട് കഥ ഉണ്ടാക്കിയെ. എന്തായാലും ബാലു ഒരക്ഷരം മിണ്ടാതെ തന്റെ ഫോണിൽ ബിസി ആയിരുന്ന പോലെ അഭിനയിച്ചു.  തന്റെ സഹോദരന്റെ കഴിവിൽ അഭിമാനിത ആയിരുന്ന സ്വപ്ന തുടർന്നു…..

” എന്തായാലും… എന്റെ ചേട്ടനെ ഞാൻ സമ്മതിച്ചു…ചേട്ടന്റ ആഗ്രഹം പോലെ സ്വന്തം ബിസ്സിനെസ്സ് നടത്താനുള്ള ഒരു വഴി കണ്ടു കിട്ടിയില്ലേ… ചേട്ടൻ പറയുന്നത് പോലെ എത്ര കാലം ഇങ്ങനെ ആർക്കെങ്കിലും വേണ്ടി ജോലി ചെയ്യും… എന്റെ ചേട്ടൻ ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ ദൈവം കാത്തുകൊള്ളും… എന്റെ വിഷമം  ചേട്ടൻ നാട്ടിൽ പോകുന്ന വിവരം മുന്നേ കൂട്ടി വിളിച്ചു പറയാഞ്ഞിട്ടാണ്….ഒന്ന് വിളിച്ചു പറഞ്ഞിരുന്നു എങ്കിൽ അച്ഛനും അമ്മയ്ക്കും എന്തെകിലും വാങ്ങിക്കാമായിരുന്നു… ”

” നീ വിഷമിക്കണ്ട എന്റെ പെങ്ങളൂട്ടി…. ഞാൻ പോകും വഴി എന്തെകിലുമൊക്കെ വാങ്ങി കൊള്ളാം എന്തേ അത് പോരെ … മാത്രവുമല്ല ഇത് പ്രതീക്ഷിക്കാതെയുള്ള യാത്ര അല്ലേ… എന്തായാലും ഞാൻ ലേറ്റ് ആക്കുന്നില്ല ഒന്ന് കുളിച്ചു ഫ്രഷായ് ഞാൻ ഇപ്പോൾ വരാം…. പിന്നെ നീ ഈ പിസ്സ കഴിക്കാൻ മറക്കേണ്ട….” എന്ന്  പറഞ്ഞു ബാലുവിനെ നോക്കി “അളിയോ…..” എന്ന് നീട്ടി യൊന്നു വിളിച്ചു..

അത് വിളി കേട്ട് ബാലു ഫോൺ മേശ പുറത്തേക്ക് വെച്ചു. അവിടെ ഇരുന്ന പിസ്സ പാക്ക് തുറന്നു അതിൽ നിന്നും ഒരു സ്ലൈസ് എടുത്തു സ്വപ്നക്ക് അരുകിലേക്ക് നടന്നു. ആ പിസ്സ സ്ലൈസ് നിന്നും കുറച്ചു സ്വപ്നക്ക് കൊടുത്തു. അവർ അത് കഴിക്കുന്നതിനിടയിൽ മുന്നേ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി  സഞ്ജയ്‌ വിവരണം നടത്തി.. കാരണം മുന്നേ ബാലു അവിടെ ഇല്ലായിരുന്നല്ലോ…
എന്തായാലും ഇക്കുറിയും ബാലു പൊട്ടൻ കളിച്ചു ഒരു ബെസ്റ്റ് വിഷസ്സും പറഞ്ഞു ഇരുന്നു.
സഞ്ജയ്‌ മുറിക്കുള്ളിലേക്ക് നടന്നു സ്വപ്നയും ബാലുവും അവിടെ തനിച്ചായി. ആ സമയം സ്വപ്ന തന്റെ സഹോദരൻന്റെ കഴിവിനെ കുറിച്ച് പുകഴ്ത്തി. എല്ലാം കേട്ട് ബാലു ഒന്ന് പുഞ്ചിരിച്ചു… എന്നിട്ട് അവളോട്‌ ഒരു ഭഗവത് ഗീത വചനം പറഞ്ഞു….ബാലു സ്വപ്നയുടെ കുടുംബക്കാരെ കളിയാക്കുകയാണെന്ന് കരുതി അവളുടെ മുഖഭാവം ഒരു അല്പം നീരസത്തിൽ ആയി. അതൊന്നും വകവെക്കാതെ ബാലു റൂമിലേക്ക് നടന്നു.

ബാലു ഇങ്ങനെയൊക്കെ കാണിക്കുന്നതിൽ ചില കാര്യ കാരണങ്ങൾ ഉണ്ടായിരുന്നു. സഞ്ജയ്‌ ഫ്ലാറ്റിനുള്ളിൽ വന്ന സമയം ബാലുവിന് ഒരു ഫോൺ വന്നായിരുന്നു.  ആന്ഡ്രോയുടെ  സുഹൃത്തും എംബസി ജീവനക്കാരനും ആയ ജോയി യുടേത് ആയിരുന്നു ആ ഫോൺ . അയാൾ അവനോടു പറഞ്ഞത് “കീപ്‌ ആൻ ഐ ഔൺ യൂർ മാൻ…” എന്നായിരുന്നു. കാരണം ചോദിച്ചപ്പോൾ കൂടുതൽ ഒന്നും അയാൾ പറഞ്ഞില്ല. നേരിൽ കാണുമ്പോൾ പറയാം എന്നതായിരുന്നു. ഏതൊക്കെയോ പുകയുന്നു എന്ന് ബാലുവിന് തോന്നി. സഞ്ജയ്‌ പറയുന്നത് കള്ള കഥയന്നു അറിയാഞ്ഞിട്ടും ബാലുവിന് ഒന്നും മിണ്ടാൻ പറ്റാത്തെ അവസ്ഥ കാരണം ആൻഡ്രോയുടെ അറിവോ സമ്മതമോ ഇല്ലാതെ ഒരു കാരണവശാലും പൈസ ട്രാസ്‌ഫെർ ചെയ്യാൻ പറ്റില്ല. അപ്പോൾ ആൻഡ്രോയുടെ അറിവോടെ പൈസ കൈ മാറിയിട്ടുണ്ടെകിൽ സഞ്ജയ്‌യുമായി ആൻഡ്രോ എന്തോ ബന്ധങ്ങൾ ഉണ്ട് അതിൽ അവിടെയുള്ള പല ഉഗാണ്ടക്കാർക്കും താല്പര്യമില്ലാത്ത ഒരു ബന്ധം. എന്താന്ന് അറിയുന്ന വരെ നിശബ്ദമായി ഇരിക്കുവാനേ വഴിയുള്ളു. അതാണ് ബാലുവിനെ ഒരു പൊട്ടൻ വേഷം അണിയാൻ പ്രേരിപ്പിക്കുന്നത്

മിന്നിട്ടുകൾ കടന്നു സഞ്ജയ്‌ നാട്ടിലേക്കു പുറപ്പെടാൻനുള്ള തയ്യാറെടുപ്പിൽ പുറത്തേക്ക് വന്നു. സ്വപ്നയോട് എന്തൊ കുശലങ്ങൾ പറഞ്ഞിരിക്കെ ബാലു മുറിയിൽ നിന്നും സഞ്ജയ്‌ നെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യാനുള്ള തയ്യാറെടുപ്പിൽ പുറത്തേക്ക് വന്നു.പക്ഷെ സഞ്ജയ്‌ എയർപോർട്ടിൽ പോകുവാൻ ആയി കാൾ ടാക്സി ബുക്ക്‌ ചെയ്തു എന്ന് ബാലുവിനോട് പറഞ്ഞു. അതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന ബാലുവിന്റെ ചോദ്യത്തിന്… നാളെ അളിയന് ഡ്യൂട്ടി ഉള്ളതല്ലേ ചുമ്മാ ഉറക്കം നഷ്ടപ്പെടുത്തേണ്ട എന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്ന് ബാലുവിനെ പറഞ്ഞു സമാധാനിപ്പിച്ചു..ആ സംഭാഷണം അവിടെ അവസാനിപ്പിച്ച അവർ കാൾ ടാക്സിയുടെ വരവിനായി കാത്തിരുന്നു. അധികം വൈകാതെ അത് എത്തുകയും സഞ്ജയ്‌ സഹോദരിയോടും അളിയനോടും യാത്ര പറഞ്ഞു അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി..
സ്വപ്നയുടെ നീരസം ആ രാത്രി വെളുക്കുവോളം തുടർന്നു. അതിലൊന്നും കൂടുതൽ പ്രാധാന്യം നല്കാത്ത ബാലുവും. അന്ന് നേരം പുലർന്നപ്പോഴേക്കും സഞ്ജയ്‌ നാട്ടിലെത്തിയെന്നുള്ള സന്ദേശം അവൻ വാട്സ്അപ്ലൂടെ സ്വപ്നക്കും ബാലുവിനും പങ്ക് വെയ്ച്ചിരുന്നു.
എന്നത്തേയും പോലെ ഒരു സാധാരണ ദിവസമായിരുന്നു ബാലുവിന് ആ ദിവസവും. പക്ഷെ ആൻഡ്രോയുടെ സ്വഭാവത്തിലെ ചില മാറ്റങ്ങൾ ബാലു ശ്രദ്ധിച്ചു.. എന്തായാലും ജോയിയുമായുള്ള തനിച്ചുള്ള ഒരു കൂടി കാഴ്ച്ചക്കുള്ള അവസരം ഉണ്ടാക്കാനുള്ള ശ്രമത്തിൽ അവൻ ജോലികളിൽ തുടർന്നു…..

തുടരും ……

LEAVE A REPLY

Please enter your comment!
Please enter your name here