Home Latest അവളുടെ ആ  ചോദ്യം കേട്ട് ബാലു ചെറുതായി ഒന്ന് ഞെട്ടി. അപ്പോളാണ് അവനും ചിന്തിച്ചതു എല്ലാത്തിനും...

അവളുടെ ആ  ചോദ്യം കേട്ട് ബാലു ചെറുതായി ഒന്ന് ഞെട്ടി. അപ്പോളാണ് അവനും ചിന്തിച്ചതു എല്ലാത്തിനും തുടക്കം അവിടെന്നു ആയിരുന്നല്ലോ എന്ന്…part-5

0

Part-4 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൈഡൂര്യം part-5
 
രചന : Surjith

അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടി.. അവളുടെ കണ്ണിലെ കൃഷ്ണമണികൾ മുകളിലേക്ക് നീങ്ങി.. ആ കൺ പൊളകൾ പതിയെ അടഞ്ഞു…
ഇതെല്ലാം നിമിഷങ്ങൾ കൊണ്ടാണ് അവിടെ സംഭവിച്ചത്. എല്ലാം നോക്കി ഇരിക്കുവായിരുന്ന ബാലു ചാടി എഴുനേറ്റ് സ്വപ്നയെ സോഫയിൽ നിന്നും താഴെ വീഴാതെ താങ്ങി പിടിച്ചു. അവൻ  ” സ്വപ്നേ.. സ്വപ്നേ… മോളെ…. ” യെന്ന് അവളുടെ കവിളിൽ തട്ടിക്കൊണ്ട് വിളിച്ചു… യാതൊരു പ്രതികരണവും അവളിൽ നിന്നും ഉണ്ടായില്ല. പെട്ടന്ന് തന്നെ അവൻ അവളെ സോഫയിലേക്ക് കിടത്തി, ശേഷം അടുക്കളയിലേക്ക് പാഞ്ഞു.
അവിടെ നിന്നും ഒരു ഗ്ലാസ്സ് വെള്ളവും എടുത്തു അവൾക്ക് അരുകിൽ പാഞ്ഞ് എത്തി. ഗ്ലാസിൽ നിന്നും വെള്ളം തൊട്ടു അവളുടെ മുഖത്ത് തടവി. വെള്ളത്തിന്റെ ഈർപ്പം മുഖത്ത് തട്ടിയപ്പോൾ സ്വപ്ന മുഖം തിരിക്കുവാനും ആനക്കുവാനും തുടങ്ങി…….

ബാലു പിന്നെയും അവളെ  ഉണർത്താൻ ശ്രമങ്ങൾ നടത്തി നോക്കി പക്ഷെ അതിൽ അവൻ വിജയിച്ചില്ല . അവനുള്ളിലെ ഭയം കൂടി വന്നു,അവൻ ഒരു നിമിഷം എന്തോ ഒന്നോർത്തു നിന്നു. അതിന് ശേഷം അവൻ അവിടെ നിന്നും ഫ്ലാറ്റിന്റെ മുൻ വാതിൽ ലക്ഷ്യമാക്കി വേഗത്തിൽ നടന്നു…

അത് മറ്റൊന്നിനും ആയിരുന്നില്ല അയല്പക്കത്തെ ഫ്ലാറ്റിൽ താമസക്കുന്ന സ്വപ്ന ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ നേഴ്സ് സൂസനെ വിളിക്കുവാൻ ആയിരുന്നു… മിന്നിട്ടുകൾ കഴിഞ്ഞു അവൻ തിരികെ സ്വപ്നയുടെ അരുകിൽ സൂസനുമായി എത്തി. അവൾ സ്വപ്നയുടെ നാഡി സ്പന്ദനം പരിശോധിച്ചു.. ശേഷം കുഴപ്പമൊന്നുംമില്ലാ എന്ന മട്ടിൽ ഒരു ചെറു പുഞ്ചിരിയോടെ ബാലുവിന്റെ മുഖത്തേക്ക് നോക്കി.അവൾ സ്വപ്നയെ സോഫയിൽ നിവർത്തി കിടത്തി,തിരികെ അവരുടെ ഫ്ലാറ്റിൽ പോയി എന്തോ എടുത്തിട്ടു വരാമെന്ന് പറഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ.. സ്വപ്ന കണ്ണുകൾ തുറക്കുന്നുണ്ടായിരുന്നു…

കണ്ണുകൾ തുറക്കേ അവ്യക്തമായി അവൾ കാണുന്നത് പരിഭ്രാന്തിയിൽ നിൽക്കുന്ന ബാലുവിനെ ആയിരുന്നു. അവൾ എന്തോ പറയുവാൻ തുടങ്ങുവേ ആരുകിലായി നിന്നിരുന്ന സൂസനെ കണ്ടു.

സ്വപ്നയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് സൂസൻ “ഉടനെ ഒരു ചിലവുണ്ട് കേട്ടോ….” എന്ന് മാത്രം പറഞ്ഞു…….
“സ്വപ്നക്ക് ഒന്നുമില്ല അവൾ ഓക്കേയാ “എന്ന്  ബാലുവിനോടും പറഞ്ഞു……

അല്പ നേരത്തെ നർമ്മ സംഭാഷണത്തിന് ശേഷം അവൾ ബാലുവിനും സ്വപ്നക്കും ആശംസകളും അഭിനന്ദനങ്ങളും നൽകിയ ശേഷം അവിടെ നിന്നും സൂസൻ തന്റെ ഫ്ലാറ്റിലേക്ക് പോയി…

സൂസൻ പോയി കഴിഞ്ഞപ്പോൾ ബാലു സ്വപ്നക്ക് ആരുകിലായി ചേർന്ന് ഇരുന്നു. അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. അവന്റെ കണ്ണിൽ നിന്നും ആനന്ദ കണ്ണുനീർ പൊടിഞ്ഞു. അവൻ അവളോട് ചോദിച്ചു????

” സൂസൻ പറഞ്ഞതു സത്യമാണോ .ടാ… ”

അതിന് മറുപടിയായി അവൾ തന്റെ കൈകൾ നന്നേ അവന്റെ മുതുകിൽ ഒന്നാമർത്തി കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു….

” മ്മ്മ്മ്മ്മ്….. എനിക്ക് ചെറിയൊരു സംശയം ഉണ്ടായിരുന്നു…. എന്നാലും നാളെ ടെസ്റ്റ്‌ ചെയ്തു ഒന്ന് കൺഫേം ചെയ്യാം…. ”

അത് കേട്ട് അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.. എന്നിട്ട് പറഞ്ഞു…..

“അങ്ങനെ നമ്മളും ഒരു അച്ഛനും അമ്മയും ആകാൻ പോകുന്നു അല്ലേടി കള്ളി…”

” അതേടാ കള്ളാ……. ” എന്ന് പറഞ്ഞു നിർത്തിയപ്പോളാണ് അവൾ കുറച്ചു മുന്നേ നടന്ന സംഭവങ്ങൾ ഓർത്തത് അവൾ തുടർന്നു ചോദിച്ചു?????

“പിന്നെ നിങ്ങളുടെ ബോസ്സ് ആൻഡ്രോ എന്തിനാ എന്റെ ചേട്ടന് അത്രയും പണം കൊടുത്തേ??????”

അവളുടെ ആ  ചോദ്യം കേട്ട് ബാലു ചെറുതായി ഒന്ന് ഞെട്ടി. അപ്പോളാണ് അവനും ചിന്തിച്ചതു എല്ലാത്തിനും തുടക്കം അവിടെന്നു ആയിരുന്നല്ലോ എന്ന്…സ്വപ്നയുടെ ശരീരത്തിൽ നിന്നും അവൻ ഒന്ന് അകന്നു. തിരികെ ലാപ്ടോപ് കൈയിൽ എടുത്തു. അതിൽ അവൻ എന്തൊക്കയോ പരതി ശേഷം പറഞ്ഞു…..

” ആ പൈസ ട്രാസ്‌ഫെർ ചെയ്തിരിക്കുന്നതു എംബസിയുടെ വെൽഫെയർ ഫണ്ടിൽ നിന്നുമാണ് ആ ആക്കൗണ്ട് ഹാൻഡിൽ ചെയ്യുന്നതു ലിലിയാനാണ്…. എന്റെ സംശയം ആഡ്രോ അറിഞ്ഞിട്ടാണോ ലിലിയാൻ ഇത്രയും വലിയ തുക സഞ്ചക്കു കൊടുത്തത് എന്നതാണ്.. അഥവാ ആൻഡ്രോ അറിഞ്ഞിട്ടാണെങ്കിൽ…അതും എന്തിന് വേണ്ടി.. ആഫ്രിക്കാൻസ് ഒരു പൈസയും വെറുതെ കൊടുക്കാറില്ല…. എന്തായാലും സഞ്ജയ്‌നെ ഒന്ന് വിളിച്ചു നോക്കാം… വെറുതെ ഒരു പൊല്ലാപ്പിലും ചെന്നു ചാടേണ്ട… ”

എന്ന് പറഞ്ഞു കൊണ്ട് ബാലു സഞ്ജയ്‌ നെ ഫോൺ ചെയ്യുവാൻ മൈബൈൽ എടുത്തു ….

അപ്പോൾ മുൻവാതിലിൽ ആരോ മുട്ടുന്ന ശബ്ദം ബാലു കേട്ടു. കൈയിൽ  ഡയൽ ചെയ്‌താ മൊബൈലുമായി ബാലു മുൻ വാതിലിനു അരുകിലേക്ക് നടന്നു ആ പൂട്ടുകൾ തുറന്നു. പുറത്ത് വാതിലിൽ മുട്ടിയത് സഞ്ജയ്‌ ആയിരുന്നു..  എന്തൊക്കയോ ചോദിക്കാൻ വേണ്ടിയാണ് ബാലു സഞ്ജയ്‌യേ ഫോൺ ചെയ്തത് പക്ഷെ  അവനെ കണ്ടപ്പോൾ ബലും എല്ലാം മറന്നു പോയി…
പുറത്ത് നിന്നിരുന്ന സഞ്ജയ്‌ ബാലുവിനെ നോക്കി ഒരു വലിയ ചിരി പാസ്സാക്കി ധൃതിയിൽ  കൈയിൽ ഒരു പിസ്സ ബോക്സും മറ്റെന്തോ കുറച്ചു സാധങ്ങളുമായി വീടിനുള്ളിലേക്ക് പ്രവേശിച്ചു..
അവൻ സോഫയിൽ ഇരിക്കുന്ന സ്വപ്നയെ നോക്കിയും ഒന്ന് കൂടി ചിരിച്ചു. എന്നിട്ടവൻ കൈയിൽ ഇരുന്ന പിസ്സ തീൻ മേശ പുറത്ത് വെച്ചു..ഇതിനിടയിൽ ബാലു സഞ്ജയ്‌ക്ക് ചെയ്ത കാൾ ഡിസ്‌ക്കണക്ട് ചെയ്തു. മാറ്റാരോ അവനെ വിളിക്കുന്നുണ്ടായിരുന്നു….

” മോളെ സ്വപ്നേ ഇത് ഞാൻ വരുന്ന വഴി വാങ്ങിയതാ… നിങ്ങൾ ഡിന്നർ കഴിച്ചായിരുന്നോ ??? ” എന്ന്
സഞ്ജയ്‌ സ്വപ്നയോടും ബാലുവിനോടും കൂടി ചോദിച്ചു ???

ബാലുവിന്റെ ഫോൺ റിങ് തുടർന്നു കൊണ്ടിരുന്നു…സഞ്ജയ്‌ക്ക് മറുപടി പറയാൻ നിൽക്കാതെ.. കൈ ഉയർത്തി ഒരു മിനിറ്റ് എന്ന്  സഞ്ജയ്‌യോട് ആഗ്യം കാണിച്ച ശേഷം ബാലു ഫോൺ അറ്റൻഡ് ചെയ്തു. പക്ഷേ സ്വപ്ന സഞ്ജയോട് തുടർന്നു സംസാരിച്ചു…….

” ഞങ്ങൾ ഭക്ഷണം കഴിച്ചു ചേട്ടാ…. അല്ല ഇന്ന് ലിലിയാന്റെ വീട്ടിൽ എന്താ വിശേഷം… ആ പെണ്ണ് ചേട്ടന് എന്തിനാ ഇത്രയും പണം നൽകിയെ??????”

ഒരു നിഷ്കളങ്കയായ പെങ്ങളുടെ മറുപടിയും ചോദ്യവും…. കാരണം സ്വപ്നക്ക് അത്രക്കും വിശ്വാസമായിരുന്നു അവളുടെ ചേട്ടനിൽ.. പക്ഷെ
അവളുടെ ആ  ചോദ്യം കേട്ടു ഒന്ന് അന്തളിച്ച സഞ്ജയ്‌… ഇതെല്ലാം ഇത്രയും പെട്ടന്ന് ഇവിടെ എങ്ങനെ അറിഞ്ഞു എന്ന് ഓർത്തു പോയി…. അതോന്നും പുറത്ത് കാണിക്കാത്ത പുതോയൊരു നുണ സഞ്ജയ്‌ സ്വപ്നയോടു പറഞ്ഞു……

തുടരും………

LEAVE A REPLY

Please enter your comment!
Please enter your name here