Home Latest നീയല്ലേ എപ്പോഴും പറയാറുള്ളത് എനിക്കായി ഒരു പെണ്ണ് വന്നാൽ പിന്നെ എന്നെ കാണില്ല മിണ്ടില്ല എന്നൊക്കെ?എന്നിട്ട്...

നീയല്ലേ എപ്പോഴും പറയാറുള്ളത് എനിക്കായി ഒരു പെണ്ണ് വന്നാൽ പിന്നെ എന്നെ കാണില്ല മിണ്ടില്ല എന്നൊക്കെ?എന്നിട്ട് ഇപ്പൊ!

0

“എനിക്ക് കാണണം നിന്നെ…എത്ര നാളായി ഞാൻ പറയുന്നു …എന്താ നീ വരാത്തെ ..?കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളെത്ര കഴിഞ്ഞു …”
അവന്റെ ഫോണിലെ ഡിസ്‌പ്ലേയിൽ തെളിഞ്ഞ msg നു കണ്ണ് നീരിന്റെ നനവുണ്ടായിരുന്നു ….അവന് അറിയാം അവളുടെ നെഞ്ചുപിടച്ചിട്ടാണ് അവൾ ഇങ്ങനെയൊരു msg അയച്ചത് എന്ന് …പക്ഷേ അവളെ കാണാനുള്ള ധൈര്യം അവനു ചോർന്നുപോയിരിക്കുന്നു ……അവന്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണ് വരാനായി ഇനി ദിവസങ്ങളെ ബാക്കിയുള്ളൂ ……ഇനിയും എങ്ങനെ അവളെ ഞാൻ പോയി കാണും ……..കണ്ടപാടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു എന്നെ ഉമ്മവെച്ചു മൂടാനാണ് അവൾ കാത്തിരിക്കുന്നത് …..എന്റെ മാറിലെ ചൂടേറ്റ് കിടക്കാനാണ് അവൾ ആഗ്രഹിക്കുന്നത് ….ഇല്ലാ ……..ഇനിയും അവളെ ചതിക്കാനുള്ള മനസ്സ് എനിക്ക് വരുന്നില്ല …അവൾക്കു അറിയാം ഒരിക്കൽ ഇങ്ങനെയൊരു ദിവസം എന്റെ ജീവിതത്തിൽ ഉണ്ടാവുമെന്ന് ……എനിക്ക് സ്വന്തമായൊരാൾ എന്ന് വരുന്നുവോ അന്ന് എന്നിൽ നിന്നും പോവാൻ അവൾക്കു സമ്മതമാണെന്ന് അവൾ ആദ്യമൊക്കെ പറഞ്ഞിരുന്നതാണ് ……..ഇന്ന് പക്ഷേ അവൾക്കു അതിന് കഴിയില്ലെന്ന് അവളെക്കാൾ നന്നായിട്ട് എനിക്ക് അറിയാം …

വീട്ടുകാർ കണ്ട് ഇഷ്ടായ പെണ്ണിനെ ഞാനും പോയി കണ്ടിരുന്നു …എന്റെ സങ്കല്പങ്ങൾക്കു അനുയോജ്യവുമാണ് … എന്റെ മൗനം സമ്മതമായെടുത്തു. വീട്ടുകാർ എല്ലാം തീരുമാനിച്ചുറപ്പിച്ചു …..അന്ന് ഞാൻ അവളോട് ആ കാര്യം പറയാൻ ഒരുങ്ങിയെങ്കിലും ഫോൺ എടുത്തപാടെ തുടങ്ങിയ പരാതിയും പരിഭവം പറയലും കേട്ടപ്പോൾ പിന്നെയും അവളെ സങ്കടപെടുത്താൻ തോന്നിയില്ല ……നേരിൽ കണ്ട് പറയാം എന്നു കരുതി ….നേരിട്ട് കണ്ടപ്പോഴാവട്ടെ അവളോടി വന്നു കെട്ടിപിടിച്ചു കരയാൻ തുടങ്ങി ……..”എനിക്ക് വയ്യാ ……നിന്നെ കാണാതെ ഇരിക്കാൻ പറ്റാതെ ആയിട്ടുണ്ട് …ഇങ്ങനെ പോയാൽ എനിക്ക് ഭ്രാന്താവും..ട്ടോ ..”അവളുടെ സ്നേഹത്തിനു മുന്നിൽ പറയാൻ വന്ന കാര്യം ഞാൻ മനപ്പൂർവം മറന്നു ……അവളോട് ചേർന്നിരുന്നു ……..അവളുടെ ഇഷ്ടങ്ങൾക്കു കൂട്ടിരുന്നു ……ഇടക്ക് എപ്പോഴൊ ഞാൻ ചോദിച്ചു ……..”നീയല്ലേ എപ്പോഴും പറയാറുള്ളത് എനിക്കായി ഒരു പെണ്ണ് വന്നാൽ പിന്നെ എന്നെ കാണില്ല …മിണ്ടില്ല ..എന്നൊക്കെ ..?എന്നിട്ട് ഇപ്പൊ .നോക്കു…ഒന്നോ രണ്ടോ ദിവസം കണ്ടില്ലെങ്കിൽ കരച്ചിലായി ……വഴക്കായി.. അപ്പോ ഇനി ഞാൻ പെണ്ണ് കെട്ടേണ്ടേ ..?”

അവളുടെ ഒരു കരച്ചിൽ പ്രതീക്ഷിച്ച എന്നെ അമ്പരപ്പിച്ചു കൊണ്ട് ……ചിരിയോടെ അവൾ എന്റെ മുഖത്തേക്കു മുഖം അടുപ്പിച്ചു പറഞ്ഞു ……”അത് അന്ന് ഞാൻ വെറുതെ പറഞ്ഞതല്ലേ ……..നീ എന്റെയല്ലേ ….എന്റെ മാത്രം ……നമുക്കു കഴിയോ ഇനി രണ്ടായി ജീവിക്കാൻ ……എനിക്ക് ഇങ്ങനെ നിന്നെ കെട്ടിപിടിച്ചു കൊതി തീരോളം ഉമ്മവെച്ചു …നിന്നിൽ അലിഞ്ഞു അലിഞ്ഞു അങ്ങ് തീരണം ……ഇപ്പൊ അതേയുള്ളൂ എന്റെ മനസ്സിൽ ….” കുസൃതി നിറഞ്ഞ അവളുടെ നോട്ടത്തിനു മുന്നിൽ മുഖം കൊടുക്കാതെ ഞാൻ അവളോട് യാത്ര പറഞ്ഞിറങ്ങി ……..എത്രയും പെട്ടെന്ന് തന്നെ വീണ്ടും വരാമെന്നു പറയുമ്പോൾ എന്റെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു ……എന്നാലും എന്റെ നിറഞ്ഞ കണ്ണുകൾ അവൾ കാണാതെ ഞാൻ അവിടുന്ന് ഇറങ്ങി ….

പിന്നീട് അവളുടെ കോളുകൾ കുറച്ചൊക്കെ കണ്ടില്ലെന്നു വെച്ചു ……ഇടക്ക് അറ്റൻഡ് ചെയ്താൽ തന്നെ ……ഇത്തിരി തിരക്കിലാണ് തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു തിടുക്കത്തിൽ കട്ട് ചെയ്യാൻ തുടങ്ങി ……..അവൾക്ക് വേദനിക്കുമെന്നറിയാം ……..എന്നാലും ഇപ്പൊ ഇത്തിരി വേദനിച്ചോട്ടെ …അങ്ങനെ …ഇത്തിരി അകൽച്ച അവൾക്കു വന്നോട്ടെ …അല്ലെങ്കിൽ എന്റെ കല്യാണം അറിഞ്ഞാൽ അവൾക്കുണ്ടാവുന്ന വേദന …അത് താങ്ങാൻ അവൾക്കു കഴിയില്ലാ ….ഇങ്ങനെ എത്ര നാൾ എനിക്ക് അവളിൽ നിന്ന് ഒളിച്ചോടാൻ കഴിയും …? നാളെ അവൾക്കുണ്ടാവുന്ന വേദന ഓർത്താണ് ഇന്ന് ഞാൻ വേദനിക്കുന്നത് ….അവളെന്നെ വെറുക്കുന്നുണ്ടാവും ……..ഞാൻ അവളെ മറന്നെന്നു കരുതിയിട്ടുണ്ടാവും ……..അവൾ അറിയാനുണ്ടോ ഓരോ നിമിഷവും ഞാൻ അവളെ ഓർത്താണ് നീറുന്നതെന്ന് …..
ഇന്ന് എന്തായാലും പോണം ……അവളെ കാണണം ഫോണെടുത്തു msg ന് റിപ്ലൈ കൊടുത്തു …… ഇന്ന് ഞാൻ വരും അപ്പൊ തന്നെ അവൾ വിളിക്കാൻ തുടങ്ങി ….എന്തോ അറ്റൻഡ് ചെയ്യാൻ തോന്നിയില്ല …. പെട്ടെന്ന് കുളിച്ചു ഫ്രഷായി ഞാൻ ഇറങ്ങി ……വീട്ടിൽ കല്യാണ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട് ……..ആരോടും പറയാൻ നിക്കാതെ വേഗം വണ്ടിയെടുത്തു ഇറങ്ങി ….

ആദ്യമായിട്ട് അവളെ കണ്ടതും മിണ്ടിയതും എല്ലാം ഓർത്തു ഞാൻ അവളിലേക്ക് യാത്ര തുടങ്ങി ….ബാച്ചിലർ ലൈഫ് എൻജോയ് ചെയ്ത് നടക്കുന്ന ടൈമിൽ ഒരുപാട് സൗഹൃദങ്ങൾക്കിടയിൽ ഒരാളായി അവളും വന്നു ….ജോലിയുടെ വിരസത അകറ്റാൻ പലരോടും ചാറ്റിങ് കാളിങ് ഒക്കെയായി നടക്കുന്നതിനിടയിലാണ് അവളെ കിട്ടിയത് ……..ആദ്യമാദ്യം msg കളിലൂടെ തുടങ്ങിയ സൗഹൃദം പിന്നെ കാൾ കളിലേക്കായി വളർന്നു ……..അവളുടെ വാക്കുകളിലൂടെ പ്രണയത്തിലേക്കും ……..ഒന്ന് നേരിൽ കാണാൻ എന്നേക്കാൾ കൂടുതൽ ആഗ്രഹിച്ചതും അവളായിരുന്നു ……..നേരിൽ കണ്ടപ്പോഴാണ് അവളിൽ ഞാൻ ഇത്രക്കും ആഴത്തിൽ വേരിറങ്ങിയ ഒരു വലിയ വൃക്ഷം ആയെന്നറിഞ്ഞത് ……….എന്നും അവളോട് ഉണ്ടായിരുന്ന പ്രണയ ഭാവത്തിനു സ്വാർത്ഥത വന്നു തുടങ്ങിയതും അന്നായിരുന്നോ …??
മറ്റൊരാളുടെ സ്വന്തമായിരുന്ന അവളെ എനിക്ക് മാത്രമായി കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും മനസ്സ് അങ്ങനെ ആഗ്രഹിച്ചു തുടങ്ങിയോ ….ഓരോന്നു ചിന്തിച്ചു ഞാൻ അവിടെ എത്തിയത് അറിഞ്ഞില്ലാ ….

എല്ലാം മറന്നു അവളോടൊത്തു കുറെ നേരം ചിലവഴിക്കണം ……..അവളുടെ ഇഷ്ടങ്ങൾക്കു നിന്ന് കൊടുക്കണം ……ചിലപ്പോൾ ഇന്നാ യിരിക്കുമോ ഞങ്ങളുടെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ ……..ചിന്തകൾക്ക് ഭ്രാന്തു പിടിച്ചു തുടങ്ങി ….
കാളിങ് ബെല്ലിൽ വിരല്അമർത്തും മുൻപേ വാതിൽ തുറന്നു ……..എന്നെ കണ്ട മാത്രയിൽ നിറ കണ്ണുകളോടെ കേറിയിരിക്കാൻ പറഞ്ഞു ……അവളുടെ വയറിലൂടെ എന്റെ. കൈ ചുറ്റി ഞാൻ അവളെ നെഞ്ചോടു ചേർത്തു ……..വിതുമ്പാൻ തുടങ്ങിയ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു …അവളൊന്നു തേങ്ങി …അവളുടെ നെറ്റിയിലും നിറഞ്ഞു തുളുമ്പുന്ന കണ്ണുകളിലും മെല്ലെ ചുണ്ടമർത്തി …നിമിഷങ്ങൾക്കകം അവളെന്റെ പഴയ കുസൃതി കാരിയായി… എന്തോ എന്റെ കൈകളുടെ ബലം നഷ്ടപെടുന്നപോലെ…അവളുടെ ആവേശം എന്നെ കൂടുതൽ തളർത്തി ……..എന്റെ ഭാവ മാറ്റം മനസ്സിലാക്കിയ അവൾ മെല്ലെ മുഖമുയർത്തി നോക്കി …”എന്തേ ……എന്താ നിനക്ക് പറ്റിയത് … നീയെന്തിനാ സങ്കടപ്പെടണത് …എന്നൊക്ക ചോദിയ്ക്കാൻ തുടങ്ങി ……പിന്നെയും പിടിച്ചു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ലാ ……അവളുടെ കൈകൾ ചേർത്തുപിടിച്ചു ഞാൻ മറുപടി പറയാൻ ശ്രമിച്ചു ……എങ്കിലും വാക്കുകൾ ഒന്നും പുറത്തേക്കു വരുന്നില്ല ……..ഞാൻ തളർന്നു താഴെ ഇരുന്നു ……എന്റെ അടുത്തേക്ക് ചേർന്നിരുന്നു എന്നെ ചേർത്തുപിടിച്ചിട്ട് ….

“എന്താണെങ്കിലും എന്നോട് പറയു…..നിന്നെ ഇതുപോലെ ഞാൻ കണ്ടിട്ടേയില്ല ……ഇങ്ങനെ നിന്നെ കാണാൻ എനിക്ക് കഴിയില്ലാ” എന്നും പറഞ്ഞു അവൾ കരയാൻ തുടങ്ങി …അവളുടെ മുഖത്തേക്കു നോക്കാതെ ഞാൻ എന്റെ കല്യാണ ക്ഷണക്കത്തു എടുത്ത് അവളുടെ കൈയിൽ കൊടുത്തു ……ഒന്ന് തുറന്നു പോലും നോക്കാതെ അവൾ എന്നോട് ചോദിച്ചു ….”എന്നാണ് കല്യാണം” ……ഞാൻ ഒന്നും മിണ്ടിയില്ല ……അവൾ എന്റെ മുഖം പിടിച്ചുയർത്തി എന്റെ മുഖത്തു നിറയെ ഉമ്മകൾ കൊണ്ട് മൂടി ……എന്നെ മാറോടു ചേർത്തു അങ്ങനെ ഇരുന്നു ……അവളുടെ വിരലുകൾ എന്റെ മുടിയിഴകളിലൂടെ തലോടി കൊണ്ടിരുന്നു ……..എന്നെ ആശ്വസിപ്പിക്കും പോലെ ……..കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ സംസാരിച്ചു തുടങ്ങി ….”ഇത്രയും നാൾ നീയെന്തിനാ ഇത് എന്നോട് പറയാതെ ……എല്ലാ വേദനയും ഒറ്റക്ക് സഹിച്ചത് …നമ്മൾ ഇത് ആദ്യമേ പ്രതീക്ഷിച്ചതല്ലേ …പിന്നെന്തിനാ ഇങ്ങനെ വിഷമിക്കണേ …”എന്നെ ഓർത്താനോ നിന്റെ സങ്കടം ……..എനിക്ക് വിഷമം ഒന്നും …ഇല്ലാട്ടോ…”എന്റെ msg നു റിപ്ലൈ കാണാതിരുന്നാലും ……നീ എന്റെ കാൾ അറ്റൻഡ് ചെയ്യാതിരുന്നപ്പോളൊക്കെ ഞാൻ പേടിച്ചിരുന്നു… നിന്റെ ഉള്ളിൽ എന്നോട് ഇഷ്ടക്കുറവായോ … നീയെന്നെ മറന്നു തുടങ്ങിയോന്നൊക്കെ ….” എന്നിട്ടിപ്പോ നോക്ക് …ചുരുളൻ മുടിയുള്ള നിന്റെ സ്വപ്ന സുന്ദരിയെ കിട്ടിയിട്ടും ….നീയെന്നെ ഓർത്തു കരയാണ്‌ ….ഇതിലും വല്യ ഭാഗ്യം ഉണ്ടോ എനിക്ക് ….”

” ഇങ്ങോട്ട് നോക്കിയേ …..ചുരുളൻ മുടിയുള്ള പെണ്ണിനെ തന്നെ കിട്ടിയോ നിനക്കു …..അതോ….ഇനി കിട്ടാത്ത സങ്കടം ആണോ ഈ കാണിക്കണേ …?”അവളുടെ മുഖത്തേക് നോക്കി ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു …എന്നിട്ട് മെല്ലെ പറഞ്ഞു ……”ഞാൻ നോക്കിയിട്ടില്ല …”ഞാൻ പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപ് അവൾ എന്റെ കൈയിൽ നുള്ളിയിട്ട് പറഞ്ഞു ……..”എനിക്ക് അറിഞ്ഞൂടെ നിന്നെ …പറയ്‌ …അവൾ കാണാനെങ്ങനെ …? നന്നായിട്ട് സംസാരികോ ….?നിന്റെ ബുള്ളറ്റ് റൈഡ് നൊക്കെ കൂട്ട് വരോ ..? പറഞ്ഞു താ എനിക്ക് ……നിങ്ങൾ എന്തൊക്കെയാ സംസാരിച്ചേ …?”
ഞാൻ ഒന്നും മിണ്ടാതെ കണ്ണടച്ച് ഇരുന്നു ……”നീയാണ് എന്റെ കണ്ണ് നിറയെ ….പിന്നെ ഞാൻ എങ്ങനെ അവളെ കാണും ….നീയാണെന്റെ മനസ് നിറയെ പിന്നെ ഞാൻ എങ്ങനെ മറ്റൊരു പെണ്ണിനോട് എന്റെ സ്വപ്‌നങ്ങൾ പങ്കു വെക്കും …? “എന്നൊക്കെ അവളോട് പറയണം എന്നുണ്ടായിരുന്നു … വാക്കുകൾക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു ……..പിന്നെ ഒന്നും പറയാതിരിക്കുന്നതാ നല്ലത് .പിന്നെയും അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ……ആദ്യം എനിക്ക് തോന്നി ഇവൾ എന്താ ഇങ്ങനെ എന്ന് ….പിന്നെ മനസ്സിലായി അവൾ സ്വയം ഉൾകൊള്ളാൻ ശ്രമിക്കാനെന്ന് …
പോവാനായി എഴുന്നേറ്റ ഞാൻ കണ്ടത് വളരെ സന്തോഷായിട്ട് എന്നെ യാത്ര അയക്കാൻ ശ്രമിക്കുന്ന അവളെയാണ് …കൂടുതൽ ഒന്നും പറയാൻ നിക്കാതെ ഞാനും ഇറങ്ങി ……..തിരിഞ്ഞു ഒന്ന് നോക്കാൻ പോലും ആവാതെ ഞാൻ അവിടുന്ന് ഇറങ്ങി ….

നെഞ്ച് പൊട്ടുന്ന വേദനയിലും പുഞ്ചിരിയോടെ അവനെ യാത്രയാക്കിയ അവൾ അകത്തേക്കു കയറി മതിയാവോളം കരഞ്ഞു ….തനിക്കു നഷ്ടമായത് തന്റെ സന്തോഷമാണ് ….തന്നെ പ്രാണനെ പോലെ സ്നേഹിച്ചിരുന്ന തന്റെ ജീവനാണ് ……..ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ അവൾ നന്നേ പാടുപെട്ടു …..പിന്നീട് അവൻ വിളിക്കുമ്പോഴൊക്കെ ഒരു അകൽച്ച അവൾ കാണിക്കാൻ തുടങ്ങി ……അവനോടു സംസാരിക്കുമ്പോൾ മാത്രമേ അകൽച്ച ഉണ്ടായുള്ളൂ ……ഓരോ നിമിഷം കഴിയുന്തോറും അവൻ അവളുടെ ഉള്ളിൽ ഒരിക്കലും അടർത്തി മാറ്റാൻ പറ്റാത്ത വിധം അടുത്തു കൊണ്ടിരുന്നു …
കല്യാണത്തിന് ഇനി രണ്ട് ദിവസം കൂടിയുള്ളൂ ……..അവനെയൊന്നു കാണാൻ വല്ലാത്ത ആഗ്രഹം ……ഒന്ന് വിളിച്ചു നോക്കിയാലോ ……അവനു ബുദ്ധിമുട്ടാവോ ….??? ഇല്ല….അവന് ഒരിക്കലും ബുദ്ധിമുട്ടാവില്ല ……..അവൻ ഓടി വരും എന്റെ അടുത്തേക് ……എന്താണോ അവനെ കാണാനുള്ള തിടുക്കം കൊണ്ടാവും മനസ്സിന് വല്ലാത്ത സന്തോഷം ……..

അവൾ ഫോൺ എടുത്ത് വിളിച്ചു നോക്കി …ബിസിയാണ്‌ …എന്റെ കാൾ കണ്ടാൽ തിരിച്ചു വിളിക്കും …അവൾ ഫോൺ കൈയിൽ നിന്ന് മാറ്റാതെ അവന്റെ വിളിക്കായി കാത്തിരുന്നു ….രാത്രിവരെയും അവൻ വിളിച്ചില്ല ……..ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു ….
നാളെ അവന്റെ കല്യാണമാണ് ……ഇന്ന് അവന് വരാൻ പറ്റില്ല ……പിന്നെ എന്തിനു വിളിച്ചു വിഷമിപ്പിക്കണം …എന്നാലും എനിക്ക് അവന്റെ ശബ്ദമെങ്കിലും കേൾക്കാതെ വയ്യാ …ഫോൺ എടുത്ത് അവന്റെ നമ്പർ ഡയൽ ചെയ്തു ….swich off…തലകറങ്ങുന്നപോലെ തോന്നി അവൾ ബെഡിലേക്കു വീണു …എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല …എണീറ്റ് നോക്കിയപ്പോൾ ഇരുട്ടായി തുടങ്ങിയിരിക്കുന്നു ….എത്ര ആലോചിച്ചിട്ടും ഒരു പിടിത്തവും കിട്ടണില്ല ……എന്നാലും അവൻ എങ്ങനെ ഇങ്ങനെ മാറാൻ കഴിഞ്ഞു ..??..??ഇത്ര എളുപ്പം എന്നെ മറക്കുമെന്നു ചിന്തിക്കാൻ പോലും പറ്റണില്ല ….ഭ്രാന്തു പിടിക്കണപോലെ ……….ഇനി ഞാൻ എന്തിനു ജീവിക്കണം ……..സ്വന്തം ജീവിതം പോലും മറന്ന് ….എനിക്ക് ചുറ്റുമുള്ളതൊക്കെ മറന്നു അവനെ സ്നേഹിച്ചതിനു ഇങ്ങനെയൊരു ശിക്ഷ ഞാൻ അർഹിക്കുന്നുണ്ട് ……ഇനി ഒരു തിരിച്ചു പോക്ക് എനിക്ക് സാധ്യമല്ല ….മനസ്സ് കൊണ്ട് അത്രക്കും അകന്നിരിക്കുന്നു എന്റെ ജീവിതത്തിൽ നിന്ന് …

സംശയത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും ലോകത്തു വീർപ്പുമുട്ടി കഴിഞ്ഞിരുന്ന എനിക്ക് ……..ശരിക്കും ഇതൊരു ഒളിച്ചോട്ടം തന്നെയായിരുന്നു ……സ്വന്തം ജീവിതത്തിൽ നിന്ന് ….ആദ്യമൊക്കെ ശരിക്കും കുറ്റബോധമായിരുന്നു മനസ്സിൽ …തെറ്റാണു ചെയ്യുന്നതെന്ന് അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യുമ്പോൾ ..,സ്വന്തം മനസ്സിനെപ്പോലും വഞ്ചികുമ്പോൾ .,ഉണ്ടാകുന്ന ഒരുതരം വിങ്ങൽ ……അത് മെല്ലെ മെല്ലെ മാറി ……..ഒരു ആശ്വാസമായി മാറിയത് ഞാൻ പോലും അറിഞ്ഞില്ലാ …സൗഹൃദത്തിന്റെ തണലിൽ നിന്ന് പതിയെ പ്രണയത്തിലേക്ക് വഴി മാറുന്നത് ആദ്യം അറിഞ്ഞത് ഞാൻ തന്നെയായിരുന്നു ……..തുറന്നു പറഞ്ഞാൽ നഷ്ടപെടുന്ന ആശ്വാസം ഓർത്തു മനസ്സിൽ കുഴിച്ചു മൂടി ……പക്ഷേ നിത്യേനയുള്ള സംസാരത്തിൽ പറയാതെ പറഞ്ഞു പോവുന്നുണ്ടായിരുന്നു ……മനസ്സ് അറിയാതെ കൈമാറുന്നുണ്ടായിരുന്നു ……ഞാൻ ഒളിപ്പിച്ചു വെച്ചതൊക്കെയും അവനിലേക്കു എത്തി ചേർന്നു ……..എന്റെ സ്വകാര്യപ്രണയത്തിൽ അവനും അലിഞ്ഞു ചേർന്നു ……പിന്നീടുള്ള ഓരോ നിമിഷവും ഞങ്ങൾ പ്രണയിച്ചു കൊണ്ടേയിരുന്നു ……അതൊരിക്കലും ഒരു ടീനേജ് ലവ് ആയിരുന്നില്ല ……..പഴയ ജീവിത നഷ്ടങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും അങ്ങനെ എല്ലാം എല്ലാം പങ്കിട്ടു കൊണ്ട് ഞങ്ങൾ ജീവിച്ചു ……എനിക്ക് നിർബന്ധമായിരുന്നു ……ഞാൻ കാരണം അവന്റെ ഒരു കാര്യത്തിനും ഒരു തടസ്സം ഉണ്ടാവരുതെന്നു ……പക്ഷേ പലപ്പോഴും എന്റെ ഭ്രാന്തമായ സ്നേഹം അവനെ വീർപ്പുമുട്ടിക്കുന്നുണ്ടാടായിരുന്നു ……..അവൻ ഒരിക്കലും എനിക്ക് മുന്നിൽ അവന്റെ മനസ്സ് തുറന്നു കാണിച്ചിരുന്നില്ല ……അവന്റെ വാക്കുകളിൽ പോലും മിതത്വം ഉണ്ടായിരുന്നു ……ഞാൻ വാചാലമായ പല അവസരങ്ങളിൽപോലും ഒരു ചിരിയിൽ അവൻ എല്ലാം ഒതുക്കുമായിരുന്നു ……..ഞാൻ അവനെ എല്ലാത്തിനും ഉപരിയായി സ്നേഹിച്ചിരുന്നു എങ്കിലും ഒരിക്കലും സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നില്ല ……..അവൻ അറിയാം എന്നെ …എന്റെ തോന്നലുകൾ പോലും അറിയാമായിരുന്ന അവൻ പിന്നെന്തിനാണ് എന്നെ ഭയക്കുന്നത് ……അവന്റെ ജീവിതത്തിനു ഞാൻ തടസ്സമാണെന്നു അവൻ ചിന്തിച്ചു തുടങ്ങിയോ …?…?ഒരു തീരുമാനവും എടുക്കാൻ പറ്റണില്ല …മതിയായി ഇനിയും എന്തിനാണ് ……….ഇങ്ങനെ ……..ഞാനും ഇവിടെ ജീവിച്ചിരിക്കുന്നു എന്ന് ആരെയെങ്കിലും ബോധിപ്പിക്കാനോ ……സ്വയം മരിച്ചു കഴിഞ്ഞതായി തോന്നി തുടങ്ങിയിരിക്കുന്നു ……..ഇനി ഈ തോന്നലുകൾ വെറും തോന്നൽ അല്ലാതായി മാറണം ……….എനിക്ക് അവനോട് പറയാതെ പോവാൻ വയ്യാ ……..അവന്റെ ഫോൺ ഓൺ ആകുമ്പോൾ കാണുമല്ലോ …..

“ഇത്രേം നാളും നിന്നോട് പറയാതെ ഞാൻ ഒന്നും ചെയ്തിട്ടില്ല ……..ഇനി ..ഈ ഒരു കാര്യം കൂടിയല്ലേ ഞാൻ പറയൂ … പറഞ്ഞോട്ടെ” …???…”ഞാൻ പോവാണ് .. …ഇത് നീ കാണുമ്പോഴേക്കും ഞാൻ പോയിട്ടുണ്ടാവും ……അപ്പോഴും നീ വിചാരിക്കരുത് ……എന്തേ എന്നോട് പറയാതെ പോയെന്ന് ……..നിന്നോട് മാത്രേ പറയനുളളൂ ……….എന്നെ ചുംബിച്ച ചുണ്ടുകൾ കൊണ്ട് ഒരിക്കൽ കൂടി ….ഒരു ചുംബനം കിട്ടാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു ……..അത് ഒരു കടമായിട്ട് ഇരിക്കട്ടെ ……നിന്റെ ഉള്ളിൽ എന്നെ ഒരു ഓർമ്മ മാത്രമാക്കി ഞാൻ പോവണുട്ടോ …”ഫോണിലെ msg നോക്കി അവനു മുഴുവൻ വായിക്കാൻ പോലും കഴിഞ്ഞില്ലാ ……ആ msg വന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു ……ഒന്ന് വിളിച്ചു നോക്കാൻ പോലും ധൈര്യം ..ഉണ്ടായില്ല…ഒന്നും ചെയ്യാനാവാതെ തളർന്നിരുന്ന അവനു ഒന്ന് കരയാൻ പോലും കഴിഞ്ഞിരുന്നില്ല ……മുഹൂർത്തം തെറ്റാതെ ചടങ്ങുകൾ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി അവനെയും തിരഞ്ഞു വന്ന അവന്റെ ബന്ധുക്കൾ അവനെ സദസ്സിലേക്ക് കൊണ്ടുപോയി ……..ആരൊക്കെയോ പറയുന്നതിനനുസരിച്ചു കാര്യങ്ങക്കെല്ലാം കഴിഞ്ഞു ……ഇനിയെങ്കിലും ഒന്ന് പൊട്ടി കരയാൻ വേണ്ടി അവൻ റൂമിലേക്ക് കയറി ഡോർ അടച്ചു …അവളുടെ ഫോണിലേക്കു വിളിച്ചു നോക്കി …അരുതാത്തത് ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഫോൺ ചെവിയോട് ചേർത്ത് ….അങ്ങേത്തലക്കൽ നിന്ന് കേട്ട വാർത്ത അവന്റെ ശ്വാസം നിലക്കുന്നതായിരുന്നു ……..അവൾ പോയി ……..ഇനി എന്റെ കാൾ ഇല്ലാത്തതിന് പിണങ്ങാനോ എന്നോട് പരിഭവം പറയാനോ അവൾ ഇല്ല … ഈ ലോകത്തു നിന്നെ അവൾ പോയി …………ഞാൻ കാരണം ..

ഒന്ന് വിളിച്ചിരുന്നെങ്കിൽ അവൾ ചിലപ്പോൾ ഇപ്പ്പോഴും ഉണ്ടാവുമായിരുന്നു ……അന്നേരത്തെ സാഹചര്യത്തിൽ വിളിക്കാൻ കഴിഞ്ഞില്ല ….രാത്രി ഉറങ്ങുന്നതിനു മുൻപ് പലവട്ടം അവളെ വിളിക്കാൻ ഒരുങ്ങിയതാണ് ……അവളുടെ ശബ്ദം കേട്ടാൽ എന്റെ എല്ലാ തീരുമാനങ്ങളും തെറ്റിപ്പോവും ……ഒരു വിധത്തിലാണ് ഇതുവരെ എത്തിയത് ……..അവൾ കൂടെ ഇല്ലാത്ത ജീവിതം ഓർക്കാൻ കൂടി വയ്യാ ……ചിലപ്പോൾ ഞാൻ അവളോടൊത്തു ജീവിക്കാൻ ഇറങ്ങിപ്പോവും ……പലരുടെയും സങ്കടം കാണേണ്ടിവരും ……ശാപ വാക്കുകൾ കേൾക്കേണ്ടി വരും ……എന്നേക്കാൾ കൂടുതൽ അവളെ എല്ലാരും കുറ്റപ്പെടുത്തും …..എല്ലാം ഓർത്തപ്പോൾ വിളിച്ചില്ലാ ……ഫോൺ ഓഫ് ചെയ്ത് അങ്ങനെ കിടന്നു നേരം വെളുപ്പിച്ചു …പുലർച്ചെ എപ്പോഴൊ ആണ് ഉറങ്ങിയത് ….ആരൊക്കെയോ വന്നു വിളിച്ചുണർത്തി ……ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനായിട്ടുണ്ടായിരുന്നു വേഗത്തിൽ എണീറ്റ് പോയി ……ആ തിടുക്കത്തിൽ ഫോൺ മറന്നു ……അത് അങ്ങനെ കിടന്നു.. അവൾ വിളിച്ചിട്ടുണ്ടാവും ……..ഞാൻ മനപ്പൂർവം അവളെ ഒഴിവാക്കിയതാണെന്നു കരുതി എന്തുമാത്രം വേദനിച്ചിട്ടുണ്ടാവും ……ഒന്ന് ആശ്വസിപ്പിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല ……….ഒന്ന് പൊട്ടി കരയാൻ പോലും കഴിയണില്ല …ഡോർ മുട്ടുന്നത് എവിടെ നിന്നോ കേൾക്കുന്ന ശബ്ദം പോലെ തോന്നി ……ഒന്നും മനസ്സിലാവനില്ലാ …എവിടെയാണെന്നോ എന്താണെന്നോ ഒന്നും …പിന്നെയും പിന്നെയുമുള്ള ശക്തിയായ മുട്ടലിൽ സ്ഥലകാലബോധം ഉണ്ടായി മരവിച്ച മനസ്സോടെ എണീറ്റ് നടന്നു …ആരൊക്കെയോ എഴുതി തീർത്ത ജീവിതം ജീവിച്ചു തീർക്കാൻ ….

രചന :റിനി

LEAVE A REPLY

Please enter your comment!
Please enter your name here