Home Latest ആ മുറിക്കു പുറത്ത് ആയുധ ധാരികൾ ആയ പട്ടാളക്കാർ അവൾക്കു കാവലുണ്ട്. ആ കൊട്ടാര തുല്യമായ...

ആ മുറിക്കു പുറത്ത് ആയുധ ധാരികൾ ആയ പട്ടാളക്കാർ അവൾക്കു കാവലുണ്ട്. ആ കൊട്ടാര തുല്യമായ കെട്ടിടത്തിന്റെ മുറ്റത്ത്‌ ഇന്നൊരു കല്യാണം നടക്കുവാണ്….part-1

0

വൈഡൂര്യം part-1

 രചന : Surjith

നൈൽ നദിയുടെ തീരത്തെ പ്രശസ്തമായ ഒരു ബംഗ്ലാവ്.. അവിടെ നിന്നും ഉയരുന്ന ആട്ടവും പാട്ടും കോലാഹലങ്ങളും ആ ബംഗ്ലവിന്റെ ഒരു മുറിയിൽ അടച്ചിട്ട സ്വപ്നയുടെ രോധനത്തെക്കാളും ഉച്ചത്തിൽ ആയിരുന്നു.

ആ മുറിക്കു പുറത്ത് ആയുധ ധാരികൾ ആയ പട്ടാളക്കാർ അവൾക്കു കാവലുണ്ട്. ആ കൊട്ടാര തുല്യമായ കെട്ടിടത്തിന്റെ മുറ്റത്ത്‌ ഇന്നൊരു കല്യാണം നടക്കുവാണ്. അതും ഉഗാണ്ടയുടെ പട്ടാള മേധാവിയുടെ മകൾ ലില്ലിയന്റെ വിവാഹം. അത് കൊണ്ട് തന്നെ ആ ബംഗ്ലാവും പരിസരവും ആ രാജ്യത്തിലെ പ്രമുഖർ കൊണ്ട് നിറഞ്ഞിരുന്നു.
റിസെപ്ഷൻ ഹാളിലെ അലങ്കരിച്ച തട്ടകത്തിനു ഉള്ളിൽ അത്ര പ്രസന്നരല്ലാതെ പുതു പെണ്ണും ചെറുക്കനും ഇരിപ്പുണ്ടായിരുന്നു. ഇടയ്ക്കിടെ അവരെ വിഷ് ചെയ്യാൻ വരുന്ന അതിഥികളോട് അവളും അവനും ഒരു ആർട്ടിഫിഷ്യൽ ചിരി വരുത്തികൊണ്ട് അതിഥികൾക്കൊപ്പം ഫോട്ടോക്കും പോസ് ചെയ്യുന്നുണ്ടായിരുന്നു.
അവർ അറിയാതെ അവരെയും  വീക്ഷിച്ചു കൊണ്ട് അഡ്രോ കുറച്ചു അകലെ നിൽപ്പുണ്ട്…ചുണ്ടിൽ പകുതി കത്തിയ ചുരുട്ടും കൈയിൽ പകുതി കുടിച്ച ബ്രാണ്ടി ഗ്ലാസുമായി… അതേ ലിലിയാന്റെ അച്ഛൻ അഡ്രോ  ആ ക്രൂരനായ പട്ടാള മേധാവി… അംഗരക്ഷകർക്കൊപ്പം അയാളുടെ സഹപ്രവത്തകരോടും ബന്ധുക്കളോടും മിത്രങ്ങളോടും കുശലാന്വേഷണം നടത്തി ചുറ്റി തിരിയുന്നുണ്ട്…
ഇടയ്ക്ക്  ലിലിയാന്റെ പെൺ സുഹൃത്തുക്കൾ അവൾക്ക് അരുകിലേക്ക് വന്നു കുശല അന്വേഷണത്തിനിടയിൽ അവളുടെ മാതൃത്വം നിറഞ്ഞ പകുതി വീർത്ത വയറിലേക്ക് നോക്കി കൊണ്ട് അവളെയും ഭർത്താവിനെയും  അഭിനന്ദനങ്ങളും ആലിംഗനങ്ങളും ആ ചടങ്ങിൽ പങ്ക് വെച്ചു.ആ കറുത്ത വർഗ്ഗക്കാർക്ക് ഇടയിലെ ഒരു വെളുത്ത വർഗ്ഗക്കാരൻ ആയിരുന്നു ആ പുതു മണവാളൻ.. അതേ ചുവന്നു തുടുത്ത ഉയരമുള്ള മുടി നീട്ടി വളർത്തിയ നമ്മുടെ നായകൻ ബാലു. ഈ ബംഗ്ലാവിലെ തടവറയിൽ പാർപ്പിച്ചുരിക്കുന്ന സ്വപ്നയുടെ ഭർത്താവ്…….

ഇനി നമുക്ക് കുറച്ചു ദൂരം പിന്നിലോട്ടു പോകാം…

മലയാളത്തിലെ കല്യാണ മാസം എന്ന സവിശേഷതയുള്ള ഒരു ചിങ്ങ മാസത്തിലായിരുന്നു ബാലു വിന്റേയും സ്വപ്നയുടെയും കല്യാണം.
ബാലു ML ബിരുദം കഴിഞ്ഞു ഇന്റർനാഷണൽ ലോയർ ആയി ദുബായ് ആസ്ഥാനമായ ഒരു പ്രസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു.അതിനിടയിലാണ് ബാലു സ്വപ്ന യേ പരിചയപ്പെടുന്നന്ന്. സഹോദരൻ സഞ്ചയ്ക്കും കുടുംബത്തിനുമൊപ്പം ദുബായിൽ താമസിച്ചു. അത്യാവശ്യം തരേക്കേടില്ലാത്ത ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യൂവായിരുന്നു.
ബാലു തന്റെ ഇഷ്ടം സ്വപ്ന യോട് തുറന്നു പറഞ്ഞു അധികം താമസമില്ലാതെ അവരുടെ വിവാഹവും കഴിഞ്ഞു. വളരെ നല്ല രീതിയിൽ അവരുടെ ജീവിതം പോകുന്നതിനിടയിലാണ്. ബാലു ജോലി ചെയ്തിരുന്ന കോൺസൾട്ടന്റെ കമ്പനിക്ക് ഉഗാണ്ടൻ ഗവണ്മെന്റ നിന്നും ഒരു ഓഫർ വരുന്നേ.. വര്ഷങ്ങളോളം തദ്ദേശിയ പ്രശ്നങ്ങളാൽ പൊറുതി മുട്ടിയിരുന്ന ഉഗാണ്ടൻ ഗവണ്മെന്റനെ ഒരു രാജ്യ മായി അംഗീകരിച്ചു ദുബായിൽ അവർക്ക് ഒരു എംബസിക്കുള്ള അനുമതി യൂ എ ഇ ഭരണകൂടം നൽകി കൊണ്ടുള്ള ക്ഷേണം. അറബ് രാജ്യങ്ങളുടെ നിയ കാര്യങ്ങളിൽ മുൻ പരിചയം ഇല്ലതിനാൽ ഉഗാണ്ടൻ ഗവണ്മെന്റ് അതിന്റെ നല്ല നടപ്പിനായി നിയമ പരിഞ്ജനമുള്ള ഒരു നിയമസ്ഥന്റെ ആവശ്യം അവർ ബാലു ജോലി ചെയ്യതിരുന്ന കോൺസൾട്ടൻറ് കമ്പനിയേ സമീപിച്ചു. അതിനായി  കമ്പനി തിരഞ്ഞെടുത്തത് ബാലുവിനെ ആയിരുന്നു.

അധികം വൈകാതെ തന്നെ ഉഗാണ്ടൻ ഗവണ്മെന്റ് തങ്ങളുടെ പ്രതിനിധിയായി ഡാപ്യൂട്ടി മിലിട്ടറി ജനറൽ അഡ്രോ യിനെ അങ്ങോട്ട്‌ അയച്ചു.

അഡ്രോ…  ഉഗാണ്ടൻ ഗവണ്മെന്റലെ ഉന്നതരിൽ ഒരാൾ . ജീവിച്ചിരിക്കുന്ന നരഭോജി.. മനുഷ്യ ജീവനു ഈയാംപാറ്റകളുടെ വില പോലും നൽകാത്ത ഒരു രക്ഷസ്സൻ. അയാൾക്കൊപ്പം ഭാര്യ ഏമ യും ദുബായിലേക്ക് വന്നിരുന്നു..
അയാളുടെ ഒരേ ഒരു വീക് പോയിന്റ് അയാളുടെ മകൾ ലില്ലിയൻ ആയിരുന്നു.
ലിലിയാൻ ആൻഡ്രോ യുടെ മൂന്നു മക്കളിൽ മൂത്തവൾ. നിഭാഗ്യമോ ഭാഗ്യമോ ഉഗാണ്ടയിൽ നടന്ന ഒരു റോക്കറ്റ് ആക്രമണത്തിൽ ലിലിയാൻ ഒഴികെ മറ്റ് രണ്ടു മക്കളും ലിലിയാന്റെ ഭർത്താവും കൊല്ലപ്പെട്ടു. ആ സംഭവത്തോടെ ആൺഡ്രോ തന്റെ മകളുടെ സുരക്ഷ കണക്കിലെടുത്തു അവളെ യൂറോപ്പിൽ പാർപ്പിച്ചു. ആ റോക്ക്കറ്റ് ആക്രമണത്തിന് ശേഷം അവൾ തികച്ചും മൗനിയായിരുന്നു.. സ്വന്തം കൂടപ്പിറപ്പുകളെയും ഭർത്താവിന്റെയും ജീവൻ അപകരിച്ച ആ ദിവസം അവളുടെ ജീവിതത്തിൽ തീരാ ദുഃഖമായി അവശേഷിച്ചു.
ആൻഡ്രോ ദുബായിലെ ജീവിതം ആസ്വദിക്കുന്നതിനിടയിൽ. ആ രാജ്യത്തിന്റെ സുരക്ഷയും സംരക്ഷണവും അയാൾ അറിഞ്ഞു. മനുഷ്യന് വിലകൽപ്പിക്കാത്ത കട്ടിൽ നിന്നും വന്ന അയാൾ പുതിയ സംസ്കാരത്തോട് കുറേശ്ശേ അലിഞ്ഞു ചേർന്നു. അതിനിടയിൽ തന്റെ മകൾ ലില്ലിയനെ യൂറോപ്പിൽ നിന്നും ദുബായിലേക്ക് കൊണ്ട് വന്നു. ദിവസങ്ങൾ കൊണ്ട് ബാലവും ആൻഡ്രോയുടെ വിശ്വസ്ഥരിൽ ഒരാളായി.ആ ഓഫീസിന്റെ നടത്തിപ്പ് മുഴുവൻ ബാലുവിന്റെ കൈയിൽ ഒതുങ്ങി.
അപ്പോഴാണ് ആൻഡ്രോ തന്റെ മകൾക്കും ഭാര്യക്കും മാത്രമായി ഒരു ഡ്രൈവറേ വേണം മെന്ന ആവശ്യം ബാലുവിനെ അറിയിച്ചത്. അതേ തുടർന്നു ബാലു ഒന്ന് രണ്ടു പേരെ നിയമിച്ചു പക്ഷേ അവരുടെ പെരുമാറ്റത്തിൽ തൃപ്തി അല്ലായിരുന്ന ഏമ അവരെ അധിക ദിവസം അവിടെ നിർത്തിയില്ല.. അങ്ങനെ ഇരിക്കുമ്പോളാണ് സ്വപ്നയുടെ സഹോദരൻ സഞ്ജയുടെ ജോലി നഷ്ടപ്പെട്ട്,പുതിയ ജോലി കിട്ടുന്നതിൽ സാവകാശം വന്നപ്പോൾ സഞ്ജയ്‌ തന്റെ കുടുംബത്തെ നാട്ടിലേക്കു അയച്ചു. താമസം ബാലുവിനും സ്വപ്നക്കും ഓപ്പമായി….
ഒരിക്കൽ ഒരു ഷോപ്പിംഗ് മാളിൽ വെച്ചു  എമയെയും ലിലിയാനെയും സ്വപ്നയും ബാലുവും കാണാൻ ഇടയാകുന്നു. അവരുടെ സൗഹൃദ സംഭാഷണത്തിനിടയിൽ അവിടേക്ക് സഞ്ജയ്‌ കടന്നു വന്നു…

തുടരും….

LEAVE A REPLY

Please enter your comment!
Please enter your name here