Home Latest ” അച്ഛാ.. ഞാൻ പോകുവാണ്… കൂട്ടുകാർക്കു മുന്നിൽ നാണം കേട്ട് ജീവിക്കാൻ എനിക്ക് ഇനിയും കഴിയില്ല...

” അച്ഛാ.. ഞാൻ പോകുവാണ്… കൂട്ടുകാർക്കു മുന്നിൽ നാണം കേട്ട് ജീവിക്കാൻ എനിക്ക് ഇനിയും കഴിയില്ല അവർക്കുമുണ്ട് അച്ഛൻ മക്കളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരച്ഛൻ … ഇനി എനിക്ക് ഒരു ജന്മമുണ്ടെങ്കിൽ  നല്ലൊരു അച്ഛന്റെ മകളായി ജനിക്കണം….

0

ശബ്ദ സന്ദേശം

രചന : Surjith

” എവിടാടി നിന്റെ അമ്മ….. ”

” അമ്മ ഓഫീസിൽ നിന്നും വന്നിട്ടില്ലാ… അച്ഛാ….. ”

ആ നിഷ്കളങ്കത നിറഞ്ഞ മറുപടി കേട്ടിട്ടും അസഭ്യവർഷത്തോടെ ആ മനുഷ്യൻ തുടർന്നു….

” ആ പുന്നാര മോൾ വരുമ്പോൾ പറഞ്ഞേരെ…. ഫോൺ ഓഫാക്കി വെച്ചു അധികനാൾ എന്നിൽ നിന്നും രക്ഷപ്പെടാൻ നോക്കേണ്ടന്നു…ഞാൻ അങ്ങ് വന്നാൽ എല്ലാത്തിനെയും വെട്ടി നുറുക്കി കയത്തിൽ ഏറിയും….”

അത്രയും കൂടി അയാൾ പറഞ്ഞപ്പോൾ… ആ കുഞ്ഞ് മനസ്സിന് താങ്ങാവുന്നതിനും അപ്പുറമായി…. ആ കുഞ്ഞ് ഒന്ന് ഏങ്ങി കരഞ്ഞു കൊണ്ട് ഫോൺ ഡിസ്‌ക്കണക്ട് ചെയ്യ്തു….. രാവിലെ മുതൽ ഇടവിട്ട് അയാൾ ആ കുഞ്ഞിനെ ഫോണിൽ വിളിച്ചു അസഭ്യവും  അമ്മയെയും ഈ കുഞ്ഞിനേയും അനിയനെയും വെട്ടുമെന്നും കൊല്ലുമെന്നും എന്നൊക്കയുള്ള ഭീഷണികൾ ആയിരുന്നു .
അതും അവളുടെ കൂട്ട്കാരി കേൾക്കെ.

അച്ഛനെന്നാൽ ഈ കുഞ്ഞിന് പേടിയാണ് അത്രക്കും താരം താഴ്ന്ന സംസ്കാരത്തിന് ഉടമ ആയിരുന്നു അയാൾ…..

സ്കൂളിലെ രക്ഷകർത്താക്കളുടെ കൂട്ടായിമയിലും അവിടത്തെ അധ്യാപകരുടെ മുന്നിലും അയാളുടെ കഴിഞ്ഞ അവധികാലത്തു അയാൾ കാണിച്ചു കൂട്ടിയെ കോപ്രായങ്ങൾ… ഹോ…..ആവിശ്വാസനീയം… ആരെയും വെറുപ്പുക്കുന്ന പ്രകൃതം ബന്ധുക്കളും അയൽവാസികളും പലപ്പോഴും ആയാളുടെ ഭാര്യയോട് ( ഈ കുഞ്ഞിന്റെ അമ്മ) ചോദിച്ചിട്ടുണ്ട്?????

” എങ്ങനെ സഹിക്കുന്നു….എവിടെ നിന്നും കിട്ടി ഈ സാധനത്തിനെ….വീട്ടുകാർക്ക് നിങ്ങൾ ഇത്രക്കും വലിയ ബാധ്യത ആയിരുന്നോ ഇങ്ങനെ ഒരു സംസ്കാരശൂനിക്ക് നിങ്ങളെ  കെട്ടിച്ചു കൊടുക്കാൻ????? ”   അതിനെല്ലാം അവൾ ഒരു പുഞ്ചിരി കൊണ്ട് മറുപടി നൽകി… അതിലും നിന്നില്ലെങ്കിൽ അവൾ പറയുമായിരുന്നു……..

” സമയം ശരിയല്ല… ശനിദശയുടെ കഠിന്യം കൊണ്ടാണ് അത് മാറുമ്പോൾ എല്ലാം ശരിയാകും……. ”

പക്ഷെ ഇന്ന് അച്ഛനിൽ നിന്നും തുടരെ തുടരെ ഫോണിലൂടെയുള്ള പ്രഹരങ്ങൾ താങ്ങാൻ കഴിയാതെ ആ പത്രണ്ടു വയസ്സുകാരി കൂടെ നിന്നിരുന്ന കൂട്ടുകാരിയോട് ഒരക്ഷരം ഉരിയാടാതെ അവൾ മുറിക്കുള്ളിലേക്ക് പാഞ്ഞു.. കളികൂട്ട് കാരി അമ്മു പിന്നിൽ നിന്നും അവളെ പേര് ചൊല്ലി വിളിച്ചു കൂടെ ഓടി എങ്കിലും അവൾ എത്തും മുന്നേ വാവാച്ചി മുറിക്കുള്ളിൽ കയറി വാതിലുകൾ അടച്ചു കുറ്റിയിട്ടു….

” വാവാച്ചി… വാവാച്ചി… നീ വാതിൽ തുറക്കെന്നെ ആന്റി വരുമ്പോൾ നമുക്ക് പറയാം നിന്റെ അച്ഛൻ വിളിച്ചു വഴക്ക് പറഞ്ഞ കാര്യം…. നീ വാതിൽ തുറക്ക്…..”

അമ്മു എത്ര ഉച്ചത്തിൽ വിളിച്ചിട്ടും വാവാച്ചി വാതിൽ തുറന്നില്ല… അവൾ അവിടെ നിന്നും പാടത്തേക്ക് ഓടി..,..

” എടാ….. അപ്പൂ…. അപ്പൂ… നീയിങ് വന്നേ….. ”

” എന്തേ അമ്മു ചേച്ചി???? ”

” നീ ഇങ്ങ് വന്നേടാ …ഒന്ന് പെട്ടന്ന് വാ…. ”

” ഈ അമ്മു ചേച്ചിയുടെ ഒരു കാര്യം….ഞാൻ ഗോൾ അടിക്കേണ്ടത് ആയിരുന്നു.. ചേച്ചി പിന്നിൽ നിന്നും വിളിച്ചത് കൊണ്ടാ അത് മിസ്സ്‌ ആയെ …. ”

ഗോൾ അടിക്കാൻ കഴിയാത്തത്തിൽ നിരാശനായ അപ്പു പാടത്തെ തോഴുമ്പിൽ നിന്നും നടന്നു അമ്മുവിന്റെ അരുകിൽ എത്തി. അവൾ അവന്റെ കൈകളിൽ പിടിച്ചു തിരികെ വീട്ടിലേക്ക് ഓടി… ആ ഓട്ടത്തിനിടയിൽ .. അവൾ അപ്പുവുനോട് പറഞ്ഞു….

” അപ്പു…. നിന്റെ അച്ഛൻ വാവച്ചിയെ ഫോൺ ചെയ്തു വഴക്ക് പറഞ്ഞു… അവൾ കരഞ്ഞു കൊണ്ട് മുറിക്കുള്ളിൽ കയറി വാതിൽ അടച്ചു എത്ര വിളിച്ചിട്ടും തുറക്കുന്നില്ല…. ”

” ഈ അച്ഛന്റെ ഒരു കാര്യം… എല്ലാ വെള്ളിയാഴ്ചയും ഇങ്ങനെയാ… കള്ളും കുടിച്ചു ഫോണിൽ വിളിച്ചു വഴക്ക് പറച്ചിൽ… അതുകൊണ്ടാ ഞാൻ ഫോൺ എടുക്കാതെ… ”

അതും പറഞ്ഞു കൊണ്ട് രണ്ടാളും കൂടി ആവുന്ന വേഗത്തിൽ ഓടി…. അവരുടെ ആ ഓട്ടം നിന്നത് ആ വീടിന്റെ ഗേറ്റിനു മുന്നിൽ ആയിരുന്നു. അപ്പോഴേക്കും ജോലി കഴിഞ്ഞു. സുനിത ഗേറ്റിനു മുന്നിൽ സ്കൂട്ടിയിൽ എത്തിയിരുന്നു. അപ്പുവിന്റെ ചെളി പൂണ്ട വേഷം കണ്ടു ഹെൽമെറ്റ്‌ തലയിൽ നിന്നും അഴിക്കുന്നതിനു മുന്നേ അവനെ ശക്കാരിക്കാൻ തുടങ്ങി…

” എടാ അപ്പു നിനക്ക് സമയം ഇത്രയും ആയിട്ടും പടത്തിന്നു കയറാറായിട്ടില്ല അല്ലേ … ”

“ഈ അമ്മയുടെ ഒരു കാര്യം…എന്റെ…. അമ്മേ ചേച്ചി ദേ… അച്ഛൻ വഴക്ക് പറഞ്ഞുന്ന് പറഞ്ഞ് മുറിയിൽ കയറി വാതിലടച്ചു… അമ്മ ഒന്ന് വേഗം വാന്ന് വാവാച്ചിയോട് വാതിൽ തുറക്കാൻ പറ …. ”

ശ്വാസം അണച്ചു അപ്പു അത് പറഞ്ഞ് തീർന്നതും ആ അമ്മ സ്വകാലബോധം നഷ്ടപ്പെട്ടു സ്കൂട്ടിയിൽ നിന്നും ചാടി ഇറങ്ങി…..ഒരു വലിയ ശബ്ദത്തോടെ ആ സ്കൂട്ടി നിലത്തേക്ക് മറിഞ്ഞു.. അതൊന്നും കാണുവാനോ കേൾക്കുവാനോ  നിൽക്കാതെ അവൾ കുട്ടികൾക്കൊപ്പം വീടിനുള്ളിൽ കയറി  … വാവാച്ചി കയറിയ മുറിയുടെ വാതിൽ മുട്ടി വിളിക്കാൻ തുടങ്ങി…..

” മോളെ… വാവേ… വാതിൽ തുറക്ക് മോളെ…. എന്റെ പൊന്നല്ലേ വാതിൽ തുറക്ക്…അച്ഛൻ നിന്നെ ആദ്യമായിട്ടല്ലല്ലോ വഴക്ക് പറയുന്നേ…..”

എന്ന് കരഞ്ഞു പറഞ്ഞ് വിളിച്ചു. പക്ഷെ ആ വാതിലുകൾ തുറന്നില്ല. അവൾ അടുക്കള ഭാഗത്തേക്ക്‌ ഓടി. അയൽവാസിയും ഹൗസ് ഓണർ കൂടിയായ ഇന്ദിരാ അമ്മയെ വിളിച്ചു…..

” ഇന്ദിരമ്മ…. ഇന്ദിരമ്മ… വിഷു ഉണ്ടൊ അവിടെ???? ”

എന്ന്  വെപ്രാളതോടും വേവലാതിയിലും വിറയ്ക്കുന്ന സ്വരത്തിൽ ആ അമ്മ വിളിച്ചുകൂകി …

ആ വിളിയിലെ പകപിഴ മനസ്സിലാക്കിയ ഇന്ദിരമ്മ ടീവി യിലെ മഹാഭാരതം മനസില്ല മനസ്സോടെ ഉപേക്ഷിച്ചു കൊണ്ട് വീടിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങി.. സുനിതയുടെ മുഖഭാവം കണ്ട ഇന്ദിരമ്മക്ക് കാര്യം പന്തി അല്ലെന്നു മനസ്സിലായി… ഉടനെ മുറിയിൽ ടി വി കണ്ടു കിടക്കുവായിരുന്ന കൊച്ചുമകൻ വുഷുവിനെ വിളിച്ചു…

” എടാ വിഷു…. എടാ ചെറുക്കാ….. നീ ഒന്നിങ്ങു വന്നേ… നിന്ന ദേ അപ്പുവിന്റെ അമ്മ നിന്നെ വിളിക്കുന്നു…. ”

” ശല്യം…. ശകുനിയെ തല്ലുന്ന സീൻ വന്നപ്പോളാ വിളിക്കാൻ കണ്ട നേരം… “എന്നും പറഞ്ഞു  തലയും ചൊറിഞ്ഞു നെഞ്ചിലെ വരിയേൽ മുഴുവൻ എക്സ്ര പോലെ കാണിച്ചു കൊണ്ട് വിഷു വീടിനു പുറത്തേക്ക് വന്നു… അപ്പുവിന്റെ അമ്മയെ കണ്ട പാടേ…….

” എന്താ ആന്റി???? ” എന്ന് ചോദിച്ചു മുഴുപ്പിചില്ല…

” വാവാച്ചി മുറിയിൽ കയറി വാതിൽ പൂട്ടി… എത്ര വിളിച്ചിട്ടും തുറക്കുന്നില്ല….നീ എങ്ങനെയെങ്കിലും ആ വാതിൽ ഒന്ന് തുറക്കു വിഷു….. ”

അവൾ അതും പറഞ്ഞു വാവിട്ട് കരയുവാൻ തുടങ്ങി. പക്ഷെ ആ അമ്മയുടെ വാക്കുകൾ കേട്ട വിഷു നാലുപാടും നോക്കി കൈയിൽ കിട്ടിയ കോടാലി മഹാഭാരതം കണ്ട ത്രില്ലിൽ  ഭീമൻ ഗദ ചുമലിൽ താങ്ങി ഓടുന്ന പോലെ…അവൻ ആ മതിലും ചാടി കടന്നു  ഓടി അടഞ്ഞു കിടന്ന വാതിലിനു മുന്നിൽ എത്തി. ഒരു വിധത്തിൽ ആ വാതിൽ തല്ലി തുറന്നു.. പക്ഷെ അതിനുള്ളിലെ കാഴ്ച്ച അവൻ അത് തുറക്കാൻ കാണിച്ച ആവേശത്തെ കെടുത്തി. ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്…

അന്ന് സായാഹ്നവും തുള്ളി ചാടി നടന്ന വാവാച്ചി..ജനൽ കമ്പിയിൽ കുർട്ടൻ ചരടിൽ കഴുത്ത് മുറുകി തുറന്ന കണ്ണുകളോടെ   പുറത്തേക്ക്  തള്ളിയ നാക്കുകളോടെ നിഛലമായിരിക്കുന്നു……അവൾക്കരികിൽ ഓടി എത്തിയ ആ അമ്മ നിലത്തേക്ക് ബോധം കേട്ട് വീണു…ഈ കാഴ്ച്ചകൾ കണ്ട അമ്മു നിലവിളിച്ചു കൊണ്ട്  വീടിനു പുറത്തേക്കൊടി ..  ജനാലയിൽ തൂങ്ങി നിൽക്കുന്ന കൂടപ്പിറപ്പിനെ കണ്ട അപ്പു ശ്വാസം നിലച്ചു വാതിക്കൽ തന്നെ നിന്നു…  അവന്റെ കണ്ണുകൾ പൊത്തി പിടിച്ചു അവനെയും തൂക്കി എടുത്തു   വിഷു  ആ വീടിനു പുറത്തേക്കൊടി… പോകും വഴിയിൽ അവിടേക്ക് വരുവായിരുന്ന ഇന്ദിരാമ്മ.. എന്തെക്കെയോ അവനോടു ചോദിച്ചു??? ഒന്നിനും മറുപടി പറയാൻ നിൽക്കാതെ അവൻ നിൽക്കാതെ ഓടി…

നിമിഷങ്ങൾ കൊണ്ട് ആ വീടും പരിസരവും നാട്ടുകാരെ കൊണ്ട് നിറഞ്ഞു.. ബന്ധുക്കളും സുഹൃത്തുക്കളും കേട്ടറിഞ്ഞു അവിടെ എത്തി ചേർന്നു. ഇതിനിടയിൽ അതിൽ ആരൊക്കയോ അച്ഛൻ എന്ന് പറയുന്ന മൃഗത്തെ വിവരങ്ങൾ അറിയിക്കാൻ ഒരു ശ്രമം നടത്തി. മദ്യത്തിന്റെ ആസക്തിയിൽ മതി മറന്നു ഉറങ്ങിയാ ആ മനുഷ്യ മൃഗത്തെ ഉണർത്താൻ ആ മണിനാദങ്ങൾക്ക് കഴിഞ്ഞില്ല….

മണിക്കൂറുകൾ കഴിഞ്ഞു അയാൾ ഉണർന്നപ്പോൾ.. കുപ്പിയിൽ അവശേഷിച്ച മദ്യവും അകത്താക്കി കൊണ്ട് അയാൾ തന്റെ ഫോണിലേക്കു നോക്കി… അറിയാത്ത കുറെ പുതിയ അക്കങ്ങൾ അതിൽ ഉണ്ടായിരുന്നു കൂട്ടത്തിൽ മകൾ വാവച്ചിയുടെ ഒരു ശബ്ദ സന്ദേശവും….

” അച്ഛാ.. ഞാൻ പോകുവാണ്… കൂട്ടുകാർക്കു മുന്നിൽ നാണം കേട്ട് ജീവിക്കാൻ എനിക്ക് ഇനിയും കഴിയില്ല അവർക്കുമുണ്ട് അച്ഛൻ മക്കളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരച്ഛൻ … ഇനി എനിക്ക് ഒരു ജന്മമുണ്ടെങ്കിൽ  നല്ലൊരു അച്ഛന്റെ മകളായി ജനിക്കണം…. എന്റെ അമ്മ പാവമാണ് രാപൽ കഷ്ടപ്പെടുന്നതും അച്ഛനെ സഹിക്കുന്നതും എന്റെയും അപ്പുവിന്റെയും ഭാവി ഓർത്ത് മാത്രമാണ് .. ഞാൻ ഇല്ലാതയാൽ എന്റെ അമ്മക്കു അത്രയും പ്രാരാബ്ദം കുറയും പെൺമക്കൾ ഉള്ള അമ്മമാർക്കണല്ലോ സമൂഹത്തിൽ കൂടുതൽ പ്രതിബദ്ധത …. ഇനിയെങ്കിലും എന്റെ അമ്മക്കു നല്ലരു ഭർത്താവാകാനും അപ്പുവിനു നല്ലൊരു അച്ഛനാക്കാനും ശ്രമിക്കണം ….. ”

തേങ്ങലോടെ വിമ്മി കരഞ്ഞു കൊണ്ട് ആ ശബ്ദം സന്ദേശം അവസാനിച്ചു….

അത് കേട്ട് തന്നെ പുതിയ രീതിയിൽ ഉപദേശിക്കാറായോ എന്നോർത്ത് ക്ഷുഭിതൻ ആയ അയാൾ ആ അമ്മയെ ഫോൺ ചെയ്തു.. വാവച്ചിയുടെ ജീവനറ്റ ശരീരത്തിന് മുന്നിൽ ഒരു തുള്ളി കണ്ണു നീർ പൊടിയിക്കാത്ത മൗനമായിരുന്ന അവൾക്കു മുന്നിലേക്ക്‌ അവിടെ കൂടി നിന്നവരിൽ ഒരാൾ ഭർത്താവ് വിളിക്കുവാണല്ലോ എന്നോർത്ത് അവൾക്കു നൽകി… സ്ക്രീനിലേക്ക് നോക്കി പല്ലുകൾ കടിച്ചു പിടിച്ചു നിറ കണ്ണുകൾ തുടച്ചു അവൾ അതിന് ഉത്തരം നൽകി…..

പതിവുപോലെ പൂരപ്പാട്ട് പടിതുടങ്ങിയ അയാൾക്ക്‌ സ്ത്രീയുടെ  ഉഗ്ര രൂപണി ഭദ്ര കളിയുടെ രൂപത്തിലും ഭാവത്തിലും അവൾ മറുപടി നൽകി. അയാൾ ചാർത്തിയ താലി ചരട് പൊട്ടിച്ചു എരിഞ്ഞു കൊണ്ട് അവൾ പറഞ്ഞു…..

” നീയും ഞാനുമായുള്ള എല്ലാ ബന്ധങ്ങളും ഇന്നത്തോടെ തീർന്നു…. നിന്നെ പോലെ ഒരു ആണും പെണ്ണും കെട്ടവനെ കെട്ടിയതിനു ദൈവം നൽകിയ ശിക്ഷയാണ് എന്റെ മോളെ കൊണ്ട് ദൈവം ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചേ .നശിച്ച നിന്റെ താലി എന്ന് എന്റെ കഴുത്തിൽ വീണോ… താലി എന്നത്തിന്റെ പവിത്രത കൂടി നഷ്ടപ്പെട്ടു…. നിന്റെ കൊള്ളരിതയ്മകൾ എല്ലാവരോടും മറച്ചു പിടിച്ച എന്നെയാണ് ദൈവം ശിക്ഷിക്കേണ്ടിയിരുന്നേ… പക്ഷെ ഇന്ന് അതിന്റെ ശിക്ഷ എന്റെ പൊന്ന് മോൾക്ക്‌ കിട്ടി….ഇനി നിന്റെ തെറിയും പൂരപ്പാട്ടും കേട്ട് ജീവിക്കാൻ എന്നെ കിട്ടില്ല… അങ്ങനെ ഒരു പെണ്ണ് എന്റെ മകൾക്കൊപ്പം മരിച്ചു…പെണ്ണെന്നാൽ നിനക്കൊക്കെ കാമം തീർക്കാനും തെറി വിളിക്കാനുമുള്ള ഒരു വസ്തു അല്ല..ഞാൻ എന്റെ ജീവിതത്തിൽ ചെയ്യത ഏറ്റവും വലിയ തെറ്റ്… ഒരു ജോലിയും കൂലിയും ഉണ്ടാഞ്ഞിട്ട് പോലും സമൂഹത്തിൽ എന്റെ കുട്ടികളുടെ ഭാവി ഓർത്തു നിന്നെ ചവിട്ടി പുറത്ത് കളയാതെ കൊണ്ട് നടന്നതാണ്….. ഓർത്തിട്ടു എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു….നാണം കേട്ട നാറി……കടന്നു പോടാ…..ഒരിക്കലും നിന്നെ എന്റെ കണ്മുന്നിൽ കണ്ടുപോകരുത്…  അങ്ങനെ ഒന്ന് സംഭവിച്ചാൽ അത് നിന്റെ അവസാനത്തിനായിരിക്കും ”

എന്ന് പറഞ്ഞു അവൾ ആ ഫോൺ ദൂരത്തേക്ക് വലിച്ചെറിഞ്ഞു… അത് കണ്ടും കേട്ടും നിൽക്കുവായിരുന്ന ഏഴു വയസ്സുകാരൻ അപ്പു അവളുടെ അരുകിൽ ചേർന്നിരുന്ന് കണ്ണീരോടെ പറഞ്ഞു……

” അമ്മാ…, ഇന്നലെ അച്ഛനോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ എന്റെ വാവാച്ചി ഇപ്പോൾ അമ്മയുടെ അരുകിൽ ജീവനോടെ ഉണ്ടായിരുന്നേനെ …… ”

ആ പിഞ്ചു ഓമനയുടെ വാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് ആ അമ്മ മകനെ മാറോടു അണച്ചു ……..

ശുഭം…….

ചെയ്യേണ്ടതും പറയേണ്ടത്തും കൃത്യതയോടെ അതാത് സമയം പ്രാവർത്തികാമക്കുക…

LEAVE A REPLY

Please enter your comment!
Please enter your name here