Home Latest അവസാനം ഡ്രൈവിങ് സീറ്റിൽ നിന്നും ഒരു പുതിയ പദ്ധതിയുമായി സഞ്ജയ് കാറിൽ നിന്നും ഇറങ്ങി ...

അവസാനം ഡ്രൈവിങ് സീറ്റിൽ നിന്നും ഒരു പുതിയ പദ്ധതിയുമായി സഞ്ജയ് കാറിൽ നിന്നും ഇറങ്ങി part 3

0

Part-2 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൈഡൂര്യം part-3
 
രചന : Surjith

കുറച്ചു നിമിഷങ്ങൾ അവരുടെ ആ ഇരിപ്പു അങ്ങനെ തുടർന്നു. അവസാനം ഡ്രൈവിങ് സീറ്റിൽ നിന്നും ഒരു പുതിയ പദ്ധതിയുമായി സഞ്ജയ് കാറിൽ നിന്നും ഇറങ്ങി ലിലിയാന്റെ അരുകിലേക്ക് നടന്നു. ” സോറി.. ” എന്ന് പറഞ്ഞു. അത് മുഴുപ്പിക്കാൻ സമ്മതിക്കാതെ അവൾ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾ കൊണ്ട് മൂടി. പരിസരം മറന്നുള്ള അവളുടെ പ്രകടനം അവനിൽ അമ്പരപ്പ് ഉണ്ടാക്കി.അവർ ഇരുവരും കെട്ടിപുണർന്നു. താൻ വിജയിച്ച സന്തോഷത്തിൽ സഞ്ജയും . തനിക്ക് ഒരു കൂട്ടു കിട്ടിയെന്ന സന്തോഷത്തിൽ ലിലിയാനും പരിസരം മറന്നു ചുംബനങ്ങളിൽ മുഴുകി നിന്നു..
അന്ന് അവിടെ തുടങ്ങിയ ആ ബന്ധം കിടപ്പറയിലേക്ക് വരെ പതിയെ നീങ്ങി അത് തുടർന്നും ആവർത്തിച്ചു .
ആ ആവർത്തനത്തിൽ സഞ്‌ജയ്ക്ക് അവളിൽ ഉള്ള ആവേശം കുറഞ്ഞുകൊണ്ടിരുന്നു. പക്ഷെ ലിലിയാനിൽ അവനിലുള്ള വിശ്വാസം കൂടി കൊണ്ടേയിരുന്നു. സഞ്ജയ്‌ക്ക് ലിലിയാനിൽ  നിന്നും കിട്ടുന്ന അളവില്ലാത്ത പണം അവനിൽ  കുറഞ്ഞ ആവേശത്തിനെ മറക്കുവാൻ പ്രേരിപ്പിച്ചു .

അവർ ശരിക്കും ദുബായിലെ ആഡംബര ജീവിതം ആസ്വദിച്ചു.  സഞ്ജയ്‌ തന്റെ ഭാര്യയുമായുള്ള ഫോൺ വിളികളും കുശല അന്വേഷണവും പതിയെ കുറഞ്ഞു വന്നു .അതേ കുറിച്ചു അവൾ അവനോട് ചോദിച്ചപ്പോൾ ഉള്ള മറുപടി…..

“സ്വപ്നയുടെ ഭർത്താവിന്റെ നിർദ്ദേശപ്രകാരം തത്കാലം ഉഗാണ്ടൻ എംബസിയിൽ ജോലി ചെയ്യുവാണെന്നും അതുകൊണ്ട് കുറച്ചു തിരക്കിലാണെന്നും മറ്റൊരു ജോലി കിട്ടും വരെ ഇത് തുടരണമെന്നും അല്ലേൽ ബാലുവിനു നീരസമാകും… “എന്ന വലിയൊരു കള്ളമായിരുന്നു…

അതിൽ വിശ്വസിച്ച അവന്റെ ഭാര്യ… തന്റെ ഭർത്താവിനെ ജോലി ഇല്ലാത്തതിന്റെ പേരിൽ സഹോദരിയും ഭർത്താവും കഷ്ട്ടപ്പെടുത്തുകയാണെന്ന് തന്റെ ബന്ധുക്കളോടും സഞ്ജയുടെ അമ്മയോടും പറഞ്ഞു. അതേ തുടർന്നു സഞ്ജയുടെ അമ്മ സ്വപ്നയോട് സഞ്ജയ്‌ എന്ത്‌ ജോലി ചെയ്യുന്നു എന്ന് ചോദിച്ചു?? ഒരു ഡ്രൈവർ ആയി ജോലി ചെയ്യുന്നു എന്ന് പറയുന്നതിനേക്കാൾ നല്ലത് ഉഗാണ്ടൻ എംബസിയിലെ കെയർ ടേക്കർ ആയി ജോലി ചെയ്യുന്നു വെന്ന് അഭിമാനിക്കാം എന്ന് ഓർത്തു സ്വപ്ന അമ്മയോട് ഒരു കള്ളവും പറഞ്ഞു…. അത് വിശ്വസിച്ച ആ അമ്മ തന്റെ മരുമകളോട് ഒരു നല്ല ജോലി കിട്ടും വരെ മാത്രമേ സഞ്ജയ്‌  ഈ ജോലിയിൽ തുടരുകയുള്ളൂ എന്ന് പറഞ്ഞു സമാധാനിപ്പിച്ചു…..പക്ഷേ ഇക്കാര്യമൊന്നും സ്വപ്ന ബാലുവിനെ അറിയിച്ചിരുന്നതുമില്ല.. പക്ഷെ അധിക നാൾ അവൾക്കു അത് ബാലുവിൽ നിന്നും ഇതൊന്നും മറച്ചു പിടിക്കാൻ കഴിഞ്ഞിരുന്നില്ല..ചില സൂചനകൾ അവൾ നൽകിയെങ്കിലും.. ഭാര്യാ സഹോദരനിലുള്ള അമിത വിശ്വാസം ബാലുവിന് അവനിൽ ഒട്ടും സംശയം തോന്നിയില്ല….

ഒരിക്കൽ ജോലിക്കിടയിൽ എന്തോ ആവശ്യത്തിന് ഫ്ലാറ്റിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി ലിലിയാനും തന്റെ സഹോദരൻ സഞ്ജയും സ്വപ്ന അവിടെ കണ്ടു. അവിടെയും ബുദ്ധി പരമായി സഞ്ജയ്‌ ഒരു കളളം പറഞ്ഞു രക്ഷപെട്ടു. അത് വിശ്വസിച്ച സ്വപ്ന ഒരു നർമ്മ സംഭാഷണത്തിന് ശേഷം അന്ന് അവിടെ നിന്നും അവർ പിരിഞ്ഞു…..

മകളുടെയും സഞ്ജയുടെയും അതിരുവിട്ട ബന്ധങ്ങൾ ആൻഡ്രോ അറിയുന്നുണ്ടായിരുന്നു… വർഷങ്ങൾ  ദുഃഖിത ആയിരുന്ന തന്റെ മകൾ സന്തോഷവതി ആയിരിക്കുന്നതിനാൽ ലിലിയാന്റെയും സഞ്ജയുടെയും ബന്ധത്തെ കുറച്ചു കൂടുതൽ അറിയാൻ അയാൾ ശ്രമിച്ചില്ല. അതിൽ മറ്റൊരു കാരണവും കൂടി ഉണ്ടായിരുന്നു.. ആൻഡ്രോക്ക് മുന്നിൽ അത്രക്കും ഗംഭീര അഭിനയമായിരുന്നു സഞ്ജയ്‌യുടേത്. ഒരു നല്ല ജന്റിൽ മാൻ..പോരാത്തതിന് ഒരു വിവാഹ മോചനത്തിനായി കാത്തു നിൽക്കുന്ന ഒരു യുവ കോമളൻ. ആൻഡ്രോ മറ്റ് എന്തെക്കെയോ മനസ്സിൽ കണക്കു കൂട്ടിയിരുന്നു..

അപ്രതീക്ഷിതമായി ഒരു ഞായറാഴ്ച വിരുന്നു സൽക്കാരത്തിനിടെ ആൻഡ്രോ തന്റെ അതിഥികൾക്ക് മുന്നിൽ ഒരു പ്രഖ്യാപനം നടത്തി.. അത് മറ്റൊന്നും ആയിരുന്നില്ല. തന്റെ മകൾ ലിലിയാന്റെ വിവാഹത്തെ കുറിച്ചായിരുന്നു. ആൻഡ്രയോട് അതേ കൂടുതൽ ചോദിച്ചു അറിയുവാൻ അവിടെ കൂടിയിരുന്ന ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല. മാത്രവുമല്ല ആ വിവാഹ വാർത്തയേ അവതരിപ്പിച്ചതു ഒരു അന്താരാഷ്ട്രബന്ധം ആയിരിക്കും എന്നായിരുന്നു.
അവിടെ ഉണ്ടായിരുന്ന പലർക്കും എന്തേക്കയോ സംശയം തോന്നിയിരുന്നു പക്ഷെ അതൊന്നും പുറത്ത് വന്നിരുന്നില്ല. മിക്കവരും മദ്യത്തിലും ആഹാരത്തിലും മുഴുകിയിരുന്നു…

ഇതെല്ലാം കേട്ടും കണ്ടും സഞ്ജയ്യും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. എല്ലാം പറഞ്ഞു കഴിഞ്ഞു ആൻഡ്രോ അവനു അരുകിലേക്ക് വന്നു അവന്റെ കാതുകളിൽ എന്തോ മന്ത്രിച്ചു ശേഷം ഒരു പൊട്ടിച്ചിരിയോടെ അയാൾ അവിടെ നിന്നും നടന്നകന്നു. സഞ്ജയ്‌ ആയാൾക്കൊപ്പം ചിരിച്ചുവെങ്കിലും ആ നിമിഷം മുതൽ കളി കാര്യമായി തുടങ്ങി എന്നവൻ തിരിച്ചറിഞ്ഞു. കാരണം ആൻഡ്രോ അവന്റെ കാതിൽ മന്ത്രിച്ചത് ഇങ്ങനെ ആയിരുന്നു….

“നിന്റെ ഡിവോഴ്സ് കഴിഞ്ഞിട്ടു ആവാം ചെറുക്കനെ എന്റെ ആൾക്കാർക്ക് പരിചയപ്പെടുത്താൻ… അത് കൊണ്ട് നീ വിഷമിക്കണ്ട എന്റെ എല്ലാം നിനക്കുള്ളതാണ് ചിലപ്പോൾ കറുത്ത ആഫ്രിക്കയെ വെളുത്ത ഇന്ത്യക്കാരൻ നയിക്കും ……”

തുടരും……

LEAVE A REPLY

Please enter your comment!
Please enter your name here