Home Latest അവനെയും കുറ്റം പറയാൻ പറ്റില്ല അത്രയും മനോഹരമായ ശരീര വടിവുള്ള ലിലിയാനെ കണ്ടാൽ മജ്ജയും മാംസവുമുള്ള...

അവനെയും കുറ്റം പറയാൻ പറ്റില്ല അത്രയും മനോഹരമായ ശരീര വടിവുള്ള ലിലിയാനെ കണ്ടാൽ മജ്ജയും മാംസവുമുള്ള ഏതൊരു ആണിനും തോന്നി പോകുന്ന ഒരു വികാരം…part-2

0

Part-1 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൈഡൂര്യം part-2

രചന : Surjith

ബാലു തന്റെ ബ്രദർ ഇൻ ലോ യേ എമക്കും ലിലിയാനും പരിചപ്പെടുത്തി. ലിലിയാനെ കണ്ട നിമിഷം മുതൽ സഞ്ജയുടെ മനസ്സിൽ ഒരു മൗന പ്രണയം പൂവണിഞ്ഞു . താൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവ് ആണെന്ന കാര്യം സഞ്ജയ് മറന്നുള്ള ഒരു അവിഹിത പ്രണയം……അവൻ ലിലിയാനെ വരുത്തിയിൽ ആക്കാനുള്ള കരുക്കൾ മനസ്സിൽ നീക്കി തുടങ്ങിയ നിമിഷങ്ങൾ…

അവനെയും കുറ്റം പറയാൻ പറ്റില്ല അത്രയും മനോഹരമായ ശരീര വടിവുള്ള ലിലിയാനെ കണ്ടാൽ മജ്ജയും മാംസവുമുള്ള ഏതൊരു ആണിനും തോന്നി പോകുന്ന ഒരു വികാരം…പക്ഷെ ഒരു വിവാഹിതനിൽ ഒരിക്കലും പാടില്ലാത്ത ഒരു വികാരമായിരുന്നു അത്..ദുഷ്ട ശക്തികൾ മനുഷ്യ മനസ്സിൽ കയറി കൂടുന്ന നിമിഷങ്ങൾ. ആ ദുഷ്ട ശക്തികളുടെ പ്രവാഹത്താൽ എന്ന് പറയുന്ന പോലെ…സഞ്ജയുടെ മനസ്സിൽ തന്റെ ആഗ്രഹം ലിലിയാനിൽ എങ്ങനെ സാധിക്കും എന്നതായിരുന്നു….

പലരീതിയിലും ഒരു പെണ്ണിനെ ഒരാണിനു കീഴ്പ്പെടുത്താൻ കഴിയും.. ഒന്നുകിൽ കപട പ്രണയം അല്ലേൽ അവളുടെ അഭിരുചികളും പോരായിമകളും തിരിച്ചറിഞ്ഞു, അവൾക്കായി സ്വയ വ്യക്തിത്വം മാറ്റി അവളുടെ മനസ്സിൽ ഇടം പിടിക്കുക.എന്തും ത്യചിച്ചും സഹിച്ചും നേടണം എന്ന ഒരു ആഗ്രഹമേ അവനുള്ളിൽ അപ്പോൾ ഉണ്ടാവുകയുള്ളൂ.  അവൻ അതിനയുള്ള ശ്രമങ്ങൾ തുടങ്ങി. ഒരുപക്ഷെ ഒന്ന് പിഴച്ചാൽ അത് തന്റെ കൂടപ്പിറപ്പിന്റെ ജീവിതത്തെ വരെ ബാധിക്കും എന്ന് അറിയാമായിരുന്നിട്ടും അതിനുള്ള അറിവും വിവരവും ഉണ്ടായിരുന്നിട്ടും അവൻ അവന്റെ മോഹങ്ങളിൽ നിന്നും പിന്തിരിയാൻ ഒരുങ്ങിയില്ല…

എന്നാൽ സഞ്ജയുടെ മനസ്സിലിരിപ്പ് സ്വപ്നയും ബാലുവും സ്വപ്നത്തിൽ പോലും ഊഹിച്ചില്ല. അത്രക്കും വിശ്വാസമായിരുന്നു സ്വപ്നക്ക് തന്റെ ആങ്ങളെയും ബാലുവിന് തന്റെ അളിയനെയും. അതിലും ഗംഭീരമായി ആയിരുന്നു സഞ്ജയുടെ അന്നത്തെ പ്രകടനം . അല്പ നേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം ആ കൂടി കാഴ്ച്ച അന്ന് അവിടെ അവസാനിച്ചു എങ്കിലും സഞ്ജയ്ന്റെ ചിന്ത മുഴുവൻ തന്റെ ലക്ഷ്യം എങ്ങനെ നിറവേറ്റും എന്നതായിരുന്നു. അവർ മൂവരുടെയും മടക്കു യാത്രയിൽ ബുദ്ധിപൂർവം ലിലിയാനെയും എമയെയും കുറിച്ച് സഞ്ജയ് ബാലുവിൽ നിന്നും ചോദിച്ചറിഞ്ഞു.ശേഷം അവൻ വക്രബുദ്ധി പ്രയോഗിച്ചു കാര്യങ്ങൾ നീക്കങ്ങൾ തുടങ്ങി. അതിന്റെ ആദ്യ പടിയായി തനിക്ക് ഒരു ജോലി കിട്ടും വരെ വേണമെങ്കിൽ എമയെയും ലിലിയാനെയും സഹായിക്കാം എന്ന് സഞ്ജയ് ബാലുവിനെ അറിയിച്ചു. അതിൽ ഒട്ടും താല്പര്യപ്പെടാതെ ബാലുവും സ്വപ്നയും അവനോടു അത് വേണ്ടന്നു തന്നെ പറഞ്ഞു.അതിന് അവൻ നൽകിയ മറുപടി ജോലി നോക്കി വീട്ടിൽ തന്നെ ഇരുന്നു  ബോറടിക്കുന്നു എന്നതായിരുന്നു. അവസാനം അവന്റെ നിർബന്ധത്തിന് വഴങ്ങി ഒരു ഡ്രൈവർ ആയിട്ടല്ല അത്യാവശ്യത്തിന് വേണേൽ തന്റെ ബ്രദർ ഇൻ ലോ സഹായിക്കും എന്ന് ആഡ്രോയേയും കുടുംബത്തെയും ബാലു അറിയിച്ചു. അത് പരിപൂർണ്ണ സമ്മതത്തോടെ ആഡ്രോയും കുടുംബവും സ്വീകരിക്കുകയും ചെയ്തു . ഒരു നല്ല സുഹൃത്തിനെ പോലെ സഞ്ജയേ അവർ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ചു . സഞ്ജയ് തന്റെ ലക്ഷ്യ സഫലീകരണത്തിന്റെ ആദ്യ പടി വിജയകരമായി നേടി.യാതൊരു സംശയവും നൽകാതെ സഞ്ജയ് തന്റെ കാര്യസാധ്യത്തിനയുള്ള പദ്ധതികൾ ആരംഭിച്ചു. അവന്റെ പെരുമാറ്റത്തിൽ ഒരു പാളിച്ചകളും വരുത്താതെ ഒരു നിഷ്കളങ്കനായി അവൻ ലിലിയാന്റെ മുന്നിൽ അഭിനയിച്ചു. അവനിൽ വിശ്വസിച്ച അവൾ അവനോടു കൂടുതൽ കൂടുതൽ അടുത്തു. ഇന്ത്യയും ഇന്ത്യൻ സംസ്കാരവും ഇഷ്ടപെട്ടിരുന്ന ലിലിയാൻ സഞ്ജയ്നോട് കൂടുതൽ സംസാരിക്കാനും കുടുംബകാര്യങ്ങൾ ചോദിക്കുവാനും തുടങ്ങി. കിട്ടിയ അവസരങ്ങൾ ഉപയോഗിച്ച് അവൻ അവളോട്  അവന്റെ കുടുംബ ജീവിതം ഒരു വൻ പരാജയമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു . അത് വിശ്വസിച്ച അവൾക്ക് അവനോട് ഒരു അനുകമ്പ തോന്നി തുടങ്ങി . ഭർത്താവും കൂടെപ്പിറപ്പുകളുടെയും നഷ്ടത്തിന് ശേഷം മൗനിയായിരുന്ന ലിലിയൻ സഞ്ജയ്ന്റെ കപട സൗഹൃദത്തിൽ അല്പൽപ്പം മനസ്സ് തുറന്നു സംസാരിക്കുവാൻ തുടങ്ങി. തന്റെ പദ്ധതികൾ വിജയിക്കുന്നു എന്ന സന്തോഷത്തിൽ സഞ്ജയും.

ലോകത്തിൽ ഏറ്റവും കൂടുതൽ വില പിടിപ്പുള്ള വജ്രവും വൈഡൂര്യവും ആഫ്രിക്കയിലാണ് ഉള്ളതെന്ന് സഞ്ജയക്കും അറിയാം. പക്ഷെ അവിടത്തെ മനുഷ്യരുടെ കറുത്ത തൊലിക്കുള്ളിൽ സ്നേഹിക്കാൻ വജ്രാത്തേക്കാളും കാഠിന്യം മുള്ള മനസ്സും ഹൃദയവും ഉണ്ടെന്ന കാര്യം സഞ്ജയ് മറന്നു.ഒരു അല്പനേരത്തെ സുഖത്തിന് താലികെട്ടിയ പെണ്ണിനെയും സ്വന്തം ചോരയിൽ പിറന്ന കുരുന്നിനെയും മറന്നു ജീവിക്കുന്ന ഇവൻ തകർക്കാൻ പോകുന്നത് ഒരുപാട് ജീവിതങ്ങൾ ആണെന്ന് അവൻ അറിഞ്ഞിരുന്നില്ല…..
പതിയെ പതിയെ സഞ്ജയ് തന്റെ ലക്ഷ്യത്തോട് അടുത്തു തുടങ്ങി. അവർ തമ്മിലുണ്ടായിരുന്ന അകലം കുറഞ്ഞു വന്നു. സഞ്ജയ്ന്റെ പകലുകൾ കൂടുതലും ലിലിയാനൊപ്പമായി. പക്ഷെ ഇതൊന്നും അറിയാതെ ബാലുവും സ്വപ്നയും അവിടെ ജീവിക്കുന്നുണ്ടായിരുന്നു.
ദിവസങ്ങൾ കടന്നു പോയി ലിലിയാൻ തന്റെ ഉഗാണ്ടൻ ജീവിതവും അവിടെ അവൾ നേരിട്ട ദുരിതങ്ങളും അവനോടു പറഞ്ഞു കരയുമായിരുന്നു. അവളെ ആശ്വസിപ്പിക്കും പോലെ അവളെ കെട്ടിപ്പിടിക്കാനും  കണ്ണുനീർ ഒപ്പുവാനും കിട്ടുന്ന ഒരു അവസരവും അവൻ പാഴാക്കിയില്ല. ഒരിക്കൽ അവൻ അവളുടെ കവിൾതടത്തിൽ ഒഴുകി വന്ന കണ്ണുനീർ തന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു.അവന്റെ ആ പ്രവർത്തിയിൽ ഞെട്ടി പിന്നോട്ട് ആഞ്ഞ ലില്ലിയന്റെ കൈകൾ അവന്റെ മുഖത്തു പതിഞ്ഞു. ശേഷം അവൾ കാറിൽ നിന്നും പുറത്തേക്കിറങ്ങി വഴിയോരത്തെ ബെഞ്ചിൽ കൈകൾ കൊണ്ട് മുഖം പൊത്തി  ഇരുന്നു.. പണി പാളിയെന്ന തോന്നലിൽ ഒരക്ഷരം മിണ്ടാതെ ഡ്രൈവിങ് സീറ്റിൽ ഇരുന്നു അടുത്ത പദ്ധതിയേ കുറിച്ചുള്ള ചിന്തയിൽ ആഴ്ന്നു സഞ്ജയ് …..

തുടരും………

LEAVE A REPLY

Please enter your comment!
Please enter your name here