Home Latest നല്ലവൻ ,പരോപകാരി. പക്ഷെ ഒരെ ഒരു കുഴപ്പംമാത്രം പെണ്ണ് എന്നു കേട്ടാൽ മാത്രം മതി അവന്റെ...

നല്ലവൻ ,പരോപകാരി. പക്ഷെ ഒരെ ഒരു കുഴപ്പംമാത്രം പെണ്ണ് എന്നു കേട്ടാൽ മാത്രം മതി അവന്റെ ചോരതിളക്കും.

0

കരിപുരണ്ട തങ്കം…

“ഏട്ടാ ..എഴുന്നേൽക്കൂ. ”

പല്ലവിയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്.
ക്ലോക്കിൽ സമയം 7.15
വീണ്ടും പുതപ്പിനടിയിലെയ്ക്ക് ചുരുണ്ട് കൂടി.

“ഇത് എന്താ എട്ടാ ഒന്ന് എണിക്കു ..”
ഇത്തവണ അവൾ കുറച്ച് ശബ്ദം കൂട്ടിയാണ് വിളിച്ചത്.അനിയത്തി ആണെങ്കിലും അമ്മയുടെ ഭാവമാണ് അവൾക്ക്..

“എന്താ നീ കാര്യം പറ “ഉറക്കച്ചടവോടെ ചോദിച്ചു.

“ദാ വിഷ്ണു വന്ന് നിക്കണ് .. ”

“ഏത് വിഷ്ണു ….????”

“ഏട്ടന്റെ ഉറ്റ കൂട്ടുകാരൻ” ആ വാക്കുകളിലെ പുച്ഛംതിരിച്ചറിഞ്ഞു.
വേഗം എഴുന്നേറ്റ് പുറത്തേയ്ക്ക് ചെന്നു..
പ്രതീക്ഷിച്ച പോലെ തന്നെ വിഷ്ണു തെങ്ങും ചാരി നിൽക്കുന്നു.അയൽവീട്ടിലെ സൂസനാന്റി കുനിഞ്ഞു നിന്നു തുണി അലക്കുന്നു. ഇടയ്ക്കിടെ തെളിയുന്ന ആ നഗ്നതയുടെ ദർശന സുഖത്തിലാണ് കക്ഷി. ചുണ്ടിൽ കത്തിച്ച് വച്ചിരുന്ന സിഗററ്റ് അങ്ങനെ നിന്ന് എരിയുന്നു.

“എന്താടാ രാവിലെ …??”
കുറച്ച് ഗൗരവത്തിൽ തന്നെ ചോദിച്ചു.
അവനൊന്ന് ഞെട്ടി.. അവന്റെ മുഖത്ത്‌ ഒരു വളിച്ച ചിരി വിരിഞ്ഞു.

“ചങ്കെ..,എന്നാ ഉണ്ട് സുഖാണോ …??” അപ്പോഴും ആ കണ്ണുകൾ സൂസനാന്റി യിൽ ആയിരുന്നു.

“നിന്നോട് ഞാൻ എത്ര പ്രാവിശ്യം പറഞ്ഞിട്ടുണ്ട് ഇതിന് വേണ്ടി ഇവിടെ വരരുത് എന്ന് …”

എന്റെ ശബ്ദത്തിലെ ഗൗരവം മനസ്സിലാക്കി .കണ്ണുകൾ പിൻവലിച്ചു.

“എന്താ ചങ്കെ.. ഇങ്ങനെ.. ഇതെക്കെ ഒരു രസമല്ലെ..?”അവൻ ചിരിച്ചു.

“നിനക്ക് രസായിരിക്കും. എനിക്ക് അത്രരസം തോന്ന ണില്ലാ..”കടുപ്പിച്ചു തന്നെ പറഞ്ഞു.

“ഈ സൂസനാന്റിടെ ഭർത്താവ്ഗൾഫിലല്ലെ. ?”
അവൻ വിടുന്ന ലക്ഷണമില്ല.

” അതിന് …? ”

” ഉം .ഉം ഉം… ”
അർത്ഥം വച്ചുള്ള മൂളൽ..

” നിന്റെ ഭാഗ്യം അളിയാ.. ” ഞാൻ തെറി പറയും മുൻപ് അവൻ സ്ഥലം കാലിയാക്കിയിരുന്നു.

ഒന്നാം ക്ലാസ് മുതൽകൂടെ ഉളളതാ വിഷ്ണു.
നല്ലവൻ ,പരോപകാരി.
പക്ഷെ ഒരെ ഒരു കുഴപ്പംമാത്രം പെണ്ണ് എന്നു കേട്ടാൽ മാത്രം മതി അവന്റെ ചോരതിളക്കും.
ഒരു കമ്പിൽസാരിചുറ്റിയാലും മതി പിന്നെ അവൻ വിടില്ല.
സ്ത്രീകളെസ്വസ്ഥമായ് കുളിക്കാൻ പോലും സമ്മതിക്കില്ല. പാവം അവന്റെഒരു കണ്ണ് എപ്പോഴും അവിടെ ഉണ്ടാവും. അത് കൊണ്ട് എന്തായി… ആ പഞ്ചായത്തിലെ എല്ലാ വീടുകളിലും അടച്ചുറപ്പുള്ള കുളിമുറികൾ രൂപം കൊണ്ടു.
പല സ്ഥലത്ത് നിന്നും നാട്ടുകാരുടെ തല്ല് ഇരന്ന് വാങ്ങിയിരുന്നു. ഒരുതരം ഞരമ്പ് രോഗം..
കാണാൻ കൊള്ളാവുന്ന സ്ത്രികളെ കണ്ടാൽ രോഗം കൂടും.
ഇവന്റെ സ്വഭാവം നന്നായ് അറിയാവുന്ന ഞങ്ങൾ കൂട്ടുകാർ എപ്പോഴും ഒരകലം പാലിച്ചു. ഒരിക്കലും വീടിന്റെ അകത്തേയ്ക്ക് വിഷ്ണുവിനെ കയറ്റി ഇരുന്നില്ല. അതിൽ അവന് പരാതിയും ഇല്ലായിരുന്നു. അറിയപ്പെടുന്ന ആഭാസനും ,സ്ത്രീ ലംബടനും എന്ന പട്ടം അവന് കിട്ടിയിരുന്നു.

“ഏട്ടന് നാണമില്ലെ .. ഇവനുമായെക്കെ കൂട്ട് കൂടാൻ. കോളേജിലെ കൂട്ടുകാരികൾ പറയുന്നത് കേട്ടാൽ തൊലി ഉരിഞ്ഞ് പോകും ”
തലയിൽ കൈവച്ച് കൊണ്ട്‌ പല്ലവി തുടർന്നു.

” പിന്നാലെ ചെന്ന് അതും ,ഇതെക്കെ പറയും ഊള… ” അവനോടുള്ള വെറുപ്പ് ആ വാക്കുകളിൽ പ്രകടമായിരുന്നു.

” നിന്നോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ….??”
എന്റെ ആ ചോദ്യം അവൾ പ്രതീക്ഷിച്ചില്ല.

” എന്നോടോ .. ??നല്ല കാര്യം ആയ്.. എങ്കിൽ തീർന്നു അവൻ ”
അവൾ എന്തോ വലിയ ആളാണ് എന്ന ഭാവത്തിൽ തുടർന്നു.
“എന്റെ മുഖത്ത് നോക്കാൻ പോലും അവന് പേടിയാ.. പിന്നെയാ പറച്ചില്.. ” അവളുടെ ധൈര്യത്തിൽ അവൾക്ക് തന്നെ അഭിമാനം തോന്നിയത് പോലെ..
കഴിഞ്ഞ ആഴ്ചയാണ് കരാട്ടെബ്ലാക്ക് ബെൽറ്റ് ആയ സിന്ധുവിനെ വിഷ്ണു. വാശിക്ക് ഇടവഴിയിൽ വച്ച് കയറി പിടിച്ചകാര്യംഓർമ്മയിൽ തെളിഞ്ഞത്.

——————————————

ഒരു നാൾ സന്ധ്യയ്ക്ക് കൂട്ടുകാരുമായ് ആൽത്തറയിൽ സൊറ പറഞ്ഞിരിക്കുമ്പോൾഅടുത്ത വീട്ടിലെ ചെക്കൻ ഓടി കിതച്ച് വന്നിട്ട് പറഞ്ഞു .

” ചേട്ടായ് വീട്ടിലേയ്ക്ക് വരാൻ പറഞ്ഞു.. ”

“ആര് എന്താ കാര്യം …???”

“ചേട്ടായിടെ അച്ഛൻ .. കാര്യം അറിയില്ല. കുറെ ആളുകൾ കൂടി നിൽക്കുന്നുണ്ട്. എന്തോ പാമ്പിനെ തല്ലി കൊല്ലുവാണെന്നാ തോന്നുന്നെ.. ”
അവൻ ഊർന്ന് വീണ നിക്കർ വലിച്ച് കേറ്റിയിട്ട് വന്നത് പോലെ ഓടിപ്പോയ്..

ദൈവമെ വീണ്ടുംപാമ്പോ ??കഴിഞ്ഞ ദിവസമാണ് ഒന്നിനെ കൊന്നത്.വീണ്ടും. ഇന്നത്തെ ഉറക്കവും പോയ്..
കിട്ടാവുന്ന ആയുധങ്ങളും ശേഖരിച്ച് കൂട്ടുകാരുമായ് പാമ്പിനെ കൊല്ലാൻ വീട്ടിൽ എത്തി..
നോക്കുമ്പോൾ അതാ.മുശറുള്ള മൂവാണ്ടൻ മാവിൽ വിഷ്ണുവിനെകെട്ടിയിട്ടിരിക്കുന്നു.
ദേഹം മുഴുവൻ അടി കൊണ്ട പാടുകൾ.
കാര്യം തിരക്കി..
വിഷ്ണു പല്ലവിയെ കയറിപിടിച്ചിരിക്കുന്നു. ശബ്ദം കേട്ട് ഓടി വന്നവർ അവനെ തല്ലി ഒരു പരുവം ആക്കിയതിന് ശേഷംപിടിച്ച് കെട്ടിയിട്ടു.

രക്തം തിളച്ചു കയറി.കോപം സഹിക്കാൻ പറ്റിയില്ല. കയ്യിലിരുന്ന വടി കൊണ്ട് ആഞ്ഞൊര് അടി.വിഷ്ണുവിന്റെ തുടയിൽ.
അവൻ ഒരു പിടച്ചിലോടെ എന്നെ നോക്കി.. ആ നോട്ടത്തിൽ ദയനീയമായ ഒരുചിരിയും കലർന്നിരുന്നു. പിന്നെ അടിക്കാൻ മനസ്സു വന്നില്ല. മററുള്ളവരെയും തടഞ്ഞു.
അവന്റെ കെട്ടുകൾ അഴിച്ചു. വേച്ച് വേച്ച് അവൻ നിന്നു.
” ഇതോടെ തീർന്നു എല്ലാം. ഇനി മേലിൽ കണ്ട് പോകരുത് നിന്നെ.. ”
മനസ്സിലെ വിങ്ങൽ പുറത്ത് കാട്ടാതെ പറഞ്ഞു.
അവന്റെ മുഖം കുനിഞ്ഞിരുന്നു.പതിയെ നടന്ന് അവൻ ഇരുളിൽ മറഞ്ഞു.

“തൃപ്തി ആയില്ലെ നിനക്ക് ..?”
അച്ഛന്റെ വാക്കുകളിൽ കോപം.
വീട്ടിൽ ശ്മശാന മൂകത. ആരും ഇത് വരെ അത്താഴം പോലും കഴിഞ്ഞിട്ടില്ല. അമ്മയുടെ മൂക്ക് പിഴിയലും ചീറ്റലും, ശാപവാക്കുകളും ഇടയ്ക്കിടെ ഉയരുന്നുണ്ട്.
പല്ലവി മുറിയിലെയ്ക്ക് കടന്ന് വന്നു. കരഞ്ഞത് കൊണ്ടാവാം മുഖമെല്ലാം വിങ്ങിയിരിക്കുന്നു.

“എട്ടാ…”

“ഉം .. “വെറുതെ മൂളി.

“വിഷ്ണു നല്ലവനാ എട്ടാ …”

ഒന്നും മനസ്സിലാകാതെ അവളെ മിഴിച്ച് നോക്കി.
അവൾ തുടർന്നു.
“എന്നെ കയറി പിടിച്ചത് വിഷ്ണുവേട്ടൻഅല്ലാ….. ”

അവനെ ഏട്ടൻ എന്ന് വിളിച്ചത് ശ്രദ്ധിച്ച് കൊണ്ട് ചോദിച്ചു
“പിന്നെ ആരാ …??” എന്റെ സ്വരം മാറിയിരുന്നു.
അവൾ ശബ്ദംതാഴ്ത്തി..

“സുശീലേട്ടൻ..!”

ഞെട്ടിപ്പോയ്.. മൂത്ത പെങ്ങളുടെ ഭർത്താവ്.സ്ഥാനം കൊണ്ട് ഇവൾക്ക് മൂത്തഏട്ടൻ.

“എന്റെ നിലവിളി കേട്ട് ഓടി വന്നതാ ആ പാവം. സുശീലേട്ടനാന്നെന്ന് കണ്ടപ്പോൾ. ആ കുറ്റം സ്വയം ഏറ്റെടുക്കുക ആയിരുന്നു.”

അവൾ പൊട്ടിക്കരഞ്ഞ് പോയ്..
കുറ്റബോധം കൊണ്ട് കണ്ണ് നിറഞ്ഞു.പുറത്തേയ്ക്ക് വന്ന കരച്ചിൽ ഒതുക്കി..
പാവം വിഷ്ണു..
ഞങ്ങളുടെ അഭിമാനം രക്ഷിക്കാൻ … അവൻ ബലിയാടായ്..

പിറ്റെന്ന് അവന്റെ കാലിൽ വീണ് മാപ്പിരന്നു.
“അതൊന്നും സാരമില്ല ചങ്കെ.. എനിക്കിതെക്കെ ശീലമായ് .. നീ എന്റെ ചങ്കല്ലെ…?ഞാൻ എത്ര വാങ്ങി കൂട്ടിയിട്ടുണ്ട് ഇതു പോലെ .ഇത് ചെറുത്‌..???”
അവൻ ചിരിച്ചു. ആ ചിരിയിൽ കണ്ണുനീർ കലർന്നിരുന്നു.
നീയാണ് ചങ്ക്. യഥാർത്ഥ ചങ്ക്.. വെള്ള ഉടുപ്പിട്ട മാന്യൻമാരെക്കാൾ എന്തുകൊണ്ടും അഭാസനായ നീയാണ് സത്യം.
ആ സമയത്താണ് സുശീലനളിയൻ ആ വഴിവന്നത്.
പിന്നെ അവിടെ നടന്നത് എന്താണെന്ന് സുശീലന്
ഇന്നും മനസ്സിലായിട്ടില്ല.ബോധം തെളിഞ്ഞത് അടുത്ത ദിവസം ആയിരുന്നു.

ശുഭം..
By✍️.
നിസാർ VH

LEAVE A REPLY

Please enter your comment!
Please enter your name here