Home Latest ന്യൂ ജെൻ കല്യാണം ആണ് പോലും ആരൊക്കെയോ പിറുപിറുക്കുന്നത് കേട്ടു.

ന്യൂ ജെൻ കല്യാണം ആണ് പോലും ആരൊക്കെയോ പിറുപിറുക്കുന്നത് കേട്ടു.

0

വിവാഹം

കഥാപാത്രങ്ങൾക്ക് പേരില്ല

” നഷ്ടം നഷ്ടപ്പെടുന്നവന് മാത്രം ഉള്ളതാണ്”
……………………

ഇതെന്തൊരു ഉറക്കമാമോളേ എഴുന്നേൽക്ക് അവരിപ്പോൾ ഇങ്ങെത്തും .
അമ്മയുടെ കൈ പിടിച്ച് കട്ടിലിൽ ഇരുത്തി അവൾ ആ മടിയിൽ തല വച്ച് കിടന്നു
അവളുടെ നെറുകയിൽ വിരലോടിച്ച് കൊണ്ട് അമ്മ പറഞ്ഞു എഴുന്നേൽക്ക് മോളേ
അവിടെ പോയാൽ ഇങ്ങനെയൊന്നും കിടന്നുറങ്ങരുത് അതിരാവിലെ എഴുന്നേൽക്കണം.
അവർക്കിതൊന്നും ഇഷ്ടപ്പെട്ടെന്ന് വരില്ല.
ഇല്ല അമ്മേ അമ്മേരടുത്തല്ലേ.
അവൾ എഴുന്നേറ്റു.
ഇന്നവളെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുകയാണ്
പട്ടണത്തിൽ നിന്നാണ്
പയ്യൻ എഞ്ചിനീയർ ആണെന്ന് അമ്മ പറഞ്ഞിരുന്നു.

അവൾ റെഡിയായപ്പോഴേക്കും അവരും എത്തിയിരുന്നു.
മോളേ ദേ അവർ വന്നു . നാണത്തോടെ അവർക്കു മുന്നിലേയ്ക്ക്.
അമ്മയും അച്ഛനും പറയുന്നതിനപ്പുറം അവൾക്കൊന്നും ഇല്ലായിരുന്നു. അതു കൊണ്ട് തന്നെ ആ വിവാഹം ഉറപ്പിച്ചു.
…………………..
വിവാഹം ഉറപ്പിച്ച് കഴിഞ്ഞവരുടെ കുട്ടുള്ള ഫോൺ വിളിയൊന്നും അവൾക്കിഷ്ട്ടം അല്ലായിരുന്നു. കൂട്ടുകാർ അവനോടു ചോദിക്കാറുണ്ട് .
അളിയാ അവളെങ്ങനെ വിളിക്കാറുണ്ടോ
നീ അവളെ ഉറക്കുന്നില്ലായിരിക്കും
പോടാ അവൾ തനി നാട്ടിൻ പുറത്തുകാരി ശരിക്കൊന്ന് മിണ്ടുക കൂടി ഇല്ല.
തന്ന തന്നേ
അവൾക്കിട്ടൊരു പണി ഞങ്ങൾ വച്ചിട്ടുണ്ട്.
കൂട്ടുകാരുടെ വക.
…………………..
ഇന്നവളുടെ വിവാഹമാണ്.
പച്ച നിറത്തിൽ സ്വർണ്ണ കരയുള്ള പട്ടുസാരി ഉടുത്ത് അച്ഛനമ്മമാരുടെ അനുഗ്രഹത്തോടെ കതിർ മണ്ഡപത്തിലേയ്ക്ക് കയറിയ അവൾക്ക് ആയിരം പൂർണ്ണ ചന്ദ്രൻ മാരുടെ തിളക്കം ഉണ്ടായിരുന്നു.
പക്ഷേ
കനവു കണ്ട വിവാഹം ആയിരുന്നില്ല അവൾക്കവിടെ നേരിടേണ്ടി വന്നത്
കതിർ മണ്ഡപത്തിൽ തന്നെ കെട്ടേണ്ട ആൾ
മുഷിഞ്ഞ കീറിപ്പറിഞ്ഞ വസ്ത്രവുമായി ഇരിക്കുന്നു.

പേടിക്കണ്ട നമ്മുടെ ചെക്ക നാ ഈ കുട്ടുകാരുടെ ഓരോരോ വേലകളെ പിറകിൽ നിന്ന ആരോ അവൾക്ക് പറഞ്ഞു കൊടുത്തു.

ന്യൂ ജെൻ കല്യാണം ആണ് പോലും
ആരൊക്കെയോ പിറുപിറുക്കുന്നത് കേട്ടു.

താലികെട്ടിന് അകമ്പടിയായി പൂക്കൾക്ക് പകരം ഷേവിംഗ് ക്രീം ,വർണ്ണക്കടലാസുകൾ, അവൾക്ക് മുകളിലേയ്ക്ക് വർഷിച്ചു.
പു മാലയ്ക്ക് പകരം പച്ചിലകൾ കൊണ്ടുള്ള മാല,
എല്ലാം അവളിന്നു വരെ കണ്ടിട്ടില്ലാത്ത രീതികൾ

പിന്നേടുള്ള അവളുടെ പ്രവർത്തികളും യാന്ത്രികമായിരുന്നു.
പാട്ടുകൾ നൃത്തം
ഫോട്ടോ
വീഡിയോ
അങ്ങനെ എല്ലാം അവൾക്ക് നരകതുല്യമായി തോന്നി
അവളോടാരും ഒന്നും ചോദിക്കുന്നില്ല.

പന്തലിൽ നിന്നും ഊണ് കഴിക്കാൻ ചെന്നിരുന്ന അവൾക്ക് മുന്നിലേയ്ക്ക് ഒരു വലിയ ഉരുളിയും അതിൽ ഒരു ചുട്ട ഉണക്കമീനും കൊണ്ട് വയ്ക്കപ്പെട്ടു.

തമാശകളുടെ അതിർവരമ്പുകൾ ഭേദിക്കുക ആണോന്ന് പോലും ആരും ചിന്തിക്കുന്നുണ്ടായിരുന്നില്ല.
എല്ലാരേയും ഒരു തരം ലഹരി പിടിപെട്ടിരിക്കുന്നോ

കല്യാണമല്ല ഒരിക്കലല്ലേ ഉള്ളൂ കഴിക്ക് മോളേ

ആരോ വീണ്ടും പറഞ്ഞു.
……………………….
ആദ്യമായി ഭർത്താവിന്റെ വീട്ടിലേയ്ക്കുള്ള യാത്ര
JCB യുടെ മുകളിൽ കയറി നിന്നുകൊണ്ട്
സർക്കസ്സ് പഠിക്കാനാണോ പോകുന്നതെന്ന് അവൾക്ക് തോന്നി.

നിലവിളക്കുമായി കാലെടുത്ത് വച്ച അവൾ നല്ലൊരു ഭർത്താവ് കുടുംബം കുഞ്ഞ് അതൊക്കെ പ്രതീക്ഷിച്ചു.
കയ്യിൽ ഒരു ഗ്ലാസ്സ് പാലുമായി മണിയറയിലേക്ക് പോകാൻ നിന്ന അവളുടെ കയ്യിലേയ്ക്ക് ഒരു കുപ്പി ബിയർ നൽകപ്പെട്ടു
തന്നെ കാത്തിരുന്ന ഭർത്താവിന്റെ കയ്യിലേയ്ക്ക് ഒരു ഗ്ലാസ് ബിയർ ഒഴിച്ചു നൽകി.

“ചേട്ടാ
എന്താ ഇതൊക്കെ അവൾ ചോദിച്ചു”

വാതിലിൽ ആരോ മുട്ടിവിളിക്കുന്നു
ഞാൻ നോക്കാം അയാൾ വാതിലിനടുത്തേക്ക് നടന്നു.
കതക് തുറന്ന അയാൾ ഒരു നിലവിളിയോടെ പിറകിലേക്ക് മാറ്റി
കയ്യിൽ ചോര ഒലിക്കുന്ന കത്തിയും ആയി ഒരാൾ അവളുടെ നേർക്ക് നടന്നടുത്തു.
ഒരു നിലവിളിയോടെ അവൾ പുറത്തേക്ക് ഓടി

പുറത്ത് നിന്നവർ കയ്യടിച്ചു ചിരിക്കുന്നുണ്ടായിരുന്നു
എല്ലാം ക്യാമറയിൽ ഒപ്പി എടുത്ത്
വീഡിയോ ഗ്രാഫറും, ഫോട്ടോഗ്രാഫറും ഒക്കെ

അവർക്കിടയിലേയ്ക്ക് അവൾ കുഴഞ്ഞ് വീണു.
……………..

നടന്നതൊക്കെ കല്യാണത്തിന്റെ ആഘോഷവും, ന്യൂ ജെൻ കൂട്ടുകാരുടെ കൊച്ച് കൊച്ച് കുസൃതികളും ആണെന്ന് പറഞ്ഞു മനസിലാക്കാൻ അവൾ ഉണർന്നപ്പോൾ അവർക്കാർക്കും കഴിഞ്ഞില്ല

അതൊക്കെ മനസിലാക്കാനുള്ള സ്വബോധം അവളിൽ നിന്നും എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു.

സ്വന്തം
എസ്.കെ

LEAVE A REPLY

Please enter your comment!
Please enter your name here