Home Latest അമിത വണ്ണം , കൊഴുപ്പ് , നീര് , ഇന്നത്തെ പാരമ്പര്യ വൈദ്യം പറയുന്ന മരുന്നുകള്‍

അമിത വണ്ണം , കൊഴുപ്പ് , നീര് , ഇന്നത്തെ പാരമ്പര്യ വൈദ്യം പറയുന്ന മരുന്നുകള്‍

0

അമിത വണ്ണവും കുടവയറും എന്നത് ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നം തന്നെയാണ്. ഇത് ഇല്ലാതാക്കുവാൻ വേണ്ടി ഇന്ന് മനുഷ്യർ പല വീട്ടുവൈദ്യങ്ങളും തേടി പോകാറുണ്ട്. അമിത വണ്ണം , കൊഴുപ്പ് , നീര് ഇവകള്‍ കാരണം ശരീരം വീര്‍ത്തു നടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ , കുനിയാനും നിവരാനും ഉള്ള ബുദ്ധി മുട്ട്. ഭക്ഷണ ശീലവും വ്യായാമ കുറവും ആണിതിന്റെ കാരണങ്ങള്‍ . ഇതൊക്കെ ജീവിത ശൈലിയിലും ഭക്ഷണ രീതിയിലും വരുത്തുന്ന പ്രശ്നനങ്ങൾ ആണ്.

ഇതിനായി പാരമ്പര്യ വൈദ്യം പറയുന്ന മരുന്നുകള്‍ എന്തൊക്കെ എന്ന നോക്കാം

മുതിര               – 100 ഗ്രാം
ചുക്ക്                – 5 ഗ്രാം
കുരുമുളക്        – 10 എണ്ണം
പനംചക്കര    – 50 ഗ്രാം
അയമോദകം – ഒരു സ്പൂണ്‍
]
ഉണ്ടാക്കുന്ന വിധം

മുതിര കല്ലും മണ്ണും കളഞ്ഞു ഒരു ചീനച്ചട്ടിയില്‍ ഇട്ടു പൊന്‍ നിറം ആകുന്നതു വരെ വറുത്തു എടുത്തു പൊടിച്ചെടുക്കുക. ചുക്ക് , കുരുമുളക് , അയമോദകം ഇവകള്‍ ഇടിച്ചു നല്ലവണ്ണം പൊടിയാക്കി എടുക്കുക. മുതിര പൊടിച്ചതും മറ്റു പൊടികളും എടുത്തു അതോടൊപ്പം പനംചക്കര പൊടിച്ചതും ചേര്‍ത്തു ഇളക്കി യോജിപ്പിക്കുക. ഇതില്‍ നിന്നും മൂന്നു നേരവും ഭക്ഷണ ശേഷം ഒരു ടേബിള്‍സ്പൂണ്‍ വീതം കഴിക്കുക. ഇത് തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരത്തില്‍ കെട്ടി നില്‍കുന്ന അമിത നീര് കുറയും , അമിത കൊഴുപ്പിനെ അലിയിക്കാനുള്ള കഴിവ് മുതിരക്കു ഉള്ളത് കൊണ്ട് ആവശ്യമില്ലാത്ത കൊഴുപ്പ് അലിഞ്ഞു പോകുകയും വായുവിന്റെ പ്രശ്നങ്ങള്‍ ഒഴിവാകുകയും ചെയ്യും. ഇത് കഴിച്ചിട്ട് വ്യായാമം ചെയ്യുന്നത് മരുന്നിന്റെ പ്രവര്‍ത്തി ത്വരിത പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here