Home Latest ഒരു അവിഹിത ബന്ധത്തിന്റെ കഥ ..

ഒരു അവിഹിത ബന്ധത്തിന്റെ കഥ ..

0

ഒരു അവിഹിത ബന്ധത്തിന്റെ കഥ ..
കെട്ടിയോൾ അന്നകുട്ടി കല്യാണത്തിനുപോയ നേരംപോക്കി തോമാച്ചയൻ അയലത്തുകാരി ജാൻസിപെണ്ണിനെ വീട്ടിലേക്ക് ക്ഷണിച്ചു,

ഞാനിന്ന് തോട്ടത്തിൽ പോവുന്നുണ്ടെന്നവളോട് പറഞ്ഞിട്ടുണ്ട്, അവളിനി വൈകിയേവരു,

ഇതാണ് അവസരങ്ങൾ വീണുകിട്ടുമ്പോളുളള കൃത്യമായ പ്ലാനിംങ്ങും അതിനനുസരിച്ചുളള ആസുത്രണവും

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കല്യാണത്തിനുപോയ അന്നകുട്ടി അയലത്തുളള സണ്ണിയെവിളിച്ചു , എടാ അതിയാനിന്ന് തോട്ടത്തിൽ പോവുന്നുണ്ട് ,
നീ വീട്ടിലോട്ട് വാ…

ഇതിനും അവസരങ്ങൾ പാഴാക്കരുതെന്ന് പഴമക്കാർ പറയാറുണ്ട്..

കല്യാണത്തിന് പോയ അന്നകുട്ടി വീട്ടിലേക്ക് വരുന്നത് ജാലകപഴുതിലുടെ തോമാച്ചയൻ കണ്ടു, ഉടനെ ജാൻസിപെണ്ണിനെപിടിച്ചു കട്ടിലിൻെറകീഴിൽ ഒളിപ്പിച്ചു

കെട്ടിയോനെ വീട്ടിൽകണ്ട അന്നകുട്ടി ഞെട്ടി,

തോമാച്ചയൻ യാതൊരുഭാവവൃത്യാസവുമില്ലാതെ ചോദിച്ചു,
എന്താടീ ! നീ കല്യാണത്തിന് പോയില്ലേ

ഓ ! ഇവിടുന്നിറങ്ങിയപ്പോൾ മുതൽ വയറിനൊര് ദീനക്കേട്,

വയറിന് സുഖമില്ലേൽപിന്നെ കല്യാണത്തിന് പോയിട്ടെന്നാകാര്യമാ ,എനിക്കും രാവിലെ മുതൽ വയറിനൊര് കൊളുത്തിപിടി, അതാ ഞാൻ തോട്ടത്തിൽ കുറച്ചുകഴിഞ്ഞു പോവാന്നുവെച്ചത്,

ഇതാണ് കമ്മ്യൂണിക്കേഷൻ സ്കിൽ , സാഹചര്യങ്ങൾക്കനുസരിച്ച് ആശയവിനിമയം നടത്താനുളള അപാരമായകഴിവ്

തോമാച്ചയൻ ബാത്റുംമിലേക്ക് കയറിയതും
അയലത്തുകാരൻ സണ്ണികുട്ടി വീട്ടിലേക്കെത്തി

അന്നകുട്ടി അയാളെ കട്ടിലിൻെറ കീഴിലേക്കാക്കിയിട്ട് പറഞ്ഞു, അതിയാൻ കുറച്ചുകഴിഞ്ഞേപോവു ഇവിടെയിരി…

കട്ടിലിൻെറ കീഴിലുണ്ടായിരുന്ന അയലത്തുകാരി ജാൻസിപെണ്ണ് പുതിയ അഡ്മിഷനെ തുറിച്ചുനോക്കി,
തൻെറ കെട്ടിയോൻ സണ്ണിച്ചായൻ ,

ഒരേ തെറ്റുകൾ ചെയ്യുന്നവർ പരസ്പരം കുറ്റപെടുത്തുകയില്ല

തോമാച്ചായൻ തോട്ടത്തിൽ പോവാന്‍ കെട്ടിയോളും , കെട്ടിയോൾ എങ്ങോട്ടേലുമൊന്ന് പോവാന്‍ തോമാച്ചയനും കാത്തിരിന്നു

കാത്തിരിന്നു മടുത്തപ്പോൾ സണ്ണിച്ചനും ജിൻസിപെണ്ണും കട്ടിലിന് വെളിയിലിറങ്ങി

സണ്ണിച്ചനെ മുറിയിൽകണ്ട് തോമാച്ചയൻ ഞെട്ടി
ജാൻസിപെണ്ണിനെകണ്ട് അന്നകുട്ടിയും

നാലുപേരും പരസ്പരം പിന്നെ നോക്കിയില്ല
കുറച്ചുനേരമവിടെ മൗനം പരന്നു ,

ഇതാണ് വളരെയധികം സങ്കീർണ്ണമായൊര് പ്രശ്നത്തെ അഭിമുഖികരിക്കുമ്പോളുളള ആത്മനിയന്ത്രണം

സമചിത്തതവീണ്ടെടുത്ത തോമാച്ചയൻ അയലത്തുകാരോട് കുശലങ്ങൾ തിരക്കി, അന്നകുട്ടി കട്ടനിട്ടുകൊണ്ടുവന്നു

ഇറങ്ങാൻനേരം തോമാച്ചയൻ സണ്ണിച്ചായനോട് പറഞ്ഞു ,
ഇപ്പോൾ നമ്മള്‍ നാലുപേർക്കുമത്രമേ എല്ലാമറിയു, അഞ്ചാമതൊരാൾ അറിഞ്ഞാൽ നാറ്റക്കേസാണ്, അതുകൊണ്ട് ഒന്നുമറിയാത്തപോലങ്ങ് പോവാം..

അന്നകുട്ടി ദയനിയമായിചിരിച്ചു, ജാൻസിയും

ഈകഥയും ഇന്നത്തെരാഷ്ട്രിയക്കാരും തമ്മിൽ ലേശംബന്ധമില്ലാതില്ല, ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നന്നായിയറിയാം ഒരോ അധികാര കസേരയിലുമിരിക്കുന്നവർ ചെയ്യുന്ന കാര്യങ്ങൾ , പക്ഷേ പുറമേ പലതും പറയുമെങ്കിലും അകമേ അബദ്ധമൊന്നും ഇരുകൂട്ടരും കാട്ടാറില്ല, അത് രണ്ടുകൂട്ടരുടെയും നിലനില്പിനെതന്നെ അപകടത്തിലാക്കുന്നതാണ്…

ഇതൊക്കെകൊണ്ടാണ് ദരിദ്രനാരായണൻമാരായി രാഷ്ട്രിയജീവിതംതുടങ്ങിയ പല പ്രമുഖമന്ത്രിമാരും കോടീശ്വരൻമാരായി ഇന്നും ജനസേവനംതുടരുന്നത് …

ഇതൊക്കെകണ്ടാലും ഭൂരിഭാഗംവരുന്ന ജനങ്ങളുടെ ചിന്താഗതികളിൽ മാറ്റംവരാത്തതുകൊണ്ടാണ് പൊതുജനങ്ങളെ മൊത്തത്തിൽ വിഡ്ഢികളെന്ന് വിളിക്കുന്നത്,

ഈ പൊതുജനങ്ങളിൽ ചിലർ ആദ്യമെഴുതിയ വരികൾ കണ്ടാണിത് വായിക്കുന്നതെന്ന് വേറൊരുസത്യം…

LEAVE A REPLY

Please enter your comment!
Please enter your name here