Home Tips കുട്ടികളെ അടിക്കാമോ….? കുഞ്ഞുങ്ങളെ അടിക്കുന്നതിനേക്കാൾ ഗുണം ചെയ്യും ഈ രീതികൾ..!!

കുട്ടികളെ അടിക്കാമോ….? കുഞ്ഞുങ്ങളെ അടിക്കുന്നതിനേക്കാൾ ഗുണം ചെയ്യും ഈ രീതികൾ..!!

0

കുട്ടികളെ ‘അടിക്കാമോ’, എന്ന ചോദ്യം ചോദിച്ചാല്‍ പലരും ഒരു മറുചോദ്യം ചോദിക്കും. ‘കുറ്റം കാണിച്ചാല്‍ പിന്നെ അടിക്കാതെ പറ്റുമോ?’എന്നാൽ കുഞ്ഞുങ്ങളെ അടിക്കുന്നതിനേക്കാൾ ഗുണം ചെയ്യും ഈ രീതികൾ.

തെറ്റുകള്‍ കാണിച്ചാലുള്ള പരിണിതഫലത്തെ പ്പറ്റി ഇടയ്ക്ക് ഓര്‍മ്മിപ്പിക്കാം. ഉദാഹരണത്തിന്, ഹോം വര്‍ക്ക് ഇത്ര സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, ആ ദിവസം ടീവി അല്ലെങ്കില്‍ വിനോദത്തിനായുള്ള ഒരു ഉപാധിയും ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്ന് പറയാം. ഇത് കൃത്യമായി പാലിക്കുകയും വേണം. നല്ല പെരുമാറ്റങ്ങള്‍ക്ക് പാരിതോഷികങ്ങള്‍ കൊടുക്കാം.

എന്റെ ഒരു സുഹൃത്ത്, ഡയാന, മകള്‍ക്ക് ഓരോ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും ഓരോ പോയിന്റുകള്‍ കൊടുക്കും. നൂറു പോയിന്റ് ആകുമ്പോള്‍ ഒരു ചെറിയ ടോയ് അല്ലെങ്കില്‍ ഇഷ്ടമുള്ള സ്വീറ്റ് ഇവ കൊടുക്കും. എന്തെങ്കിലും അച്ചടക്ക ലംഘനം കാണിച്ചാല്‍ പത്തു പോയിന്റ് ഒറ്റയടിക്കു പോകും. ഇങ്ങനെയാകുമ്പോള്‍ കുട്ടികള്‍ തനിയെ ഉത്തരവാദിത്വ ബോധം ഉള്ളവരും, അച്ചടക്കം ലംഘിക്കാന്‍ ഇഷ്ടപ്പെടാത്തവരും ആയി മാറും.

Also Read : ദമ്പതിമാർ തമ്മിൽ പിണങ്ങിയാൽ ആരാണ് ആദ്യം സോറി പറയേണ്ടത് .. ! 

കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പുകഴ്ത്തി പറയാം എന്നതാണ് മറ്റൊരു കാര്യം.ആവശ്യമുള്ള സമയത്ത്, അധികം ശബ്ദം ഉയര്‍ത്താതെ തന്നെ ശാസനകള്‍ കൊടുക്കാം. കാര്യങ്ങള്‍ വ്യക്തമായും, കൃത്യമായും കുട്ടികളോട് പറയണം. കുട്ടികളോട് അലറി വിളിച്ചു കാര്യങ്ങള്‍ പറയരുത്. കുറ്റങ്ങളുടെ തീവ്രത അനുസരിച്ചു ശിക്ഷകളും വിധിക്കാം,

വലിയ ഒരു തെറ്റു ചെയ്‌തെങ്കില്‍, ‘ഈ വര്‍ഷത്തെ സ്‌കൂള്‍ ടൂര്‍ പോകാന്‍ നിനക്ക് അനുവാദം ഇല്ല.’ ആവർത്തിക്കാതിരുന്നാൽ അടുത്തവര്‍ഷം നിനക്കു പോകാം’ എന്ന് പറയാം. തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാഠിന്യം കൂട്ടാം. വളരെ ചെറുപ്പത്തില്‍ തന്നെ, അച്ചടക്കത്തിന്റെ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുക. തെറ്റിച്ചാലുള്ള പരിണിത ഫലങ്ങളും പറയുക.

വളരെ ഫലപ്രദമായി തോന്നിയിട്ടുള്ള ഒരു കാര്യമാണ് ‘ടൈം ഔട്ട്’. അതായത് ഒരു തെറ്റു ചെയ്താല്‍, ഉദാഹരണത്തിന്, ഡൈനിങ്ങ് റൂമില്‍ക്കൂടി നടന്നുപോയ അനിയത്തിയെ കാല്‍ ഇടയില്‍ ഇട്ടു വീഴിച്ച ചേട്ടന്, അര മണിക്കൂര്‍ ‘ടൈം ഔട്ട്’ കൊടുക്കാം. ‘ടൈം ഔട്ട്’ എന്നാല്‍ ഒന്നും ചെയ്യാതെ, അനങ്ങാതെ ഒരു മൂലയില്‍ ഇരിക്കുന്നതാണ്.

നിസാരമായി തോന്നാമെങ്കിലും, കുട്ടികള്‍ക്ക് അര മണിക്കൂര്‍ ഒന്നും ചെയ്യാതെ ഇരിക്കുക എന്നാല്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. തെറ്റിന്റെ ഗൗരവം അനുസരിച്ചു, ‘ടൈം ഔട്ടിന്റെ സമയം അഞ്ചു മിനുട്ടു മുതല്‍ ഒരു മണിക്കൂര്‍ വരെ ആക്കാം. പാശ്ചാത്യ രാജ്യങ്ങളില്‍ ഒക്കെ വളരെ ഫലപ്രദമായി കുട്ടികളെ ശിക്ഷിക്കാന്‍ ‘ടൈം ഔട്ട്’ ഉപയോഗിക്കാറുണ്ട്.

മുതിര്‍ന്ന കുട്ടികള്‍ (ടീന്‍ ഏജ്) ആണെങ്കില്‍, ഇത്ര സമയം ‘ഫോണ്‍’ ‘ഇന്റര്‍നെറ്റ്’ ഉപയോഗിക്കാന്‍ പറ്റില്ല എന്ന് നിര്‍ദ്ദേശിക്കാം. ഏറ്റവും പ്രധാനമായത്, പഠന വൈകല്യങ്ങളോ, മറ്റു മാനസിക ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ള കുട്ടികള്‍ക്ക് ഇവയൊന്നും പ്രായോഗികം ആകില്ല എന്നതാണ്. അങ്ങനെയുള്ളപ്പോള്‍ വിദഗ്ധ സഹായം തേടുക തന്നെ വേണം.

Also Read :

തന്റെ ഭാര്യയുടെ അഹങ്കാരവും തന്നിഷ്ടവും ശമിപ്പിക്കാൻ ഇദ്ദേഹത്തിന് വേറെ വഴിയില്ലായിരുന്നു ഒരു അനുഭവക്കുറിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here