Home Latest തന്റെ കൈയിൽ ഉണ്ടായിരുന്ന ബിയർ ഒറ്റ വലിക്കു അകത്താക്കി. ഒഴിഞ്ഞ കുപ്പി കുപ്പതോട്ടിയിലേക്ക് എറിഞ്ഞു… ഇതേ...

തന്റെ കൈയിൽ ഉണ്ടായിരുന്ന ബിയർ ഒറ്റ വലിക്കു അകത്താക്കി. ഒഴിഞ്ഞ കുപ്പി കുപ്പതോട്ടിയിലേക്ക് എറിഞ്ഞു… ഇതേ പോലെ ലിലിയാനെയും വലിച്ചെറിയണം എന്നോർത്ത് തിരിഞ്ഞതും അവൻ കാണുന്നത് ഒരു മാലാഖയേ പോലെ വസ്ത്രമണിഞ്ഞ ലിലിയാനെ ആയിരുന്നു…part-4

0

Part-3 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൈഡൂര്യം part-4
 
രചന : Surjith

പദ്ധതികൾ കൈ വിടുന്നു എന്ന ബോധ്യം വന്ന സഞ്ജയ്‌ എല്ലാം അവസാനിപ്പിക്കാനുള്ള സമയമായി എന്ന തോന്നൽ അവനു തോന്നി തുടങ്ങി…..

തന്റെ കൈയിൽ ഉണ്ടായിരുന്ന ബിയർ ഒറ്റ വലിക്കു അകത്താക്കി. ഒഴിഞ്ഞ കുപ്പി കുപ്പതോട്ടിയിലേക്ക് എറിഞ്ഞു… ഇതേ പോലെ ലിലിയാനെയും വലിച്ചെറിയണം എന്നോർത്ത് തിരിഞ്ഞതും അവൻ കാണുന്നത് ഒരു മാലാഖയേ പോലെ വസ്ത്രമണിഞ്ഞ ലിലിയാനെ ആയിരുന്നു…

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. ഒന്ന് പുഞ്ചിരിച്ചു… കണ്ണുകൾ കൊണ്ട് അവളെ പിന്തുടരുവാൻ അവനോടു അവൾ ആവശ്യപ്പെട്ടു. അവൾ അവിടെ നിന്നും നടന്നകന്നു അവൾക്കു പിന്നാലെ സഞ്ജയും നടന്നു……..

അവളുടെ ചുവടുകൾ അവളുടെ ബെഡ് റൂമിന് മുന്നിൽ വെച്ചു ഒന്ന് നിലച്ചു അവൾ പതിയെ പിന്നിലേക്ക് നോക്കി. ചുവടുകൾ അകലെ എത്തിയ സഞ്ജയുടെ കൈകൾ എത്തി പിടിച്ചു വലിച്ചു കൊണ്ട് ബെഡ്‌റൂമിന് ഉള്ളിൽ കടന്നു….. ആ വാതിലുകൾ ദൃതിയിൽ അടച്ചു അവൾ അവനെ കെട്ടിപുണർന്നു ചുണ്ടുകളിൽ ചുംബിച്ചു. അവനിലേക്ക് ലയിക്കുവാൻ തുടങ്ങി…..പക്ഷെ സഞ്ജയ്‌ നിർവികാരനായി നിന്നു. അത് മനസ്സിലാക്കിയ ലിലിയാൻ അവന്റെ ചുണ്ടുകളിൽ നിന്നും മുഖം അകറ്റി കൊണ്ട് അവനോടു ചോദിച്ചു??

” വാട്ട് ഹാപ്പെൻഡ്… മൈ സ്വീറ്റ്….വൈ യു അപ്പ്സെറ്റ്…. ”

അത് കേട്ട് ഒരൽപ്പം ചിന്തിച്ച ശേഷം അവൻ ബുദ്ധി പരമായി ഒരു മറുപടി പറഞ്ഞു. തികഞ്ഞ ഒരു തന്ത്രശാലിയെ അവൻ അവളോട് ഒരു കള്ളം കൂടി പറഞ്ഞു ഫലിപ്പിച്ചു. ഈ കള്ളങ്ങൾ ആണല്ലോ സഞ്ജയ്‌നെ പോലുള്ള മാന്യന്മാരുടെ ആയുധം… അത് വിശ്വസിക്കാൻ കുറെ പെൺകുട്ടികളും…. ഈ ലോകത്തിന്റെ തന്നെ ഒരു അപാകത ആരെയും എന്തിനെയും കണ്ണടച്ചു വിശ്വസിക്കുന്ന സ്ത്രീകളാണ്…..

അവൻ അവളോട്‌ വലിയ മനോവിഷമം അഭിനയിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു……

തന്റെ ഡിവോഴ്സ് നടന്നാൽ മാത്രമേ ഞങ്ങൾക്ക് വിവാഹം കഴിച്ചു ഒരുമിച്ചു ജീവിക്കാൻ കഴിയു ആ ഡിവോഴ്സ് പെട്ടെന്നു നടക്കണമെങ്കിൽ മുൻഭാര്യക്ക് വലിയൊരു തുക നഷ്ട പരിഹാരം നൽകണം. അത്രക്കും വലിയ കാശ് ഈ സാഹചര്യത്തിൽ സ്വരൂപിക്കാൻ തന്നെ കൊണ്ട് കഴിയില്ല എന്നായിരുന്നു…….

അവന്റെ പുതിയ കഥയിൽ  വിശ്വസിച്ച ലിലിയാൻ നാലു കാലേൽ നിലത്തു വീണ പൂച്ചയെ പോലെ ഒരു നിമിഷം  ആലോചിച്ചു… കൂടുതൽ അലോചിക്കാൻ നിൽക്കാതെ അവൾ തന്റെ ഫോൺ കയ്യിലെടുത്തു. അവന്റെ നെഞ്ചിൽ ചേർന്നു പിൻ തിരിഞ്ഞു നിന്നു കൊണ്ട് അവളുടെ ബാങ്കിംഗ് ആപ്ലിക്കേഷൻ തുറന്നു. അതിൽ അവൾ മുന്നേ സേവ് ചെയ്തിട്ടുള്ള സഞ്ജയുടെ അക്കൗണ്ട് എടുത്തു. അവൾ അതിൽ വെറും ഒന്ന് എന്ന ഒരു സംഖ്യ അമർത്തിയ ശേഷം അവൾ അവനോടു പറഞ്ഞു…..

” നൗ ദിസ്‌ ഈസ്‌ യൂർ ടെൺ…. യു ക്യാൻ പുട് ആസ് മച്ച സീറോ യു വാണ്ട്‌… ഹിയർ യു ആർ മൈ വാല്യൂഡ് ഓൺ… ദാറ്സ് വേ ഐ സ്റ്റാർട്ട്‌ ജസ്റ്റ് ഓൺ… ”

( ഇനി നിന്റെ ഊഴം… നിനക്ക് എത്ര പൂജ്യം വേണോ ചേർക്കാം…… എനിക്ക് നീയാണ് വലുത് അതുകൊണ്ടാണ് ഞാൻ ഒന്നിൽ തുടങ്ങിയെ ഇനിയുള്ള പൂജ്യം നിന്നിൽ ചെറുതാണ്… അത് എത്ര വേണോ നിനക്കിടാം…..)

എന്ന് പറഞ്ഞു അവൾ ആ ഫോൺ അവന്റെ കൈ തുമ്പിൽ എത്തിച്ചു. ഒന്ന് അമ്പരന്ന് നിന്ന അവൻ ആ ഒന്നിന്റെ കൂടെ പൂജ്യങ്ങൾ ചേർക്കുവാൻ തുടങ്ങി.അവൻ ഓരോ പൂജ്യങ്ങൾ കൂട്ടുമ്പോളും അവൾ  ചുംബനങ്ങൾ അവന്റെ ചുണ്ടുകൾ നൽകി താഴേക്ക് വന്നു അഞ്ചു പൂജ്യങ്ങളിൽ അവൻ നിർത്തിയപ്പോൾ അവൾ അവന്റെ ഷിർട്ടിന്റെ ആദ്യ ബട്ടൺ അഴിച്ചു നെഞ്ചിൽ ചുംബിക്കുവായിരിന്നു… ഒന്ന് ചിരിച്ചു കൊണ്ട് ച്ചോദിച്ചു???

” ഹഹഹ….. ടു ഐ ടിക്കൾ യു….ഈസ്‌ ദിസ്‌ ഇനോഫ്… ”
( എന്റെ പ്രവർത്തി നിന്നേ ഇക്കിളി ആക്കിയോ… നിനക്ക് ഇത്രയും മതിയോ……)

അതിന് മറുപടിയായി അവൻ ” മ്മ്മ്മ്മ്മ്മ്….. “നീട്ടി മൂളി….

അത് കേട്ട് അവൾ പറഞ്ഞു……..

” ഐ വാന്ന കിസ്സ് യു മോർ…. ” യെന്ന് പറഞ്ഞു ഒരു പൂജ്യം കൂടി അമർത്തി അവനെ ചുമ്പിക്കാൻ തുടങ്ങു്വേ… അവളുടെ അമ്മ  ഏമാ വാതലിനു അരുകിൽ വന്നു.. അത് മനസ്സിലാക്കിയ ലിലിയാൻ ഉച്ചത്തിൽ പറഞ്ഞു……..

” വീ ആർ ഹിയർ…. ” യെന്ന് പറഞ്ഞു ആ ഫോണിൽ നിന്നും പൈസ ട്രാസ്‌ഫെർ ബട്ടൺ അവൾ അമർത്തി. നിമിഷങ്ങൾക്കകം സഞ്ജയുടെ ഫോണിൽ ഒരു മെസ്സേജ് വന്നു…

ഒരു മില്യൺ ധർഹം അക്കൗണ്ടിൽ ക്രെഡിക്റ്റ ചെയ്തിരിക്കുന്നു എന്നായിരുന്നു അത്… അവന്റെ അക്കൗണ്ടിൽ ആദ്യമായി ഇത്രയും വലിയ തുക വരുന്നത് പോലും. അവന്റെ കണ്ണൊന്നു മഞ്ഞളിച്ചു.. അവന്റെ നെച്ചിടിപ്പ് കൂടി. ഉള്ളിന്റെയുള്ളിൽ അവൻ ആയിരം വട്ടം ചിരിച്ചു. അവൻ മനസ്സിൽ ഓർത്തു ഈ കറുമ്പി എത്ര വലിയൊരു പൊട്ടിയാണ്…… അവളുടെ ശരീരം മതി വരുവോളം ആസ്വദിച്ചു ദാ.. ഇപ്പോൾ കൈ നിറയെ കാശും തന്നു.. ഉള്ളിൽ ഒരു ചിരിയോടെ അവൻ ലിലിയാനൊപ്പം ആ മുറിയിൽ നിന്നും പുറത്തിറങ്ങി. ആ സായാഹ്ന വിരുന്നിൽ വീണ്ടും ചേർന്നു അന്നത്തെ വിരുന്ന് അവസാനിപ്പിച്ചു സഞ്ജയ്‌ പടികൾ ഇറങ്ങുമ്പോൾ  ഒന്നുറപ്പിച്ചിരുന്നു.. ഇനി ഒരിക്കലും അവൻ ആ പടികൾ ചവിട്ടില്ലയെന്ന്… കാരണം ആ രാത്രിയിൽ അവൻ ദുബായ് വിടുവാൻ തീരുമാനിച്ചു ഉറപ്പിച്ചു കൊണ്ടായിരുന്നു ആ പടികൾ ഇറങ്ങിയത്…..

ഇതേ സമയം വീട്ടിൽ സ്വപ്നയുമൊത്തു തമാശകളും പരദൂഷണങ്ങളും പറഞ്ഞു ഇരിക്ക്വായിരുന്ന ബാലുവിന്റ ലാപ്ടോപ്പിലേക്കു ഒരു ഇമെയിൽ വന്നു.അവൻ ആദ്യം അത് ഇഗ്നോർ ചെയ്തു വെങ്കിലും ബാങ്കിൽ നിന്നു വന്നതന്ന് അറിഞ്ഞപ്പോൾ അവൻ അത് ഓപ്പൺ ചെയ്തു.. കുസൃതികൾ പറഞ്ഞിരുന്ന ബാലുവിന്റെ മുഖഭാവം പെട്ടെന്ന് മാറി അവൻ സ്വപ്നയോടു പറഞ്ഞു……

” എടീ…… നീ ഈ മെയിൽ കണ്ടൊ?????? ”

യെന്ന് പറഞ്ഞു സ്വപ്നക്ക് അഭിമുഖമായി അവൻ ലാപ്ടോപ് സ്ക്രീൻ തിരിച്ചു.. അവൾ അത് വായുക്കുവാൻ തുടങ്ങി… ഒരു ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്തേക്ക് നോക്കി…….

തുടരും……

നവംബർ 1 മുതൽ നിങ്ങളുടെ കുട്ടിയെ സ്‌കൂളിൽ വിടുമോ?

LEAVE A REPLY

Please enter your comment!
Please enter your name here