Home Latest “മാളു തന്റെ അമ്മായി ഇപ്പോഴും ഒരു പഴഞ്ചനാണോ “വന്നതിൽ ഒരാൾ പരിഹാസത്തോടെ നോക്കി പറഞ്ഞു.

“മാളു തന്റെ അമ്മായി ഇപ്പോഴും ഒരു പഴഞ്ചനാണോ “വന്നതിൽ ഒരാൾ പരിഹാസത്തോടെ നോക്കി പറഞ്ഞു.

0

“ദേ മനുഷ്യാ നിങ്ങടെ തള്ള ദേ നാമം ചൊല്ലലും ഭജനയും തുടങ്ങി. അറിയാല്ലോ ഇന്ന് എന്റെ ഫ്രണ്ട്സ് വരുമെന്ന്. ഈ നാമം ചൊല്ലലൊക്കെ കണ്ടാൽ അവർ എന്നെ കളിയാക്കും. ”

“എന്റെ മാളു നീ ഒന്നു അടങ്ങു. ഞാൻ പറയാം അമ്മയോട് അകത്തു പോകാൻ ”
ഇത് പറഞ്ഞു മനു പുറത്തേക് വന്നതും മാളുവിന്റെ കൂട്ടുകാർ എത്തിയതും ഒരുമിച്ച് ആയിരുന്നു.
“മാളു തന്റെ അമ്മായി ഇപ്പോഴും ഒരു പഴഞ്ചനാണോ “വന്നതിൽ ഒരാൾ പരിഹാസത്തോടെ നോക്കി പറഞ്ഞു.
ദേഷ്യം അടക്കാൻ വയ്യാതെ മാളു പറഞ്ഞു “കേറി പോകുന്നുണ്ടോ ഒന്ന്. നാണം കെടുത്താൻ ”

ഒന്നും മിണ്ടാതെ തല കുനിച്ചു ‘അമ്മ അകത്തേയ്ക്കു പോയി. മനുവും മാളുവും കൂട്ടുകാരികളെ സൽകരിക്കുന്ന തിരക്കിൽ ആയിരുന്നു. അപ്പോഴാണ് ദേവകിയമ്മ കൃഷ്ണേട്ടനുള്ള (മനുവിന്റെ അച്ഛൻ )കഞ്ഞി എടുത്തോണ്ട് പോകുന്നത് കൂട്ടുകാരികളിൽ ഒരാൾ കണ്ടത്.
“ഏയ് മാളു ഇവരൊക്കെ ഇതാണോ കഴിക്കുന്നേ ?poor vegitarians”

മാളുവിന്‌ അപമാനം താങ്ങാൻ ആവുന്നില്ലായിരുന്നു. അന്ന് കിടക്കാൻ നേരം അവൾ മനുവിനോട് പറഞ്ഞു “ദേ മനുഷ്യാ മര്യാദയ്ക്കു നിങ്ങടെ അച്ഛനേം അമ്മയേം വല്ല old age ഹോമിലും ആകണം. ”

“നീ എന്താടി ഈ പറയുന്നേ ?”
“ഓ വലിയ സെന്റിമെന്റ്സ് ഒന്നും വേണ്ട നിങ്ങൾക്കും അവരുടെ പേരിലുള്ള ബാങ്ക് ബാലൻസിലാ കണ്ണ് എന്നു എനിക്ക് അറിയാം. ”
“മാളു അതൊക്കെ ശെരിയാ. പക്ഷെ ചോദിച്ചാൽ ഇങ്ങു തന്നിട് പോകാൻ അവർ തയ്യാറാകോ ?”

“സ്നേഹത്തോടെ കാര്യം പറഞ്ഞാ മതി. മന്ദബുദ്ധികളാ. വിശ്വസിച്ചു എന്തു വേണേലും ചെയ്യും. ”
“ശെരിയെടി. നാളെ നോകാം. ”

മനു രാവിലെ തന്നെ അച്ഛനെയും അമ്മയെയും വിളിച്ചു. എന്നിട് പറഞ്ഞു “അച്ഛാ പുതിയ ബിസിനെസ്സ് തുടങ്ങാൻ കുറച്ചു പണം ആവശ്യം ഉണ്ട്.നിങ്ങടെ ബാങ്ക് ബാലൻസിൽ ഉള്ള തുക അത്യാവശ്യമായി വേണം. അതുമായി ബന്ധപ്പെട്ട ഞങ്ങൾക്കു പുറത്തു പോകണം. അതോണ്ട് അടുത്തുള്ള old age ഹോമിൽ നിർത്താനുള്ള എല്ലാം ശെരിയാക്കിട്ടുണ്ട്.ഞങ്ങൾ വന്നിട് നിങ്ങളെ വിളികാം. അവിടെ നിങ്ങളുടെ പ്രായത്തിൽ ഉള്ളവരല്ലേ നിങ്ങൾക് കൂട്ടും ആകും. ”
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ദേവകിയമ്മ തുടർന്നു “ശെരിയാ മോനെ. നമുക് നല്ല കൂട്ടും കിട്ടും മോന് നല്ല നിലയിൽ എത്തുകയും ചെയാം. നാളെ തന്നെ എല്ലാം ശെരിയാക്കിക്കോ മോനെ. എന്താ കൃഷ്ണേട്ടാ അങ്ങനെ ചെയ്യാം അല്ലേ ?”
കൃഷ്ണേട്ടൻ ദേവകിയമ്മയെ നോക്കി ഒന്നു പുഞ്ചിരിച്ചു.

പിറ്റേന്ന് രാവിലെ തന്നെ എല്ലാം ശെരിയാക്കി വീട്ടിൽ എത്തിയപ്പോ അച്ഛനെയും അമ്മയെയും കാണുന്നില്ല. മുറിയിൽ നോക്കിയപ്പോ അവരുടെ സാധനങ്ങളും കാണുന്നില്ല. കിട്ടിയത് ഒരു കത്തായിരുന്നു.

“പ്രിയപ്പെട്ട മകനും മകൾക്കും,
ഒരു മരുമകൾ ആയിട്ടല്ല മകളായിട്ടേ കണ്ടിട്ടുള്ളു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. നിങ്ങൾ രണ്ടാളും പറഞ്ഞപോലെ പൈസ മുഴുവൻ നിങ്ങളുടെ പേരിൽ ആകീട്ടുണ്ട്. നിങ്ങൾ ഞങ്ങളെ ഇവിടെ കൊണ്ടാക്കി എന്ന ചീത്തപ്പേര് എന്റെ മക്കൾക്കു വേണ്ട. അതോണ്ട് ഞങ്ങൾ കാശിയിലോ മറ്റോ പോയിന്നു മോൻ എല്ലാരോടും പറഞ്ഞോളൂ.
പ്‌ഫ നാശം പിടിച്ചവനെ ഇങ്ങനെ എഴുതിവച്ചിട് ഞങ്ങൾ അങ്ങു പോകുമെന്ന് നീ വിചാരിച്ചോ ?
എല്ലാം അങ്ങ് തന്നിട് പോകാൻ നിനക്കു സ്ത്രീധനം കിട്ടിയതൊന്നും അല്ല ഇവിടെ ഉള്ളത്. ഞങ്ങൾ രണ്ടാളും കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ. അത് വെറുതെ നിനക്കു അങ്ങ് തിന്നാൻ തരുമെന്ന് വിചാരിച്ചോ ?
നിന്റെ എല്ലാ തല്ലുകൊള്ളിത്തരത്തിനും വക്കാലത്തു പിടിച്ചു നിന്നെ മാത്രം സ്നേഹിച്ചു വളർത്തിയ നിന്റെ പെറ്റമ്മയെ ഇന്നലെ വന്നവൾ ആട്ടി പായിക്കുന്നത് മിണ്ടാതെ നിന്നു കണ്ട നിനക്കു എന്ത് അവകാശം ഉണ്ടെടാ ഞങ്ങളുടെ അധ്വാനത്തിൽ ?

നിനക്കൊക്കെ വേണ്ടി സ്വന്തം ജീവിതം കളഞ്ഞവരാട നമ്മൾ. ഇനി ഇല്ല. ജീവിക്കാൻ തന്നെ തീരുമാനിച്ചു. കണ്ട സ്വപ്നങ്ങളൊക്കെ യാഥാർഥ്യം ആക്കാൻ പോകുവാ. എല്ലാം കഴിഞ്ഞു ബാക്കി വല്ലോം ഉണ്ടേൽ മോന് തരാം എന്ന് ഞാൻ പറയുമെന്ന് നിങ്ങൾ വിചാരിക്കണ്ട. ബാക്കി അനാഥ കുട്ടികൾക്കു കൊടുക്കുമെടാ. അവർക്കു കാണും നിങ്ങളെക്കാൾ നന്ദി.

മോനെ ഞാൻ നിന്നെയാ ജനിപ്പിച്ചേI അല്ലാണ്ട് നീ എന്നെയല്ല.

അപ്പോ മക്കളെ ബൈ. വിധിയുണ്ടെങ്കിൽ വീണ്ടും കാണാം.

Note:എല്ലാ മാതാപിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങളെ സ്വന്തം കാലിൽ നിന്ന് തന്നെ വളരാൻ പഠിപ്പിക്കുക.

*****

രചന : Anamika Anu

LEAVE A REPLY

Please enter your comment!
Please enter your name here