Home Latest മൊബൈൽ വൈബ്രേറ്റ് ചെയ്തപ്പോൾ ആണ് വീണ ഞെട്ടി ഉണർന്നത്…

മൊബൈൽ വൈബ്രേറ്റ് ചെയ്തപ്പോൾ ആണ് വീണ ഞെട്ടി ഉണർന്നത്…

0

മൊബൈൽ വൈബ്രേറ്റ് ചെയ്തപ്പോൾ ആണ് വീണ ഞെട്ടി ഉണർന്നത്…
ജോലി കഴിഞ്ഞു തിരിച്ചു പോകുന്ന വഴി സ്കൂൾ ബസിൽ ആയിരുന്നു അവൾ..
അലസതയോടെ ഫോൺ എടുത്തു ചെവിയിൽ വെച്ചവൾ…
എന്താ അമ്മേ ഈ പറയുന്നേ ,, അവൾ തേങ്ങലോടെ ചോദിച്ചു…;

അവൾക് താൻ കേട്ടത് വിശ്വസിക്കാൻ ആയില്ല…
അനീഷേട്ടന് ഒരിക്കലും ഇങ്ങനെ ചെയ്യാൻ ആകില്ല …അവൾ പൊട്ടിക്കരഞ്ഞു കൊണ്ടു പതം പറഞ്ഞു….
എന്ത് പറ്റി ടീച്ചറെ മറ്റു ടീച്ചർമാരും ….കുട്ടികളും അവളോട്‌ ചോദിക്കുന്നുണ്ടായിരുന്നു..
അവൾക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല..
ആ പെണ്ണിന്റെ നെഞ്ചിൽ, കണ്ണിൽ കടൽ ഇരമ്പുന്നുണ്ടായിരുന്നു…
കണ്ണിൽ നിന്നും ആ കടൽ പൊട്ടി ഒഴുകുന്നുണ്ടായിരുന്നു…
ബസ് വീടിന്റെ അടുത്തു നിർത്തി…ജീവശവം പോലെ വീണ വീട്ടിലേക്കു നടന്നു…
അടുത്തെത്തും മുന്നേ ഈറൻ അണിഞ്ഞ കണ്ണിൽ കൂടെ അവൾ കണ്ടു..
തന്റെ പൊന്നുമക്കൾ എല്ലാം നഷ്ടപ്പെട്ടപോലെ വാതിൽ പടിയിൽ ഇരിക്കുന്നു….ഉണ്ണിയും..കണ്ണനും…
അവളെ കണ്ടതും കുട്ടികൾ ആർത്തലച്ചു കൊണ്ടു ഓടിവന്നു..ചോദിച്ചു…
അമ്മേ എന്താ അമ്മേ അച്ഛൻ നമ്മളെ ഉപേക്ഷിച്ചു പോയത്..
അച്ചൻ ഇനി വരില്ലേ അമ്മേ…
വാ അമ്മേ നമുക്ക് പോയി അച്ഛനെ കണ്ടുപിടിക്കാം.. കുട്ടികൾ ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു…
വീണയ്ക്ക് ഉറക്കെ കരയാൻ മാത്രേ അപ്പോൾ ആയുള്ളൂ…
മക്കളെ നമ്മൾ എവിടെ പോയി തിരയും …എങ്ങനെ കണ്ടു പിടിക്കും…
അവൾ ആ തങ്കകുടങ്ങളെ ചേർത്തു പിടിച്ചു വീടിനു അകത്തേക്ക് നടന്നു..

ചുറ്റിനും ഉള്ളവർ വീട്ടിൽ കൂടി നില്പുണ്ട്..
എല്ലാരും അടക്കം പറയുന്നു..
അനീഷ് എന്താ ഇങ്ങനെ അവൻ നല്ലൊരു ചെറുപ്പക്കാരൻ ആയിരുന്നല്ലോ..പിന്നെ എന്ത് പറ്റി..
ആർക്കും അറിയാത്ത എന്തെങ്കിലും ഒക്കെ കാണുമെന്നെ… ഓരോരുത്തർ ഉന്നം വച്ചു സംസാരിക്കുന്നു…
വീണയുടെ അമ്മ ഏങ്ങി കരയുന്നു.. എന്നാലും എന്റെ മോളെ വിട്ടു പോകാൻ അവനു തോന്നിയല്ലോ…
ആ നശിച്ചവൾ ഒരിക്കലും ഗുണം പിടികൂല….
ആ പാവം സ്ത്രീ ശാപവാക്കുകൾ ചൊരിഞ്ഞു…
അനീഷ് പോയത്രെ മറ്റൊരു പെണ്ണിന്റെ കൂടെ…
ആ വാർത്തയാണ് വീണ ഫോണിൽ കൂടെ കേട്ടത്..
നാട്ടിൽ അറിയപ്പെടുന്ന ഒരു വേശ്യ സ്ത്രീയുടെ കൂടെയാണ് അവൻ പോയതെന്ന്..
അനീഷിൻറെയും വീണയുടെയും വീട്ടുകാർ കേസ് കൊടുത്തു..കാരണം ബന്ധം നിയമ വിരുദ്ധം ആണ്..
അനീഷ് അവളും ആയി എങ്ങോട്ട് പോയെന്ന് അറിയില്ല…
കേസ് അങ്ങനെ പുകഞ്ഞ് കിടന്നു..

വീണയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ ,,,ഭ്രാന്തിന്റെ നിശബ്ദമായ കാലൊച്ച അടുത്തു വരുന്നപോലെ പലപ്പോളും അവൾക് തോന്നി…
തന്റെ ഭാഗത്താണോ തെറ്റ്.. അവൾ സ്വയം ചോദിച്ചു..
ആണോ…താൻ ഏട്ടന് നല്ലൊരു ഭാര്യ അല്ലായിരുന്നോ…
ഏട്ടന് വേണ്ടത് താൻ കൊടുക്കാൻ മടി കാട്ടിയോ
ജോലിയും കുട്ടികളും മാത്രമായിരുന്നോ തന്റെ മനസിൽ,
രാത്രി വൈകി കിടപ്പൂ മുറിയിൽ എത്തുമ്പോൾ
പലപ്പോളും അനീഷേട്ടന്റെ ഇഷ്ടങ്ങൾ താൻ അവഗണിച്ചു..
ഒന്നു ചേർത്തു അടുപ്പിക്കാൻ എത്തുന്ന ഏട്ടനെ എനിക് ക്ഷീണമാണ് എന്നു പറഞ്ഞു തള്ളി മാറ്റിയ ദിവസങ്ങൾ..
ഓരോന്നും വീണയുടെ മൂന്നിൽ അക്കമിട്ടു നിരന്നു നിന്നു….
തനിക്ക് ഓരോ ദിവസവും ഓരോ കാരണങ്ങൾ ആയിരുന്നു…
ഒരു ദിവസം വൃതം നോറ്റു..
അടുത്ത ദിവസം കുട്ടികളുടെ പേപ്പർ നോക്കണം..
പിന്നെയും നീണ്ടു..അസുഖങ്ങൾ..
ചെറിയ വേദനകൾ പോലും
താൻ അവശതയോടെ പറഞ്ഞ് മാറികിടക്കുമ്പോൾ
ഇടയ്ക്ക് എപ്പോളോ ഏട്ടൻ പല്ലു ഞവറുന്നത് കേട്ടിരുന്നു..
അപ്പോളൊന്നും ചിന്തിച്ചില്ല തന്റെ ഏട്ടൻ തന്നിൽ നിന്നും അകലാൻ തുടങ്ങിയത്‌….

പ്രസവം കഴിഞ്ഞു തന്റെ ലോകത് അനീഷേട്ടൻ ഒരു അധിക പറ്റായിരുന്നു..
ഏട്ടന്റെ ഇഷ്ടങ്ങൾ മോഹങ്ങൾ ഒക്കെ താൻ കണ്ടില്ലന്നു വെച്ചു..
തനിക്ക് മക്കളും ജോലിയും ആയിരുന്നോ വലുത്?
അല്ല ഏട്ടൻ തന്റെ നെഞ്ചിൽ ഉണ്ടായിരുന്നു..
ഏട്ടൻ ഒന്നു ദേഷിച്ചിരുന്നെങ്കില്…
മോളെ നീ എന്താ ഇങ്ങനെ എന്നു ഒന്നു സങ്കടപെട്ടിരുന്നെങ്കിൽ താനും അലിഞ്ഞു പോയേനെ..ആ നെഞ്ചിൽ ചാഞ്ഞേനെ…
ഏട്ടനും അകന്നു മാറി..
ആ അകൽച്ച ഈ ചീത്ത സ്ത്രീയെ കൂടെ കൂട്ടുവാനും വേണ്ടി വളർന്നിരുന്നോ…
വീണയ്ക്ക് എല്ലാ ചോദ്യത്തിനും ഉത്തരം ആയി താനും കാരണകാരി ആണ് ഈ അവസ്ഥയ്ക്ക്..
മാസങ്ങൾ കൊഴിഞ്ഞു പോയി.. കുട്ടികൾക്കും തനിക്കും ജീവിക്കണം വീണ ജോലിക്കു പോകാൻ തീരുമാനിച്ചു..
കുനിഞ്ഞ ശിരസുമായി അവൾ ജോലിക് പോയി തുടങ്ങി..
മക്കൾ അച്ഛനെ മറന്നു തുടങ്ങി..
ആർക്കും ഒരു വിവരവും ഇല്ല അനീഷിനെ കുറിച്ച്..
വീണയുടെ രാത്രികൾ കണ്ണുനീർ ചാലുകൾ തലയിണയിൽ ഒഴുകി..ഉറക്ക ഗുളികയിൽ
അവൾ അഭയം തേടി..
ഒരു ഇടവപ്പാതി പെയ്തു തകർക്കുന്ന പകൽ..ഉണ്ണിയ്ക്ക് ശർദ്ദിൽ
ആയി…അടുത്തുള്ള ആശുപത്രിയിൽ കൊണ്ടു പോയി..അവിടെ ഡോക്ടർ ലീവിൽ…
അവൾ അവിടെ നിന്നും അടുത്തു തന്നെയുള്ള ജില്ല ആശുപത്രിയിൽ മോനെയും കൊണ്ടു പോയി
മരുന്നും വാങ്ങി ഉണ്ണിയെ കൊണ്ടവൾ ആശുപത്രി വരാന്തയിൽ എത്തിയപ്പോൾ
മനസിൽ നിറഞ്ഞ ഒരു മുഖം മുന്നിൽ കണ്ട പോലെ.
അവൾ ഒന്നുകൂടെ നോക്കി…
താടിയും മുടിയും നീട്ടി വളർത്തിയ ഒരു പേക്കോലം
അത് തന്റെ അനീഷേട്ടൻ അല്ലെ…

ഏട്ടാ നിലവിളിയോടെ അവൾ ഓടി ആ രൂപത്തിന്റെ അടുത്തെത്തി .
അവന്റെ കോലം ആയിരുന്നു അവൾ കണ്ടത്…
ഏട്ടാ എന്റെ അനീഷേട്ട എന്താ ഇത് എന്തു പറ്റി…
എവിടെ പോയി ഇത്ര നാളും…ഞങ്ങളെ ഉപേക്ഷിച്ചു..
എനിക് തെറ്റ് പറ്റിപോയി മോളെ..
നിന്റെ ചെറിയ തെറ്റുകൾ പറഞ്ഞു തിരുത്താൻ നിൽക്കാതെ കപട സ്നേഹവും,, കാമത്തിന്റെ മായയും കണ്ടു ഞാൻ കണ്ണഞ്ചിപ്പോയി…
അവൾക്ക് വേണ്ടത് എന്റെ പണം മാത്രമായിരുന്നു..
പലരിൽ ഒരാൾ മാത്രം ആയിരുന്നു അവൾക്ക് ഞാൻ..
എൻറെ ബാങ്ക് ബാലൻസ് തീരാറായപ്പോൾ അവൾ എന്നെ ആട്ടി..
എൻറെ മുന്നിൽ മറ്റു പുരുഷന്മാരെ കൊണ്ടു വന്നു..
അപ്പോളാണ് ഞാൻ എന്നെ മാത്രം ധ്യാനിച്ചു എൻറെ അടുത്തു തളർന്നു ഉറങ്ങിയിരുന്ന നിന്റെ വില അറിഞ്ഞത്..സ്നേഹം മനസിലാക്കിയെ..വീട്ടിൽ വന്നു നിന്റെ മുഖത്തു നോക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു വീണ…അതാ ഞാൻ ഇവിടെ കിടന്ന് മരിക്കാമെന്ന് കരുതിയെ..പട്ടിണി കിടന്ന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുക ആയിരുന്നു കുറെ നാൾ ആയിട്ടു.

പൊറുക്കു മോളെ എന്നോട്..വീണ ആ മുഖം തന്റെ നെഞ്ചിൽ ചേർത്തമർത്തി…
ഏങ്ങലോടെ പറഞ്ഞു…
ഇല്ലേട്ടാ,,ഞാനുംകാരണകാരിയാണ്…
ജീവിത തിരക്കിൽ എന്റെ ഏട്ടനെ ഞാൻ ഇടയ്ക്ക് ഒക്കെ മറന്നു….
അതാ എന്റെ ഏട്ടൻ ഇങ്ങനെ ആയതു..ക്ഷമിക്കൂ ഏട്ടാ…
രണ്ടാളും ഉള്ളു തുറന്നു…ഒരാലിംഗനത്തിൽ അവൾ എല്ലാം ക്ഷമിക്കുന്ന സ്ത്രീയായി…
ക്ഷമയുള്ള സീത ദേവിയായി മാറി….
ഏട്ടൻ വരു നമുക്ക് വീട്ടിൽ പോകാം…
ദൂരെ മുഖം വീർപ്പിച്ചു മാറിനിന്ന ഉണ്ണിയെ അനീഷ് തളർന്ന ശബ്ദത്തിൽ വിളിച്ചു
മോൻ അച്ഛനോട് ക്ഷമിക്..
ഇനി അച്ഛന് നിങ്ങള് വേണം..നിങ്ങൾ മാത്രമാണ് എന്റെ ജീവിതം….
ചെറിയ ചില പ്രശ്നങ്ങൾ അത് ഭാര്യ ഭർത്താക്കന്മാർ തുറന്നു പറഞ്ഞു ജീവിച്ചാൽ ഇത്പോലെ ഉള്ള ദുഃഖങ്ങൾ ഒരു പരിധി വരെ ഒഴിവായി കിട്ടും..

രചന : പ്രവീണ പ്രവി

LEAVE A REPLY

Please enter your comment!
Please enter your name here