Home Latest ഇനി പറ ഇയാൾക്കെന്നെ എത്ര സമയത്തേക്ക് വേണം.. ??

ഇനി പറ ഇയാൾക്കെന്നെ എത്ര സമയത്തേക്ക് വേണം.. ??

0

വിലപേശുന്ന ശരീരങ്ങൾ

രാപ്പകലുകളുടെ ട്രെയിൻ യാത്ര കഴിഞ്ഞവൻ ആ നഗരത്തിലെത്തി..വീർപ്പുമുട്ടിയ വികാരത്തിനപ്പുറം തന്റെ നഷ്ടപ്രണയമാണു അവനെ അവിടെ എത്തിച്ചെത്….വണ്ടി ഇറങ്ങിയപ്പോൾ വീണ്ടും അവൻ ഒരുനിമിഷം ആ പഴയ കാലത്തേക്ക് പോയി..പബ്ലിക് പാർക്കിൽ അഴിഞ്ഞാടുന്ന ചില കമിതാക്കളെ നോക്കി അവൻ മനസ്സിൽ പറഞ്ഞു..”ഇതാണ് മക്കളെ പ്രണയം….ആസ്വദിക്കാൻ ആത്മാർത്ഥതമാത്രം എന്നെ തോൽപ്പിച്ച പ്രണയം” തെരുവിലൂടെ നടന്ന് നീങ്ങവേ മാനംമുട്ടിനിൽക്കുന്ന ഫൈവ്സ്റ്റാർ ഹോട്ടലിൽ നിന്ന് കേട്ട ഡിജെയും ഹോളിവുഡ് സോങ്ങുകളും അവൻറെ മനം കവർന്നു….മദ്യത്തിന്റെ മണമറിയാത്തവൻ അറിയാൻ ആഗ്രഹിച്ച നിമിഷം മെനു ഒക്കെ നോക്കി കപ്പയിലും മത്തിയിലും ഒതുക്കി മണിക്കൂറുകൾ ബിക്കിനിയണിഞ്ഞ് ആടുന്ന സുന്ദരികളുടെ ശരീരത്തിൽ നോക്കി ഇരുന്നു… കണ്ടതിലപ്പുറമാണ് കാണാൻ പോയ ലോകമെന്ന് വിലയിരുത്തിയവൻ ഒരു മദ്യകുപ്പിയും വാങ്ങി… ആദ്യ പരീക്ഷണം റൂമെടുത്താവാം..ബാഗിൽ മദ്യകുപ്പിയും വെച്ചവൻ ചേരിലൂടെ നടന്നു….

ഒറ്റയും തെറ്റയുമായി ആരെയോ കാവൽ നിൽക്കുന്ന വിധത്തിലുള്ള പെൺകുട്ടികൾ മുതൽ യുവത്വം വിട്ട സ്ത്രീകൾ വരെ ആ ചേരിയിൽ ഉണ്ടായിരുന്നു.. .പുട്ടിയിട്ടു മിനുക്കിയ മുഖം.. ലിഫ്റ്റിക്കിൽ കുളിച്ച ചുണ്ടുകള്… വികാരം നിറഞ്ഞ നോട്ടം … അതേ ഇവർതന്നാവും ശരീരത്തിന് വിലപേശി ജീവിക്കുന്നവർ എന്നവൻ മനസ്സിലാക്കി…. ഇവർ ഇങ്ങോട്ടെത്തി ചോദിക്കുമോ അല്ല ഞാന് അങ്ങോട്ടു ചോദിക്കണോ..? അവൻ അവനോട് തന്നെ ചോദിച്ചു കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു….ഒടുവിൽ അവൻ കണ്ടതിൽ ഒന്നാന്തരമൊരു പെണ്ണിനെ ലക്ഷ്യമാക്കി നടന്നു…. അടുത്തു ചെന്ന് അവൻ തികച്ചും അറിയാത്തപോലെ ചോദിച്ചു ഇവിടെ എവിടെയെങ്കിലും ഒരു റൂം കിട്ടുമോ..?? ഉടനേ അവൾ മറുപടിയും പറഞ്ഞു… റൂം ആ കാണുന്ന ബിൽഡിങ്ൻറെ പുറകിലാണ്…എൻറെ കൂടെ പോന്നോളൂ…..റൂമും ലക്ഷ്യമാക്കി അവളുടെ പിറകെ അവൻ നടന്നു….ടാ നീ ആദ്യമായാണോ ഇവിടെ..? മുഖം കണ്ടിട്ട് എന്തോ പേടിപോലെയൊക്കെ..?? അവൻ എന്തു പറയണമെന്നറിയാതെ പറഞ്ഞു… അതെ, രണ്ട് ദിവസത്തെ ട്രെയിൻ യാത്ര…ഉറക്കക്ഷീണം..അതൊക്കെയും കൊണ്ട് തോന്നാവും…പേടികൊണ്ടൊന്നും അല്ലേ.. അങ്ങനെ കതകിനടുത്തെത്തി..ഇനി പറ ഇയാൾക്കെന്നെ എത്ര സമയത്തേക്ക് വേണം.. ?? എന്തോ ഉത്തരം മുട്ടിയ പോലെ അവൻ പറഞ്ഞു…ഞാനാദ്യം ഒന്നു ഉറങ്ങട്ടെ…എന്നിട്ട് ഫ്രഷായി നിന്നെ വിളിക്കാം… ഇപ്പെന്തോ ഒരു മൂഡ്‌കിട്ടുന്നില്ല….കേട്ട് ദേഷ്യത്തോടെ അവൾ പറഞ്ഞു ..നിൻെറ തന്തയില്ലായ്മ എൻറെടുത്ത് വേണ്ട… എനിക്കതിനുള്ള സമയമില്ല…. അവൻ ഒരു നിമിഷം നിശ്ചലനായി…അല്ല ഇയാളുടെ ഒരു നേരത്തേക്കുള്ള പൈസ എത്രയാ…അതു തന്നാൽപോരെ…?? ഇത്രയും ചൂടാവാൻ ഞാനെന്തു തെറ്റ് ചെയ്തു..? രണ്ടായിരം രൂപയുടെ നോട്ടെടുത്ത് അവൾക്കെതിരെ നീട്ടി…

ഇളംപുഞ്ജിരിയോടെ അവൾ ആ കാഷ് കയ്യിലാക്കി….ഇനി നീ കുളിക്കോ ഉറങ്ങോ എന്ത് വേണേൽ ചെയ്തോളൂ…..ഓകെ എന്നാ ശെരി പോയി വാ എന്ന്കൂടെ അവൾ പറഞ്ഞു…. അവൻ ചോദിച്ചു.. ഞാനെങ്ങനെ പോവും…കാശ് തന്നില്ലേ….ഇനി എങ്ങോട്ട് പോവാൻ…?? മിസ്റ്റർ മൊഞ്ജൻ നിൻെറ കാഷിതാ…നീ സ്ഥലം വിട്ട് പോ…നീ ശെരിയാവില്ല….നീ പോ ഇവിട്ന്ന്….എന്തു പറയണം എന്നറിയാതെ അവൻ ഒരു നിമിഷം കൂടെ അവളുടെ ശരീരത്തിൽ നോക്കി….”ആരെയും കൊതിപ്പിക്കുന്ന ശരീരം.. തനി നാടൻ പെണ്ണ്.. കണ്ടതിൽ അൽപ്പമെൻകിലും മായം പൂശാത്തവൾ… അഹന്കാരമൊഴിച്ചാൽ എല്ലാം തികഞ്ഞ പെണ്ണ്” എല്ലാം മനസ്സിൽ പറഞ്ഞു അവൻ ചോദിച്ചു… ഒരു ദിവസം നീ എനിക്കുതാ…മുഴുവനായി എനിക്കു വേണം നിന്നെ….എത്രയാ ചാർജ്‌ പറഞ്ഞോളൂ… അവൾ കൂടുതലായി ഒന്നും ചിന്തിക്കാതെ വിലപേശി.. ഒരു നൈറ്റിന് പതിനായിരം രൂപ..!ഓകെ ഞാന് തരാം…അതുകേട്ടപ്പോൾ അവളും ഹാപ്പിയായി….തന്റെ ഇരുപത്തൊന്നാം വയസുവരെ അടക്കിപ്പിടിച്ച കാമം കെട്ടഴിച്ച് വിടാൻ അവൻ അവളേയും നോക്കി ഉറങ്ങിക്കിടക്കുന്ന വികാരത്തെ ഉണർത്തി…ഞാനൊന്ന് ഫ്രഷാവട്ടെ എന്ന് പറഞ്ഞ് തോർത്ത് എടുത്തവൻ ബാത്ത്‌റൂമിൽ കയറി …തന്റെ ചൂടായ ശരീരത്തിലെക്ക് ഷവർ പിടിച്ച് അർദ്ധനഗ്നനായി അവൻ കതക് തുറന്നു അവളെ വിളിച്ചു… നമുക്കൊരുമിച്ച് കുളിക്കാം….അവൾ ചിരിച്ച് മറുപടി പറഞ്ഞു… എൻറെ കുളി അൽപ്പം മുൻപ് കഴിഞ്ഞേ ഉള്ളൂ..മൊഞ്ജൻ റെഡിയായി വരൂ … അവൻ വീണ്ടും അവളെ വിളിച്ചു..ഒടുവില് അവൾ ദേഷ്യത്തോടെ പറഞ്ഞു.. നീ എന്റെ സ്വഭാവം മാറ്റണ്ട…കതകടച്ചു കുളിക്കോ ..?? അവൻ മനസ്സിൽ കരുതി.. എന്നേക്കാൾ നീതി വേഷ്യക്കു തന്നാവും..വെറുതെ ഇഷ്യൂ ഉണ്ടാകേണ്ട … കാര്യം നേടാൻ കാഷെറിഞ്ഞാൽ മതി..അവൻ കതകടച്ചു… കുളി തുടങ്ങി…തൻെറ അർദ്ധ നഗ്നമായ ശരീരത്തിലെക്ക് പോലും നോക്കാത്ത വേശ്യയുടെ കാശിനോടുള്ള ആർത്തി…അൽപമെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ അവൾ വന്നിരുന്നു… അല്ല ഇവളൊക്കെ ഇതും ഇതിൽ വലിയവരെ എന്ന് കാണാൻ തുടങ്ങിയതാവും….

കാടു കയറി ചിന്തിക്കാൻ തുടങ്ങിയവൻ പെട്ടെന്ന് ഒന്നോർത്തു….വളച്ചു കെട്ടില്ലാതെ ഒരു കാര്യം പറയാം അവളോട്… എനിക്ക് നിൻെറ ശരീരം മാത്രം പോരാ..ഒരു ദിവസത്തെക്ക് എന്തിനും സഹകരിക്കുന്ന മനസ്സ് കൂടെ തരണം…അതിനുള്ള പ്രതിഫലം ഞാൻ കൂട്ടിത്തരാം…. മനസ്സിൽ പ്ളാൻ ചെയ്തു അവൻ പുറത്തിറങ്ങി…. അവൾ അപ്രത്യക്ഷമായിരിക്കുന്നു…. ടീ നീ എവിടെപ്പോയി കിടക്കാ…അവൻ അവിടെ പരതി നടന്നു… കിച്ചണിൽ പോയിനോക്കിയപ്പോൾ തലതാഴ്ത്തി ഇരിക്കുന്നു അവൾ..അവൻ തലയിൽ തലോടി മുഖം അവൻറെ മുഖത്തോടു ചേർത്ത് പിടിച്ചു… കരഞ്ഞു കലർന്ന കണ്ണുകളിൽ നോക്കി അവൻ ചോദിച്ചു… എന്തു പറ്റി നിനക്കു.. തുറന്ന് പറയൂ…. അവൾ എണീറ്റു മുഖം കഴുകി പറഞ്ഞു… ശക്തമായ തലവേദനയുണ്ടെനിക്ക്….ഞാൻ മരുന്ന് വാങ്ങി കഴിച്ചോട്ടെ. ..പോയിവരട്ടെ..?? അവൻ ഒന്നോർത്തു ഇവൾ എന്റെ കാശും വാങ്ങി പറ്റിക്കാനുള്ള ഒരുക്കമാണോ.. ??..അൽപ്പം പോലും ഉപയോഗിക്കാത്ത കിച്ചണിന്റെ നാലുപുറം നോക്കി അവൻ മനസ്സിൽ പറഞ്ഞു… ഇവിടെ വെപ്പും തീറ്റയൊന്നുമില്ല…അല്ലാണ്ടെ ഇത്ര വൃത്തികാണുമോ..?? അല്ല ഇത്രയും വരുമാനത്തിൽ ശരീരം വിൽക്കുന്ന ഇവളൊക്കെ ആർഭാട ജീവിതമാവൂം”… ശെരി പോയിവാ…അവൻ പറഞ്ഞു.. അതെയ്…എനിക്കും എന്തൊക്കെയോ വാങ്ങിക്കാനുണ്ട്… ഞാനും പോരാം നിങ്ങളുടെ ഒപ്പം…അവൾ നോ..!!അതൊന്നും ശെരിയാവില്ല….അവൻ എന്നെ ഇവിടെ ആരും അറിയില്ല..ഞാനും പോരാം…അങ്ങിനെ രണ്ട് പേരും കൂടെ ടൗണിലേക്ക് തിരിച്ചു… മരുന്നുകൾ വാങ്ങി…പെട്ടെന്ന് മാറാൻ ഇഞ്ജക്ഷൻ വല്ലതും..? നോ..ഇതുമതി…ആ കാഷും അവൻകൊടുത്തു..പുറത്തേക്കിറങ്ങി അവൻ ഒരു മിനിട്ട് ഇപ്പോൾ വരാം…. അവൻ വിലകൂടിയ മരുന്നുകൾ തിരക്കി… ഒരു രാത്രി മുഴുവൻ ഉൻമേഷിക്കാനും ഉത്തേജിപ്പിക്കാനുമുള്ള എല്ലാം വാങ്ങി… അവളേയും കൂട്ടി ഡിന്നർ എല്ലാം കഴിച്ചു….റൂമിൽ തിച്ചെത്തും വഴി അവനാലോജിച്ചു ഇപ്പോ ഇവൾക്ക് അൽപ്പം മയമുണ്ട്…ഇനി ആ കാശിന്റെ കാര്യം കൂടെ പറഞ്ഞാൽ ഓകെ…ഇന്നെനിക്ക് സ്വർഗം കാണാം അനുഭവിക്കാം…അവൻ മനസ്സിൽ പറഞ്ഞു…. റൂമിലെത്തുന്നതിന് മുൻപ് കാര്യം അവതരിപ്പിച്ചു..

അൽപം ക്ഷമിക്കൂ…എനിക്കല്പം സമയം തരൂ എന്നവൾ മറുപടിയും കൊടുത്തു…അവൻ പുറത്ത്പോയിരുന്ന് ആ രാത്രിയെ പ്ളാൻ ചെയ്യാൻ തുടങ്ങി…അങ്ങിനെ അവൻ കിടപ്പുമുറിയിൽ പ്രവേഷിച്ചു…..വേദനയിൽ കിടന്നു പിടയുന്ന അവളെക്കണ്ടവൻ ഞെട്ടി..ഒടുവിൽ അവൾ ബാത്ത്‌റൂമിൽ കയറി…ഇറങ്ങുന്നില്ല…കുറെ സമയം കഴഞ്ഞവൾ പുറത്തേക്ക് വന്നു….കാമാർത്തിയിൽ ഇരിക്കുന്ന അവനോടൊരുവാക്ക്….അഭ്യർത്ഥന…ക്ഷമിക്കണം ഒരു നാല് ദിവസത്തെക്ക്….എനിക്കെന്തോ സമയം തെറ്റി അശുദ്ധിയായിരിക്കുന്നു….
ഒന്നും പറയാനില്ല..എൻറെ ദിവസം നീ തുലച്ചുടീ എന്ന് പറഞ്ഞു അവൻ ക്ഷുപിതനായി… ഒരുപാട് ശപിച്ചു…..ഇതെന്താ നിനക്കു ആദ്യയാണോ എന്നൊക്കെ ഉച്ചത്തിൽ ചോദിച്ചു …ദയവുചെയ്ത് എന്ന ശപിക്കപ്പെട്ടവളാക്കരുതെന്ന് പറഞ്ഞ അവൾ പിരീഡിൻ ശേഷം ഈ തുകക്ക് രണ്ട് ദിനങ്ങൾ സഹകരിക്കുമെന്ന് വാഗ്ദാനം നൽകി അവനെ കീഴടക്കി..ഒടുവിൽ ഉറങ്ങാൻ കിടക്കവിരികൾ രണ്ടണ്ണമായി വിരിച്ചു…കട്ടിലിൽ അവനും നിലത്ത് അവൾക്കുമായിരുന്നു…കിടക്കാം സമയം അവനൊരുപാടു ആവശ്യപ്പെട്ടു ഒരുമിച്ച് കിടക്കാൻ…താൻ വേണ്ടാവൃത്തി ചെയ്യില്ലെന്നും നിൻെറ ചൂട് ആസ്വദിക്കാൻ മാത്രമാണന്നും അവൻ കെഞ്ചി…ഒടുവിൽ ഒന്നിനും സമ്മതിക്കാതെ അവർ വെവ്വേറെ തന്നെ കിടന്നു….ലൈറ്റുകൾ അണച്ച് ഉറക്കംനടിച്ച രണ്ടുപേരും ഒടുവില് ഉറങ്ങി….അർദ്ധരാത്രിയിൽ ആ തെരുവ് വേശ്യയെത്തന്നെ സ്വപ്‌നം കണ്ടവൻ എണീറ്റു…താഴെ കിടക്കുന്നവളെ ഒരുനിലാവെളിച്ചതിൽ നോക്കി…വടിവൊത്ത നിതംബത്തിൽ അവനാ പുതപ്പിനുമുകളിൽ തലോടി…ഞെട്ടി ഉണർന്ന അവൾ അവന്റെ കരണത്തടിച്ചു…ഒച്ചവെക്കുമെന്നും പോലീസിൽ ഏൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി…നിനക്കുമില്ലടൊ ഉമ്മയും പെങ്ങളും..? ഈ ചോദ്യത്തിനു മുന്നിൽ അവൻ തലകുനിച്ചു നിന്നു..സോറി…ഞാൻ അറിയാതെ ചെയ്തതാണ്….ക്ഷമിക്കണം..നേരം വെളുത്താൽ ഞാൻ പൊക്കോളാം….അവൻ അപരിചിതമായ ആ സ്ഥലത്തേയും അവളേയും പേടിച്ചുപോയി…

വർഷങ്ങളുടെ പ്രണയം ദിവസങ്ങളിൽ ഒതുക്കിയ അവളുടെ ഒക്കെയും വർഗമല്ലെ എന്നോർത്ത് കിടന്നവൻ നേരം വെളുപ്പിച്ചു….വേഗത്തിൽ കുളിയൊക്കെ കഴിഞ്ഞു കാലത്തുതന്നെ പുറപ്പെടാൻ ഒരുങ്ങി..പോവുന്ന സമയം അവൻ പുച്ഛത്തോടെ ചോദിച്ചു.. ഇന്നലത്തെ സർവ്വീസിൻ ഇനി അങ്ങോട്ടുമിങ്ങോട്ടും ഉണ്ടോ..?? പതിനായിരത്തിൻ രണ്ടല്ലേ തന്നുള്ളൂ….ബാക്കി എട്ടിലേക്ക് ഒരു മുവ്വായിരം കൂടെ തന്നാൽ നിനക്ക് അല്ല നമുക്ക് രണ്ട് ദിവസം അടിച്ചുപൊളിക്കാം……ഏയ് അതൊന്നും വീണ്ടാ…നിക്ക് മതിയായടോ….നഷ്ടപെട്ട ദിവസത്തെയും അവളെയും ശപിച്ചവൻ ബാക്കിവരുന്ന എട്ടായിരം രൂപയടുത്ത് അവൾക്ക് കൊടുത്തു…..അവൾ അതും വാങ്ങി അകത്തോട്ട് നടന്നു….അൽപ്പം കഴിഞ്ഞു ആളു തിരിച്ചുവരുന്നു…അയ്യായിരം രൂപയും നാൽപതിനായിരത്തോളം വിലവരുന്ന അവളുടെ ഫോണും അവനെതിരെ നീട്ടി. …നമ്മുടെ കരാർ കഴിയുംബോൾ ഇയാൾ ബാലൻസും എൻറെ ഫോണും തിരികെ തന്നാൽമതിയെന്നും…ഇപ്പൊ വരാമെന്നു പറഞ്ഞവൾ എങ്ങോട്ടോപോയി…അവൾ വേഗത്തിൽ എവിടെയോ പോയിവന്ന….ഇവൾ എന്നെ മുതലെടുക്കാൻ കണ്ടെത്തിയ വഴിയാണ് ഈ ഫോൺ തരലെന്ന് മനസ്സിലാക്കിവൻ പല ദുരൂഹതകളും അതിൽ കണ്ടു…ഫോൺ തിരികെ കൊടുത്തു….അവൾ ഒടുവില് അതു വാങ്ങി…..ഒടുവില് അവൻ പറഞ്ഞു എന്ന ശെരി..ഞാനടുത്ത ആഴ്ചയിൽ വരാൻ നോക്കാം….പിന്നിൽ പലചതിയും മറഞ്ഞിരിക്കുന്നുണ്ടന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു അവൻറെ മടക്കം…യാത്ര തിരിച്ച അവൻ പിന്നിൽ നിന്നൊരു വിളികേട്ടു….നീ നാട്ടിലേക്കാണേൽ ഞാനും ഉണ്ട് എറണാകുളം വരെ….കുറച്ചു നേരം കാത്തുനിൽക്കോ…?? ആ വേഗം ഒരുങ്ങൂ എന്നാൽ…..കുളിച്ചൊരുങ്ങി തട്ടമിട്ടിറങ്ങിയ അവളേ ആശ്ചര്യത്തോടെ നോക്കി അവൻ പറഞ്ഞു…എന്തിനാ മോളെ നിനക്കീജോലി….കണ്ണുകൾ തമ്മിൽ സംസാരിച്ചപ്പോൾ അവളുടെ കണ്ണുനീരൊഴുകി….ഇതും ഒരുജീവിതമാണന്ന് മാത്രമാണ് അവളുടെ മറുപടി…

ടാക്സി പിടിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുവോളം അവൻ അവളുടെ മുഖത്ത് നോക്കിയിരുന്നു…..ചായയും പലഹാരവും കഴിഞ്ഞ് അവർ ട്രെയിൻ ടിക്കറ്റിന് പോയി….ക്യൂ നിൽക്കുംബോൾ അവൾ പറഞ്ഞു..എൻെറടൂത്ത് ചൈഞ്ജില്ലാ…നാട്ടിൽ എത്തിയാൽ ഒരുമിച്ച് തരാം…..എല്ലാം കണക്കു വെച്ചോ….ട്രെയിൻ കയറിയപ്പോൾ സീറ്റുകൾ ഉണ്ടായിട്ടും അവൾ അവനുമായി വിട്ടിരുന്നു….യാത്രയിൽ ഉറങ്ങിപോയ അവളെ അറിയാതെ അവൻ ആ ബാഗ് തുറന്നു…ഒരു പെട്ടി തുറക്കാത്ത കോണ്ടവും മുഷിഞ്ഞ രണ്ടു ചുരിദാറും അടിവസ്ത്രങ്ങളും….അത് പുറത്തെടുത്ത അവൻ പിന്നീട് കണ്ടത് വിഷക്കുപ്പിയും ബ്ളേഡു്ം ഒരുപാട് ഫോട്ടോകളുമായിരുന്നു…വേഗത്തിൽ എല്ലാം ഉള്ളിലോട്ടന്നെ വെച്ച് ഉറക്കം നടിച്ചു കിടന്നു…
യാത്ര അങ്ങിനെ തുടർന്നു….ചായയും കാപ്പിയും പൊതിച്ചോറും അകത്താകാൻ മാത്രം വായിതുറക്കുന്ന അവളെപറ്റി പലതും അവൻ ചിന്തിച്ചുകൂട്ടി…ഒടുവില് അവനൊന്ന് മയങ്ങിപ്പോയി…അവൾ തട്ടിവിളിച്ചു…ടാ എനിക്കൊന്ന് ടോയ്‌ലറ്റിൽ പോണം…ഒന്നതുവരെ പോരുമോ…? അവർ രണ്ട് പേരുംകൂടെ പോയിവന്നു…..അവന്ക് പലതും അറിയാനണ്ട്…ഒടുവിൽ അവൻ ചോദിച്ചു എന്തിനാ എന്റെ ഉറക്കം കളയാൻ വിളിച്ചേ..?? തെരിവു വേശ്യാവൃത്തി ചെയ്യുന്ന നിനക്കു ഈ ട്രെയിനിൽ ഉള്ള നാലാളയാണോ പേടി , ..??

അവൻറെ ആ ചോദ്യങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞവൾ വീണ്ടും പറഞ്ഞു ഇതും ഒരു ജീവിതമാണന്ന്…
അങ്ങനെ എറണാകുളം എത്തി…നട്ടപ്പാതിരാ സമയം…റയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി അവൻ കാർ പാർകിലേക്ക് നടന്നു..അവളും കൂടെ നടന്നു…ഡാ നിന്റെ കാഷ് തരാൻ ഇപ്പെന്തോ ചെയ്യും…കാലത്തേ എൻറടുത്തേക്ക് ബസ്സ് കിട്ടൂ…നീ വെയിറ്റ് ചെയ്യാണേൽ കാലത്ത് എൻറെ ഫോൺ വിറ്റിട്ട് തരാം…. അവൻ സോറി എനിക്കൽപ്പം തിരക്കുകൾ ഉണ്ട്… ഞാൻ പോവാ…കേട്ട ഉടൻ അവൾ പേടികൊണ്ട് കരയാൻ തുടങ്ങി…എനിക്കു ഈ സമയം ഒറ്റയ്ക്കുനിൽക്കാൻ പേടിയാ…പ്ളീസ്…നേരം വെളുക്കോളം നിന്നില്ലേൽ ഞാനൊരു കടക്കാരിയായി മരിക്കും…അതു തന്നുതീർതുള്ള മരണമാ എൻറെ ആഗ്രഹം…അവൻ അവളെ കാറിൽ കയറ്റി….അവളെ ആശ്വാസിപ്പിച്ചു….
മരണം ഒന്നിനും പരിഹാരമല്ലന്ന് തിരിച്ചറിഞ്ഞ അവൻറെ വാക്കുകളിൽ അവളുടെ മനസ്സ് തുറന്നു തുടങ്ങി…തറവാട്ടിൽ പിറന്ന ഒരു വെള്ളക്കുപ്പായമിട്ട പിതാവിന്റെ മോളാണു ഞാൻ..കലാലയത്തിൽ നിന്നുടലെടുത്ത പ്രണയമെന്ന ഭ്രാന്താണ് എന്നെ ഇവിടെയൊക്കെത്തിച്ചത്….നാട്ടിൻപുറത്തെ കൂലിപ്പണിക്കാരന്റെ മകനായിരുന്നു എൻറെ കാമുകൻ..വർഷങ്ങൾ നീണ്ട പ്രണയം സഫലമാകാൻ ഞാനവനെ ജോലിതേടാൻ ഗൾഫിലേക്കയച്ചു…ജോലിയൊക്കെ ആയപ്പോൾ തിരക്കേറിയ ജീവിതത്തിൽ ഞാനവൻറെ ഓരോ കോളിനും മണിക്കൂറുകൾ മാറി ദിവസങ്ങൾ മാറി ആഴ്ചകൾവരെ കാത്തിരുന്നു…പിന്നീട് അതും നിലച്ചുതുടങ്ങി…വീട്ടില് പ്രമാണിമാരുടെ മക്കളുടെ ഒരുനൂറു ആലോചനകൾ എന്നെത്തേടി വരുന്നുണ്ടായിരുന്നു…ഒടുവിൽ മാസങ്ങൊൾക്കൊടുവീൽ അവനോട് ഞാൻ പറഞ്ഞു ഇനിയും നീട്ടാൻ നിക്ക് വയ്യാ..ഞാൻ വീട്ടിൽ പറഞ്ഞു സെറ്റാക്കാം…നീ നിൻറെ ഉപ്പാനെ വീട്ടിലോട്ട് വിട്ടാൽ മതിയെന്ന്…തുടക്കം അവൻ നിൻെറ ഉപ്പ ഈ ബന്ധങ്ങൾക്ക് സമ്മതിക്കില്ലെന്നും ഒടുക്കം ഒടുവിൽ അവൻകെന്തോ ഈ ബന്ധം പിരിയണം.. ഞാൻ അവൻക്ക് ചേരില്ലന്ന് വരെ പറഞ്ഞു…ഫോൺ കട്ട് ചെയ്ത അവനെ ഒരുനൂറുതവണ ഞാൻ വിളിച്ചു….ഒടുവില് ഞാന് വീട്ടിൽ പറഞ്ഞു വർഷങ്ങൾ നീണ്ട എൻറെ പ്രണയം..വീട്ടിൽ അന്നാകെ അടിപിടിയായിരുനനു….ഒരിക്കലും ഇത് നടക്കാൻ പോവില്ലെന്ന് പറഞ്ഞ വീട്ടുകാരെ ഒന്നടക്കം കരയിപ്പിച്ചു ഞാൻ ആത്മഹത്യക്കു ശ്രമിച്ചു….തളനാഴികക്കു രക്ഷപ്പെട്ട ഞാൻ ആശുപത്രി കടക്കയിൽ നിന്നും നാണമില്ലാതെ അവന്റെ വീട്ടിൽ പോയി യാജിച്ചു….എൻറെ വീട്ടിലേക്ക് നിങ്ങൾ വരണ്ടതേ ഉള്ളൂ..എല്ലാം ഓകെയാണ്….അവർ പറഞ്ഞറിഞ്ഞത് അവൻ വേറെ കല്യാണം ശെരിയായിട്ടുണ്ട്…നീ അതൊക്കെ മറന്നേക്കൂ അതാ അവൻ ഞങ്ങളെ പറയാൻ ഏല്പിച്ചിട്ടുള്ളത്…നിനക്ക് ഇതിലും നല്ലത് തന്നെ വരും എന്നൊക്കെ…..ഒടുവില് കരഞ്ഞുകാലുപിടിച്ചു യാജിച്ചു അവൻറെ ഉപ്പയേയും ഉമ്മാനെയും ഞാൻ വീട്ടില് വരുത്തി… മനസില്ലാമനസോടെ ഉപ്പയും കൂട്ടുകാരും കുടുംബക്കാരും അന്നൻറെ വീട്ടില് ഒരുമിച്ചുകൂടി….അവൻറെ ഉപ്പ വന്നു നാലാളുടെ ഇടയിലിരുന്നപ്പോൾ വീങ്ങിക്കെട്ടിയ മുഖക്കൂട്ടങൾകിടയിൽ എൻറെ മുഖം മാത്രം പ്രകാശിച്ചു നിന്നു….മനസ്സുകൊണ്ട് ഒരുപാടു സന്ധോഷിച്….അയാളുടെ വായിലേക്ക് കാതോർത്തു നിന്നു… അയാൾ അവിടെ പറഞ്ഞു ഈ ബന്ധത്തിൻ എനിക്കോ എൻറെ മോൻക്കോ യാതൊരു താൽപ്പര്യവുമില്ല…ഭ്രാന്തായി വിഷം കുടിച്ച നിങ്ങളുടെ മോളെ ഏറ്റെടുക്കാൻ എൻറെ മോൻക്ക് ഭ്രാന്തൊന്നുമില്ലെന്നും…..ക്ഷമയുടെ അതിരുവിട്ട ഞാൻ നിൻെറ തന്തക്ക് ആണ് ഭ്രാന്തന്ന് ഉറക്കെ വിളിച്ച് പറഞ്ഞു…ആളുകളുടെ മുന്നില് മാനം പോയി ബോധം നഷ്ടപ്പെട്ടു വീണ എൻറെ ഉപ്പ പിന്നീട് മാനസികവൈകല്യമുള്ള ആളായി….മകളാൽ ഭ്രാന്തനായ അച്ഛൻ ….ഞാനോ ഭ്രാന്തിയും….
സംസാരിച്ചു നീങ്ങവേ വാഹനം ഇടുക്കിയും കടന്നിരുന്നു……നീണ്ട നേരത്തെ അവളുടെ പറച്ചിലനൊടുവിൽ അവൻ പറഞ്ഞു ട്രെയിനിൽ മാത്രമല്ല നമ്മൾ ഒരുമിച്ച് യാത്ര ചെയ്തതു…ജീവിതത്തിൽ നമ്മൾ ഒരേ ബോട്ടിൽ സഞ്ചരിച്ചവരാടോ…!!
ഡാ വീട് എത്താനായി…ഒന്ന് നിർത്തിക്കേ…. പുറത്തിറങ്ങിയ അവൾ അവളുടെ ബാഗിനെയും നശിച്ച ഓർമ്മകളെയും ഒരു കൊക്കയിലേക്ക് കാറ്റിൽപറത്തി….വീണ്ടും കാറിൽ കയറി യാത്ര തുടർന്നു….ഇപ്പോൾ ഉള്ള ഇടപാട് തുടങ്ങിയിട്ട് എത്രയായി അവൻറെ അവസാന ചോദ്യം ആയിരുന്നു….അവൾ അതും പറഞ്ഞു തുടങ്ങി
നാല് ദിവസം മുമ്പ് മകൾ ഭ്രാന്തനാക്കിയ എൻറെ ഉപ്പയെ ഓർത്തൊരുപാട് കരഞ്ഞു…ഒടുവിൽ കണ്ടെത്തിയ വഴിയാണ് ദൂരമെവിടെന്കിലും പോയി ജീവനൊടുക്കാൻ…ഭ്രാന്തൻറെ പോക്കറ്റിൽ നിന്നുമെടുത്ത അഞ്ഞൂറിൻറെ നോട്ടുമായി വീടു വിട്ടിറങ്ങിയ ഞാൻ ലക്ഷ്മില്ലാ യാത്രയിൽ ഒരു ടിക്കറ്റടുത്ത് ആ പട്ടണത്തിലെത്തി….വിശന്നൊട്ടിയ വയറും നൂറ്റിപ്പത്തു രൂപയും കൊണ്ട് നിൽകുംബോൾ എൻറെ ലക്ഷ്യം കുറെ ദൂരമായിരുന്നു….അപ്പോ ഉദിച്ച ബുദ്ദിയിൽ ഒരു കവർ കോണ്ടവും ഒരു ബോട്ടിൽ വെള്ളവും വാങ്ങി ഞാൻ എങ്ങോട്ടോ നടന്നു…ചെറിയ ചെറിയ കുറേ ഹോട്ടലുകളിൽ പോയി റൂം അന്ന്വേഷിച്ചു….വേശ്യാവൃത്തിയുടെ കേന്ദ്രമായ ആ മുക്കിൽ റൂമിൻ അഡ്വാൻസ് പേമെൻറ് വേണമെന്ന് മനസിലാക്കിയ ഞാൻ ഒരു VIPഹോട്ടലിലെത്തി…റൂമെടുത്തു ഫുഡ് ഓർഡർ ചെയ്ത ഞാൻ വിശപ്പ് മാറോളം ഭക്ഷണം കഴിച്ചു…കുളിച്ചു റെഡിയായി പുറത്തിറങ്ങി…ആദ്യം ഒരുത്തൻ എന്നെ വിലപേശാൻ വന്നു…അതും ആ നഗരത്തിൽ പുതിയതായി തോന്നി അവൻറെ മുഖം കണ്ടപ്പോള്….അതായിരുന്നു നീ…കാശിനു തിരക്ക് കൂട്ടി നിന്നെ ഞാൻ തന്തക്ക് വരെ വിളിച്ചു….കുളിക്കാൻ കൂടെ വിളിച്ച നിന്നോടെനിക്ക് അറപ്പു തോന്നി..ഒടുവില് തലവേദന പറഞ്ഞു..പുറത്തു പോയി മരുന്നുകൾ വാങ്ങിച്ചതിൻ ശേഷം നീ വാങ്ങിക്കുന്ന പലതും നോകിനിന്ന ഞാൻ ഇത്ര കാലം സൂക്ഷിച്ച തന്റെ കന്യകത്വം തകർക്കുമെന്നുറപ്പായി….അവിടെയാണ് ഞാൻ ആർത്തവം അഭിനയിച്ചതും വേദന കൊണ്ട് പിടഞ്ഞഭിനയിച്ചതും….ഉറങ്ങാത്ത രാത്രി ആയിരുന്നു അന്ന്….പിന്നെ എന്തോ സത്യം തോന്നി നിന്നിൽ…ഒടുവിൽ കാഷ് കടം ചോദിച്ചതും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു….വാങ്ങിയ രൂപയത്രയും അവിടത്തെ ഒരു ദിവസത്തെ വാടകയായിരുന്നു….നീ വിലപേശിയതത്രയും ഞാൻ കാത്തു സൂക്ഷിച്ച എന്റെ ശരീരത്തോടായിരുന്നു ……സോറി.. ഈ പാവത്തോടു ക്ഷമിച്ചാലും…പറഞ്ഞുകഴിഞ്ഞപ്പോളേക്കും അവളുടെ വീടെത്തി…..അവൾ പറഞ്ഞു നീ ഇവിടെ നിൽക്കൂ…..നിന്നെ ഞാൻ ഇപ്പോൾ സെറ്റിൽ ചെയ്യാം….ബാക്കി വന്നിട്ട് പറയാം….പലതും പറയാൻ ആഗ്രഹിച്ച അവൾ വീട്ടിലേക്ക് നടന്ന് നീങ്ങി……കാഷെടുത്ത് വന്നപ്പോളേക്കും അവൻറെ നിഴൽപോലും ഉണ്ടായിരുന്നില്ല അവിടെ…..റൂമിൽ കയറി മണിക്കൂറുകൾ തിരിഞ്ഞുമറിഞ്ഞ് കിടന്ന അ വളുടെ മനസ്സിൽ പേരും നാടുപോലുമറിയാത്ത അവനായിരുന്നു…വിളിച്ചുനോകിയപ്പോൾ സ്വിച്ചോഫും……വാച്ചിൽ നോക്കിയപ്പോൾ സമയം നാലായിരുന്നു…..തീതിന്ന രാത്രികളിലെ ക്ഷീണം കൊണ്ടവൾ ഉറങ്ങിപ്പോയീ…..പകൽ സ്വപ്നത്തിൽ ആ മുഖം വെട്ടിത്തിളങ്ങുന്ന സമയത്താണ് ആ വലിയ ശബ്ദത്തിൽ മൊബൈൽറിംഗ് ചെയ്യുന്നത്….ദേഷ്യത്തോടെ എണീറ്റ് മൊബൈൽ നോക്കിയപ്പോൾ അതവനായിരുന്നു….ഡീ കാഷ് ഓകെയാണോ…ഞാൻ പുറത്തുണ്ട്….അവൾ ഗെയിറ്റിനകത്തേക്ക് ഓടിച്ചെന്നു…..
…അതെ അവൻ വിലപേശാൻ വന്നതായിരുന്നു..ഒരു ദിവസത്തേക്കല്ലാ…മറിച്ചു ഒരു ജീവിതത്തിലേക്കായിരുന്നു…
……….ഒറ്റക്കായിരുന്നില്ല..ഉണ്ടാക്കിയ തന്തക്കും തള്ളക്കുമൊപ്പമായിരുന്നു…

രചന ; അനീസ് ഇയ്യമ്മടക്കൽ

LEAVE A REPLY

Please enter your comment!
Please enter your name here