Home Latest കെട്ടിഒരുങ്ങി പോകുന്നത് കണ്ടാൽ തോന്നും സർക്കാർ ഉദ്യോഗത്തിനാണെന്ന്…

കെട്ടിഒരുങ്ങി പോകുന്നത് കണ്ടാൽ തോന്നും സർക്കാർ ഉദ്യോഗത്തിനാണെന്ന്…

0

രചന : Vidhun Chowalloor

കെട്ടിഒരുങ്ങി പോകുന്നത് കണ്ടാൽ തോന്നും സർക്കാർ ഉദ്യോഗത്തിനാണെന്ന് കടയിൽ തുണിയെടുത്ത് കൊടുക്കാനുള്ള പോക്കാണ്

അല്ലെങ്കിലും ആ പെൺകുട്ടിക്ക് ശനിദശയാണ്
ഏതോ നല്ല വീട്ടിലെ കുട്ടിയാണ് എല്ലാം ഇട്ടെറിഞ്ഞു ഈ ചെക്കനെ കൂടെ പോന്നു അനുഭവിക്കട്ടെ അല്ലാതെന്തു പറയാനാ….

ഒന്നും മിണ്ടാതെ തലതാഴ്ത്തി അവരുടെ മുന്നിലൂടെ നടന്നു നീങ്ങുന്ന പ്രിയയെ ആണ്
ഞാൻ കണ്ടത്……….

കോളേജിൽ കാറിൽ വന്നിരുന്ന പെണ്ണ് ആണ് ഇന്ന് ലൈൻ ബസിനു വേണ്ടി ഓടുന്നത്……

വഴി തീർന്നു റോഡിലേക്ക് കയറുമ്പോൾ തിരിഞ്ഞു എന്നെ നോക്കി ഒരു ചിരിയുണ്ട്
എല്ലാ സങ്കടത്തിനു മുകളിലും എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുഞ്ചിരി…….

ഞാനാ ചേച്ചിമാരെ ഒന്നു തുറിച്ചു നോക്കി
കണ്ടപാടെ രണ്ടും ഉള്ളിലേക്ക് ഓടി

പ്രിയ റോഡിൽ നിന്നു തന്നെ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു മിക്കവാറും അവരെ ഓടിച്ചു കണ്ടു കാണും…….
പക്ഷേ എനിക്ക് ഉറപ്പാണ് തിരിഞ്ഞു കഴിഞ്ഞാൽ അവൾ ചിരിക്കുമെന്ന്…….

അവർ പറഞ്ഞതിൽ കാര്യമില്ലാതില്ല
പ്രിയ മാത്രം ഒറ്റയ്ക്ക്……..
ഞാൻ ഫോൺ എടുത്തു അജുവിനെ വിളിച്ചു…

കല്യാണം കഴിഞ്ഞപ്പോൾ നമ്മളെ ഒന്നും വേണ്ട അല്ലേ മറന്നു എന്നാണ് ഞാൻ കരുതിയത്

എന്റെ പൊന്ന് അജു മറക്കാനോ നീയൊക്കെ ഉള്ളൂ ഓർമ്മിക്കാൻ സത്യം പറഞ്ഞാൽ പെട്ടിരിക്കുകയാണ് അളിയാ…..

എന്തു പറ്റിയെടാ
പ്രശ്നം വല്ലതും ഉണ്ടോ……….

ജോലി ഒന്നും ശരിയായില്ല……
അത് തന്നെയാണ് പ്രശ്നം…..

അപ്പോ ഇന്റർവ്യൂന് പോയതൊക്കെ….

തലവര ശരിയല്ല അളിയാ…….
ഇന്റർവ്യൂ എല്ലാം പാസായത് ആണ്…..
ഒരു മാസത്തിനുള്ളിൽ തന്നെ ജോയിൻ ചെയ്യാം എന്നും പറഞ്ഞു മാസം രണ്ടു കഴിഞ്ഞു യാതൊരു അഡ്രസ്സും ഇല്ല അതിനെക്കുറിച്ച്..

കാശ് വല്ലതും വേണോടാ…….

ഏയ് അതൊന്നുമല്ല
ഒരു ജോലിയാണ് അത്യാവശ്യം എത്രയാണെന്ന് വെച്ചാ കടംവാങ്ങി ജീവിക്കുന്നത്

ഓഹോ അപ്പോ എന്നെ ഒരു പലിശക്കാരൻ ആക്കി അല്ലേ…..

അതല്ലടാ……
നീ എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറ…

കംപ്യൂട്ടറിനു മുന്നിലിരുന്ന് കളിക്കുന്ന ജോലിയൊന്നുമില്ല മസിൽ വരുന്ന ജോലിയുണ്ട് എന്താ വേണോ……

മസിൽ വരുന്ന ജോലി……??????

കെട്ടിടം പണി കോൺക്രീറ്റിങ് അങ്ങനെ എല്ലാം ഉണ്ട് ഏതെടുത്താലും മസില് ഫ്രീയാ…….

ആ എന്തെങ്കിലുമാവട്ടെ….
ഞാൻ റെഡിയാണ്……..

എന്നാ പിന്നെ ഞാൻ അതുവഴി വരാം
കട്ട പണി ആയിരിക്കും പറഞ്ഞില്ലെന്ന് വേണ്ട..

നീ വാ ഞാൻ റെഡിയാണ്……..

സമയം അഞ്ചര കഴിഞ്ഞു……
ഇതെന്താടാ ഉള്ളം കയ്യിൽ ഒക്കെ പോളം പോലെ… കുറച്ചു വേദനയുമുണ്ട്….

അതു നീ ചോറ് ഉണ്ണാൻ മാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആണ്…
ഇനി ശരിയായിക്കോളും അജു ചിരിച്ചു…..

വീടിനടുത്തു വണ്ടി നിർത്തി…..
എന്റെ പോക്കറ്റിൽ കുറച്ചു നോട്ടുകൾ വച്ചുതന്നു
ഇത്തിരി കൂടുതലുണ്ട് കാശിന് ആവശ്യം നിനക്ക് അല്ലേ ന്ന ശരി വിട്ടോ നാളെ കാണാം

സംഭവം അവൻ പറഞ്ഞത് ശരിയാണ്
മസിൽ വരുന്ന ജോലി തന്നെയാണ്…

പ്രിയ അടുക്കളയിൽ തിരക്കിലാണ്….

വേഗം തന്നെ കുളിച്ചു ഡ്രസ്സ് മാറി പോക്കറ്റിലുണ്ടായിരുന്ന കാശ് അവളുടെ പേഴ്സിൽ വച്ചു എന്നെക്കാൾ നന്നായി അതുപയോഗിക്കാൻ അവൾക്കറിയാം അതുതന്നെയാണ് കാരണം…..

വാ…കഴിക്കാം…….

നീ കഴിച്ചോ….
എനിക്ക് വേണ്ട…….

പ്രിയ വന്നിട്ട് എന്റെ ചെവിക്കു പിടിച്ചു…..
നൂറുപേർ ഒന്നുമില്ല ആകെ രണ്ടു പേരെ ഉള്ളൂ ഒപ്പമിരുന്ന് കഴിച്ചാൽ മതി…….
കൈക്ക് എന്തുപറ്റി……

മറച്ചുപിടിച്ച് ഏതെല്ലാം അവൾ കണ്ടുപിടിച്ചു
വേറെ വഴിയില്ല കാര്യങ്ങൾഎല്ലാം പറഞ്ഞു
അല്ലെങ്കിൽ അതുമതി പിന്നെ…..

കയ്യിലേക്ക് എന്തോ ഇറ്റിറ്റുവീഴുന്നുണ്ട്
അയ്യേ ഈ പെണ്ണ് എന്തിനാ കരയുന്നത്..
ഞാൻ കണ്ണു തുടച്ചു കൊടുത്തു….

ഞാൻ ഒരു ബാധ്യതയാകുന്നു അല്ലെ നിനക്ക്

ചെറുതൊന്നുമല്ല ഒരു വലിയ ബാധ്യതയാണ് നീ
എന്റെ പ്രിയ ജീവിതം ആകുമ്പോൾ ഇതൊക്കെ സാധാരണ സംഭവങ്ങൾ ആണ് അതിന് ഇങ്ങനെയൊക്കെ പറയുന്നത് കഷ്ടമാണ്

ഒരുപാട് സുഖസൗകര്യങ്ങളും ആഗ്രഹിച്ചിട്ടില്ല ഞാൻ നിന്റെ കൂടെ വന്നത് കൊച്ചു കൊച്ചു സന്തോഷങ്ങൾ മതി രാത്രിയിൽ ഒന്നും പേടിക്കാതെമനസ്സമാധാനത്തോടെ
കിടന്നുറങ്ങാൻ കഴിയുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്. നീയുണ്ട് എന്നുള്ള ധൈര്യം അത് മാത്രം മതി എനിക്ക്………

അവളെ ഞാൻ നെഞ്ചോട് ചേർത്ത് പിടിച്ചു
കുറച്ചു സമയം കൊണ്ട് തന്നെ മൂപ്പര് ഉറങ്ങിപ്പോയി ഒരിക്കലും ഒരു ഒളിച്ചോട്ടമായിരുന്നില്ല രക്ഷപ്പെടൽ ആയിരുന്നു
പ്രിയയ്ക്ക് അത് അവളുടെ ചെറിയച്ഛൻ
മൂപ്പരുടെ അസുഖം മറ്റൊന്നായിരുന്നു
അവളെ കാണുമ്പോൾ ശല്യം സഹിക്കാതെ വന്നപ്പോൾ ആണ് അവൾ എന്നോട് തന്നെ പറയുന്നത് എന്റെ ഒരു വാണിംഗ് അത് അവൾക്കാണ് ദോഷം ചെയ്തത് അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി ആരും ചോദിക്കാനില്ല എന്ന ധാരണ അയാളെ വീണ്ടും വീണ്ടും ശക്തനാക്കി കയ്യിൽ കിട്ടിയപ്പോൾ നന്നായി ഒന്ന് പെരുമാറി….. അജുവും ഉണ്ടായിരുന്നു കൂടെ
മസിൽ അളിയൻ ശരിക്കും കൊടുത്തു
അന്ന് എന്റെ കയ്യും പിടിച്ച് ഇറങ്ങിയതാണ്
ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നത്….
പാവം പെണ്ണ് ഞാൻ പ്രിയ എടുത്ത് കട്ടിലിൽ കിടത്തി കുറച്ചു നേരം നോക്കിയിരുന്നു
പിന്നീടെപ്പോഴോ പ്രിയ കണ്ണുതുറന്നപ്പോൾ എന്നെ പിടിച്ചു കൂടെ കിടത്തി……

പിന്നീട് ഒരു ദിവസം കമ്പനിയിൽ നിന്ന് ഒരു കോൾ വന്നു ഓഫീസിൽനിന്ന് അപ്പോയ്ന്റ്മെന്റ് ലെറ്റർ വാങ്ങിച്ച് കൊച്ചിയിലുള്ള ഹെഡ് ഓഫീസിൽ ജോയിൻ ചെയ്യണം എത്രയും പെട്ടന്ന് തന്നെ എച്ച് ആർ സെക്ഷനിൽ ജോലി കിട്ടി

ലെറ്റർ കളക്ട് ചെയ്തു ഒരു രസത്തിനാണ്
പ്രിയയുടെ അടുത്തേക്ക് പോയത് കാരണം അതു പൊട്ടിച്ചു വായിക്കാൻ എന്നെക്കാളും അധികാരവും അവകാശവും അവൾക്ക് തന്നെയാണ് എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും കണ്ണു നിറച്ചിരുന്ന ഒരു അമ്മയുണ്ടായിരുന്നു ഓർമ്മകളിൽ ഇന്ന് അവളെ അങ്ങനെ കണ്ടപ്പോൾ അമ്മ കൂടെ തന്നെയുണ്ട് എന്ന് തോന്നിപ്പോയി…..♥️

#ശക്തി അത് കീഴപെടുത്തുമ്പോൾ അല്ല സംരക്ഷിക്കപെടുമ്പോൾ ആണ് അതിന് ആരാധന തോന്നിപ്പിക്കുന്നത്……♥️

Vidhun…..

LEAVE A REPLY

Please enter your comment!
Please enter your name here