Home Latest ഞാനിപ്പം പ്രഗ്നന്റ് അല്ലേ… ആരാണു ഈ ടൈമിൽ ഭർത്താവിന്റെ സാമിപ്യം ആഗ്രഹിക്കാത്തത്..

ഞാനിപ്പം പ്രഗ്നന്റ് അല്ലേ… ആരാണു ഈ ടൈമിൽ ഭർത്താവിന്റെ സാമിപ്യം ആഗ്രഹിക്കാത്തത്..

0

“എന്റെ പെണ്ണേ നിനക്കൊരു പണിയുമില്ലേ ഏതുനേരവും ഞാൻ കൂടെ വേണമെന്ന് പറയാൻ..”

“ഏട്ടാ അതല്ല..ഞാനിപ്പം പ്രഗ്നന്റ് അല്ലേ..ആരാണു ഈ ടൈമിൽ ഭർത്താവിന്റെ സാമിപ്യം ആഗ്രഹിക്കാത്തത്…”

നിറമിഴികളാൽ അവളതു പറയുമ്പോൾ അവളുടെ മനസ്സിന്റെ പ്രണയ തീവ്രത ഞാൻ അറിയുന്നുണ്ടായിരുന്നു…

പക്ഷേ പെണ്ണിനോട് സിമ്പതി കാണിച്ചാലേ വീട് പട്ടിണിയാകും…

“അല്ല ഏട്ടനെന്താ ഒന്നും പറയാത്തേ…”

“ഞാനെന്തു പറയാനാ പെണ്ണേ.പണിയാണെങ്കിൽ കൂലിപ്പണി.ഒരുദിവസം വീട്ടിൽ കുത്തിയിരുന്നാൽ അറിയാലോ മുഴുപ്പട്ടിണി.പിന്നെ മൂന്നുദിവസം കുത്തിയിരുന്നാൽ നമ്മുടെ കാര്യം സ്വാഹാ…”

“അതൊക്കെ അറിയാം ഏട്ടാ..എന്റെ ആഗ്രഹമൊന്ന് സാധിച്ചു തന്നൂടെ..”

“എടി പെണ്ണേ ഇപ്പോൾ കെട്ടുകഴിഞ്ഞു മൂന്നുമാസമായതല്ലേയുള്ളൂ..പ്രഗ്നന്റായിട്ട് ഒന്നരമാസവും…”

“ഏട്ടെനു പറ്റുമെങ്കിൽ കൂടെ നിൽക്ക്..ഇല്ലെങ്കിൽ ഞാനിതിനു പ്രതികാരം ചെയ്യും ട്ടാ…

കരഞ്ഞെന്നു വിചാരിച്ചിരുന്നവൾ ഇപ്പോൾ പൊട്ടിച്ചിരിക്കുന്നു…

ഞാൻ പിടിക്കാനായി കൈനീട്ടിയപ്പോൾ എഴുന്നേറ്റൊരു ഓട്ടം വെച്ചു കള്ളിപ്പെണ്ണ്…

” എടി പതുക്കെ ഓട് പെണ്ണേ വയറ്റിലൊരു കുഞ്ഞു കൂടിയുണ്ട് ട്ടാ….”

“നീ പോടാ..നിന്റെ പണിക്ക് .എനിക്കറിയാം എന്റെ കൊച്ചിനെ നോക്കാൻ…”

“അതുശരി…ഇപ്പോൾ നിന്റെ മാത്രം കുഞ്ഞായല്ലേ.ഞാൻ പുറത്തും….”

“എന്റെ മോളൊന്നു പുറത്തു വന്നോട്ടെ നിന്നെ ഞാൻ പാഠം പഠിപ്പിക്കുന്നുണ്ട്…”

“എന്റെ പൊന്നേ ചതിക്കരുതേ.ആൺകുഞ്ഞിനെ കൊതിച്ചിരിക്കുവാ ഞാൻ…”

“എനിക്കു മോളുമതി….”

“ശരി എന്തെങ്കിലും ആകട്ടെ..ദൈവം രണ്ടുപേരെയും നല്ലതായി തിരിച്ചു തന്നാൽ മതി….”

ഞാൻ കാപ്പികുടിയും കഴിഞ്ഞു പണിസ്ഥലത്തേക്കു തിരിച്ചു..

ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടമായെ എനിക്കു ദൈവം തന്ന സൗഭാഗ്യമാണ് ധീരജ

ഒരു അനാഥ ചെക്കനെ മാത്രമേ അവൾ കെട്ടൂവെന്ന് നേരത്തെ തീരുമാനിച്ചിരുന്നു..

ഇടക്കിടെ കാന്താരിയാകുമെങ്കിലും നല്ല സ്നേഹമുള്ള കൊച്ച്…എന്റെ കണ്ണൊന്നു നിറഞ്ഞാൽ എന്റെ സങ്കടം മുഴുവൻ അവളേറ്റു വാങ്ങും…

ഞാൻ വീട്ടിലുണ്ടെങ്കിൽ എന്റെ കൂടിയിരുന്നു തന്നെയവൾ കഴിക്കൂ…അതും ഒരേ പാത്രത്തിൽ…

എന്റെ ആദ്യത്തെ ഉരുള അവൾക്കു അവകാശപ്പെട്ടതാണ്… അതുപോലെ തന്നെ തിരിച്ചും… അത് അവളുടെയൊരു നിർബന്ധമായിരുന്നു…

ഒരിക്കൽ വാക്കൊന്ന് തെറ്റിയപ്പോൾ പെണ്ണ് ഒരുദിവസം മുഴുവൻ മിണ്ടാതിരുന്നു…പിണക്കം മാറ്റിയെടുക്കാൻ പെട്ടപാട് എനിക്കല്ലേ അറിയൂ…

അന്നുമുതൽ ഇന്നുവരെ പതിവ് തെറ്റീട്ടില്ല…

ചെറുപ്പത്തിൽ കഷ്ടപ്പെട്ടെങ്കിലും എനിക്ക് ഇപ്പോൾ ഈശ്വരൻ തന്ന പുണ്യമായിട്ടാണു ഞാൻ കാണുന്നത് തന്നെ…

ഇടക്കിടെ പൊട്ടലും ചീറ്റലുമുണ്ടെങ്കിലും കഴിവതും ഒരുരാത്രിക്കപ്പുറം വിടാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്…

ഒന്നുകിൽ അതിനായിട്ട് ഞാനൊ അവളൊ മുൻ കയ്യെടുക്കും….

പരിഭവങ്ങൾ ദിവസങ്ങൾ നീണ്ടാലും പ്രശ്നമാണു ട്ടാ….

വൈകിട്ട് പണികഴിഞ്ഞു ഞാൻ വരുന്നതും നോക്കി ഉമ്മറപ്പടിയിൽ അവൾ ഉണ്ടാകും..അവൾക്കു പ്രിയപ്പെട്ട സുഖിയനും കൊണ്ട് വരുന്നതും പ്രതീക്ഷിച്ച്…

എന്നെ കാണുമ്പഴേ അകത്തേക്ക് അപ്രത്യക്ഷയാകും.രണ്ടു മിനിറ്റുനുളളിൽ തിരിച്ച് വരും.അപ്പോൾ കയ്യിലെ കപ്പിലൊരു ചൂടു ചായ റെഡിയായിരിക്കും…

വിയർപ്പൊട്ടിയ ശരീരത്തിലേക്കു ചേർന്നു നിന്ന് ഒരു സ്നേഹമുദ്രണം അവളേറ്റു വാങ്ങും…

പിന്നെ ഉന്തിത്തളളി കുളിക്കാൻ വിടും..രാത്രിയിൽ ചുട്ട പപ്പടവും കഞ്ഞിയും…എനിക്കും അവൾക്കും പ്രിയമാണത്….

ഒരുദിവസം പോലും മുടങ്ങാതെ പണിക്കു പോകുന്നത് തന്നെ അവൾക്കും കുഞ്ഞിനും വേണ്ടിയാണ്. അതിനാണു മുന്തിയ ഹോസ്പിറ്റൽ തന്നെ തിരഞ്ഞെടുത്തതും..അത് അവൾക്കും അറിയാം….

പ്രസവ ഡേറ്റ് അടുക്കുമ്പഴേ അവൾക്ക് ആധിയായി..ഡെലിവറി കഴിയുമ്പോൾ മരിച്ചു പോയാലോന്ന്…

അങ്ങനെ വല്ലതും സംഭവിച്ചാൽ എനിക്കാരുണ്ടെന്നാണു അവളുടെ ദുഖം…കുഞ്ഞിനെ അവളുടെ വീട്ടുകാർ നോക്കുമെങ്കിലും എന്നെ കുറിച്ചാണു പെണ്ണിനു കൂടുതൽ സങ്കടം…കഴിയും പോലെ ഞാൻ ആശ്വസിപ്പിക്കാറുണ്ട്….

ഏഴാം മാസം അവളെ വിളിച്ചു കൊണ്ട് അവളുടെ വീട്ടിൽ കൊണ്ട് പോയ പെണ്ണ് പിറ്റേന്ന് തന്നെ തിരിച്ച് ഇങ്ങട് വന്നു…ഞാനിവിടെ ഒറ്റക്കാണെന്നും പറഞ്ഞ്…

പകലു മുഴുവൻ അവളുടെ അച്ഛനും അമ്മയും വന്നിരിക്കും….

അന്ന് പണിക്കു പോയപ്പോഴാണു പെണ്ണിനെ ആശുപത്രിയിൽ അഡ്മിറ്റാണെന്നു അവളുടെ അച്ഛൻ വിളിച്ചു പറയുന്നത്….

പെട്ടെന്ന് പണിയും നിർത്തി ആശുപതിയിലേക്കു പോന്നു….ഞാൻ വരുമ്പോൾ മൂന്നു മണിക്കൂർ കഴിഞ്ഞിരുന്നു പ്രസവം കഴിഞ്ഞിട്ട്…

ദൈവം സഹായിച്ചു സുഖപ്രസവം ആയിരുന്നു…

ആദ്യത്തെ കണ്മണി അവളുടെ ആഗ്രഹം പോലെ പെണ്ണുതന്നെ…ആൺകുഞ്ഞിനെ ആഗ്രഹിച്ചെങ്കിലും കുഞ്ഞിനെ കണ്ടതോടെ മറ്റെല്ലാം മറന്നു…അത് പിന്നെ അങ്ങനെയാണല്ലോ ല്ലേ…

അവളുടെ മുഖത്ത് വല്ലാത്തൊരു ഭാവം നിറയുന്നത് ഞാൻ കണ്ടിരുന്നു…

“ഏട്ടാ പെൺകുഞ്ഞാണു….”

“അതിനെന്താ ആണായാലും പെണ്ണായാലും ദൈവം തരുന്ന നിധിയെ നമ്മൾ രണ്ടു കൈകൊണ്ട് ഏറ്റുവാങ്ങണം….

” ഉം…ശരി ശരി…”

അവളെന്നെ ഒന്നിരുത്തി മൂളി…

പെട്ടെന്ന് രണ്ടു സിസ്റ്റർമാർ അവിടേക്കു വന്നത്….

“ഏട്ടാ കണ്ണു തളളണ്ട..ഒറ്റ പ്രസവത്തിൽ മക്കൾ മൂന്നാണ്..അതും പെൺകുട്ടികൾ… എനിക്ക് സന്തോഷമായി….”

“ഈശ്വരാ….” ഞാൻ നെഞ്ചത്തു കൈവെച്ചതും വീണ്ടും അവളുടെ ശബ്ദം…

“അതേ ഇനി ഞായറാഴ്ച കൂടി പണിക്കു പൊയ്ക്കോണം..അവധിയെടുക്കുകയേ വേണ്ട..മക്കൾ മൂന്നാണു..അതും പെൺകുട്ടികൾ….”

“എടി ദുഷ്ടേ നേരത്തെ അറിഞ്ഞിട്ടും നീ പറഞ്ഞില്ലല്ലേ…”

“പ്രതികാരം വീട്ടുമെന്ന് അന്നങ്ങനെ പറഞ്ഞെങ്കിലും ചെക്കപ്പിന്റെ ഇടയിലൊരു ദിവസം ഡോക്ടർ പറയുമ്പഴാ ഞാനും അറിഞ്ഞത്…എങ്കിൽ ഏട്ടനു ഒരു സർപ്രൈസ് ആകട്ടേയെന്നു ഞാനും കരുതി….മടിച്ചു നിൽക്കാതെ മക്കളെ വാങ്ങി തൊട്ടിലിൽ കിടത്ത്….”

ചമ്മിക്കൊണ്ടു ഞാൻ മക്കളെ ഏറ്റുവാങ്ങി തൊട്ടിലിൽ കിടത്തി…

പുഞ്ചിതൂകി ശാന്തമായി ഉറങ്ങുന്ന മക്കൾ….

എനിക്കിപ്പോൾ നാലു പെണ്മക്കൾ ആയി….

അപ്പോഴേക്കും എന്റെ മനസ്സ് ആനന്ദനൃത്തം തുടങ്ങിയിരുന്നു…. ”

A story by സുധീ മുട്ടം

LEAVE A REPLY

Please enter your comment!
Please enter your name here